Vengara Grama Panchayat

Vengara Grama Panchayat Vengara Grama Panchayat

‘സഹജീവനം’ ഡിസബിലിറ്റി സെൻസസിന് സജ്ജമായി വേങ്ങര ഗ്രാമപഞ്ചായത്ത്വേങ്ങര: മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയ...
12/08/2026

‘സഹജീവനം’ ഡിസബിലിറ്റി സെൻസസിന് സജ്ജമായി വേങ്ങര ഗ്രാമപഞ്ചായത്ത്

വേങ്ങര: മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സമഗ്ര ഡിസബിലിറ്റി സെൻസസ് ‘സഹജീവനം’ പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിനായി വേങ്ങര ഗ്രാമപഞ്ചായത്തിന്റെ സർവേ ടീം സജ്ജമായി.

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, സാമൂഹ്യനീതി വകുപ്പ് പ്രതിനിധികൾ, മലബാർ കോളേജിൽ നിന്നുള്ള 100-ലേറെ NSS വളണ്ടിയർമാർ തുടങ്ങിയവർ വേങ്ങര വേപാരഭവൻ ഓഡിറ്റോറിയത്തിൽ വാർഡ് അടിസ്ഥാനത്തിൽ ടീമുകളായി തിരിഞ്ഞ് അവസാനഘട്ട തയ്യാറെടുപ്പുകൾ നടത്തി.

2026 ആഗസ്റ്റ് 13 വ്യാഴാഴ്ചയാണ് ‘സഹജീവനം’ ഡിസബിലിറ്റി സെൻസസ് വേങ്ങര ഗ്രാമപഞ്ചായത്തിൽ നടക്കുന്നത്. സർവേ വിജയകരമായി പൂർത്തീകരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

സർവേ നടക്കുന്ന ദിവസം ഭിന്നശേഷിക്കാരായ വ്യക്തികളും കുടുംബാംഗങ്ങളും ആവശ്യമായ വിവരങ്ങളുമായി തയ്യാറായി നിൽക്കണമെന്നും സർവേ പ്രവർത്തകർക്ക് ആവശ്യമായ സഹകരണം നൽകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ അഭ്യർത്ഥിച്ചു.

ഭിന്നശേഷിക്കാരുടെ കൃത്യമായ വിവരശേഖരണത്തിലൂടെ അവരുടെ ക്ഷേമം, അവകാശങ്ങൾ, ആവശ്യങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി ഉറപ്പാക്കുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് ‘സഹജീവനം’ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

09/08/2026

സഹജീവനം ഡിസബിലിറ്റി സെൻസസ്: 13ന് സർവേ

മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡിസബിലിറ്റി സെൻസസ് ‘സഹജീവനം’ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് വേങ്ങര ഗ്രാമപഞ്ചായത്തിൽ 13 ന്

2026 ആഗസ്റ്റ് 13 വ്യാഴാഴ്ച നടക്കുന്ന സർവേയിൽ എല്ലാവരും പരമാവധി സഹകരിക്കണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ സാഹിബ് അഭ്യർത്ഥിച്ചു.

സർവേ നടക്കുന്ന ദിവസം ഭിന്നശേഷിക്കാരായ വ്യക്തികളും കുടുംബാംഗങ്ങളും ആവശ്യമായ വിവരങ്ങളുമായി തയ്യാറായി നിൽക്കണമെന്നും, സർവേ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹകരണം നൽകണമെന്നും പ്രസിഡന്റ് അറിയിച്ചു.

ഭിന്നശേഷിക്കാരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കൃത്യമായ വിവരശേഖരണമാണ് സഹജീവനം പദ്ധതിയുടെ ലക്ഷ്യം.

പ്രളയബാധിത വീടുകൾ വൃത്തിയാക്കാൻ ക്ലീനിങ് സാമഗ്രികൾ വിതരണം ചെയ്തു​ കനത്ത മഴയെത്തുടർന്ന് വേങ്ങര പഞ്ചായത്ത് പരിധിയിൽ പ്രളയം...
05/08/2026

പ്രളയബാധിത വീടുകൾ വൃത്തിയാക്കാൻ ക്ലീനിങ് സാമഗ്രികൾ വിതരണം ചെയ്തു

കനത്ത മഴയെത്തുടർന്ന് വേങ്ങര പഞ്ചായത്ത് പരിധിയിൽ പ്രളയം മൂലം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ, വീടുകൾ അടിയന്തിരമായി വൃത്തിയാക്കുന്നതിനാവശ്യമായ ക്ലീനിങ് മെറ്റീരിയലുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
​ജി.യു.പി സ്കൂൾ വലിയോറയിൽ വെച്ച് നടന്ന ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ.ടി. അബ്ദുൽ നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായ വൈറ്റ് ഗാർഡ്, ട്രോമാകെയർ പ്രവർത്തകർക്കാണ് ക്ലീനിങ് സാമഗ്രികൾ കൈമാറിയത്.
​ചടങ്ങിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ചോലക്കൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ടി. മൊയ്തീൻ, വാർഡ് മെമ്പർമാരായ മുസ്തഫ പാക്കട, ചന്ദ്രമോഹനൻ, സക്കീന കരീം, സക്കീന ഷംസു, വേങ്ങര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ, ജി.യു.പി സ്കൂൾ വലിയോറ ഹെഡ്മാസ്റ്റർ ഹരിദാസ്, വൈറ്റ് ഗാർഡ് , ട്രോമാകെയർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രളയദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും തുടർന്നുള്ള ദിവസങ്ങളിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.

പ്രളയ സാധ്യത: പ്രത്യേക യോഗം വിളിച്ചുവേങ്ങര: പ്രളയസാധ്യത വർധിച്ച സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന...
04/08/2026

പ്രളയ സാധ്യത: പ്രത്യേക യോഗം വിളിച്ചു

വേങ്ങര: പ്രളയസാധ്യത വർധിച്ച സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രത്യേക യോഗം ചേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാർ, കുടുംബശ്രീ, ആരോഗ്യ, റെസ്‌ക്യൂ വിഭാഗം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മഴക്കെടുതികൾ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ, ദുരിതാശ്വാസ ക്യാമ്പുകൾ, സുരക്ഷിത കേന്ദ്രങ്ങളിലേക്കുള്ള മാറ്റം, രക്ഷാപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെടണമെന്നും പ്രസിഡന്റ് അറിയിച്ചു. വെള്ളക്കെട്ട് രൂക്ഷമായാൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

പഞ്ചായത്തിലെ  വെള്ളം കയറിയ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു. പ്രദേശവാസികൾ നേരിടു...
03/08/2026

പഞ്ചായത്തിലെ വെള്ളം കയറിയ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു. പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് വിലയിരുത്തുകയും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

പ്രിയമുള്ളവരേ,മഴ ശക്തമായി തുടരുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്നും അപകടങ്ങളൊന്നും ഉണ്ടാകാതിരിക്കട്ടെയെന്നും പ്...
01/08/2026

പ്രിയമുള്ളവരേ,

മഴ ശക്തമായി തുടരുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്നും അപകടങ്ങളൊന്നും ഉണ്ടാകാതിരിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.

അടിയന്തര സാഹചര്യങ്ങളോ മറ്റേതെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ, ഏത് പാതിരാത്രിയാണെങ്കിലും നിങ്ങളെ പ്രതിനിധീകരിക്കുന്ന വാർഡ് മെമ്പറെ വിളിക്കാൻ മടിക്കരുത്.

മഴക്കാല അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഭരണസമിതി എല്ലാ മുൻകരുതൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാവരും ജാഗ്രത പാലിക്കുകയും സുരക്ഷിതരായി തുടരുകയും ചെയ്യുക.

എൻ. ടി. അബ്ദുൽ നാസർ (കുഞ്ഞുട്ടി)

പ്രസിഡന്റ്
വേങ്ങര ഗ്രാമപഞ്ചായത്ത്

വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി UDID രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പരിധിയിൽ നാളിതുവരെ മെഡിക...
03/07/2026

വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി UDID രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പരിധിയിൽ നാളിതുവരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും UDID കാർഡ് ഇല്ലാത്തവർക്കുമായി ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ ഭിന്നശേഷി കോൾ സെന്ററിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് മുൻകൈ എടുത്ത് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, ഭരണസമിതി അംഗങ്ങളായ ചന്ദ്രമോഹനൻ വി കെ , മുഹമ്മദ്‌ ഹനീഫ കെ കെ ., അച്ച്യുതൻ പാറയിൽ , സുമയ്യ വി പി , സജിത ടീച്ചർ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് (KFB) മലപ്പുറം ജില്ലാ പ്രസിഡന്റ് സുതീർ എം., കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സ്റ്റുഡന്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് നൗഷിഫ് എൻ., ജോയിന്റ് സെക്രട്ടറി ഫൈസ്, പരിപാർ വേങ്ങര ബ്ലോക്ക് പ്രസിഡന്റ്‌ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ കോർഡിനേറ്റർമാരായ മർവ പി., റാഫി സി., സജിത പി., മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ NSS വളണ്ടിയർമാർ എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

02/07/2026
വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ ഇന്ന് തെങ്ങിൻ തൈകൾ  വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ എൻ ടി അബ്ദുൽ നാസാർ ഉദ്ഘാടനം നിർവഹിച്...
30/06/2026

വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ ഇന്ന് തെങ്ങിൻ തൈകൾ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ എൻ ടി അബ്ദുൽ നാസാർ ഉദ്ഘാടനം നിർവഹിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് വരികയാണ്...
20/06/2026

വേങ്ങര ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് വരികയാണ്. ഇതിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിച്ചു.

വാർഡ് അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭിന്നശേഷിക്കാരുടെ ഡാറ്റാ ശേഖരണം നടത്തുകയും, ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിൽ ഭിന്നശേശി ക്ഷേമ കോൾ സെന്റർ ആരംഭിച്ച് ഗുണഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുകയും, അവരുടെ ആരോഗ്യ വിവരങ്ങളും ആവശ്യങ്ങളും പഞ്ചായത്ത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് വരികയാണ്.

2026–27 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കായി ഉപകരണ വിതരണം, കലോത്സവം, വിനോദയാത്ര, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, ബത്ത തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മെഡിക്കൽ സർട്ടിഫിക്കറ്റും UDID കാർഡും ഇല്ലാത്തവർക്കായി പ്രത്യേക യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേർത്തിരുന്നു. ഇവർക്കായി സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ക്യാമ്പ് ഈ മാസം അവസാനത്തോടെ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഹെൽപ് ഡെസ്കിൽ പ്രവർത്തിക്കുന്ന മലബാർ കോളേജ് NSS വിദ്യാർത്ഥികൾക്ക് നിലവിൽ രജിസ്ട്രേഷൻ പരിശീലനവും നൽകിയിട്ടുണ്ട്.

ലോഗോ പ്രകാശന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹിം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, വാർഡ് മെമ്പർമാരായ ഒ.കെ. വേലായുധൻ, മുസ്തഫ പാക്കട, ജംസീന ചീരങ്ങൻ, എ.കെ. മജീദ്, ഹനീഫ കെ., ഷകീന തൂമ്പിൽ, ചന്ദ്രൻ മോഹനൻ,ആർട്ടിസ്റ്റ് മാട്ടിമുഹമ്മദ്‌, അസിസ്റ്റന്റ് സെക്രട്ടറി ലിഷ, ICDS സൂപ്പർവൈസർ സമിതകുമാരി, തുടങ്ങിയവർ പങ്കെടുത്തു.

Address

Vengara
676304

Telephone

+4942450226

Website

Alerts

Be the first to know and let us send you an email when Vengara Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vengara Grama Panchayat:

Shortcuts

Share