Indian national congress Pullampara

Indian national congress Pullampara ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പുല്ലമ്പാറ...

വെറുതെയാണോ കരച്ചിൽ നിർത്താത്തത്                      ♥️ഉജ്ജ്വല തുടക്കം         UDF സർക്കാർ ♥️   വെറും 3 മാസത്തെ UDF സർക്...
23/08/2026

വെറുതെയാണോ കരച്ചിൽ നിർത്താത്തത് ♥️ഉജ്ജ്വല തുടക്കം
UDF സർക്കാർ ♥️
വെറും 3 മാസത്തെ UDF സർക്കാറിന്റെ പ്രവർത്തനം ഗംഭീരം വിസ്മയം...

1,👉സ്ത്രീകൾക്ക് സൗജന്യ KSRTC യാത്ര ദിവസങ്ങൾ കൊണ്ടുസാധ്യമാക്കി 💚

2,👉ആശാ വർക്കർമാരുടെ ശമ്പളം ഒറ്റയടിക്ക് 3,000 രൂപ വർദ്ധിപ്പിച്ചു. 💚

3,👉3 മാസവും മുടങ്ങാതെ വൈകാതെ ക്ഷേമ പെൻഷൻ വിതരണം 💚

4,👉ലഹരിക്കെതിരെ സന്ധിയില്ലാത്തപോരാട്ടം "ഓപ്പറേഷൻ തൂഫാൻ"
വൻ ജനസമ്മതിയും
വൻ വിജയവും 💚

5,👉റേഷൻ കടകളും സപ്ലൈക്കോ, മാവേലി സ്റ്റോറുകൾ എല്ലാം
സജീവം സുലഭം 💚

6,👉അംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ എന്നിവർക്ക് ശമ്പളം1,000 രൂപ വീതം വർദ്ധിപ്പിച്ചു💚

7,👉കിടപ്പ് രോഗികൾക്കും, കാൻസർ, ഓട്ടീസം രോഗികൾക്ക് നൽകുന്ന ആശ്വാസകിരണം 600 രൂപയിൽ നിന്ന് 1,000 രൂപയാക്കി ഉയർത്തി 💚

8,👉വർഷത്തിന് ശേഷം KSRTC പെൻഷൻകാരുടെ ഉത്സവ ബത്ത 1,250 അനുവദിക്കുകയും
ഒന്നാം തിയതി ശമ്പളം മുടക്കമില്ലാതെ
നൽകാനുമായി.💚

9,👉കുടുംബശ്രീ ജീവനക്കാർക്ക്, ഓണം ഉത്സവബത്തയായി1,200 രൂപ വീതം നൽകി.💚

10,👉ലോട്ടറി ജീവനക്കാർക്ക് ഓണം ഉത്സവബത്തയായി1,000 രൂപ വീതം നൽകി 💚

11,👉നെല്ല് കർഷകർക്ക് നൽകാനുള്ള കുടിശിക തീർത്തു 💚

12,👉റബ്ബർ താങ്ങുവില 200 രൂപയിൽ നിന്ന് 250 ആക്കി ഉയർത്തി💚

13,👉സർക്കാർ കോളേജുകളുടെ അടിസ്ഥാന വികസനം 45 കോടി അനുവദിച്ചു💚

14,👉തെങ്ങ് പുതുകൃഷി ധനസഹായം തെങൊന്നിന് 40 രൂപയിൽ നിന്നും 350 രൂപയായി വർധിപ്പിച്ചു.💚

15, 👉കാസർകോഡ് എന്റോസളൾഫാൻ ദുരിതബാധിതർക്ക് 14.40 കോടി സ്നേഹ സ്വാന്തന സഹായം നൽകി 💚

16,👉ലൈഫ് മിഷൻ ഭവന പദ്ധതിക്ക് 544 കോടിരൂപ അനുവദിച്ചു💚

17,👉പിണറായി സർക്കാരിന്റെ കാലത്ത് വർഷങ്ങൾ കുടിശിക വരുത്തിയ പിന്നോക്കവിഭാഗം വിദ്യാർത്ഥികുളുടെ സ്കോളർഷിപ് 310 കോടി രൂപ കൊടുത്തു തീർത്തു💚

18,👉തൃശൂർ ജില്ലയിൽ
2024ലെ ഉരുൾപൊട്ടലിലും കാലാവർഷ കൊടുതിയിലും വീട് നഷ്ടപെട്ട 248 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുകയനുവദിച്ചു💚

19,👉സംസ്ഥാന ത്തെ പൂട്ടിക്കി ടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 1,000 രൂപ മൂല്യമുള്ള 20.87ലക്ഷം സപ്ലൈക്കോ ഓണം ഗിഫ്റ്റ് കാർഡ് അനുവദിച്ചു.💚

20,👉സർക്കാർ ജീവനക്കാർ, അംഗനവാടി ജീവനക്കാർ, എയ്ഡഡ് അധ്യാപകർ എല്ലാവർക്കും ഓണ ആഘോഷ ഉത്സവ ബത്ത, അഡ്വാൻസ് സാലറി, ബോണസ് അനുവദിച്ചു.💚

21,👉നെയ്ത്തുകാർക്ക് ഓണസമ്മാനം
30 കോടിരൂപയുടെ അടിയന്തര ധനസഹായംനൽകി 💚

22,👉നിരവധി പദ്ധതികളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുടിശ്ശിക തീർക്കാൻ അടിയന്തര ഇടപെടൽ💚

23,👉ആദ്യ ബഡ്ജറ്റിൽ തന്നെ റോഡുകൾക്കും പാലങ്ങൾക്കും കോടികൾ വകയിരുത്തി💚

24,👉പുതിയ പോലീസ് സ്റ്റേഷനുകൾ,ഗവണ്മെൻ്റ് കോളജുകൾ,സ്കൂളുകൾ അങ്കണവാടികൾക്കും പുതിയ കെട്ടിടങ്ങൾ💚

25,👉മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2ലക്ഷം രൂപ അധികസഹായം അനുവദിച്ചു.💚

26,👉ചരിത്രത്തിലാദ്യമായി തദ്ദേശ ജനപ്രതിനിധി കൾക്ക് ഓണം ഉത്സവബത്ത നൽകും.💚

27, 👉രക്ഷാപ്രവർത്തനം എന്നു പരിഹസിച്ചു പ്രവർത്തകരെതല്ലിച്ചതച്ച ഗൺമാൻമാരുടേയും അതിന് നേതൃത്വം നൽകിയ ADP യുടെയും തൊപ്പി തെറിപ്പിച്ചു കേസും കർശന നിയമ നടപടിയുമാക്കി💚

28,👉സ്വർണ്ണം കട്ടവന്മാർ കാരാഗൃഹത്തിൽ💚

29,👉വിധ്വoസക പ്രസംഗം നടത്തിയ ബിജെപി ആർ എസ്സ് എസ്സ് നേതാക്കൾക്ക് എതിരെ നിയമനടപടിയും അറസ്റ്റും കർശനമാക്കി.💚

30,👉LDF സർക്കാർ ഒത്താശ നൽകിയ മരം കള്ളനെയും മെസ്സിയുടെ പേരുപറഞ്ഞ തട്ടിപ്പിനെയും എതിരെയും കർശന നടപടി യുമായിമുന്നേറുന്നു.💚

31. ഒരു രൂപ പോലും ഒന്നിനും നികുതി കൂട്ടാത്ത കേരളത്തിലെ ആദ്യ ബഡ്ജറ്റ് മുഖ്യമന്ത്രി അവതരിപ്പിച്ചു.

32. മൂന്നു മാസം 6800 കോടി അധികം നികുതി പിരിച്ച് എടുത്തു.

33. ഒരാഴ്ചത്തെ പ്രതിപക്ഷ നുണകൾ
പൊളിച്ചടുക്കുന്ന ജനപ്രിയ പത്രസമ്മേളനങ്ങൾ

34. മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുജനങ്ങൾക്കായി തുറന്നു. എല്ലാ ദിവസവും മുഖ്യമന്ത്രി യുടെ മിനി ജനസമ്പർക്ക പരിപാടി.

35.നിപയെ അമർത്തി. മെഡിക്കൽ കോളേജിൽ തറയിൽ കിടത്തി ചികിൽസ നിർത്തി. തിരുവനതപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്. ആശുപത്രികളിൽ മരുന്നുകൾ നിറച്ചു. മാറ്റം പ്രകടമാക്കുന്ന ആരോഗ്യ വകുപ്പ്........

36. ഓണത്തിന് കേരളമാകെ സപ്ലൈകോ യിൽ സാധനങ്ങൾ നിറച്ചു. വൻ ജനത്തിരക്ക്. വിറ്റുവരവ് 700 കോടി കടന്നു. സംസ്ഥാന ചരിത്രത്തിൽ Bevco യെ SupplyCo മറികടക്കുന്ന വിൽപ്പന

37. എല്ലാ വിഭാഗത്തിലും എല്ലാപേർക്കും ഓണത്തിന് പണം...

38. മാർക്കറ്റിൽ പണം ഒഴുക്കി പണം ഖജനാവിൽ വരു ത്തുന്ന വിദ്യ. എല്ലാ ബിസിനസ്സ് രംഗത്തും പണം ഒഴുകുന്നു. മാർക്കറ്റ് ഉണർന്നു. കച്ചവടം കൂടി .

39. നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ്വ്. വൻ തൊഴിലവസരം..... പുതുയുഗം,പുതുചരിത്രം,
വിസ്മയം എന്നിങ്ങനെ കേരളജനതയെ ഒന്നാകെ ചേർത്തുപിടിക്കുന്ന
UDF സർക്കാറിനു അഭിവാദ്യങ്ങൾ....

23/08/2026

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാൻ ധനവകുപ്പ് അനുമതി നൽകി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചത്. നാടിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി അർഹമായ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനാണ് യുഡിഎഫ് സർക്കാർ ആദ്യഘട്ട തുക അനുവദിച്ചത്. ബാക്കിയുള്ള തുക കൂടി അടിയന്തരമായി അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

01/08/2026

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി.

വൈകിട്ട് ആറ് മണി വരെ ആറ് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആറു പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വിവിധ സേനാവിഭാഗങ്ങള്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നു. സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1465 പേര്‍ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തയിട്ടുണ്ട്. 17 വീടുകള്‍ പൂര്‍ണമായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

രാവിലെ കനത്ത മഴ പെയ്ത മേഖലകളില്‍ വൈകുന്നേരത്തോടെ മഴ കുറഞ്ഞത് ആശ്വാസമാണ്. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മേഖലയില്‍ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയില്‍ 177 മില്ലി മീറ്റര്‍ മഴ പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.ഏത് ആവശ്യത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

അതുല്യമായ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ  പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക്...
18/07/2026

അതുല്യമായ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...


Indian national congress Pullampara

09/07/2026

ഒരു ഓഫീസ് മാത്രമാകില്ല.....

പ്രതീക്ഷകൾക്ക് കരുത്തേകുന്ന പുതിയ വിലാസമാകും
തുടക്കം 🩵

നാടിൻ്റെ സമഗ്രമാറ്റത്തിന് തുടക്കമിട്ട് വിഷൻ 'പുല്ലമ്പാറ'ടാലൻ്റ് അവാർഡ് വിതരണവും ജനനായകർക്ക് സ്വീകരണവും ജൂലൈ 10ന് തേമ്പാമ...
06/07/2026

നാടിൻ്റെ സമഗ്രമാറ്റത്തിന് തുടക്കമിട്ട് വിഷൻ 'പുല്ലമ്പാറ'ടാലൻ്റ് അവാർഡ് വിതരണവും ജനനായകർക്ക് സ്വീകരണവും ജൂലൈ 10ന് തേമ്പാമൂട്ടിൽ


Indian national congress Pullampara

ഇന്ത്യൻ രാഷ്ട്രീയത്തിലെ കർമ്മ ധീരനായ പോരാളി പ്രിയപ്പെട്ട ലീഡർ കെ കരുണാകരന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...
05/07/2026

ഇന്ത്യൻ രാഷ്ട്രീയത്തിലെ കർമ്മ ധീരനായ പോരാളി പ്രിയപ്പെട്ട ലീഡർ കെ കരുണാകരന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...

23/06/2026

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്നു ജീവനുകള്‍ നഷ്ടമാകുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ അപകടം ഏറെ സങ്കടകരമാണ്.

പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടം അറിഞ്ഞയുടന്‍ മന്ത്രിമാരായ ബിന്ദു കൃഷ്ണയും, പി.സി വിഷ്ണുനാഥും അപകട സ്ഥലത്തെത്തി.

അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍. എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി' നിലവിൽ വന്നതോടെ, സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി ...
16/06/2026

കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി' നിലവിൽ വന്നതോടെ, സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെല്ലാം കെ.എസ്.ആർ.ടി.സി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി "CITY FAST" എന്ന സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആർടിസി അറിയിച്ചു.

പ്രിയദർശിനി പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും തുടർന്നും ഓർഡിനറി സർവീസായി തന്നെ നിലനിർത്തിയിട്ടുണ്ട്. വർഷങ്ങളായി ഒരേ നിറത്തിൽ സർവീസ് നടത്തുന്ന ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ തമ്മിൽ യാത്രക്കാർക്ക് മാറിപ്പോകാതിരിക്കാനും കൂടുതൽ വ്യക്തത ഉറപ്പാക്കാനുമാണ് കെ.എസ്.ആർ.ടി.സി ഇന്നലെ മുതൽ സിറ്റി ഫാസ്റ്റ് ബസുകളിൽ "CITY FAST" എന്ന് വലിയ അക്ഷരത്തിൽ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല.

കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം തിരുവനന്തപുരം നഗരത്തിൽ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സർവീസ് നടത്തുന്നത്. വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളാണെന്ന് കരുതി വനിതാ യാത്രക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി "CITY FAST" സ്റ്റിക്കറുകൾ പതിപ്പിച്ചത്.

നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും നഗരമുൾപ്പെടെ ജില്ലയിലാകെ 687 ഓർഡിനറി ബസ്സുകളും സർവിസ് നടത്തുന്നുണ്ട്. പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ സർവീസുകളുടെ കൃത്യമായ പട്ടിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കെ.എസ്.ആർ.ടി.സി മുൻകൂട്ടി കൈമാറിയിട്ടുള്ളതുമാണ്.

Address

Venjaramudu

Website

Alerts

Be the first to know and let us send you an email when Indian national congress Pullampara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share