CPIM Thiruvali LC

CPIM Thiruvali LC സി പി ഐ എം തിരുവാലി ലോക്കൽ കമ്മിറ്റി കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ്

തിരുവാലി പഞ്ചായത്ത് ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് CPIM ജില്ലാ സെക്രടറിയറ്റംഗം B മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു.
11/08/2026

തിരുവാലി പഞ്ചായത്ത് ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് CPIM ജില്ലാ സെക്രടറിയറ്റംഗം B മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു.

11/08/2026

തിരുവാലി പഞ്ചായത്ത്‌ ഓഫീസ് മാർച്ച്

09/08/2026
ഇ.എംഎസിന്റെ ലോകം ദേശീയ സെമിനാർ അരീക്കോട് CPIM പോളിറ്റ്ബ്യൂറോ അംഗം സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
13/06/2026

ഇ.എംഎസിന്റെ ലോകം ദേശീയ സെമിനാർ അരീക്കോട് CPIM പോളിറ്റ്ബ്യൂറോ അംഗം സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

ED വേട്ടക്കെതിരേ..
27/05/2026

ED വേട്ടക്കെതിരേ..

27/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
______________________
യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. യുഡിഎഫ്‌ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്‌ മുമ്പ്‌ തന്നെ ഇത്തരം പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു. വലതുപക്ഷ യൂണിയനുകളുടെ ലെറ്റര്‍ പാഡിലെഴുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ സ്ഥലം മാറ്റുന്ന നിലയുണ്ടായി. അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നതുമാണ്‌.

മുഖ്യമന്ത്രിയുള്‍പെടെയുള്ള മന്ത്രിമാര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരാവദിത്വം നിര്‍വഹിച്ച പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇതിന്റെ ഭാഗമാണ്‌. സര്‍ക്കാര്‍ മാറിവരുമ്പോള്‍ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ പകപോക്കലിന്‌ ഉപയോഗിക്കുന്നത്‌ ഒട്ടും ഉചിതമല്ല.

നവകേരള സദസ്സിനോടും, എല്‍ഡിഎഫ്‌ സര്‍ക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായ പ്രതിഷേധങ്ങളുമാവാം. എന്നാല്‍, അത്തരത്തിലൊന്നായിരുന്നില്ല അവിടെ നടന്നത്‌. മുഖ്യമന്ത്രിക്ക്‌ ഇസെഡ്‌ കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത്‌ സംസ്ഥാന സര്‍ക്കാരല്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും മാത്രം മതിയെന്ന്‌ തീരുമാനമെടുത്തതാണ്‌. പിന്നീട്‌, ഐബിയുടെ നിര്‍ദ്ദേശത്തിലാണ്‌ ഇസെഡ്‌ കാറ്റഗറിയുള്ള സുരക്ഷ ഏര്‍പ്പെടുത്തുന്നത്‌.

സംസ്ഥാന സര്‍ക്കാര്‍ പോലീസിനേയും രാഷ്‌ട്രീയ താല്‍പര്യത്തോടെ ഉപയോഗിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നത്‌. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ വിജയിച്ചതിനെ തുടര്‍ന്ന്‌ എസ്‌എഫ്‌ഐ നടത്തിയ ആഹ്ലാദ പ്രകടനത്തെ കെഎസ്‌യുക്കാര്‍ ആക്രമിക്കുകയായിരുന്നു. അക്രമികളെ തുരത്തുന്നതിന്‌ പകരം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിക്കുകയുമാണ്‌ ചെയ്‌ത്‌. മര്‍ദ്ദനത്തില്‍ ആശുപത്രിയിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിലിയ വകുപ്പുകള്‍ ചേര്‍ത്ത്‌ കേസുകള്‍ എടുത്തിരിക്കുകയാണ്‌. എറണാകുളത്ത്‌ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഇടപെടലാണ്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌. സിപിഐ എം ഉള്‍പ്പെടെ നടത്തിയത്‌ ഇടപെടലാണ്‌ ഇത്‌ നടക്കാതെ പോയത്‌. സര്‍ക്കാരിന്റെ നയം എങ്ങോട്ട്‌ പോകുന്നുവെന്നതിന്റെ മറ്റൊരു തെളിവാണിത്‌.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന്‌ പറഞ്ഞ വാഗ്‌ദാനങ്ങളൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിന്‌ നടപ്പിലാക്കാനാവുന്നില്ല. ഖജനാവ്‌ കാലിയാണെന്ന്‌ പറഞ്ഞ്‌ നടന്നവരാകട്ടെ 6,000 കോടിയോളം രൂപ ഖജനാവിലുണ്ട്‌ എന്ന കാര്യം പുറത്തുവന്നതോടെ വായ അടഞ്ഞുപോയിരിക്കുകയാണ്‌.

ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാനാവാതെ പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ്‌ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന്‌ തിരിച്ചറിയണം.

ഭരണകൂട ഭീകരതയ്ക്കെതിരെ,രാഷ്ട്രീയ പ്രേരിത ED റെയ്ഡിനെതിരെ സിപിഐ എം പ്രതിഷേധ പ്രകടനം ജില്ലാ-ഏരിയ-ലോക്കൽ കേന്ദ്രങ്ങളിൽ പ്രക...
27/05/2026

ഭരണകൂട ഭീകരതയ്ക്കെതിരെ,രാഷ്ട്രീയ പ്രേരിത ED റെയ്ഡിനെതിരെ സിപിഐ എം പ്രതിഷേധ പ്രകടനം

ജില്ലാ-ഏരിയ-ലോക്കൽ കേന്ദ്രങ്ങളിൽ പ്രകടനവും, വൈകുന്നേരം ബ്രാഞ്ച് കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും

04/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ എല്‍ഡിഎഫിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമാണ്‌. പരാജയത്തെ അംഗീകരിച്ചുകൊണ്ട്‌, വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കി തകര്‍ന്നുകിടന്ന കേരളത്തെ, അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു. കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സര്‍ക്കാരിന്‌ കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആര്‍ജ്ജിക്കാനായി. കാര്‍ഷിക-വ്യാവസായിക മേഖലകള്‍ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകമാനം മാതൃകയായി.

രാജ്യത്താകമാനം ന്യൂനപക്ഷങ്ങളും, ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്നും വ്യത്യസ്‌തമായി മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ മാറ്റാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം വളര്‍ന്നു. മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും അത്തരം സമരങ്ങള്‍ തുടര്‍ന്നു. ഇത്‌ രാജ്യത്താകമാനമുള്ള ജനകീയ രാഷ്‌ട്രീയത്തിന്‌ കരുത്ത്‌ പകരുകയും ചെയ്‌തു.

കേരളത്തെ ഇത്തരത്തില്‍ മുന്നോട്ട്‌ നയിക്കുകയും, രാജ്യത്തെ ജനകീയ പോരാട്ടങ്ങള്‍ക്ക്‌ കരുത്ത്‌ പകരുകയും ചെയ്‌ത എല്‍ഡിഎഫ്‌ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ്‌ കണക്കാക്കിയിരുന്നത്‌. എന്നാല്‍, അപ്രതീക്ഷിതമായ തിരിച്ചടിയാണ്‌ ഉണ്ടായത്‌. ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളേയും, പോരായ്‌മകളേയും പരിശോധിച്ച്‌ അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌ക്കരിക്കും.

കേരള നിയമസഭയില്‍ ബിജെപിക്ക്‌ 3 സീറ്റ്‌ നേടാനായി എന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണ്‌. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ടത്‌ എല്‍ഡിഎഫ്‌ ആണ്‌. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ്‌ മൂന്നാം സ്ഥാനത്തായിരുന്നുവെന്ന്‌ ഓര്‍ക്കണം. മതസൗഹാര്‍ദത്തിന്‌ പേര്‌ കേട്ട കേരളത്തിന്റെ മണ്ണില്‍, വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത്‌ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

മാറി മാറി ഭരണത്തില്‍ വരികയെന്ന കേരളത്തിലെ പതിവ്‌ രീതിയെ മാറ്റിമറിച്ചുകൊണ്ടാണ്‌ കഴിഞ്ഞ 10 വര്‍ഷക്കാലം എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ ഭരണത്തിലിരുന്നത്‌. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞിരുന്നു. എല്‍ഡിഎഫിന്‌ വോട്ട്‌ ചെയ്‌ത മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്.

Address

Wandoor

Website

Alerts

Be the first to know and let us send you an email when CPIM Thiruvali LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share