03/09/2026
ആടുകളിലെ വിരചികിത്സ: കർഷകർ അറിയേണ്ടത്
ലോകത്താകമാനമുള്ള മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങളിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്ന ഒന്നാണ് ആടുകളിലെ വിരബാധ. അജപരിപാലനത്തിൽ വിരമരുന്നുകൾ നൽകുമ്പോൾ കർഷകർ അറിയേണ്ടതെന്തെല്ലാമെന്ന് നോക്കാം
• വിരമരുന്നുകൾ ഓരോ ഉരുവിനും അതിൻ്റെ ശരീരഭാരത്തിനനുസരിച്ചു വേണം നൽകുവാൻ
• ഉരുളൻ വിരകൾക്കും നാട വിരകൾക്കും പത്ര വിരകൾക്കും വെവ്വേറെ മരുന്നുകളാണ് നൽകേണ്ടത്
• ഓരോ മരുന്നും ശരിയായ തോതിൽ കുറവ് നൽകരുത്
• ഒരു ഫാമിലെ എല്ലാ മൃഗങ്ങൾക്കും ഒരേ ദിവസം വിരമരുന്നു നൽകരുത്
• വേനൽകാലങ്ങളിൽ വിരചികിത്സ ആവിശ്യമില്ല. കാലവർഷം തുടങ്ങി ഒന്നര മാസം കഴിഞ്ഞു മതി വിരചികിത്സ
• വിരമരുന്നുകൾ ശരിയായ തോതിൽ ആഗിരണം ചെയ്യുന്നതിന് 12 മുതൽ 24 മണിക്കൂർ ഖരാഹാരം നൽകാതെ വേണം ചികിത്സ നടത്തുവാൻ
• ഗുളികരൂപത്തിലുള്ള വിരമരുന്നുകൾ നാവിനുമുകളിൽ വച്ചുകൊടുക്കാവുന്നതാണ്
• വർഷങ്ങളോളം ഒരു ഫാമിലെ മൃഗങ്ങൾക്കെല്ലാം ഒരേ തരം വിര മരുന്ന് നൽകരുത്
വിരമരുന്നുകൾ ഒരു സർവ്വരോഗ സംഹാരിണികളല്ല. വളരെ ശ്രദ്ധാപൂർവം ആവശ്യാനുസാരം മാത്രം കൊടുക്കേണ്ട ഒരു ഔഷധമാണ്.
ആടുകളിലെ വിരചികിത്സ | Goat Deworming | Goat Health | Parasite Control | Internal Parasites | Veterinary Care | Scientific Goat Farming | Livestock Management | Animal Husbandry | Kerala Farmers | കർഷകർക്കുള്ള അറിവ് | മൃഗാരോഗ്യ പരിപാലനം
#ആടുവളർത്തൽ #ആടുകളിലെവിരചികിത്സ #വിരനിവാരണം #മൃഗസംരക്ഷണം #മൃഗാരോഗ്യം #ആടുകളുടെആരോഗ്യം #ശാസ്ത്രീയആടുവളർത്തൽ #കർഷകർ #കർഷകഅറിവ് #കന്നുകാലിപരിപാലനം #വെറ്ററിനറിസേവനം