The Bharath Scouts and Guides Wayanad.

The Bharath Scouts and Guides Wayanad. The Bharath Scouts and Guides Wayanad District Association

ജനറൽബോഡി യോഗം നടത്തി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാനന്തവാടി ലോക്കൽ അസോസിയേഷൻ്റെ 2025 - 2026 വർഷത്തെ  ജ...
25/07/2025

ജനറൽബോഡി യോഗം നടത്തി.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാനന്തവാടി ലോക്കൽ അസോസിയേഷൻ്റെ 2025 - 2026 വർഷത്തെ ജനറൽബോഡി യോഗം സ്കൗട്ട് ഭവനിൽ നടന്നു. LA പ്രസിഡൻ്റ് ശ്രീ. റിച്ചാർഡ് ജെയ്സൻ അധ്യക്ഷത വഹിച്ച മീറ്റിങ്ങ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ. വി.എം ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ASOC ശ്രീ. മുഹമ്മദ് കാസിം കെ.റ്റി, DTC മാരായ ശ്രീമതി ഷൈനി മൈക്കിൾ, ശ്രീ. സതീഷ് ബാബു എ.ഇ, ADOC മാരായ ശ്രീമതി ജ്യോതി എ.കെ, ശ്രീ. ബിനു ജെയിംസ്, DMC ശ്രീ. ആനന്ദ്, OYMSC ശ്രീ. ജിതുൽ അജിത്ത് എന്നിവർ സന്നിഹിതരായിരുന്ന മീറ്റിങ്ങിൽ LA സെക്രട്ടറി ശ്രീ. ടോം ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കബ്ബ്, ഫ്ലോക്ക്, സ്കൗട്ട്, ഗൈഡ്, റോവർ, റേഞ്ചർ എന്നീ വിഭാഗങ്ങളിൽ നിന്നായി 70 പേർ പങ്കെടുത്ത മീറ്റിങ്ങിന് LA ജോയിൻ്റ് സെക്രട്ടറി ശ്രീമതി റീന കെ.കെ നന്ദി പറഞ്ഞു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ പതിനെട്ടാമത് ജില്ലാ റാലിയും കബ്ബ്‌ ബുൾ ബുൾ ഉത്സവവും 20...
17/01/2025

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ പതിനെട്ടാമത് ജില്ലാ റാലിയും കബ്ബ്‌ ബുൾ ബുൾ ഉത്സവവും 2025 ജനുവരി 24 മുതൽ 27 വരെ ജി വി എച്ച് എസ് മാനന്തവാടിയിൽ വച്ച് നടക്കുന്നു.

സ്കൗട്ട്സ് &ഗൈഡ്സ് ജില്ലാ അസോസിയേഷന് അഭിമാനമായി നാല് അധ്യാപകർക്ക് ലോങ്ങ്സർവീസ് അവാർഡ് സംസ്ഥാന അസോസിയേഷൻ  നൽകിയിരിക്കുന്ന...
23/08/2024

സ്കൗട്ട്സ് &ഗൈഡ്സ് ജില്ലാ അസോസിയേഷന് അഭിമാനമായി
നാല് അധ്യാപകർക്ക് ലോങ്ങ്സർവീസ് അവാർഡ് സംസ്ഥാന അസോസിയേഷൻ നൽകിയിരിക്കുന്നു .വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി മാതൃകാ അധ്യാപകരാകുന്നതോടൊപ്പം ഒഴിവുദിനങ്ങളും,വിശ്രമ വേളകളും പ്രസ്ഥാനത്തിനും ,കുട്ടികൾക്കും സമൂഹത്തിനും വേണ്ടി
ചിലവഴിക്കാൻ ഇവർകാണിക്കുന്ന താൽപര്യം സ്മരിക്കാതിരിക്കാൻ കഴിയില്ല .വയനാട്ജില്ലാ അസോസിയേഷനെ മുൻനിരയിലെത്തിക്കാൻ വിവിധ തലങ്ങളിൽ ഭാരവാഹികളായി പ്രവർത്തിച്ചവരാണ് Sr. ലിസിമോളും
റോഷിണി ടീച്ചറും ജെയ്‌സ് മാഷ് SHSS EACHOME ചേർന്ന കാലം മുതൽ നിസ്വാർത്ഥ സേവനം പരിഭങ്ങളില്ലാതെ ചെയ്തു വരുന്നു. രാഷ്‌ട്രപതി സ്കൗട്ട് ആയിരുന്നു ജിജീഷ് KSEB ജീവനക്കാരനായിട്ടും അസോസിയേഷനോട്‌ ചേർന്ന് ഇപ്പോളും പ്രവർത്തിക്കുന്നു
നാലുപേർക്കും വയനാട് ജില്ലാ അസോസിയേഷന്റെ അഭിനന്ദനങ്ങൾ ❤️❤️❤️

ചൂരൽമലയിൽ സേവന സന്നദ്ധരായി സ്കൗട്സ് ആൻ്റ് ഗൈഡ്സ്ചൂരൽമലയിലെ ദുരന്തമുഖത്ത് സേവന സന്നദ്ധരായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്  .റസ്...
04/08/2024

ചൂരൽമലയിൽ സേവന സന്നദ്ധരായി സ്കൗട്സ് ആൻ്റ് ഗൈഡ്സ്

ചൂരൽമലയിലെ ദുരന്തമുഖത്ത് സേവന സന്നദ്ധരായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് .റസ്ക്യൂ ടീം അംഗങ്ങൾക്കും, മറ്റ് പ്രവർത്തകർക്കും ഭക്ഷണം, കുടിവെള്ളം, എന്നിവ വിതരണം ചെയ്യുന്നതിലും ഫസ്റ്റ് എയ്ഡ് സഹായങ്ങൾ എത്തിക്കുന്നതിനും സഹായിച്ചു. ഒപ്പം ദുരന്തമുഖത്തെ വീണ്ടും മലിനമാകാതിരിക്കാൻ അവിടെ നിന്നും പ്ലാസ്റ്റിക് കുപ്പികളും മറ്റ് വേയ്സ്റ്റും നിർമ്മാർജ്ജനം ചെയ്യുന്ന പരിസര ശുചീകരണത്തിലും അങ്ങിനെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നു . കൂടുതലും അധ്യാപികമാരാണ് എന്നതാണ് ശ്രദ്ധേയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിരാവിലെ 4 മണിക്ക് പുറപ്പെട്ടാണ് ചൂരൽമലയിൽ എത്തുന്നത് റോവർ റേഞ്ചർ ടീം സജീവമായുണ്ട് കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ ദിവസവും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോടൊപ്പം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.ഏറെ ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് അവർ നടത്തിവരുന്നത്. 25 പേർ വീതമുള്ള വ്യത്യസ്ത ഗ്രൂപ്പുകൾ ദിവസവും ചൂരൽ മലയിലുണ്ട്. ജില്ലക്ക് അകത്തും പുറത്തുമുള്ള സന്നദ്ധ പ്രവർത്തകർ തങ്ങളുടെ ഊഴങ്ങൾക്കായി , വയനാടിനെ ചേർത്തു പിടിക്കാനായി കാത്തു നിൽക്കുന്നു.
മാനന്തവാടിയിലെ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച്
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.തുടർന്നുള്ള ദിവസങ്ങളിൽ കൗൺസിലിംഗ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകും

പ്രിയപ്പെട്ടവരെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ല, വൈത്തിരി, ബത്തേരി ലോക്കൽ അസോസിയേഷനുകൾ നിർമ്മിച്ച...
20/07/2023

പ്രിയപ്പെട്ടവരെ
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ല, വൈത്തിരി, ബത്തേരി ലോക്കൽ അസോസിയേഷനുകൾ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റവും 24.07.2023 ന് തിങ്കളാഴ്ച 2.30 ന് ബത്തേരി അദ്ധ്യാപക ഭവനിൽ വച്ച് നടത്തപ്പെടുകയാണ്. പ്രസ്തുത പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ബത്തേരി MLA ഐ.സി.ബാലകൃഷ്ണൻ, നഗരസഭ ചെയർമാൻ ടി.കെ.രമേശ് , അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ ,വിദ്യാഭ്യാസ വകുപ്പ് മേലധികാരികൾ , ജനപ്രതിനിധികൾ അസോസിയേഷൻ സംസ്ഥാന ജില്ല ഭാരവാഹികൾ,തുടങ്ങിയവർ പങ്കെടുക്കുന്നു.
എല്ലാ പ്രിയപ്പെട്ടവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
#സ്നേഹഭവനം

പ്രിയപെട്ട സ്കൗട്ട്സ് ഗൈഡ്സ് കൂട്ടുകാരേ നമ്മളേവരും കാത്തിരുന്ന ആ ദിവസം വന്നെത്തുകയായി. മൂന്ന് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ...
09/02/2023

പ്രിയപെട്ട സ്കൗട്ട്സ് ഗൈഡ്സ് കൂട്ടുകാരേ നമ്മളേവരും കാത്തിരുന്ന ആ ദിവസം വന്നെത്തുകയായി. മൂന്ന് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ആഘോഷം നമ്മുടെ ജില്ലാ റാലി. ഫെബ്രുവരി 10 ന് മാനന്തവാടി ജി വി എച്ച് എസ് എസ് ൽ കൊടിയേറുകയാണ്. ഈ സ്നേഹ കൂട്ടായ്മയിലേക്ക് എല്ലാ പ്രിയപ്പെട്ടവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു..

28/03/2022
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്വിഷൻ 2021-2026സ്നേഹ ഭവനംതറക്കല്ലിടൽ കർമ്മം2021 ഒക്ടോബർ 2ന് രാവിലെ 11.30 ന്
01/10/2021

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
വിഷൻ 2021-2026
സ്നേഹ ഭവനം
തറക്കല്ലിടൽ കർമ്മം
2021 ഒക്ടോബർ 2ന് രാവിലെ 11.30 ന്

The Kerala State Bharath Scouts & GuidesVISION 2021-26സ്നേഹ ഭവനം സംസ്ഥാന തല ഉദ്ഘടനം 2021 ഒക്ടോബർ 2 രാവിലെ 11.30 ന് ബഹുമാ...
28/09/2021

The Kerala State Bharath Scouts & Guides
VISION 2021-26
സ്നേഹ ഭവനം സംസ്ഥാന തല ഉദ്ഘടനം 2021 ഒക്ടോബർ 2 രാവിലെ 11.30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു.

എന്റെ വീട്ടിലും കൃഷിത്തോട്ടം #എന്റെവീട്ടിലുംകൃഷിത്തോട്ടംസംസ്ഥാനതല ഉദ്ഘാടനം12-9 - 2021 ഞായർവൈകുന്നേരം, 3 മണിക്ക്, മാനന്തവ...
11/09/2021

എന്റെ വീട്ടിലും കൃഷിത്തോട്ടം
#എന്റെവീട്ടിലുംകൃഷിത്തോട്ടം
സംസ്ഥാനതല ഉദ്ഘാടനം
12-9 - 2021 ഞായർ
വൈകുന്നേരം, 3 മണിക്ക്, മാനന്തവാടിയിൽ

Address

Near Pazhassi Park, Mananthavady
Wayanad
670645

Alerts

Be the first to know and let us send you an email when The Bharath Scouts and Guides Wayanad. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share