15/05/2026
13 ബുധൻ 2026
വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ നേതാക്കൾ
കുറെ നാളത്തെ ചർച്ചകൾക്കും കാത്തിരിപ്പിനും വിരാമമിട്ട്
വാൽപറ ചുരം കയറിയ ദിനം
വരാമെന്നേറ്റ പലരും അനിവാര്യമായ കാരണങ്ങളാൽ വരാൻ കഴിയാതെ, എന്നാൽ അവരുടെ പൈസ കൂടി തന്നു മനസാ നമ്മോടൊപ്പം ചേർന്നവർ...
രാവിലെ കൃത്യം ആറുമണിക്കു തന്നെ തൃശൂർ നിന്ന് പുറപ്പെട്ടു പൊള്ളാച്ചി വഴി ചുരം പാതയിലേക്ക് കയറുമ്പോൾ സമയം 9.40 AM
അതിനു മുന്നേ പുളിമരങ്ങൾ അതിരിട്ട പാതയോരത്തെ പ്രാതൽ... ഉണ്ടാക്കി കൊണ്ടുവന്ന ചിക്കൻകറിയും... പത്തിരിയും.....ചായയും.....
പിന്നീട് ചുരത്തിലെത്തിയപ്പോൾ എല്ലാവരുടെയും മനസ്സിൽ വാൽപറ ദുരന്തത്തിലെ നിമിഷങ്ങളായിരുന്നു...
അപകടം നടന്ന സ്ഥലമൊക്കെ കഴിഞ്ഞു തേയിലത്തോട്ടങ്ങളിൽ എത്തിയപ്പോഴേക്കും tour vibe ലെത്തി എല്ലാരും...
ഫോട്ടോയെടുപ്പും reels ഒക്കെയായി പ്രകൃതിയുടെ മനോഹാരിത മനസ്സിലും ഫോണിലും ഒപ്പിയെടുത്ത മണിക്കൂറുകൾ...
എല്ലാരും പോകുന്ന സാധാരണ റൂട്ടിൽ നിന്ന് ഒന്ന് മാറിയപ്പോ കരുമലൈ എസ്റ്റേറ്റിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ചർച്ചിലേക്കു ആ പടികളൊക്കെ കയറി മരപ്പൊത്തിൽ കയ്യിട്ടു നോക്കി... അവിടെ നടന്നിരുന്ന ഒരു കാത്തുകുത്ത് പരിപാടിയും സാകൂതം വീക്ഷിച്ചു പള്ളിയിൽ കയറി ഫോട്ടോ എടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോളേക്ക് അവിടെയുണ്ടായിരുന്ന കൈകാരൻ തന്നെ നമ്മുടെ ഫോട്ടോയെടുത്തു തന്നു എന്ന് മാത്രമല്ല washroom ഉണ്ടുട്ടോ ഉപയോഗിച്ചോളൂ എന്ന് സ്നേഹപൂർവ്വം പറഞ്ഞപ്പോൾ സന്തോഷം തോന്നി....
പിന്നീട് food കഴിക്കാനും പ്രാർത്ഥനക്കുമുള്ള സൗകര്യം തേയിലത്തോട്ടത്തിനുള്ളിൽ ഉള്ള ഒരു കോവിലിനടുത്തുള്ള ഷെഡിൽ കിട്ടി
അംഗൻവാടി കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന ഒരു അമ്മയാണ് നമുക്ക് സൗകര്യം ചെയ്തു തന്നത്... നമ്മുടെ കയ്യിലുണ്ടായിരുന്ന കറിയും, കുറച്ചു ബിരിയാണിയും സ്നേഹപൂർവ്വം അവർ സ്വീകരിച്ചു... കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ തന്നു.. കൂഴങ്കൽ പുഴയിൽ ഇറങ്ങി പോയാ മതി എന്ന് പറഞ്ഞാണ് യാത്രയാക്കിയത്
3200 അടിയിലധികം ഉയരത്തിൽ ഉള്ള വാൽപറയുടെ സൗന്ദര്യം തേയിലത്തോട്ടങ്ങളാണ്... 62ലധികം tea factory കൾ ഉണ്ട് അവിടെ...
ഒളിഞ്ഞിരിക്കുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളും നീർച്ചാലുകളും ഉണ്ടെങ്കിലും വേനലിന്റെ കടുപ്പം കൊണ്ടും വേനൽ മഴയുടെ കുറവുകൊണ്ടും ആ മനോഹാരിത നമുക്ക് ആവോളം ആസ്വദിക്കാൻ കഴിയാത്തത് കൊണ്ട് മഴക്കുശേഷം ഒന്ന് കൂടി ഇതിലൂടെ വരണമെന്ന് പറഞ്ഞു എല്ലാരും...
പുഴയിലെ വെള്ളത്തിലേക്ക് ഇറങ്ങിയപ്പോഴാണ് എല്ലാരും ഒന്ന് കൂടി പ്രായംപോലും മറന്നു അർമാദിച്ചത്,,, വെള്ളത്തിലെ അന്താക്ഷരി... മറക്കാനാവാത്ത അനുഭവമായിരുന്നു.... നനഞ്ഞു കയറി വന്നവർ dress മാറ്റി വന്നപ്പോ കിട്ടിയ കട്ടൻ ചായയും കേക്കും... ഇടക്ക് കഴിക്കാനായി കിട്ടിയ പൈനാപ്പിൾ ഉപ്പിലിട്ടതും.... മറക്കില്ലൊരിക്കലും.... ഷോളയാർ ഡാമിന്റെ തീരത്തിരുന്ന് ചൂട് മുളകുബജിയും ചായയും കൂടിയായപ്പോ ഇനി കാട്ടിലൂടെ പോകുമ്പോ കാണേണ്ട ആനയെക്കുറിച്ചായി ചിന്ത മുഴുവൻ...
പാവം കബാലി.... നമ്മളാണ് വരുന്നത് എന്നറിഞ്ഞപ്പോ മൂപ്പര് ഈറ്റക്കാടിനുള്ളിൽ ഒളിച്ചിരുന്ന് 😂
തൃശ്ശൂർക്കാരുടെ അഭിമാനമായ അതിരപ്പിള്ളിയുടെ രാത്രി കാഴ്ച കൂടി കണ്ട് ചാലക്കുടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കൂടി കഴിച്ചു 9.30 യോട് കൂടി തൃശൂർ എത്തി.....
ഇനിയുമേറെ യാത്രകൾ ചെയ്യാനുള്ള ആവേശത്തോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്....
ഞങ്ങളെ സുരക്ഷിതമായി കൊണ്ടുപോയ ഡ്രൈവർ നഹാഫിനും,.ഒരു പാട് നന്ദി