എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ, 図書館, 高知県高知市朝倉, Kochi-shiの連絡先情報、マップ、方向、お問い合わせフォーム、営業時間、サービス、評価、写真、動画、お知らせ。

30/07/2026
*ജൂലൈ 29* *എം.കെ.അബ്ദുള്ളാക്കുട്ടി അനുസ്മരണ ദിനം* ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് , അശോകപുരം പി.കെ.വേലായുധൻ മെമ്മ...
29/07/2026

*ജൂലൈ 29*
*എം.കെ.അബ്ദുള്ളാക്കുട്ടി അനുസ്മരണ ദിനം*

ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് , അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാ വിനോദിനി ലൈബ്രറി ഭാരവാഹി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന എം.കെ.അബ്ദുള്ളക്കുട്ടി ഓർമ്മയായിട്ട് 2026 ജൂലൈ 29 ന് അഞ്ച് വർഷം പൂർത്തിയാകുന്നു.

ആലുവ താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകർ അബ്ദുള്ളക്കുട്ടി മാഷ് എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന എം.കെ.അബ്ദുള്ളക്കുട്ടി ഞങ്ങൾ അശോകപുരത്തുക്കാർക്ക് അബ്ദുള്ളക്കുട്ടിക്കയായിരുന്നു. എപ്പോഴും തൂവെള്ള വസ്ത്രവും , കറുത്ത ഫെയിമുള്ള കണ്ണടയും ധരിച്ച് ഞങ്ങൾക്കിടയിൽ നിറ സാന്നിധ്യമായിരുന്ന അബ്ദുള്ളക്കുട്ടിക്കയുടെ ഓർമ്മകൾക്ക് മരണമില്ല.

കൊടുങ്ങല്ലൂർ , അഴീക്കോട് സ്വദേശിയായ അദ്ദേഹം 1952 ൽ അശോക ടെക്സ്റ്റയിൽസ് മില്ലിലെ ജീവനക്കാരനായാണ് ഞങ്ങളുടെ നാട്ടിൽ എത്തുന്നത്. വിദ്യാവിനോദിനി ലൈബ്രറി സ്ഥാപകനായിരുന്ന പരേതനായ പി.കെ.വേലായുധനുമായുള്ള സൗഹൃദം അദ്ദേഹത്തെ ലൈബ്രറിയുടെ സജീവ പ്രവർത്തകനാക്കി .
പിന്നീട് അദ്ദേഹം ഈ നാടിൻ്റെ ഭാഗമായി മാറി.

വിദ്യാവിനോദിനി വായനശാലയുടെ ലൈബ്രറിയൻ , കമ്മിറ്റിയംഗം , സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ നേതാക്കളായിരുന്ന പരേതരായ പി.എൻ .പണിക്കർ , പി.കെ.വേലായുധൻ , കെ.എസ്.പി. കർത്താവ് , പി.കെ.ബി.നായർ എന്നിവർക്കൊപ്പമെല്ലാം പ്രവർത്തിക്കാനും ഇക്കാലയളവിൽ അദ്ദേഹത്തിനു സാധിച്ചു.

ഏഴു പതിറ്റാണ്ടിലേറേ കാലം നീണ്ട പൊതുപ്രവർത്തനത്തിലൂടേയും , ഗ്രന്ഥശാലാ പ്രവർത്തനത്തിലൂടേയും ഈ നാടിൻ്റെ സാമൂഹിക, സാംസ്ക്കാരിക പുരോഗതിക്കും , വിശിഷ്യാ വിദ്യാവിനോദിനി ലൈബ്രറിയുടെ വളർച്ചക്കും, ഉർച്ചയ്ക്കും അദ്ദേഹം ചെയ്ത സേവനങ്ങൾ ഞങ്ങളെന്നും നന്ദിയോടെ സ്മരിക്കും .
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റെന്ന നിലയിൽ കാൽ നൂറ്റാണ്ട് കാലം അദ്ദേഹം ചെയ്ത സേവനങ്ങൾ താലൂക്കിലെ ഗ്രന്ഥശാലകളെ ചലിപ്പിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.

അശോക കമ്പിനിയിലെ ട്രേഡ് യൂണിയൻ നേതാവ് , എംപ്ലോയീസ് സൊസൈറ്റി സെക്രട്ടറി , സി.പി.എം. ചൂർണ്ണിക്കര എൽ.സി.അംഗം എന്നീ നിലകളിൽ കൂടിയെല്ലാം അദ്ദേഹം ഈ നാടിൻ്റെ സജീവ സ്പന്ദനമായി മാറിയതാണ് പിന്നീടുള്ള ചരിത്രം. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളായിരുന്ന ഇ.ബാലാനന്ദൻ , തമ്പാൻ തോമസ് , വി.ജി.ഭാസ്ക്കരൻനായർ ,പി.ഡി.പത്മനാഭൻ നായർ എന്നിവർക്കൊപ്പമെല്ലാം ഇക്കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഏഴു പതിറ്റാണ്ടിലധികം നീണ്ട തൻ്റെ പൊതുപ്രവർത്തനത്തിൽ അദ്ദേഹം പുലർത്തിയിരുന്ന സത്യസന്ധതയും , സുതാര്യതയും , കണിശതയും ഞങ്ങളിൽ ദീപതമായ ഒർമ്മകളായി നിലനിൽക്കുക തന്നെ ചെയ്യും.
എപ്പോഴും ധരിച്ചിരുന്ന ശുഭ്ര വസ്ത്രം പോലെ സുതാര്യമായിരുന്നു അദ്ദേഹത്തിൻ്റെ പൊതു ജീവിതം .

പലപ്പോഴും അദ്ദേഹം ഞങ്ങളോടൊപ്പം പൊട്ടിച്ചിരിക്കുകയും , കലഹിക്കുകയും ചെയ്തിരുന്നു. എല്ലാം ലൈബ്രറിയുടെ പേരിലായിരുന്നു.
മരിക്കുന്നതിന് ഒരു വർഷം മുമ്പുവരെ അദ്ദേഹം ലൈബ്രറിയിലെ നിത്യസന്ദർശകനായിരുന്നു. അത്രമാത്രം ഗാഢമായ ബന്ധമായിരുന്നു അദ്ദേഹത്തിന് വിദ്യാവിനോദിനിയുമായി ഉണ്ടായിരുന്നത്.

ഇടക്കാലത്തു് അദ്ദേഹത്തെ ബാധിച്ച ക്യാൻസർ രോഗത്തെ അതിജീവിക്കാനും , 92 വയസു വരെ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞത്, ഒരു പക്ഷെ അദ്ദേഹം ജീവിതത്തിൽ പുലർത്തിയ നന്മകളുടെ ഫലമായിട്ടായിരിക്കും.

അദ്ദേഹം അവശേഷിപ്പിച്ചു കൊണ്ടുപോയ നന്മകളും , നല്ല പ്രവർത്തനങ്ങളും, സ്മരണകളും ഈ അക്ഷര ക്ഷേത്രത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാവുക തന്നെ ചെയ്യും.

*എസ്.എ. എം.കമാൽ*
*പ്രസിഡൻ്റ്, ആലുവ താലൂക്ക് ലൈബ്രറി* *കൗൺസിൽ*
*സെക്രട്ടറി * *വിദ്യാവിനോദിനി ലൈബ്രറി*

28/07/2026

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ

യു.പി. വായനമത്സരം
പുസ്തകങ്ങൾ...

1.
ജയ് ഭീം അതുല്യം - അംബ്ദേക്കറുടെ ജീവിതം - ഡോ. ടി. പി. കലാധരൻ-
ജ്ഞാനേശ്വരി കോഴിക്കോട്.

2.
കുറുവികൾ -വൈലോപ്പിള്ളി -തൃശൂർ കറന്റ്

3പുല്ല് തൊട്ട്പുനാര വരെ- ഇന്ദുചൂഢൻ -പരിഷത്ത്

വനിതാ വായനമത്സരം
പുസ്തകങ്ങൾ...

1
ക്യാപ്റ്റൻ ലക്ഷ്മി.. ആത്മകഥ – ചിന്ത പബ്ലിക്കേഷൻസ്

2. കൊളം കര കൊളം
പുണ്യ സി. ആർ -
ഡി. സി. ബുക്സ്

3. സ്ലാറ്റകളുടെ ഡയറിക്കുറിപ്പുകൾ
വിവർത്തനം: രാജൻ തുവ്വാര
-സമത ബുക്സ്

28/07/2026

അഖില കേരള വായന മത്സരം
കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ
വായനമത്സരം -
മുതിർന്നവർ വിഭാഗം 1

* 1.
* കറുത്ത ട്യൂലിപ്പ്
* എഴുത്തുകാരൻ: അലക്സാണ്ടർ ഡ്യൂമ
* പ്രസാധകർ: എസ്.പി.സി.എസ്
* വില: 320/-
* 2.
* ഓടയിൽ നിന്ന്
* എഴുത്തുകാരൻ: കേശവദേവ്
* പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്
* വില: 125/-
* 3.
* ലളിതാലെനിന്റെ കവിതകൾ
* എഴുത്തുകാരി: ലളിതാ ലെനിൻ
* പ്രസാധകർ: കേരള സാഹിത്യഅക്കാദമി
* വില: 300/-
* 4.
* പിറവി
* എഴുത്തുകാരൻ: ബാബു മൂഷതാക്
* പ്രസാധകർ: ചിന്ത
* വില: 230/-
* 5.
* മറ്റൊരു ഡോട്ട്കോം സന്ധ്യയിൽ
* എഴുത്തുകാരൻ: സേതു
* പ്രസാധകർ: ഹരിതം ബുക്സ്
* വില: 235/-
* 6.
* ജീവിത സാഗരം
* എഴുത്തുകാരി: ഡോ. സാവിത്രി നാരായണൻ
* പ്രസാധകർ: സമത
* വില: 450/-
* 7.
* തപോമയിയുടെ അച്ഛൻ
* എഴുത്തുകാരൻ: ഇ. സന്തോഷ് കുമാർ
* പ്രസാധകർ: ഡി.സി ബുക്സ്
* വില: 339/-
* 8.
* ലേഡീസ് കമ്പാർട്ട്മെന്റിലെ യാത്രികർ
* എഴുത്തുകാരി: ഡോ. ആർ.ബി. ശ്രീകല
* പ്രസാധകർ: പ്രഭാത് ബുക്സ്
* വില: 250/-

28/07/2026

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ

അഖില കേരള വായന മത്സരം 2026–27

പുസ്തക പട്ടിക -
മുതിർന്നവർ വിഭാഗം
(രണ്ട്)

ക്ര.നമ്പർ പുസ്തകം രചയിതാവ് പ്രസാധകർ

1
കറുത്ത ട്യൂളിപ്പ് അലക്സാണ്ടർ ഡ്യൂമ എസ്.പി.സി.എസ് ₹320

2
ഓടയിൽ നിന്ന്
കേശവദേവ്
പൂർണ്ണ പബ്ലിക്കേഷൻസ്
₹125

3
ലളിതാ ലെനിന്റെ കവിതകൾ ലളിതാ ലെനിൻ
കേരള സാഹിത്യ അക്കാദമി ₹300

4
പിറവി
ബാനു മുഷ്താഖ്
ചിന്ത
₹230

5
മറ്റൊരു ഡോട്ട് കോം
സന്ധ്യയിൽ
സേതു
ഹരിതം ബുക്സ്
₹235

6
ജീവിത സാഗരം
ഡോ. സാവിത്രി നാരായണൻ സമത
₹450

7
തപോമയിയുടെ അച്ഛൻ
ഇ. സന്തോഷ് കുമാർ
ഡി.സി. ബുക്സ്
₹339

8
ഇന്ത്യൻ തടവറയിൽ
5 വർഷം
മേരി ടെയ്ലർ
പാപ്പാത്തി ₹480

9
സമൂഹവും ശാസ്ത്രാവബോധവും
ഡോ. നരേന്ദ്ര ധബോൽക്കർ മൈത്രി ബുക്സ് ₹150

10
കവിത മാംസഭോജിയാണ്
പി. എൻ. ഗോപീകൃഷ്ണൻ മാതൃഭൂമി ബുക്സ്
₹230

住所

高知県高知市朝倉
Kochi-shi, Kochi
780-0000

電話番号

+919961294659

ウェブサイト

アラート

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

ショートカット

共有する

カテゴリー