26/12/2012
മുസ്ലിം ലീഗിന്‍റെ ശക്തിസ്രോതസ്സ് ഇസ്ലാമിക ആശയങ്ങള്‍ തന്നെ-യതീന്ദ്രന്‍ മാസ്റ്റര്‍
ദോഹ:മുസ്ലിംലീഗിന്‍റെ ശക്തി സ്രോതസ്സ് ഇസ്ലാമിക ആശയങ്ങള്‍തന്നെയാണെന്നും അതുകൊണ്ടാണ് സാമുദായിക സൌഹാര്‍ദ്ദത്തിന് വേണ്ടി നിലകൊള്ളാന്‍ സാധിക്കുന്നതെന്നും സാംസ്കാരിക പ്രവര്‍ത്തകനായ യതീന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ഖത്തറിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച സദസ്സ് എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് നടക്കുന്ന എല്ലാസംഭവങ്ങള്‍ക്കും ഉത്തരം പറയേണ്ട ബാധ്യത മുസ്ലിംലീഗിനാണെന്ന വിധത്തിലാണ് ലീഗ് വിരോധികളുടെ സമീപനമെന്ന് ഖത്തര്‍ കെ.എം.സി.സി മുന്‍ പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ പറഞ്ഞു.
പ്രസിഡണ്ട് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബഷീര്‍ തൃക്കരിപ്പൂര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എസ് മുഹമ്മദ് കുഞ്ഞി, ജില്ലാജനറല്‍ സെക്രട്ടറി കെ.എസ് അബ്ദുല്ലകുഞ്ഞി, ട്രഷറര്‍ അഷറഫ് ആനക്കല്‍, സംസ്ഥാന കൌണ്‍സിലര്‍ മുട്ടം മഹമൂദ്, മുസ്തഫ ബാങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍റെ മാതാവ് മറിയുമ്മ ഹജ്ജുമ്മയ്ക്ക് വേണ്ടി നടന്ന മയ്യത്ത് നിസ്കാരത്തിന് പി.കെ പൂക്കോയതങ്ങള്‍ നേതൃത്വം നല്‍കി. ആദം കുഞ്ഞി തളങ്കര സ്വാഗതവും ഡി.എസ് അബ്ദുല്ല ദേശമംഗലം നന്ദിയും പറഞ്ഞു.