12/06/2026
ടി.പി.എം ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി.
ജിദ്ദ: വിശുദ്ധ ഹജ്ജ് കർമത്തിനായി സൗദി അറേബ്യയിലെത്തിയ പ്രഗത്ഭ എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായ ടി.പി.എം ബഷീർ സാഹിബിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി കമ്മറ്റി ആദരവേകി.
11.06.2026 വ്യാഴാഴ്ച ഷറഫിയ എലാറ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി. പി. മുസ്തഫ, സെൻട്രൽ കമ്മറ്റി നേതാക്കളായ ജലാൽ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി നേതാക്കളായ സൈതലവി ഏറനാട്, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ദയ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സീതി കോളക്കാടൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ടി.പി.എം ബഷീർ സാഹിബിനെ പൊന്നാടയണിയിച്ച് ആദരിച്ചു.തുടർന്ന് വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സിയുടെ സ്നേഹോപഹാരം ഷമീം അലി, ജംഷീർ, അബ്ദുൽ ഗഫൂർ എന്നിവർ ചേർന്ന് കൈമാറി.
ഹജ്ജ് കർമത്തിനായി സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ള മികച്ച സൗകര്യങ്ങളെയും ഇന്ത്യൻ കോൺസുലറ്റിന്റെ സേവനങ്ങളെയും ടി.പി.എം ബഷീർ സാഹിബ് തന്റെ മറുപടി പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ, തന്റെ ഹജ്ജ് അനുഭവങ്ങൾ പങ്കുവെക്കുകയും മാറിവരുന്ന കേരള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിശകലനം നടത്തുകയും ചെയ്തു.
അബ്ദുൽ കരിം കൊടക്കാടിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജംഷീർ മൂന്നിയൂർ സ്വാഗതം ആശംസിച്ചു. ഷമീം അലി പരിപാടി നിയന്ത്രിച്ചു. അൻവർ ചെമ്പൻ നന്ദി രേഖപ്പെടുത്തി.