13/07/2026
OICC ജിസാൻ കുടുംബത്തിന്റെ സ്നേഹോപഹാരത്തോടെ ജെഫ്രിൻ ജെയ്സന് യാത്രയയപ്പ്. ❤️
OICC ജിസാൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായ സേവനവും സജീവ സാന്നിധ്യവും കാഴ്ചവെച്ച ജെഫ്രിൻ ജെയ്സൻ, ഓസ്ട്രേലിയയിലേക്കുള്ള പുതിയ ജീവിതയാത്രയ്ക്ക് പുറപ്പെടുന്നതിനോടനുബന്ധിച്ച് OICC ജിസാൻ സ്നേഹോപഹാരം നൽകി ആദരിച്ചു.
യാത്രയയപ്പ് ചടങ്ങിൽ OICC ജിസാൻ ജനറൽ സെക്രട്ടറി ജിലു ബേബി, വൈസ് പ്രസിഡന്റ് ജെയ്സൻ ജോസഫ്, മറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ജെഫ്രിന്‍ പുതിയ ജീവിതത്തിനും കരിയറിനും എല്ലാവിധ വിജയങ്ങളും നേർന്നുകൊണ്ട് OICC ജിസാൻ ഒഐസിസി ജിസാൻ സെൻട്രൽ കമ്മിറ്റി ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. 💙🇦🇺