Ummu Duaa

Ummu Duaa Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ummu Duaa, Jubail.
(1)

“തന്റെ സ്വദഖ, ദരിദ്രന്റെ കയ്യിൽ വീഴുന്നതിനു
മുൻപ് അല്ലാഹുവിന്റെ കയ്യിലാണ് വീഴുന്നത്
എന്ന്, ദാന ധർമ്മം ചെയ്യുന്നയാൾ
അറിഞ്ഞിരുന്നുവെങ്കിൽ,
വാങ്ങുന്നവനെക്കാൾ മധുരം,
കൊടുക്കുന്നവൻ
അനുഭവിക്കുമായിരുന്നു"
അന്യന്‍റെ പണം കൊണ്ടാണ് ലോകത്തെ മുഴുവന്‍ അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും നടക്കുന്നത്. അതൊക്കെ ചാരിറ്റി തന്നെയാണ്.
ഖുര്‍ആനില്‍ 'മതത്തെ വ്യാജമാക്കുന്ന'വരുടെ ഉദാഹരണം പറഞ്ഞത് ''അയാള്‍ യതീമിനെ അകറ്റുന്നു, പാ

വപ്പെട്ടവന് ആഹാരം നല്‍കാന്‍ പ്രോത്സാഹനം നല്‍കുന്നില്ല'' എന്നാണ്. സ്വന്തമായി നല്‍കാനില്ലാത്തവര്‍ മറ്റുളളവരെ നല്‍കാന്‍ പ്രേരിപ്പിക്കണമെന്നര്‍ഥം! കണ്ണും കാതുമൊന്നു കൂർപ്പിച്ചു വച്ചു ചുറ്റും നോക്കൂ.ഇനിയും "വൈറലാവാത്ത"..മുൻപോട്ട് ജീവിക്കാൻ നിവൃത്തിയില്ലാത്ത ഒരുപാട് മനുഷ്യരെ കാണാം! അസുഖം,ബുദ്ധിമുട്ട്, കഷ്ടപ്പാട്,അല്ലെങ്കിൽ ഒരു കുടുക്കിന് വിവേചനമില്ല.ഒരു നാഴി അരിയുടെ പോലും ആയുസ്സില്ലാത്ത നാം മനുഷ്യർക്ക് കുടുങ്ങിയ സമയത്ത് സഹായം സ്വീകരിക്കാൻ മതം നോക്കണ്ട, ജാതി നോക്കണ്ട, സംസ്ക്കാരം വേണ്ട ,നിറം നോക്കണ്ട..
� ഉമ്മു ദുആ�

08/08/2026

വീണ്ടും മുഴുവൻ സുഗന്ധവും ഖുർആൻ പാരായണം കൊണ്ട് മനോഹരമാക്കിയിരിക്കുന്നു,കാത്തിരിപ്പിന് അവസാനം കബർ കൊണ്ട് മനോഹരമാവട്ടെ🩸

04/08/2026

💔 JUSTICE FOR RIZA 💔

സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ ഒരു പെൺകുട്ടിയുടെ ജീവിതമാണ് പാതിവഴിയിൽ പൊലിഞ്ഞുപോയത്. വാക്കുകൾ കൊണ്ടും മാനസികമായും ഒരു വ്യക്തിയെ തളർത്തി ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത് നിശബ്ദ കൊലപാതകമാണ്!
ഇനിയുമൊരു പെൺകുട്ടിക്കും ഈ ഗതി വരരുത്. മൗനം പാലിക്കുന്നത് കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.
⚖️

01/07/2026

സ്നേഹത്തോടെ വെച്ച്
നീട്ടുന്ന എന്തിനും വലിയ
ആശ്വാസമാണ്...!

27/06/2026

✨ഒരു വാതിൽപ്പടി മാറ്റിവെക്കാൻ പറഞ്ഞതിലൂടെ ഒരു പ്രവാചകൻ തന്റെ മകന് നൽകിയ വലിയൊരു ജീവിതപാഠം എന്തായിരുന്നുവെന്ന് അറിയാമോ?

ഇമാം നൈസാബൂരി എഴുതുന്നു: ഇസ്‌മാഈൽ നബി(അ) മക്കയിൽ വളർന്ന് യുവാവായി ആ ഇടയ്ക്ക് ഹാജറ ബീവി(റ) വഫാത്താവുകയും ചെയ്‌തു.

✨ഇസ്‌മാഈൽ നബി(അ) ജുർഹുമിൽ നിന്നുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു. ആ ഇടയ്ക്കാണ് ഇബ്റാഹീം നബി(അ) മക്കയിലെത്തുന്നത്.

✨ഇസ്മ‌ാഈൽ (അ)മിൻ്റെ വീട്ടിൽ വന്നപ്പോൾ അവിടെ ഭാര്യയായിരുന്നു ഉണ്ടായിരുന്നത്. ഇബ്റാഹീം (അ) ചോദിച്ചു: എവിടെ നിന്റെ ഭർത്താവ്? ഭാര്യ പറഞ്ഞു: ഇവിടെ ഇല്ല, പുറത്തുപോയതാണ്. ഇബ്റാഹീം നബി(അ) ചോദിച്ചു: ഇവിടെ ഭക്ഷണമൊക്കെയുണ്ടോ? ഭാര്യ പറഞ്ഞു: ഇവിടെ ഒന്നും ഇല്ല. ഇബ്റാഹീം(അ) പറഞ്ഞു: നിൻ്റെ ഭർത്താവ് വന്നാൽ എന്റെ സലാം പറയണം. വാതിൽപ്പടി മാറ്റി വെയ്ക്കാനും പറയണം.

✨ഇബ്റാഹീം നബി(അ) പോയപ്പോൾ ഇസ്‌മാഈൽ(അ) വന്നു. പിതാവിൻ്റെ പരിമളം അനുഭവപ്പെട്ടപ്പോൾ ചോദിച്ചു. ഇവിടെ ആരെങ്കിലും വന്നിരുന്നോ? വന്ന ആളുടെ വിശേഷണ ങ്ങൾ പറഞ്ഞപ്പോൾ ഇസ്‌മാഈൽ(അ) ചോദിച്ചു: നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ? ഭാര്യ പറഞ്ഞു: നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ട്. വാതിൽപ്പടി മാറ്റിവെക്കാനും പറഞ്ഞിട്ടു ണ്ട്.

✨ഭാര്യയിൽ നിന്നും പിതാവിൻ്റെ പ്രതികരണം കേട്ട ഉടനെ ഇസ്മാഈൽ(അ) അവളെ ത്വലാഖ് ചൊല്ലി വേറെ വിവാഹം ചെയ്തു.

✨പിന്നീട് കുറേ കാലങ്ങൾക്കു ശേഷം ഇബ്റാഹീം നബി(അ) വീണ്ടും മക്കയിൽ വന്ന് ഇസ്‌മാഈൽ നബി(അ)മിനെ തിരക്കിയപ്പോൾ ഭാര്യ പറഞ്ഞു: പുറത്തുപോയതാണ്, ഇൻശാ അല്ലാഹ് ഉടനെ തന്നെ വരുന്നതാണ്.

✨അല്ലാഹുവിൻ്റെ അനുഗ്ര ഹത്താൽ അങ്ങ് ഇവിടെ കയറിയിരിക്കണം. ഇബ്റാഹീം(അ) ചോദിച്ചു: അതിഥി സൽകാരത്തിന് ഇവിടെ വല്ലതും ഉണ്ടോ?
ഭാര്യ പറഞ്ഞു: ഉണ്ട്. എന്നിട്ട് പാലും ഇറച്ചിയും കൊണ്ടുവന്നു. ഇബ്റാഹീം നബി(അ) അവർക്ക് ബറകത്തിനുവേണ്ടി ദുആ ചെയ്തു.

✨ഭാര്യ ഇബ്റാഹീം നബിയോട് കുളിച്ചിട്ട് പോകാമെന്ന് പറഞ്ഞെങ്കിലും നബി കഅ്ബയുടെ അടുത്തേക്ക് പോയി. ഭാര്യ അവിടെ ചെന്ന് ഇബ്റാഹീം നബിയുടെ തല കഴു കിക്കൊടുത്തു.

✨അവിടെ വെച്ചാണ് നബിയുടെ കാൽപാദം മഖാമിൽ പതിഞ്ഞത്. ഇബ്റാഹീം(അ) അവളോട് പറഞ്ഞു: നിന്റെ ഭർത്താവ് വന്നാൽ സലാം പറഞ്ഞ് വാതിൽപ്പടി നേരെ ചൊവ്വെയാണെന്ന് പറയണം.

✨ഇസ്മ‌ാഈൽ(അ) വന്നപ്പോൾ പിതാവിൻ്റെ പരിമളം അനു ഭവപ്പെട്ടു. ഭാര്യയോട് ചോദിച്ചു: ഇവിടെ ആരെങ്കിലും വന്നിരുന്നോ? ഭാര്യ പറഞ്ഞു: സുന്ദരനും സുഗന്ധപൂരിതനുമായ പ്രായം ചെന്ന ഒരാൾ വന്നിരുന്നു. എന്നിട്ട് എന്നോട് ഇന്നാലിന്ന കാര്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ ഇന്നാലിന്ന മറുപടിയൊക്കെ നൽകി. അപ്പോൾ ഇസ്‌മാഈൽ(അ) പറഞ്ഞു: അത് ഇബ്റാ ഹീം(അ) ആയിരുന്നു. (ഖസ്വസുൽ അമ്പിയാ: 72)





25/06/2026

“ഒരു കച്ചവടക്കാരൻ മുഹറം 10-ൽ നിന്ന് പഠിക്കേണ്ടത്”

“കച്ചവടക്കാരാ, കടലിന്റെ മുന്നിൽ നിൽക്കുമ്പോൾ ഓർക്കുക”

നമ്മളിൽ പലരും ഈ ദിവസം നോമ്പെടുക്കും.

ആശൂറാ നോമ്പിന്റെ പ്രതിഫലം പ്രതീക്ഷിക്കും.

ഈ നോമ്പിന്റെ പിന്നിലെ ചരിത്രം നമ്മളെ എന്താണ് പഠിപ്പിക്കുന്നത്?

ഒരു കച്ചവടക്കാരൻ അതിൽ നിന്ന് എന്താണ് പഠിക്കേണ്ടത്?

ആശൂറയുടെ ചരിത്രം ഒരു നോമ്പിന്റെ ചരിത്രം മാത്രമല്ല.

അത് പ്രതീക്ഷയുടെ ചരിത്രമാണ്.

അത് ക്ഷമയുടെ ചരിത്രമാണ്.

അത് അല്ലാഹുവിന്റെ സഹായത്തിന്റെ ചരിത്രമാണ്.

അല്ലാഹു മൂസാ (അ)യെ റസൂൽ ആക്കി അയച്ചത് ഫിർഔന്റെ അടുത്തേക്കാണ്.

അധികാരവും സമ്പത്തും സൈനികശക്തിയും കൈവശമുള്ള ഒരു ഭരണാധികാരി.

ജനങ്ങളെ അടിമകളാക്കി.

ദുർബലരെ പീഡിപ്പിച്ചു.

അനീതി ഒരു സംവിധാനമാക്കി.

അത്തരം ഒരു സമൂഹത്തോട് സത്യം പറയാൻ അല്ലാഹു മൂസാ (അ)യെ നിയോഗിച്ചു.

ചിലർ മൂസാ (അ)യെ വിശ്വസിച്ചു.

പലരും വിശ്വസിച്ചില്ല.

പക്ഷേ മൂസാ (അ)യോടൊപ്പം നിന്നവർക്ക് അദ്ദേഹം പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം

ഏത് സാഹചര്യത്തിലും അല്ലാഹുവിൽ പ്രതീക്ഷ കൈവിടരുത്.

അല്ലാഹുവിന്റെ സഹായം ഉറപ്പാണ്.

ഫിർഔൻ ഈ ചെറിയ സംഘത്തെ പൂർണമായി ഇല്ലാതാക്കാൻ തീരുമാനിച്ചു.

വമ്പിച്ച സൈന്യവുമായി അവൻ പുറപ്പെട്ടു.

മൂസാ (അ)യും അദ്ദേഹത്തോടൊപ്പമുള്ളവരും മുന്നോട്ട് നീങ്ങി.

അവസാനം അവർ കടലിന്റെ മുന്നിലെത്തി.

പിന്നിൽ ഫിർഔന്റെ സൈന്യം.

മുന്നിൽ കടൽ.

മനുഷ്യരുടെ കണക്കിൽ രക്ഷപ്പെടാൻ ഒരു വഴിയും ഇല്ല.

അപ്പോൾ മൂസാ (അ)യുടെ അനുയായികൾ പറഞ്ഞു:

إِنَّا لَمُدْرَكُونَ

“നമ്മൾ പിടിക്കപ്പെടാൻ പോകുന്നു.”

(ശുഅറാ 26:61)

ഇന്നും നമ്മൾ അതുതന്നെയാണ് പറയുന്നത്.

“കച്ചവടം അവസാനിക്കാൻ പോകുന്നു.”

“കടം തീർക്കാൻ പറ്റില്ല.”

“ഈ പ്രശ്നത്തിൽ നിന്ന് രക്ഷയില്ല.”

“ഇനി ഒരു വഴിയും കാണുന്നില്ല.”

“അല്ലാഹുവിന്റെ സഹായം എവിടെയാണ്?”

പക്ഷേ മൂസാ (അ) പറഞ്ഞത് മറ്റൊന്നായിരുന്നു.

كَلَّا إِنَّ مَعِيَ رَبِّي سَيَهْدِينِ

“ഒരിക്കലുമില്ല. എന്റെ റബ്ബ് എന്നോടൊപ്പമുണ്ട്. അവൻ എനിക്ക് വഴി കാണിച്ചുതരും.”

(ശുഅറാ 26:62)

ഈ ഒരു വാക്യമാണ് ആശൂറയുടെ ഏറ്റവും വലിയ പാഠം.

പരിഹാരം കാണാത്ത സമയത്തും അല്ലാഹുവിൽ പ്രതീക്ഷ കൈവിടാതിരിക്കുക.

കടൽ പിളരുമെന്ന് മൂസാ (അ) പറഞ്ഞില്ല.

പരിഹാരം എന്താണെന്ന് പറഞ്ഞില്ല.

പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു.

അല്ലാഹ് കൂടെയുണ്ട്.

അല്ലാഹ് വഴി തുറക്കും.

അതിനുശേഷം അല്ലാഹു കല്പിച്ചു:

فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِبْ بِعَصَاكَ الْبَحْرَ فَانْفَلَقَ

“നിന്റെ വടി കൊണ്ട് കടലിൽ അടിക്കൂ. അപ്പോൾ കടൽ പിളർന്നു.”

(ശുഅറാ 26:63)

മൂസാ (അ)യും അദ്ദേഹത്തിന്റെ സമൂഹവും കടന്നുപോയി.

ഫിർഔനും സൈന്യവും കടലിൽ മുങ്ങിനശിച്ചു.

ഒരു യുദ്ധവും ജയിക്കാതെ.

ഒരു സൈന്യത്തെയും തോൽപ്പിക്കാതെ.

ഒരു തുള്ളി രക്തം പോലും ചൊരിയാതെ.

പക്ഷേ അവർക്ക് വിജയം ലഭിച്ചു.

എന്തുകൊണ്ട്?

അവർ അല്ലാഹുവിൽ പ്രതീക്ഷ കൈവിട്ടില്ല.

അവർ ക്ഷമിച്ചു.

അവർ ഉറച്ചുനിന്നു.

അല്ലാഹു അവർക്ക് വഴി തുറന്നു.

ഇന്ന് കച്ചവടത്തിലും ജീവിതത്തിലും നമ്മളിൽ പലരും കടലിന്റെ മുന്നിൽ നിൽക്കുകയാണ്.

കടമുണ്ടാകാം.

നഷ്ടമുണ്ടാകാം.

ബിസിനസ് തകരുന്ന അവസ്ഥയാകാം.

ആളുകൾ ഉപേക്ഷിച്ചേക്കാം.

സാഹചര്യങ്ങൾ പ്രതികൂലമാകാം.

പക്ഷേ ആശൂറയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്:

സഹായം കാണാത്തതുകൊണ്ട് സഹായം ഇല്ലാതാകുന്നില്ല.

കടൽ പിളരുന്നതിന് മുമ്പ് ആരും വഴി കണ്ടിരുന്നില്ല.

പക്ഷേ അല്ലാഹു വഴി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.

QIB പഠിപ്പിക്കുന്നത് ഇതാണ്.

പ്രശ്നങ്ങളുടെ വലിപ്പമല്ല വിജയത്തെ തീരുമാനിക്കുന്നത്.

അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ആഴമാണ്.

ഖുർആൻ പറയുന്നു:

إِنَّ اللَّهَ مَعَ الصَّابِرِينَ

“തീർച്ചയായും അല്ലാഹ് ക്ഷമിക്കുന്നവരോടൊപ്പമാണ്.”

(ബഖറ 2:153)

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ

“ആരെങ്കിലും തഖ്വയും ക്ഷമയും സ്വീകരിച്ചാൽ, അല്ലാഹു സൽപ്രവർത്തകരുടെ പ്രതിഫലം പാഴാക്കുകയില്ല.”

(യൂസുഫ് 12:90)

ഈ ചരിത്രത്തിന്റെ ഓർമ്മ നിലനിർത്തിക്കൊണ്ടാണ് നബി ﷺ ആശൂറാ നോമ്പ് അനുഷ്ഠിച്ചത്.

പിന്നീട് നബി ﷺ പറഞ്ഞു:

“റമദാനിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലെ നോമ്പാണ്.”

(സഹീഹ് മുസ്ലിം)

നബി ﷺ മുഹറത്തെ “അല്ലാഹുവിന്റെ മാസം” എന്ന് വിശേഷിപ്പിച്ചു.

ഒരു മാസത്തെ അല്ലാഹുവിലേക്ക് ചേർത്തുപറയുന്നത് അതിന്റെ മഹത്വവും ബഹുമാനവും വ്യക്തമാക്കാനാണ്.

ആശൂറാ നോമ്പിനെക്കുറിച്ച് നബി ﷺ പറഞ്ഞു:

“ആശൂറാ ദിനത്തിലെ നോമ്പ് കഴിഞ്ഞ വർഷത്തിലെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്ന് ഞാൻ അല്ലാഹുവിൽ നിന്ന് പ്രതീക്ഷിക്കുന്നു.”

(സഹീഹ് മുസ്ലിം)

അതുകൊണ്ട് മുഹറം 10 നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു ചരിത്രമല്ല.

ഒരു നിയമമാണ്.

പ്രശ്നങ്ങൾ വരും.

വെല്ലുവിളികൾ വരും.

കടലിന്റെ മുന്നിൽ നിൽക്കുന്ന നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകും.

അപ്പോൾ ഭൂരിഭാഗം ആളുകളും ചോദിക്കും:

“അല്ലാഹുവിന്റെ സഹായം എവിടെയാണ്?”

പക്ഷേ ഒരു വിശ്വാസി പറയുന്നത് ഇതാണ്:

كَلَّا إِنَّ مَعِيَ رَبِّي سَيَهْدِينِ

“ഒരിക്കലുമില്ല. എന്റെ റബ്ബ് എന്നോടൊപ്പമുണ്ട്. അവൻ എനിക്ക് വഴി കാണിച്ചുതരും.”

അല്ലാഹു നമ്മുടെ കച്ചവടങ്ങളിൽ ബർകത്ത് നൽകട്ടെ.

പ്രതിസന്ധികളുടെ മുന്നിൽ തകരാതെ നിൽക്കാനുള്ള ക്ഷമ നൽകട്ടെ.

അല്ലാഹുവിലുള്ള പ്രതീക്ഷ അവസാന നിമിഷം വരെ കൈവിടാതിരിക്കാൻ തൗഫീഖ് നൽകട്ടെ.

നമ്മുടെ പാപങ്ങൾ പൊറുത്തുതരട്ടെ.

നമ്മുടെ മാതാപിതാക്കൾക്ക് മഗ്ഫിറത്തും കരുണയും നൽകട്ടെ.

ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും നന്മ നൽകട്ടെ.

ഈ മുഹറം മാസം നമ്മുടെ ജീവിതത്തിൽ അല്ലാഹുവിലേക്കുള്ള ഒരു പുതിയ മടങ്ങിവരവാകട്ടെ.

ആമീൻ.

25/06/2026

🌹 #മുഹറം_നോമ്പിന്റെ_പ്രാധാന്യം🌹

💥 മുഹറം എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടത്, പവിത്രമായത് എന്നെല്ലാമാണ് അറബിയില്‍ അര്‍ത്ഥം. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് ഒന്നാമത്തെ മാസമാണ് മുഹറം. ഈ വാക്ക് 'ഹറാം' അഥവാ നിഷിദ്ധമായത് എന്ന അറബി വാക്കില്‍ നിന്നും വന്നതാണെന്നാണ് പ്രബലാഭിപ്രായം.

🌺 ഇസ്ലാം നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് ഇത്. അല്ലാഹു പറയുന്നു 'ആകാശവും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അവന്റെയടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാണ്. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാലു) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചുകളയരുത് *(വി.ഖു.).*

💫 *പ്രവാചകന്‍ (സ) പറഞ്ഞു :'ആശൂറാഅ് ദിവസം (മുഹറം പത്ത്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുവഴി അല്ലാഹു പൊറുത്തു തരും'*
*📜 (മുസ്‌ലിം)*.

💫 അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു : മുഹറം ഒമ്പതിനും പത്തിനും ഞങ്ങള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. ജൂതരില്‍ നിന്നും വ്യത്യസത പാലിക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നോമ്പെടുത്തിരുന്നത്.
📜*(തിര്‍മിദി).*

💫 മുഹറം പത്തിന് നോമ്പെടുക്കുന്നത് പ്രവാചകന്റെ ശീലമായിരുന്നു. എന്നാല്‍ പ്രവാചകന്‍ (സ) മദീനയില്‍ വന്ന സമയത്ത് മൂസാനബിയുടെ (അ) ഓര്‍മ പുതുക്കി ജൂതരും അതേദിവസം നോമ്പെടുക്കുന്നതായി പ്രവാചകന്‍ (സ) കാണാനിടയായി. 'മൂസയോട് (അ) നിങ്ങളേക്കാള്‍ അടുത്തവന്‍ ഞാനാണെന്ന്' പറഞ്ഞ പ്രവാചകന്‍ തന്റെ സ്വഹാബികളോടും അന്നേദിവസം നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകന്‍ (സ) മരണപ്പെടുന്നതിന് മുമ്പ് മുഹറം ഒമ്പതിനും നോമ്പെടുക്കണമെന്ന് വിശ്വാസികളോട് നിര്‍ദ്ദേശിക്കുകയുണ്ടായി.

🌈പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ സയ്യിദ് സാബിഖ് തന്റെ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫിഖ്ഹുസ്സുന്നയില്‍ മുഹറം നോമ്പുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നു :
അബൂ ഹുറൈറയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു : നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു പുറമെ ഏറ്റവും കൂടുതല്‍ പുണ്യകരമായ നമസ്‌കാരമേതാണെന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ (സ) പറഞ്ഞു : അര്‍ദ്ധരാത്രിയിലെ നമസ്‌കാരം. ഞാന്‍ ചോദിച്ചു : റമദാന് ശേഷം ഏത് നോമ്പിനാണ് ഏറ്റവും പ്രാധാന്യമുള്ളത്? പ്രവാചകന്‍ (സ) പറഞ്ഞു : നിങ്ങള്‍ മുഹറം എന്ന് വിളിക്കുന്ന അല്ലാഹുവിന്റെ മാസത്തിലെ നോമ്പ്.
📜*(അഹ്മദ്, മുസ്‌ലിം, അബൂ ദാവൂദ്).*

💫 പ്രവാചകന്‍ പറയുന്നത് കേട്ടതായി മുആവിയ ബിന്‍ അബൂസുഫ്‌യാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു : 'ആശൂറാ ദിവസം നോമ്പെടുക്കല്‍ എനിക്കു നിര്‍ബന്ധമായ പോലെ നിങ്ങള്‍ക്ക് നിര്‍ബന്ധമല്ല. എന്നാല്‍ നോമ്പെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമ്പെടുക്കുകയും അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കുകയും ചെയ്യാവുന്നതാണ്'.
📜*(ബുഖാരി, മുസ്‌ലിം).*

⚡ മുഹറം മാസത്തിലെ നോമ്പിനെ കുറിച്ച് മുസ്‌ലിം പണ്ഡിതന്‍മാര്‍ പ്രധാനമായും മൂന്ന് അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

*✒️1. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ നോമ്പെടുക്കുക. മുഹറം ഒമ്പതിനും പത്തിനും പതിനൊന്നിനും.*

*✒️2. മുഹറം ഒമ്പതിനും പത്തിനും നോമ്പെടുക്കുക.*

*✒️3. പത്തിന് മാത്രം നോമ്പെടുക്കുക.*

💫 ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ)ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്.
*📜(മുസ്ലിം)*

💫 ആയിശ(റ) പറയുന്നു: നബി(സ) ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുവാന്‍ കല്‍പ്പിച്ചിരുന്നു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കാത്തവന്‍ നോല്‍ക്കാതിരിക്കുകയും ചെയ്യും.
📜*(ബുഖാരി. 3. 31. 219)*

💫 അബൂമൂസ(റ) പറയുന്നു: ആശൂറാഅ് ദിവസം ജൂതന്മാര്‍ പെരുന്നാളായി ആഘോഷിച്ചിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അതില്‍ നോമ്പനുഷ്ഠിക്കുവിന്‍.
📜*(ബുഖാരി. 3. 31. 223)*

⭐ ഇബ്നു അബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ നബി(സ) ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി(സ) ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാസം മുഴുവന്‍ അവിടുന്നു നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു.
📜*(ബുഖാരി. 3. 31. 224)*

💫 സലമ(റ) നിവേദനം: നബി(സ) അസ്ലം ഗോത്രത്തില്‍ പെട്ട ഒരു മനുഷ്യനെ നിയോഗിച്ച് ഇപ്രകാരം വിളിച്ചുപറയാന്‍ കല്‍പ്പിച്ചു. വല്ലവനും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ ബാക്കി ദിവസം അവന്‍ നോമ്പനുഷ്ഠിക്കട്ടെ. ഭക്ഷിക്കാത്തവന്‍ തന്റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. നിശ്ചയം ഇന്ന് ആശുറാഅ് ദിനമാണ്.
📜*(ബുഖാരി. 3. 31. 225)*

⭐ ഇബ്‌നുഅബ്ബാസ്‌ പറയുന്നു: ``നബി(സ) ആശൂറാഅ്‌ ദിവസം നോമ്പനുഷ്‌ഠിക്കുകയും അന്ന്‌ നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. സ്വഹാബിമാര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാരും ക്രിസ്‌ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ iഅത്‌. അവിടുന്ന്‌ പ്രതിവചിച്ചു: അടുത്ത വര്‍ഷമായാല്‍ ഇന്‍ശാഅല്ലാഹ്‌ നാം ഒമ്പതിന്‌ (താസൂആഅ്‌) നോമ്പനുഷ്‌ഠിക്കുന്നതാണ്‌. പക്ഷേ, അടുത്തവര്‍ഷം വരുന്നതിന്‌ മുമ്പായി തിരുമേനി(സ) വഫാത്തായി
📜 *'' (മുസ്‌ലിം)*


(വായിക്കുക,ജീവിൽ പകർത്തുക , ഈ അറിവ് മറ്റുള്ളവരിലേയ്ക് എത്തിക്കുക !!!)
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..آمـــــــــــــين*
*☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆*

#ആമീൻ


24/06/2026

മുഹറം പത്തിലെ ആശൂറ നോമ്പ് വളരെ പുണ്യമുള്ളതാണ്.
പണ്ഡിതരുടെ അഭിപ്രായത്തില്‍, മൂന്ന് തലത്തിലുള്ള നോമ്പുകളുണ്ടെന്നും അവയെല്ലാം അനുവദനീയമാണെന്നും പ്രസ്താവന വ്യക്തമാക്കി:
1- മുഹറം 9, 10, 11 തീയതികളില്‍ തുടര്‍ച്ചയായി 3 ദിവസം നോമ്പ് അനുഷ്ഠിക്കുക.
2- മുഹറം 9, 10 തീയതികളില്‍ മാത്രം നോമ്പ് അനുഷ്ഠിക്കുക.
3- മുഹറം 10 ന് മാത്രം നോമ്പ് അനുഷ്ഠിക്കുക.

19/06/2026

*നമുക്ക് മരിക്കാൻ സമയം ആയിട്ടില്ലെന്നോ❓*

മരണം......
അതാരെയും കാത്ത്
നിൽക്കാറില്ല...അനുവാദം
ചോദിക്കാറുമില്ല ..
സമയമാകുമ്പോൾ കൃത്യനിഷ്ഠ
പാലിച്ചുകൊണ്ട് അത്
കടന്നുവരിക തന്നെ ചെയ്യും ...
സമയമോ സ്ഥലമോ സന്ദർഭമോ
അതിന്നൊരു തടസ്സമേ അല്ല ..
യുവാവെന്നോ വൃദ്ധനെന്നോ ഉള്ള
വ്യത്യാസമില്ല ..രോഗിയെന്നോ
ആരോഗ്യവാനെന്നോ ഉള്ള
അതിർവരമ്പുകളും ഇല്ല ..
എത്രയെത്ര രോഗികളാണ്
കാലങ്ങളായി വാട്ടർ ബെഡുകളിൽ
മരണത്തിന്റെ വിളിയും ആഗ്രഹിച്ച്
മിനുട്ടുകൾ എണ്ണിത്തീർക്കുന്നത് ....
എന്നാൽ എത്രയെത്ര ആരോഗ്യ
ദൃഢഗാത്രരെയാണ് ഒന്ന് യാത്ര
പറയാൻ പോലും
അനുവദിക്കാതെ മരണം വന്നു
വിളിച്ചു കൊണ്ട് പോയത് ......

തങ്ങൾ മരിച്ചാൽ മയ്യിത്ത് നിസ്കാരത്തിന് നേതൃത്യം കൊടുക്കാൻ മക്കളുണ്ടല്ലോ എന്ന് സമാധാനിച്ചിരിക്കുന്ന മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് മക്കളുടെ മരണവാർത്തകൾ കടന്നു വരുന്നു ...
സ്നേഹത്തോടെ യാത്രയാക്കിയ പ്രിയതമന്റെ ചേതനയറ്റ ശരീരം ഏറ്റ് വാങ്ങേണ്ടി വരുന്ന ഇണകൾ നമ്മുടെ നൊമ്പരമായി മാറുന്നു ....
സ്നേഹചുംബനം നൽകി നിലത്തിറക്കി കടന്നു പോയ പിതാവിന്റെ വിറങ്ങലിച്ച ശരീരം കണ്ട് അന്ധാളിച്ചു നിൽക്കുന്ന പിഞ്ചു മക്കൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു......
കളി ചിരികൾ പറഞ്ഞ് തലേന്ന് കിടന്നുറങ്ങിയ പ്രിയപ്പെട്ടവൾ സമയമായിട്ടും ഉണരാത്തപ്പോൾ കുലുക്കി വിളിക്കുമ്പോൾ കിടന്ന കട്ടിലടക്കം കുലുങ്ങുന്നത് കണ്ട് ഞെട്ടിത്തരിക്കുന്ന ഭർത്താക്കന്മാർ നമ്മെയും അസ്വസ്ഥരാക്കുന്നു.....
ഈ പരമ്പര ഇനിയും നീളുകയാണ് ...

ഇവിടെ ഓരോ മരണം നടക്കുമ്പോഴും നമ്മൾ സ്ഥിരം ഉരുവിടുന്ന ചില പല്ലവികളും ഉപചാര വാക്കുകളുമുണ്ട് .
നല്ലവൻ, ഉപകാരിയായ ചെറുപ്പക്കാരൻ .... കുടുംബസ്നേഹമുള്ളവൻ .... ആരോടും ചിരിച്ചുകൊണ്ടിരുന്നവൻ....
അവസാനം ചില നെടുവീർപ്പുകളും......
ചെറിയ മക്കളാ ....ഭാര്യ ചെറുപ്പക്കാരിയാ ......
ഇനി അവരുടെ കാര്യം ...
അതും ചർച്ച ചെയ്ത് നമ്മളൊക്കെ പോകും..
ജോലിത്തിരക്കുകളിലേക്ക്

പക്ഷേ നാം ഇവിടെ മനസ്സിരുത്തി ചില കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട് ..
ഭർത്താവ് മരിച്ച ഭാര്യയെ കുറച്ച് കഴിയുമ്പോൾ ആരെങ്കിലും വന്ന് കല്യാണം കഴിച്ചേക്കാം ..
അനാഥ മക്കളുടെ സംരക്ഷണം കുടുംബക്കാരോ നാട്ടുകാരോ ഏറ്റെടുത്തെന്ന് വരാം ...
ദു:ഖവും വേദനയുമൊക്കെ കാലക്രമേണ അലിഞ്ഞില്ലാതായേക്കാം ...
എല്ലാത്തിനും സാധ്യതകൾ ഇവിടെ ബാക്കിയാണ് ...
പക്ഷേ ആ മരിക്കുന്ന വ്യക്തി ഞാനോ നിങ്ങളോ ആണെങ്കിൽ ?

ചിന്തിച്ചിട്ടുണ്ടോ ?

ചെയ്ത് കൂട്ടിയ കർമ്മങ്ങളുടെ കണക്ക് പുസ്തകം അതോടെ പൂട്ടുകയാണ് ..
പരീക്ഷ കഴിഞ്ഞു ..
ഇനി റിസൽട്ടാണ് ....
റിസൽട്ട് മാത്രം ...
വീണ്ടുമൊരിക്കൽ എഴുതി പാസാകൽ അവിടെ നടക്കില്ല. ..
നന്മക്ക് നന്മയും തിന്മക്ക് തിന്മയും പ്രതിഫലം ലഭിക്കുന്ന അനശ്വരമായ
സ്വർഗ നരകങ്ങൾ നമ്മെയും കാത്തിരിക്കുകയാണവിടെ ..
എന്തായിരിക്കും അവിടെ
നമ്മുടെ അവസ്ഥ ?
വല്ല ഒരുക്കവും നടത്തിയോ ?
അതല്ല ഞാനിപ്പോഴൊന്നും മരിക്കില്ലെന്ന മൂഢവിശ്വാസത്തിൽ തന്നെയാണോ ഇപ്പോഴുമുള്ളത് ?
എങ്കിൽ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...
നാളെയല്ല .. ഇപ്പോൾ തന്നെ ..
പടച്ചവൻ എപ്പോൾ വിളിച്ചാലും നിറഞ്ഞ ചിരിയോടെ സമാധാനമുള്ള ഹൃദയത്തോടെ പോകാൻ കഴിയണം നമുക്ക് ...
മരിച്ചവർ ഇവിടെ അവശേഷിപ്പിച്ച് പോയ പിൻഗാമികളെ കുറിച്ച് ആകുലപ്പെടാൻ പലരും കാണും .
പക്ഷെ മരിച്ചവന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നവർ വളരെ തുഛമാണ്..
അത് നാം തന്നെ ചിന്തിച്ചേ മതിയാകൂ ...
അവനവന്റെ പരലോകത്തിന്റെ വിഷയത്തിൽ നാമൊരൽപം സ്വാർത്ഥരാവുക തന്നെ വേണം.....
സ്വർഗത്തിൽ നമ്മുക്ക്‌ എല്ലാവർക്കും ഒരുമിക്കാനുള്ള ഭാഗ്യം നൽകട്ടെ .
നമ്മുടെ കഫൻ പുടവ ഏത് തുണിക്കടയുടെ അലമാരയിലാണ് നമ്മുടെ മരണവാർത്തയും പ്രതീക്ഷിച്ച് തയ്യാറായിരിക്കുന്നതെന്ന് നമുക്കുമറിയില്ല ..
നാം അണിഞ്ഞ ഷർട്ടിന്റെ ബട്ടൻ നാം തന്നെ അഴിക്കുമോ അതോ മയ്യിത്ത് കുളിപ്പിക്കുന്ന മറ്റാരെങ്കിലുമായിരിക്കുമോ അതഴിച്ചു മാറ്റുക എന്ന് പോലും ഉറപ്പില്ലാത്ത ഈ ലോകത്ത് നാം എത്രമാത്രം സുരക്ഷിതരാണ്
എന്ന ചിന്തയാവട്ടെ..
അള്ളാഹുവേ ഞങ്ങൾക്ക്‌ എല്ലാവർക്കും നല്ല മരണം തരണേ....
ഈമനോട്‌ കുടി കലിമ ചൊല്ലി മുത്ത്‌ റസൂൽ ﷺ യുടെ പൂ മുഖം കണ്ട്‌ കൊണ്ട്‌ മരിപ്പിക്കണേ നാഥാ... ആമീൻ

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

18/06/2026

കടന്നുപോയ ദിനങ്ങൾ നഷ്ടപ്പെട്ട സ്വപ്നങ്ങൾ ഒറ്റപ്പെടുത്തിയ ബന്ധങ്ങൾ എല്ലാം അല്ലാഹു നൽകിയ പാഠങ്ങളാണ് പഠിക്കാനും തിരിച്ചറിയാനും

17/06/2026

മുഹറം ഇസ്ലാമിക വർഷത്തിലെ ആദ്യ മാസം മാത്രമല്ല.

അല്ലാഹുവും അവന്റെ ദൂതനും ആദരിക്കുന്ന നാല് പുണ്യ മാസങ്ങളിൽ ഒന്നാണിത്.

മുസ്ലീം നോമ്പിനെ വേർതിരിച്ചറിയാൻ ആശൂറാഅ് നോടൊപ്പം 9-ാം തീയതിയും നോമ്പെടുക്കാൻ പ്രവാചകൻ ﷺ ഉദ്ദേശിച്ചിരുന്നു.

💭 ഈ അനുഗ്രഹീത മാസം മറ്റേതൊരു മാസത്തെയും പോലെ കടന്നുപോകാൻ അനുവദിക്കരുത്.

📌 സേവ് • പങ്കിടുക • പിന്തുടരുക

#മുഹറം #അശൂറാഅ് #സേക്രഡ് മാസങ്ങൾ #ഹദീസ് ഓർമ്മപ്പെടുത്തൽ #ഇസ്ലാമിക് ഓർമ്മപ്പെടുത്തൽ

Address

Jubail

Alerts

Be the first to know and let us send you an email when Ummu Duaa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ummu Duaa:

Shortcuts

Share