CPIM Kulamukku LOCAL Committee

CPIM Kulamukku LOCAL Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Kulamukku LOCAL Committee, Political Party, KULAMUKKU, PARUDUR, Union Township, NJ.

07/26/2026
CPIM കുളമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി :-വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാ...
07/26/2026

CPIM കുളമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി :-

വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപെട്ട് പ്രകടനവും പ്രതിഷേധ വെളിച്ചം തെളിയിക്കലും നടത്തി. ഏരിയ കമ്മിറ്റി അംഗം കെ സി അലി ഇക്ബാൽ ഉദ്ഘാടനം ചെയ്തു, ലോക്കൽ സെക്രട്ടറി T സുധാകരൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് Adv.S നിഷ , ഇ.പി ശിവശങ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.

07/20/2026

സഹന വേനലിലൂടെ നടന്ന് സമരക്കനലിൽ ജീവിച്ച സ.വി.എസിന്റെ ഓർമ്മകൾക്കു പോലും എന്തൊരു ജ്വലന ചുവപ്പ്.സമര ഭൂപടങ്ങളിലിപ്പോഴും സഖാവ് ശിരസ്സുയർത്തി നിൽക്കുന്നു.പോരാളികൾക്ക് നിത്യ പ്രചോദനമാകുന്നു.

07/20/2026

സിപിഐ എം സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുമായിരുന്ന സഖാവ് വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷികം ജൂലൈ 21 ന് സമുചിതമായി ആചരിക്കണം.

കയര്‍ ഫാക്ടറി തൊഴിലാളിയായ വിഎസിലെ നേതാവിനെ കണ്ടെത്തുന്നത്‌ പി കൃഷ്‌ണപിള്ളയാണ്‌. 1940 ല്‍ 17-ാമത്തെ വയസ്സില്‍ സഖാവ്‌ പാര്‍ടി അംഗമായി. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്‌. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിലും സഖാവ് ഭാഗവാക്കായി. സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗമായും, കേരളത്തിന്റെ മുഖ്യമന്ത്രിയായും, പ്രവര്‍ത്തിച്ച വിഎസ്‌ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ അണിനിരന്നു. സാമ്പത്തിക സമത്വത്തിനും, സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്‍പന്തിയില്‍ തന്നെ അദ്ദേഹം അണിനിരന്നു. ഭൂസമരങ്ങളിലും സഖാവ് സജീവ സാന്നിദ്ധ്യമായി. ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു വിഎസിന്റേത്‌.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന്‌ കണ്ടുകൊണ്ട്‌ അദ്ദേഹം ഇടപെട്ടു. സ്‌ത്രീ സമത്വത്തിന്റെ ആശയങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയും, അവരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്‌തു. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത്‌ നിലയുറപ്പിച്ച്‌ ഭരണകൂടത്തിന്റെ മര്‍ദ്ദന സംവിധാനങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിക്കൊണ്ടാണ്‌ വിഎസ്‌ പ്രവര്‍ത്തിച്ചത്‌. മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയ അജണ്ടകളെ തുറന്നുകാട്ടാനും വിഎസ്‌ മുന്‍പന്തിയില്‍ നിന്നു. സംസ്ഥാനത്തെമ്പാടും ദിനാചരണം വൈവിദ്ധ്യമാര്‍ന്ന പരിപാടികളിലൂടെ നടത്തുന്നതിന്‌ എല്ലാ പാര്‍ടി ഘടകങ്ങളും മുന്നിട്ടിറങ്ങണം. പാര്‍ടി ഓഫീസ്‌ അലങ്കരിച്ചും, പതാക ഉയര്‍ത്തിയും, അനുസ്‌മരണ സമ്മേളനം നടത്തിയും വിഎസിന്റെ സ്‌മരണ പുതുക്കണം.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

07/13/2026

തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം സർക്കാർ തടഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ താൽക്കാലിക ഡോക്ടർമാരുടെ ശമ്പളവും കിടപ്പുരോഗികൾക്കടക്കമുള്ള ‘സാന്ത്വന പരിചരണ പദ്ധതി’യും മുടങ്ങി. ആർദ്രം പദ്ധതിയുടെ ഭാഗമായി നിയമിച്ച ആയിരത്തോളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്‌റ്റാഫുകൾക്കും ശന്പളം നൽകാനാകാതെ വലയുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾ. ആശുപത്രികളിൽ ഉച്ചയ്‌ക്കുശേഷം ജോലി ചെയ്യുന്ന ഇവരുടെ സേവനം, ശമ്പളം മുടങ്ങിയതോടെ ഏത്‌ സമയവും അവസാനിക്കുമെന്ന സ്ഥിതിയിലാണ്‌. തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതത്തിലെ ആദ്യഗഡുവായ 3000 കോടിരൂപ സർക്കാർ നൽകാത്തതിനാൽ പദ്ധതി നിർവഹണംമുതൽ ക്ഷേമ പ്രവർത്തനങ്ങൾവരെ സ്‌തംഭിച്ചിരിക്കുകയാണ്‌.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ എൽഡിഎഫ്‌ സർക്കാർ ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടർ, ഒരു പാരാമെഡിക്കൽ സ്‌റ്റാഫ്‌ എന്നിവരെ നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അധികാരം നൽകി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടുവീതവും താലൂക്ക്‌ ആശുപത്രികളിൽ ഒന്നുവീതവും ആണ്‌ ഡോക്ടർമാരും പാരാമെഡിക്കൽ സ്‌റ്റാഫും. ഇവർക്ക്‌ വേതനം നൽകുന്നത്‌ പദ്ധതിവിഹിതത്തിൽനിന്നാണ്‌. ഇവരുടെ സേവനം നിലക്കുന്നത്‌ പകർച്ചവ്യാധികൾ പടരുന്ന ഇ‍ൗ ഘട്ടത്തിൽ തിരിച്ചടിയാകും.

തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന സാന്ത്വന പരിചരണ പദ്ധതിയിൽ 1600 പാലിയേറ്റീവ്‌ നഴ്‌സുമാരുണ്ട്‌. കിടപ്പുരോഗികളെയും മാരകരോഗം ബാധിച്ചവരെയും വീടുകളിലെത്തി പരിചരിക്കുന്നത്‌ ഇ‍ൗ നഴ്‌സുമാരാണ്‌. മരുന്നുകൾ, ഡയാലിസിസ്‌ രോഗികൾക്കുള്ള കിറ്റ്‌, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയവയും ലഭ്യമാക്കുന്നു. ഒരു പഞ്ചായത്തിൽ ശരാശരി 500 പേർക്ക്‌ ഇ‍ൗ നഴ്‌സുമാരുടെ പരിചരണം ലഭിക്കുന്നു.

ഓരോ തദ്ദേശസ്ഥാപനവും 10 മുതൽ 20 ലക്ഷംരൂപയുടെ പദ്ധതിയാണ്‌ സാന്ത്വന പരിചരണത്തിനായി തയ്യാറാക്കുന്നത്‌. പുതിയ സാമ്പത്തിക വർഷത്തേക്കും തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കാനാകുന്നില്ല.

06/22/2026

താരസംഘടന അമ്മയിലെ പ്രശ്‌നങ്ങള്‍ക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന

05/02/2026
സ. അരവിന്ദൻ അനുസ്മരണം:-DYFI ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. ടി.പി. ഷഫീഖ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സ. ടി. സുധാകരൻ...
05/01/2026

സ. അരവിന്ദൻ അനുസ്മരണം:-
DYFI ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. ടി.പി. ഷഫീഖ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സ. ടി. സുധാകരൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം സ. കെ.സി. അലി ഇക്ബാൽ മാസ്റ്റർ അദ്ധ്യക്ഷനായി. ഇ.പി. ശിവശങ്കരൻ
പി.ടി. അബൂബക്കർ, Adv. S നിഷ വിജയകുമാർ, എ.പി. ഹംസ, വി.പി. ഹരിനാരായണൻ എന്നിവർ സംസാരിച്ചു. എം. മോഹൻദാസ് നന്ദി പറഞ്ഞു.

Address

KULAMUKKU, PARUDUR
Union Township, NJ
PATTAMBI-PALAKKAD KERALA-S.

Website

Alerts

Be the first to know and let us send you an email when CPIM Kulamukku LOCAL Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Featured

Share