Cpim Eriyad Lc

  • Home
  • Cpim Eriyad Lc
Call Directions

Cpim Eriyad Lc കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(marxist). എറിയാട്‌ ലോക്കൽ കമ്മിറ്റി

🚩 ജനപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരാൻ സിപിഐ(എം) പ്രവർത്തനഫണ്ട് വിജയിപ്പിക്കുക 🚩ജനങ്ങളുടെ അവകാശങ്ങൾക്കും നാടിന്റെ വികസനത്...
30/08/2026

🚩 ജനപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരാൻ സിപിഐ(എം) പ്രവർത്തനഫണ്ട് വിജയിപ്പിക്കുക 🚩

ജനങ്ങളുടെ അവകാശങ്ങൾക്കും നാടിന്റെ വികസനത്തിനും വേണ്ടി നിലകൊള്ളുന്ന സിപിഐ(എം)ന്റെ ബ്രാഞ്ച് തലം മുതൽ കേന്ദ്ര കമ്മിറ്റി വരെയുള്ള ഘടകങ്ങളുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള പ്രവർത്തനഫണ്ട് ശേഖരണം ആഗസ്റ്റ് 30, 31, സെപ്റ്റംബർ 1 തീയതികളിൽ നടക്കുകയാണ്.

കോർപ്പറേറ്റ് ഫണ്ടിംഗുകളെയും വഴിവിട്ട പണസ്രോതസ്സുകളെയും ആശ്രയിക്കാതെ, സാധാരണക്കാരായ ജനങ്ങൾ നൽകുന്ന തുച്ഛമായ സംഭാവനകളാണ് എക്കാലവും ഈ പ്രസ്ഥാനത്തിന്റെ കരുത്ത്.

ആദ്യ ദിനം തന്നെ ഫണ്ട്‌ പ്രവർത്തനം പൂർത്തീകരിച്ച എറിയാട്ലോക്കലിലെ വിവിധ ബ്രാഞ്ച് കളിൽ നിന്നും ഫണ്ട്‌ ഏറ്റുവാങ്ങി

വീടുകളിലും സ്ഥാപനങ്ങളിലുമെത്തുന്ന പാർട്ടിയുടെ സ്ക്വാഡുകളിലേക്ക് ഉദാരമായ സംഭാവനകൾ നൽകി ഈ ഫണ്ട് ശേഖരണ പ്രവർത്തനം വൻ വിജയമാക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

ലാൽസലാം! ✊

സ.CK മജീദ്  അനുസ്മരണം തൃശ്ശൂർ ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ സെക്രട്ടറി യും എറിയാട് ലോക്കൽ കമ്മറ്റി അംഗവും മത്സ്യഫെഡ് ഡയറ...
21/04/2026

സ.CK മജീദ് അനുസ്മരണം
തൃശ്ശൂർ ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ സെക്രട്ടറി യും എറിയാട് ലോക്കൽ കമ്മറ്റി അംഗവും മത്സ്യഫെഡ് ഡയറക്ടർ ബോർഡ്‌ അംഗവുമായിരുന്ന സ.സി കെ മജീദിന്റെ ആറാമത് അനുസ്മരണ ദിനത്തിന്റെ ഭാഗമായി എറിയാട് ചേരമാൻ ജംഗ്ഷനിൽ നടത്തിയ അനുസ്മരണ യോഗം പാർട്ടി ജില്ലാസെക്രട്ടെറിയറ്റ് അംഗം സ പി കെ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി സ മുസ്താഖ് അലി.സ.കെ പി രാജൻ,കെ എ അഫ്സൽ,നൗഷാദ്കെ കറുകപ്പാടത്ത്,എം കെ സിദ്ധീഖ് എന്നിവർ സംസാരിച്ചു.കെ കെ മുഹമ്മദ്ഹനീഫ അധ്യക്ഷനായി.

CPIM പ്രവർത്തകനും ഡി.വൈ.എഫ്.ഐ മുൻ ചന്ത യൂണിറ്റ് സെക്രട്ടറിയുമായ സന്ദീപ് വളവത്തിന് നേരെ ആർ.എസ്.എസ് ആക്രമണം. എറിയാട് സിപിഐ...
21/03/2026

CPIM പ്രവർത്തകനും ഡി.വൈ.എഫ്.ഐ മുൻ ചന്ത യൂണിറ്റ് സെക്രട്ടറിയുമായ സന്ദീപ് വളവത്തിന് നേരെ ആർ.എസ്.എസ് ആക്രമണം.

എറിയാട് സിപിഐഎം സജീവപ്രവർത്തകനും ഡി.വൈ.എഫ്.ഐ മുൻ ചന്ത യൂണിറ്റ് സെക്രട്ടറിയുമായ സന്ദീപ് വളവത്തിന് നേരെ പുലർച്ചെ പുതിയ റോഡിൽ വെച്ച് ആർ.എസ്.എസ് ആക്രമണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എറിയാട് ബിജെപിക്ക് ഉണ്ടായ കനത്ത പരാജയത്തിൽ വിറളിപൂണ്ട ആർ. എസ്. എസ് ക്രിമിനൽ സംഘം യാതൊരു പ്രകോപനവും കൂടാതെയാണ് മത്സ്യത്തൊഴിലാളി കുടുംബാംഗമായ സന്ദീപ് വളവത്തിനെ തന്റെ സുഹൃത്തിന്റെ ഭരണി കച്ചവട സ്ഥാപനത്തിൽ എത്തിയപ്പോൾ അതിക്രൂരമായി ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ ക്രിമിനൽ സംഘമാണ് സന്ദീപിനെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ സന്ദീപിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറിയാടിലെയും സമീപപ്രദേശങ്ങളിലെയും സമാധാനന്തരീക്ഷം തകർത്ത് തിരഞ്ഞെടുപ്പ് കാലത്ത് സംഘർഷം ഉണ്ടാക്കാനുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും ഗൂഢശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.
അക്രമംകാരികൾക്ക് നേരെ പോലീസ് കർശന നിയമ നടപടി സ്വികരിക്കണമെന്നും, എറിയാട്ടെ സമാധാനം സംരക്ഷിക്കാൻ മുഴുവൻ ബഹുജനങ്ങളയുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

കെ എ ഹസ്ഫൽ
സെക്രട്ടറി
സി. പി ഐ എം
എറിയാട് ലോക്കൽ കമ്മിറ്റി

കയ്പമംഗലത്തിൻ്റെ വികസന തുടർച്ചയ്ക്ക്കെ കെ വത്സരാജ്
19/03/2026

കയ്പമംഗലത്തിൻ്റെ
വികസന തുടർച്ചയ്ക്ക്
കെ കെ വത്സരാജ്

Address


Telephone

+919947899874

Website

Alerts

Be the first to know and let us send you an email when Cpim Eriyad Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share