AISF Thalassery MC

  • Home
  • AISF Thalassery MC
Directions

AISF Thalassery MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AISF Thalassery MC, Political organisation, thalassery, .

28/06/2025
സഖാവ് ജയപ്രകാശ്,ഓർമ്മകളിൽ എന്നും ആവേശം   കെ കരുണാകരൻ നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിന്റെ  ഭരണ കാലത്ത് സേവന മേഖലകളിൽ നിന്...
10/12/2024

സഖാവ് ജയപ്രകാശ്,
ഓർമ്മകളിൽ എന്നും ആവേശം

കെ കരുണാകരൻ നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് സേവന മേഖലകളിൽ നിന്ന് പിൻവാങ്ങി ഉന്നത വിദ്യാഭ്യാസം കച്ചവടവത്ക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കേരളത്തിൽ നടന്നത്.
വിദ്യാഭ്യാസ വാണിഭത്തിന്നെതിരെ രാജ്യവ്യാപകമായിത്തന്നെ വിദ്യാർത്ഥി - യുവജന പ്രക്ഷോഭം ശക്തിപ്പെട്ടു വന്ന കാലമായിരുന്നു അത്.
കരുണാകരന്റെ പോലീസ് വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുകയും വിദ്യാർത്ഥിനേതാക്കന്മാരെ മർദ്ദിക്കുകയും ചെയ്തതോടെ സമരം കേരളമാകെ പടർന്നു,
പോലീസ് ഭീകരതക്കെതിരെ 1991 ഡിസംബർ 9 ന് ഇടത് മുന്നണി ആഹ്വാനം ചെയ്ത ബന്ദിനോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിന് നേരെ പോലീസ് നടത്തിയ വെടി വെപ്പിലാണ് സഖാവ് ജയ പ്രകാശ് രക്ത സാക്ഷിത്വം വരിക്കുന്നത്.

വര്‍ത്തമാനകാലത്ത് വിദ്യാഭ്യാസം കേവലബുദ്ധി മാത്രം വളര്‍ത്തുന്ന ഒരു യാന്ത്രിക പ്രക്രിയയായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്.
യഥാര്‍ഥ വിദ്യ അഭ്യസനം വിദ്യാർത്ഥികൾക്ക്
മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ പ്രദാനം ചെയ്യേണ്ടതാണെന്നിരിക്കെ അതിൽ നിന്ന് വ്യതിചലിച്ച് കേവല ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള കച്ചവട സംവിധാനമായി മാറുന്നു.
സമൂഹം വിദ്യാഭ്യാസത്തിനു നല്‍കിയിരുന്ന ജനകീയയും സാർവത്രികതയും ജനാധിപത്യ സ്വഭാവവും അട്ടിമറിച്ച് പണാധിഷ്ഠിത വിദ്യാഭ്യാസചിന്തകള്‍ക്ക് ഇടം നൽകുന്ന സമീപനം അത്യന്തം ആശങ്കയുളവാക്കുന്നു.
കേന്ദ്ര ഭരണം വിലയിരുത്തുമ്പോൾ തങ്ങളുടെ അജണ്ടക്കൊത്ത വിധമുള്ള രാഷ്ട്ര നിർമ്മാണത്തിനുള്ള ഏറ്റവും വലിയ ഇരകളിലൊന്നായി അവർ പ്രഖ്യാപിച്ചിരിക്കുന്നത് വിദ്യാഭ്യാസ മേഖലയെയാണ്.
ആഗോള വത്കരണ കാലത്ത് വിദ്യാഭ്യാസത്തിന്റെ പേരിൽ വിപണികൾ സൃഷ്ടിക്കുകയും ലാഭ ക്കൊതി മൂത്ത കോർപറേറ്റ് ഭരണ കൂടം അറിവിന്റെ കച്ചവട വത്കരണം പ്രഖ്യാപിത നയമായി സ്വീകരിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നുള്ള സർക്കാറുകളുടെ പിന്മാറ്റം കാരണമാണ് പണമില്ലാത്തവർ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നടക്കം പുറന്തള്ളപ്പെടുന്നത്.
വിദ്യാഭ്യാസ കച്ചവടത്തിനെതിരായ പ്രക്ഷോഭങ്ങൾ കൂടുതൽ കരുത്തോടെ നയിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.
അത്തരം പോരാട്ടങ്ങളിൽ അനശ്വര രക്തസാക്ഷി ജയ പ്രകാശ് എ ഐ എസ് എഫ് പ്രവർത്തകരുടെ ഓർമകളിൽ എന്നും ആവേശമായി നില കൊള്ളും.
അതോടൊപ്പം അനീതിക്കും അഴിമതിക്കുമെതിരായുള്ള പോരാട്ടങ്ങളിൽ സഖാവ് ജയപ്രകാശിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മുന്നോട്ട് പോകാൻ
നമുക്ക് സാധിക്കുകയും വേണം.

ഡിസംബർ 8 സഖാവ് കാനം രാജേന്ദ്രൻ ദിനം
08/12/2024

ഡിസംബർ 8
സഖാവ് കാനം രാജേന്ദ്രൻ ദിനം

വിദ്യാർത്ഥികൾക്ക് മാർഗ്ഗ ദർശനം സഖാവ് കാനം


ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് കാനം രാജേന്ദ്രൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം തികയുകയാണ്.
എ ഐ എസ് എഫി ലൂടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച സഖാവ് എന്നും എസ് എഫ് പ്രവർത്തകർക്ക് മാർഗ ദർശനമായി കൂടെയുണ്ടായിരുന്നു. എ ഐ എസ് എഫിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും എസ് എഫ് നേതാക്കളുമായി നിരന്തരം ആശയ സംവാദം നടത്തുന്നതിലും ബദ്ധ ശ്രദ്ധാലുവായിരുന്നു സഖാവ്. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളിൽ എ ഐ എസ് എഫിന്റെ നിലപാടിനെ എന്നും ശ്ളാഘിക്കുമായിരുന്ന സഖാവ് ആവശ്യമായ നിർദേശങ്ങൾ നൽകി കൂടെ നിൽക്കുകയും ചെയ്യുമായിരുന്നു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളും എസ് എഫ് സമരങ്ങളും സഖാവ് പ്രത്യേകം തന്നെ ശ്രദ്ധിക്കുമായിരുന്നു.ഭാരവാഹികളെ നിരന്തരം വിളിച്ചു സംസാരിക്കുകയും ചെയ്യും. നിലപാടുകളിലെ ആ കാർക്കശ്യo ലോ അക്കാദമി സമര കാലയളവിൽ കേരളം കണ്ടതാണല്ലോ!
വിമർശിക്കുമ്പോൾ പോലും നിറഞ്ഞു നിന്ന സ്നേഹം ഞങ്ങൾ അനുഭവിച്ചിരുന്നു.എ ഐ എസ് എഫ് പ്രവർത്തകർ പിതൃ വാത്സല്യമാണ് സഖാവിൽ നിന്ന് അനുഭവിച്ചിരുന്നത്.

രാജ്യം ഭരിക്കുന്ന ബിജെപി ഗവണ്മെന്റിന്റെ നയങ്ങൾ ജന ജീവിതങ്ങളെ അക്ഷരാർത്ഥത്തിൽ അനിശ്ചിതത്വത്തിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാനം ദിനം ആചരിക്കുന്നത്.
മോദി സർക്കാർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും നിലനിർത്താനുമാണ് ഭരണാരംഭം മുതൽ ഇത്തരം വികല നയങ്ങളെ നിരന്തരമായി ഉപയോഗിക്കുന്നത്.
ബഹുകക്ഷി സമ്പ്രദായത്തെ അപ്രസക്തമാക്കി
സമസ്താധികാരങ്ങൾ കോർപറേറ്റ് നയങ്ങൾ മുഖ മുഖ മുദ്രയാക്കിയ ഏക ഭരണ സംവിധാനത്തിൽ കേന്ദ്രീകരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.
അനിയന്ത്രിതമായ സ്വകാര്യവൽക്കരണവും, സേവനങ്ങളെ ഏറ്റവും ഉയർന്ന ലാഭത്തിന് വിൽക്കാനുള്ള ഒരു വാണിജ്യ ചരക്കായി മാത്രം കാണുന്ന നയവും പിന്തുടരുന്ന കേന്ദ്രം ,
തൊഴിൽ മേഖലയിലടക്കം ചൂഷണം ശക്തിപ്പെടുത്തുകയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ അനധികൃതമായി ഇടപെട്ട്‌ കൊണ്ട് പാഠ്യപദ്ധതിയും പാഠപുസ്‌തകവും ഹിന്ദുത്വവൽക്കരിക്കുന്ന സമീപനം സ്വീകരിക്കുന്നു. വർഗീയവത്കരണത്തിന് 'എൻസിഇആർടി'യെ പോലും ദുരുപയോഗം ചെയ്തു കൊണ്ടുള്ള നീക്കങ്ങളാണ് അരങ്ങേറുന്നത്.
അതോടൊപ്പം ജനാധിപത്യ മതേതര വ്യവസ്ഥയില്‍
ഭരണപരവും സാമൂഹികവുമായ വിഷയങ്ങളില്‍
മതത്തെ നിരന്തരം പ്രതിഷ്ഠിക്കുന്നു,
നീതിയുക്തമായും വസ്തുനിഷ്ഠമായും പ്രവര്‍ത്തിക്കേണ്ട ജുഡീഷ്യൽ സംവിധാനങ്ങളെ പോലും ഭരണണാധികാരമുപയോഗിച്ച് ചൊൽപടിക്ക് നിർത്തുന്ന കാഴ്ചയും ഇന്ന് രാജ്യം ദർശിക്കുന്നു.
രാജ്യം ഇത്തരത്തിൽ സംഘ പരിവാറിന്റെ ജന ദ്രോഹ ഭരണത്തിൻ കീഴിൽ അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ നാം ഇന്ത്യയെ വീണ്ടെടുക്കേണ്ടതുണ്ട്. അത്തരം പോരാട്ടങ്ങൾക്ക് സഖാവ് കാനത്തിന്റെ ഓർമ്മകൾ നമുക്ക് കരുത്തും ആവേശവുമായിരിക്കും.

Address

Thalassery

Website

Alerts

Be the first to know and let us send you an email when AISF Thalassery MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share