CPI Anchal

Directions Website

CPI Anchal Progressive Left

14/08/2026
ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ നേതാക്കൾക്കും എംപിമാർക്കും നേരെ പൊലീസ് അഴി...
23/07/2026

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ നേതാക്കൾക്കും എംപിമാർക്കും നേരെ പൊലീസ് അഴിച്ചുവിട്ട ഭീകരാക്രമണം ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ തെളിവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. മൃഗീയമായ പൊലീസ് വേട്ടയാണ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ രാജ്യതലസ്ഥാനത്ത് നടക്കുന്നത്. പൊലീസ് നടപടിയിൽ നൂറ് കണക്കിന് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. തല പൊട്ടി ചോര ഒഴുകുന്നവരെയും കൈകാലുകൾ ഒടിഞ്ഞവരെയുമെല്ലാം ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. പൊലീസുകാരുടെ വേഷം ധരിച്ച ക്രിമിനലുകളും സമരക്കാരെ നേരിടാനെത്തിയെന്ന വാർത്ത ഗൗരവമുള്ളതാണ്.

പൊലീസ് നടപടിയിൽ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെയും ഇടതുപക്ഷ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളെയും ക്രൂരമായി ആക്രമിച്ചു, കയ്യേറ്റം ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരെയും പൊലീസ് ബലപ്രയോഗം നടത്തി. ഈ നടപടി പ്രതിഷേധാർഹമാണ്. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നതിന്റെ സൂചനയാണിത്.
പൊലീസിനെ കയറൂരി വിട്ട് ജനകീയ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

🇮🇳 ഡൽഹി ചലോ – ബദലാവ് സരൂരി ഹേ🚩ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 1-ന് ഡൽഹിയിലെ റാംലീല മൈതാ...
13/07/2026

🇮🇳 ഡൽഹി ചലോ – ബദലാവ് സരൂരി ഹേ

🚩ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 1-ന് ഡൽഹിയിലെ റാംലീല മൈതാനത്ത് " #ഡൽഹി_ചലോ – ബദലാവ് സരൂരി ഹേ" എന്ന മുദ്രാവാക്യവുമായി മഹാറാലിയും പ്രക്ഷോഭവും സംഘടിപ്പിക്കുന്നു.

#പ്രധാന_ആവശ്യങ്ങൾ:
• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടൻ നടപ്പിലാക്കുക!
• താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിച്ച് ജനാധിപത്യം സംരക്ഷിക്കുക
• ദളിതർക്കും ഗോത്രവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കി അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക

ഈ ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം
🚩CPI കരവാളൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്കൽ തല കാൽനട ജാഥ സംഘടിപ്പിക്കുന്നു.

2026 ഓഗസ്റ്റ് 8, ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക്
തുമ്പശ്ശേരി ജംഗ്ഷനിൽ ആരംഭിക്കുന്നു

ഉദ്ഘാടനം: സ. സി. അജയപ്രസാദ് MLA
ജാഥാ ക്യാപ്റ്റൻ: സ. പ്രസാദ് ഗോപി
വൈസ് ക്യാപ്റ്റൻ: സ. അനൂപ് പി. ഉമ്മൻ
ഡയറക്ടർ: സ. എസ്. രാജ്ലാൽ

എല്ലാ ജനാധിപത്യ വിശ്വാസികളെയും ജാഥയിൽ പങ്കുചേരാൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

#സിപിഐ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ...
01/07/2026

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടനടി നടപ്പിലാക്കുക!
• താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!
എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

അഖിലേന്ത്യാ കിസാൻ സഭ -AIKS സംസ്ഥാന ക്യാമ്പ് 2026 ജൂൺ 26, 27 ആര്യങ്കാവ്           CPI Kollam FarmersRight AIKSStateCamp
20/06/2026

അഖിലേന്ത്യാ കിസാൻ സഭ -AIKS
സംസ്ഥാന ക്യാമ്പ്
2026 ജൂൺ 26, 27 ആര്യങ്കാവ്

CPI Kollam FarmersRight AIKSStateCamp

AISF നിറവ് 2026കൊല്ലംജില്ലാ തല ഉദ്ഘാടനം SYSUP സ്കൂൾ പോളച്ചിറയിൽ
20/06/2026

AISF നിറവ് 2026
കൊല്ലംജില്ലാ തല ഉദ്ഘാടനം
SYSUP സ്കൂൾ പോളച്ചിറയിൽ

𝗖𝗢𝗠𝗠𝗨𝗡𝗜𝗦𝗧 𝗣𝗔𝗥𝗧𝗬 𝗢𝗙 𝗜𝗡𝗗𝗜𝗔 (𝗖𝗣𝗜)
20/06/2026

𝗖𝗢𝗠𝗠𝗨𝗡𝗜𝗦𝗧 𝗣𝗔𝗥𝗧𝗬 𝗢𝗙 𝗜𝗡𝗗𝗜𝗔 (𝗖𝗣𝗜)

തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തി വോട്ട് നേടാന്‍ പിഎം ശ്രിയെ ഉപാധിയാക്കിയവര്‍ പദ്ധതിയുമായി മുമ്പോട്ടുപോകുന്നത് ജനങ്ങ...
20/06/2026

തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തി വോട്ട് നേടാന്‍ പിഎം ശ്രിയെ ഉപാധിയാക്കിയവര്‍ പദ്ധതിയുമായി മുമ്പോട്ടുപോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിലവില്‍ പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ കേരളത്തിന് യാതൊരു ബാധ്യതയുമില്ല. സമഗ്രശിക്ഷ കേരളയ്ക്ക് ലഭിച്ച തുക പിഎം ശ്രി ഇനത്തില്‍ ലഭിച്ചതാണെന്ന തെറ്റിധാരണ പരത്തി ജനങ്ങളെ കബളിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ബോധപൂര്‍വ ശ്രമം നടത്തുകയാണ്.

കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന സംഘ്പരിവാര്‍ അജണ്ടയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ വിദ്യാഭ്യാസ പ്രേമികളെയാകെ അണിനിരത്തി ശക്തമായ ചെറുത്തുനില്പ് സംഘടിപ്പിക്കാന്‍ സിപിഐ മുന്‍കയ്യെടുക്കും. ഇതിന്റെ ഭാഗമായി ഈ മാസം 24ന് എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു


Address

Anchal

Alerts

Be the first to know and let us send you an email when CPI Anchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share