Odayanchal

Directions Website Contact the organization

Odayanchal ഒടയഞ്ചാൽ ചുറ്റുപാടുകളെ സ്നേഹിക്കുന?

05/07/2024

👨🏽‍⚖️ ആ പൂവ് നീയെന്തു ചെയ്തു?
🙍🏽‍♀️ ഏതുപൂവ്?

👨🏽‍⚖️ രക്ത നക്ഷത്രം പോലെ കടും ചെമാപ്പായ ആ പൂവ് ?
🙍🏽‍♀️ ഓ അതോ!

👨🏽‍⚖️ അതെ, അതെന്ത് ചെയ്തു..?
🙍🏽‍♀️ തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിന്?

👨🏽‍⚖️ ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
🙍🏽‍♀️ കളഞ്ഞെങ്കിലെന്ത്?

👨🏽‍⚖️ ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്.....!”

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം

26/06/2024

#മതിവരാതെ
ഒറ്റക്കിരിക്കുമ്പോളെന്തു തോന്നും
ഒറ്റയല്ലാ നമ്മളെന്നു തോന്നും
കൂട്ടത്തിലാവുമ്പോളെന്തു തോന്നും
കൂട്ടത്തിലൊറ്റയാണെന്നു തോന്നും
കുട്ടികളാവുമ്പോളെന്തു തോന്നും
പെട്ടെന്നു മുതിരേണമെന്നു തോന്നും
പ്രായമായാൽ നമുക്കെന്തു തോന്നും
പോയ കാലം നല്ലതെന്നു തോന്നും
വീട്ടിലിരിക്കുമ്പോളെന്തു തോന്നും
നാട്ടിലിറങ്ങുവാൻ മോഹമാവും
നാടു താണ്ടീടുമ്പോളെന്തു തോന്നും
വീടണയാൻ എന്തു മോഹമാവും
മഴ വരുമ്പോൾ നമുക്കെന്തു തോന്നും
വെയിലൊന്നു വന്നെങ്കിലെന്നു തോന്നും
വെയിലേറ്റു വാടവേ എന്തു തോന്നും
മഴയൊന്നു പെയ്തെങ്കിലെന്നു തോന്നും
കരയുന്ന നേരം നമുക്കു തോന്നും
ഇതുപോലെ നാം മാത്രമെന്നു തോന്നും
ചിരി വരുമ്പോൾ നമുക്കെന്തു തോന്നും
ചിരകാലമീ ചിരിയെന്നു തോന്നും
ചില മോഹഭംഗം വരുന്ന നേരം
മതി ജീവിതം നമുക്കെന്നു തോന്നും
മരണം മുഖാമുഖം വന്നിടുമ്പോൾ
കൊതി ജീവിതത്തിനായത്ര തോന്നും
ഇതുപോലെ മോഹങ്ങൾ പൂവിരിഞ്ഞും
മതിവരാതെ വാടിവീണടിഞ്ഞും
നരജീവിതത്തിന്റെ ഭാവനകൾ
മഹനീയമാക്കുന്നു ഭൂതലത്തെ .....................
ഹരിശങ്കർ മുന്നൂർക്കോട്

കേരളത്തിലെ ഉഭയജീവികളെക്കുറിച്ച് David Raju നയിക്കുന്ന വെബിനാൽ 24 ആം തീയതി തിങ്കളാഴ്ച 7:30 നു നടക്കുന്നു. ഏറെ വിശാലമായ ആ ...
21/06/2024

കേരളത്തിലെ ഉഭയജീവികളെക്കുറിച്ച് David Raju നയിക്കുന്ന വെബിനാൽ 24 ആം തീയതി തിങ്കളാഴ്ച 7:30 നു നടക്കുന്നു. ഏറെ വിശാലമായ ആ ലോകത്തെക്കുറിച്ച് താല്പര്യമുള്ളവർക്കൊക്കെ അറിയാനാവും. ലിങ്ക് താഴെ കൊടുക്കുന്നു. ഓർക്കുക, വരുന്ന തിങ്കളാഴ്ച രാത്രിയിലാണു പരിപാടി.

ലിങ്ക്: https://meet.google.com/fay-frhi-mcb

2024 Lok Sabha election results in Kerala, ലോകസഭതെരഞ്ഞെടുപ്പിൽ കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം.
04/06/2024

2024 Lok Sabha election results in Kerala, ലോകസഭതെരഞ്ഞെടുപ്പിൽ കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം.

 #പ്രവേശനോത്സവംഒരു പെരുമഴയത്തായിരുന്നു ഞാൻ ആദ്യമായി സ്കൂളിൽ ചെന്നത്?...പ്രവേശനോത്സവം ഉണ്ടായിരുന്നില്ല...ഒരു സ്ലേറ്റും നീ...
03/06/2024

#പ്രവേശനോത്സവം
ഒരു പെരുമഴയത്തായിരുന്നു ഞാൻ ആദ്യമായി സ്കൂളിൽ ചെന്നത്?...
പ്രവേശനോത്സവം ഉണ്ടായിരുന്നില്ല...
ഒരു സ്ലേറ്റും നീളമുള്ള ഒരു കല്ലുപെൻസിലും കൈയ്യിൽ ഉണ്ടായിരുന്നു...
കല്ലുപെൻസിൽ നിലത്തുവീണ് പലതായി ചിതറിയതോർമ്മയിലുണ്ട്...
തൊട്ടടുത്തിരുന്ന ഒരു വികൃതി "നിനക്കെന്നെ (തല്ലി) തോൽപ്പിക്കാനാവുമോ" എന്നു കൂടെക്കൂടെ ചോദിച്ചതോർമ്മയുണ്ട്... അവൻ്റെ മുഖത്തു നോക്കി ഞാൻ മിണ്ടാതെയിരുന്നതേ ഉള്ളൂ...
എത്ര നേരമവിടെ ഇരുന്നു കാണും എന്നോർമ്മയില്ല...
മഴ തോർന്നപ്പോൾ അമ്പലമുറ്റത്തുകൂടി, ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിൽ കൂടി, പാടവരമ്പിലൂടെ തിരികെ നടന്നതോർമ്മയുണ്ട്...

പഠനം ദിവ്യമായ ഒരു അനുഭവമാവട്ടെ!!
പഠിക്കാനായി പഠിക്കണം; പഠിച്ചു വളരണം...
ഇന്ന് സ്കൂളിൽ പോകുന്ന എല്ലാ കുരുന്നുകൾക്കും ഹൃദ്യമായ ആശംസകൾ!!

 #ഹരിതകർമ്മകാണ്ഡംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ - മാലിന്യ സംസ്കരണ മേഖലയിലെ സേനാനികൾ കൃത്യമായി വന്നു പിരിവു നടത്തു...
28/05/2024

#ഹരിതകർമ്മകാണ്ഡം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ - മാലിന്യ സംസ്കരണ മേഖലയിലെ സേനാനികൾ കൃത്യമായി വന്നു പിരിവു നടത്തുന്നുണ്ട്. അവർ പറയും ഈ വരുന്ന ദിവസം തന്നെ #സേനാനികൾ ഇവിടെ എത്തും മാല്യന്യങ്ങൾ ഒക്കെയും കവർ ചെയ്ത് ദാ അവിടെ വെച്ചേക്കണം എന്ന്. ഈ "അവിടെ" എന്ന സ്ഥലം വീടോടു ചേർന്നുതന്നെയാണെന്നറിയുക.

ഇവർക്കു കൃത്യമായ സമയക്രമങ്ങൾ ഉണ്ട്, പ്ലാസ്റ്റിക് കവറുകൾ കളക്റ്റ് ചെയ്യാൻ വരുമ്പോൾ കുപ്പികളും മറ്റും പാടില്ല, ഓരോന്നിനും ഓരോരോ നാളുകൾ! കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് കവറുകളും ഇപ്പോൾ അങ്ങനെയില്ല, ഞങ്ങൾ ഇതു സൂക്ഷിച്ചു വെച്ചോളാം, മറ്റൊരിക്കൽ തന്നാൽ പോരേ എന്നു ചോദിച്ചാൽ പറയും പറ്റില്ല, ഇപ്പോൾ തന്നെ തന്നേക്ക്. കൃത്യമായി കാശ് കിട്ടേണ്ട കാര്യമാണിത്, ഒരു കവറെങ്കിൽ ഒന്ന്! പക്ഷേ കാശ് തന്നിരിക്കണം. ഇല്ലെങ്കിൽ ശീക്ഷയുണ്ട്!

ഉണ്ടെങ്കിലും ഇല്ലെങ്കിൽ മറ്റു വീട്ടിൽ നിന്നും ശേഖരിച്ചു കൊടുത്തും കൃത്യമായി പണമടയ്ക്കുന്ന സ്ഥിരം വരിക്കാരാണു ഞങ്ങൾ. ഹരിതകർമ്മരുടെ #കാശ്കളക്റ്റ് സേന കാശും പിരിച്ചെടുത്ത് കൃത്യമായി കണക്കു രേഖപ്പെടുത്തുന്നു. പക്ഷേ, ഈ വെയ്സ്റ്റുകൾ വീടിനു മുന്നിൽ എല്ലാവരും കൊണ്ടുവന്നു തട്ടി കുമിഞ്ഞു കൂടുന്നു. #തെരുവുനായ്ക്കൾ ഏറെയുള്ള സ്ഥലമാണിത്. തുളച്ചു നോക്കാനുള്ള ത്വര അവർക്കും കാണുമല്ലോ. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഭൂരിഭാഗവും താറുമാറാക്കിക്കിടക്കും.

ഹരിതകർമ്മിണികളോട് പലപ്രാവശ്യം പറഞ്ഞിട്ടും രക്ഷയില്ലാതെ വന്നു, അതു നോക്കേണ്ട കടമ ഞങ്ങൾക്കാണെന്ന ഭാവം. വെയ്സ്റ്റുകൾ രണ്ടാഴ്ചയോളം അങ്ങനെ പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോൾ ഇങ്ങനെ ഘോരഘോരം മഴയും പെയ്താൽ എന്താവും സ്ഥിതി!

ഇപ്പോൾ, രണ്ടാഴ്ചയിൽ അധികമായെന്നു തോന്നുന്നു, വെയ്സ്റ്റുകൾ ഹരിതകർമ്മിണികളുടെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണിവിടെ. അടുത്ത പിരിവിനൊരു ദിനം മുന്നേ വന്നിതു കൊണ്ടുപോകുമായിരിക്കും!!

#പുല്ലൂർപെരിയപഞ്ചായത്ത്, #ഇരിയ #കാസർഗോഡ്

കോൺഗ്രസ്സു ഭരണത്തിൽ വരാൻ തീരെ സാധ്യതയില്ല, പക്ഷേ മാക്സിമം സീറ്റുകൾ അവർക്കു കിട്ടിയേ തീരൂ എന്നുണ്ട്. ഇന്ത്യയ്ക്കു നല്ലൊരു...
23/04/2024

കോൺഗ്രസ്സു ഭരണത്തിൽ വരാൻ തീരെ സാധ്യതയില്ല, പക്ഷേ മാക്സിമം സീറ്റുകൾ അവർക്കു കിട്ടിയേ തീരൂ എന്നുണ്ട്. ഇന്ത്യയ്ക്കു നല്ലൊരു പ്രതിപക്ഷനിര കൂടിയേ തീരൂ. തെരഞ്ഞെടുപ്പിൽ വികാരവിചാരങ്ങളല്ല, കണക്കുകളാണു കഥ പറയുന്നത്. ആ കണക്കുകളിൽ തീർപ്പുകല്പിക്കാൻ നമുക്കാവണം.

കള്ളന്മാർ പലതുണ്ട്, കാശും അധികാരവും മോഹിച്ചു പലരും കോൺഗ്രസ് വിടുന്നുണ്ട്. കൂടാതെ അന്യരോടുള്ള പകയും വിദ്വേഷവും മനസ്സിൽ വെച്ചു പുലർത്തുന്ന സാധാരണക്കാരും കോൺഗ്രസ്, മാർക്സിസ്റ്റ് പാർട്ടികൾ വിട്ട് ബിജെപ്പിയിൽ ചേരുന്നുണ്ട്. ഒരു ശുദ്ധികലശമായി അതു കണ്ട്, സ്വയം നവീകരിക്കാൻ ഇത് ഇടവരുത്തട്ടെ എന്നു കരുതണം.

എല്ലായിടത്തും ഭൂരിപക്ഷം ബിജെപ്പി നേടിയാൽ പിന്നീട് തെരഞ്ഞെടുപ്പു തന്നെ ഉണ്ടാവുമെന്നു കരുതുന്നുണ്ടോ നിങ്ങൾ?

ഹിന്ദുരാഷ്ട്രമായിന്ത്യ മാറിയാൽ സംഘടനകൾക്കു പോലും ഇവിടെ നിലനില്ലുണ്ടാവുമോ?

അപ്പോൾ ഇടതും വലതുമൊക്കെ മണ്ണടിഞ്ഞു പോവുകയല്ലേ ഉള്ളൂ?

സമാനമായ മതരാഷ്ട്രങ്ങളിലെ മനുഷ്യരുടെ ജീവിതാവസ്ഥകളെ തുലനം ചെയ്യരുതോ നമ്മൾ?

മഹാഭൂരിപക്ഷം വരുന്ന പാവങ്ങൾ തന്നെയാണ് ഇവിടെയിന്നു വിധികർത്താക്കാൾ. അവർക്കന്നന്നു കിട്ടുന്ന സുഖസൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ, ചിന്തകളെ ക്രമീകരിച്ചു വോട്ടു ചെയ്യുകയേ വേണ്ടൂ. അവർക്കില്ല വർഗീയതയും നഹ്രു വിഭാവനം ചെയ്ത കോൺഗ്രസ്സിലെ ഇടതും കുറിതൊട്ട് രാജീവ് കൊണ്ടുവന്ന വലതും ഒന്നും; ഒന്നും അവർക്കില്ല. അവർക്കിന്നലെകളും നാളെയുമില്ല. ഇന്നിനെ സമൃദ്ധമാക്കാൻ അവർ പണിയുന്നു.

പഴംപുരാണം പറഞ്ഞും ഇല്ലാകഥകൾ പെരുപ്പിച്ചു കാട്ടിയും ഒരു മഹാദേശത്തെ ജനതയെ മൊത്തം കയ്യിലെടുക്കാനാവില്ലെന്നറിയുക.
ചിന്തകൾ വിശാലമാവട്ടെ...

നാടിന്റെ വിധിയാണു നമ്മുടെ കയ്യുകളിൽ ഉള്ളത്!
കൃത്യമായി, ബുദ്ധിപൂർവ്വം തന്നെ വിനിയോഗിക്കുക.

ഏഴു ഘട്ടങ്ങളിൽ ആയാണിപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. ഒന്നാം ഘട്ടം ഇന്നു നടക്കുന്നു. ഏഴു ഘട്ടത്തിലും യുപിയിൽ തെരഞ...
19/04/2024

ഏഴു ഘട്ടങ്ങളിൽ ആയാണിപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. ഒന്നാം ഘട്ടം ഇന്നു നടക്കുന്നു. ഏഴു ഘട്ടത്തിലും യുപിയിൽ തെരഞ്ഞെടുപ്പുണ്ട്. ഓരോഘട്ടത്തേയും അടയാളപ്പെടുത്തിയ ഇന്ത്യൻ ഭൂപടമാണിത്. ഇതിൻ്റെ കൂടിയ റസൂലഷൻ വിക്കിപീഡിയയിൽ SVG ഫോർമാറ്റിൽ കൊടുത്തിട്ടുണ്ട്.

https://commons.wikimedia.org/wiki/File:Loksabha-election-2024_02.svg

വോട്ടിങ്ങ് നടക്കുന്നു. കാസർഗോഡ് ജില്ലയിൽ നാലു മെഷ്യനുകളിൽ മോക്ക്പോളിങ്ങ് നടത്തിയപ്പോൾ വോട്ടു ചെയ്യാതെ തന്നെ ബിജെപ്പിക്ക്...
18/04/2024

വോട്ടിങ്ങ് നടക്കുന്നു. കാസർഗോഡ് ജില്ലയിൽ നാലു മെഷ്യനുകളിൽ മോക്ക്പോളിങ്ങ് നടത്തിയപ്പോൾ വോട്ടു ചെയ്യാതെ തന്നെ ബിജെപ്പിക്ക് വോട്ടു കിട്ടിയത്രേ!

https://www.youtube.com/watch?v=YFgwdCbE3s0
ഇങ്ങനെയെങ്കിൽ ഇനിയും അധികകാലം ഈ വോട്ടിങ്ങ് സാഹസം ഉണ്ടാവുമെന്നു തോന്നുന്നില്ല.

ശ്രീ. ഞാറ്റ്യേല ശ്രീധരേട്ടൻ ഒരുക്കിയ ചതുർഭാഷാ നിഘണ്ടുവിൻ്റെ ഓൺലൈൻ പരിവേഷം  #സമം എന്ന പേരിൽ നിങ്ങളിലേക്ക് എത്തുന്നു. ഏഴാം...
05/04/2024

ശ്രീ. ഞാറ്റ്യേല ശ്രീധരേട്ടൻ ഒരുക്കിയ ചതുർഭാഷാ നിഘണ്ടുവിൻ്റെ ഓൺലൈൻ പരിവേഷം #സമം എന്ന പേരിൽ നിങ്ങളിലേക്ക് എത്തുന്നു. ഏഴാം തീയതി ഞായറാഴ്ച ബാംഗ്ലൂർ ഇൻ്റെർനാഷണൽ സെൻ്ററിൽ വെച്ച് ഔദ്യോഗികമായി ഇത് ഉദ്ഘാടനം ചെയ്യുകയാണ്. ബാംഗ്ലൂരിൽ ഉള്ളവർക്ക് പരിപാടിയിലേക്കു സ്വാഗതം. വിശദവിവരങ്ങൾക്കു പോസ്റ്റർ കാണുക.

മൈക്കിൾ അച്ചനുമായി(Rajeev Thomas) എനിക്ക് വർഷങ്ങൾ പഴക്കമുള്ള ബന്ധമുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ആദ്യമായി എന്നെ കോട്ടയത്...
17/03/2024

മൈക്കിൾ അച്ചനുമായി(Rajeev Thomas) എനിക്ക് വർഷങ്ങൾ പഴക്കമുള്ള ബന്ധമുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ആദ്യമായി എന്നെ കോട്ടയത്തേക്ക് എത്തിച്ചതും മൂപ്പരായിരുന്നു. ഏകദേശം 20 വർഷങ്ങളാവുന്നത് അത്. ഞങ്ങൾ വാട്സാപ്പ് വഴി നിത്യേന ബന്ധപ്പെടുന്നുമുണ്ട്. ഇടയ്ക്ക് മീറ്റാറുമുണ്ട്.

ഈയിടെ മൂപ്പരുടെ പേരിൽ ഒരാൾ ഫെയ്സ്ബുക്കിൽ ഒരു കള്ള പ്രൊഫൈൽ ഉണ്ടാക്കി (FrMichael Pazhumalil ) ഒത്തിരിപ്പേരെ ആഡ് ചെയ്തു. ഇന്നലെ ചാറ്റിൽ വന്ന് കാശ് അയാൾ ചോദിച്ചു! ഞാൻ കൊടുത്തില്ല. ഞാൻ ചാറ്റിൻ്റെ സ്ക്രീൻഷോട്ട് എടുത്ത് പുള്ളിക്കാരനയച്ചു കൊടുത്തു. ഈ കള്ളപ്രൊഫൈൽ തടയാനാവാതെ ബുദ്ധിമുട്ടിലാണു നിലവിൽ പുള്ളി.

കള്ളപ്രൊഫൈൽ ഉണ്ടാക്കിയ വിരുതൻ ആദ്യം മൂപ്പരെ ബ്ലോക്കിയിരുന്നു. മൂപ്പരുടെ ഫ്രണ്ട്സിനെയൊക്കെ തെരഞ്ഞുപിടിച്ച് ഫ്രണ്ട്സാക്കിയിട്ടുണ്ട്. അവരോടൊക്കെ കാശു ചോദിക്കുന്നുമുണ്ടാവും.

സൈബർ സെല്ലിലൂടെ ഇത്തരം പെരുങ്കള്ളന്മാരെ പിടികൂടാൻ സാധ്യമല്ലേ? പലരേക്കൊണ്ടും ആ കള്ളപ്രൊഫൈൽ ബ്ലോക്ക് ചെയ്യിപ്പിച്ചതുകൊണ്ടു ഫലമുണ്ടോ? അതിനൊക്കെ ഒരു ലിമിറ്റില്ലേ? പൊലീസ് കേസുതന്നെയല്ലേ അഭികാമ്യം?

 #സാഹിത്യവാരഫലംപണ്ട്, 1994 നു ശേഷമാവണം എന്നുതോന്നുന്നു എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം പക്തി വായിക്കുക ഒരു രസമായിരുന്നു...
24/12/2023

#സാഹിത്യവാരഫലം
പണ്ട്, 1994 നു ശേഷമാവണം എന്നുതോന്നുന്നു എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം പക്തി വായിക്കുക ഒരു രസമായിരുന്നു. അത്ര കൃത്യതയാർന്ന് എനിക്കൊക്കെ മനസ്സിലാകുന്ന തരത്തിൽ ചുരുക്കം വാക്കുകളിൽ കാര്യങ്ങൾ പറയുന്ന രീതിയായിരുന്നു സാഹിത്യ വാരഫലത്തിൽ അന്ന്. കൃത്യമായ അറിവും ഹാസ്യരൂപേണയുള്ള അവതരണവും ശുദ്ധമായ സൗന്ദര്യബോധവും ഒത്തൊരുമിച്ച വിരുന്നായിരുന്നു അന്നവ. പിന്നീടെപ്പോഴോ വായന നിന്നുപോയി. എങ്കിലും ഓർമ്മയിൽ ഉണ്ടായിരുന്നു ആ കുറിപ്പുകളിൽ പലതും.

കാഞ്ഞങ്ങാട് ഡിസി ബുക്കിൽ വർക്കു ചെയ്തിരുന്ന എഴുത്തുകാരനായ #ത്യഗരാജൻ അടുത്ത ഫ്രണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചു കൂടുമ്പോൾ ഇത്തരം കാര്യങ്ങളെ കുറിച്ചു പറയുമായിരുന്നു. ഒരിക്കൽ എങ്ങനെയോ സാഹിത്യ വാരഫലം കടന്നു വന്നപ്പോൾ, അവൻ ഇതൊക്കെയും കിട്ടുന്ന മുറയ്ക്ക് കളക്റ്റ് ചെയ്യുന്നതിനെ പറ്റി പറഞ്ഞു. പുള്ളിയുടെ പരിചയത്തിൽ ഉള്ളൊരാൾ കൊടുത്തതായിരുന്നു അതിൽ ഭൂരിഭാഗവും.

ഒക്കെയും കളക്റ്റ് ചെയ്തിട്ട് സ്കാൻ ചെയ്യുന്നതിനെ പറ്റിയും, ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ച് ടെക്സ്റ്റാക്കി മാറ്റി നമുക്കതു വായനയോഗ്യമാക്കാവുന്നതിനേപ്പറ്റിയും ഒക്കെ ഞങ്ങൾ അന്നു പ്ലാൻ ചെയ്തു. സ്കാനർ എൻ്റെ കൈയ്യിൽ ഉണ്ട്, ഗൂഗിൾ ഡ്രൈവിൽ സ്കാൻഡ് കോപ്പി ടെക്സ്റ്റാക്കി മാറ്റാവുന്ന കാര്യം ഡിസി ബുക്സ്റ്റാളിൽ വെച്ച് ഒരു ബുക്കിൻ്റെ ഫസ്റ്റ് പേജ് മൊബൈൽ വഴി ഫോട്ടോ എടുത്ത് ടെക്സ്റ്റാക്കി മാറ്റുന്നത് അവനു കാണിച്ചു കൊടുക്കുകയും ചെയ്തു. ആ പാൻ അങ്ങനെ നടക്കുന്ന സമയത്തായിരുന്നു ത്യഗരജൻ മരിച്ചു പോയത്!

37 വർഷത്തോളം വിവിധ മാസികകളിലായി പ്രസിദ്ധീകരിച്ച സാഹിത്യ വാരഫലം ഇപ്പോൾ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നു. ശ്രീ. പി. കെ. #രാജശേഖരൻ സാറാണിതിൻ്റെ എഡിറ്റർ. ഡിസി ബുക്സ് ഇറക്കും പോലെ ഗുണരഹിതമായ പേപ്പറിൽ ആവില്ല മാതൃഭൂമി പുസ്തകം പബ്ലിഷ് ചെയ്യുന്നത് എന്ന വിശ്വാസം ഉണ്ട്. ഡീസി ബുക്സിൽ നിന്നും വാങ്ങുന്ന വല്യ പുസ്തകങ്ങൾ ഷോക്കെയ്സിൽ പ്രദർശന വസ്തു ആക്കാമെന്നല്ലാതെ വായനായോഗ്യമെന്നു കരുതുക വയ്യ. പഴയൊരു ശബ്ദതാരാവലി കയ്യിൽ ഉണ്ടായിരുന്നിട്ടു കൂടി, ഡിസിയിൽ നിന്നും പ്രി പബ്ലിക്കേഷൻ വഴി പുതിയതു വാങ്ങി പെട്ടുപോയിരുന്നു ഞാൻ. അതോടെ ഡിസിയുമായുള്ള ലോഹ്യം അവസാനിപ്പിച്ചു. ത്യാഗരാജൻ പറഞ്ഞതിനാൽ മാത്രം പിന്നീടൊരിക്കൽ നോവൽ സാഹിത്യ ചരിതം ബുക്ക് ചെയ്തിട്ട്, അവ തിരിച്ചു നൽകിയിരുന്നു. വിക്കിപീഡിയയിൽ നിന്നും കോപ്പി ചെയ്തിരുന്നെങ്കിൽ അവർക്ക് അതിലും നല്ല നോവൽ ചരിതമാല ഇറക്കാമായിരുന്നു എന്നു തോന്നി. ത്യാഗരാജൻ മരിച്ചതിനു ശേഷം ഞാൻ കാഞ്ഞങ്ങാടി ഡിസിയിൽ പോയിട്ടേ ഇല്ല - രണ്ടു വർഷത്തോളം ആയിരിക്കുന്നു!

6 വോള്യങ്ങളിലായി മാതൃഭൂമി ഇറക്കുന്ന ഈ പുസ്തകം ഒരു അനുഭവം തന്നെയാവുമെന്നു പ്രതീക്ഷിക്കുന്നു. 1500 ഇൽ അധികം ലേഖനങ്ങളിലൂടെ പലപല മാഗസിനുകളിൽ വന്ന ഈ കുറിപ്പുകൾ ഒന്നിച്ചൊരു സ്ഥലത്ത് കിട്ടുക എന്നത് ഒത്തിരിപ്പേർക്കൊരു അനുഗ്രഹം തന്നെയാവും എന്നു കരുതുന്നു.

Address

Padimaruthu PO

671531

Alerts

Be the first to know and let us send you an email when Odayanchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Odayanchal:

Shortcuts

  • Want your organization to be the top-listed government service?

Share