ABVP PALAKKAD MAHA NAGAR

ABVP PALAKKAD MAHA NAGAR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP PALAKKAD MAHA NAGAR, Samanya,ram nagar ,vadakkanthara ,palakkad, Palakkad.

23/08/2023

പാലക്കാട്‌ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ സ്‌ഥാപിച്ച ബോർഡ് ദേശവിരുദ്ധബോർഡാണെന്ന് എസ്എഫ്ഐ സമ്മതിച്ചു എന്നതിന്റെ തെളിവാണ് ഇന്നലെ വരെ കോളേജിൽ വെച്ചിരുന്ന ദേശവിരുദ്ധ ബോർഡുകൾ എസ്എഫ്ഐ തന്നെ നീക്കം ചെയ്ത സാഹചര്യം. എസ്എഫ്ഐയുടെ ഏകാധിപത്യമുള്ള ക്യാംപസ്സുകളിൽ എസ്എഫ്ഐ നിരന്തരമായി ചെയ്യുന്നത് ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ എസ്എഫ്ഐ ഗുണ്ടകളുടെ ഭീഷണികൾ ഭയന്ന് പുറംലോകം അറിയാതെ പോകുന്ന ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിരവധിയാണ്. പക്ഷെ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ ഗുണ്ടകളുടെ ഇത്തരം നെറികേടുകൾക്കെതിരെ പ്രതികരിക്കാൻ ദേശീയ ബോധമുള്ള വിദ്യാർത്ഥി സംഘടന ആ ക്യാംപസിലുണ്ട്. അതുകൊണ്ടുതന്നെയാണ് എബിവിപിയുടെ പ്രതിഷേധങ്ങൾക്ക് മുൻപിൽ എസ്എഫ്ഐക്ക് മുട്ട് മടക്കേണ്ടി വന്നത്. ഇന്നലെ വരെ ക്യാംപസിൽ വെച്ച ദേശവിരുദ്ധ ബോർഡ് എസ്എഫ്ഐക്കാർക്കുതന്നെ നീക്കം ചെയ്യേണ്ടി വന്നു... ബോർഡ്‌ നീക്കം ചെയ്ത് നല്ല പുള്ളിയായി നടക്കാമെന്നാണ് എസ്എഫ്ഐക്കാരെ നിങ്ങൾ വ്യാമോഹിച്ചതെങ്കിൽ അത് തെറ്റാണ്.. നാളെയും ഇത്തരത്തിലുള്ള നെറികേടുകൾ നിങ്ങൾ ക്യാംപസ്സുകളിൽ കാണിക്കരുത്. നിയമപരമായിത്തന്നെ എബിവിപി ഇതിനെ നേരിടും...വിദ്യാർത്ഥികളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും...

19/05/2023

SSLC പരീക്ഷ ഫലം ഇന്ന് വൈകിട്ട് 3:00 മണിമുതൽ പ്രസിദ്ധീകരിക്കും..
ഫലം കാത്തിരിക്കുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ആശംസകൾ..

പരീക്ഷ ഫലം അറിയാൻ:

Results.kite.kerala.gov.in
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in https://pareekshabhavan.kerala.gov.in https://sslcexam.kerala.gov.in http://sslchiexam.kerala.gov.in http://thslchiexam.kerala.gov.in http://thslcexam.kerala.gov.in http://ahslcexam.kerala.gov.in

ജാമ്യമില്ല വകുപ്പിൽ പോലീസ് തിരയുന്ന പ്രതിയോടൊപ്പം വേദി പങ്കിട്ട് സിപിഐഎം എംഎൽഎയും ജില്ല സെക്രട്ടറിയും നിയമവ്യവസ്ഥയെ വെല്...
18/05/2023

ജാമ്യമില്ല വകുപ്പിൽ പോലീസ് തിരയുന്ന പ്രതിയോടൊപ്പം വേദി പങ്കിട്ട് സിപിഐഎം എംഎൽഎയും ജില്ല സെക്രട്ടറിയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു : എബിവിപി

പാലക്കാട്‌ : പാലക്കാട്‌ വിക്ടോറിയ കോളേജ് ഹോസ്റ്റൽ അക്രമണവുമായി ബന്ധപ്പെട്ട് ജാമ്യമില്ല വകുപ്പ്പ്രകാരം പോലീസ് തിരയുന്ന പ്രതിയോടൊപ്പം വേദി പങ്കിട്ട് ഷൊർണ്ണൂർ നിയോജകമണ്ഡലം എംഎൽഎയും,സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറിയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് എബിവിപി സംസ്‌ഥാന ജോയിന്റ് സെക്രട്ടറി എൻ.വി.അരുൺ. എസ്എഫ്ഐ ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് കഴിഞ്ഞ ഒന്നര മാസക്കാലമായി പോലീസ് തിരയുന്ന പ്രതി സിപിഐഎം ജില്ല നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്. കേസിലെ അക്രമത്തിന് നേതൃത്വം കൊടുത്ത പ്രതിക്ക് സംരക്ഷണം കൊടുക്കുന്നത് സിപിഎം ജില്ല നേതൃത്വമാണ് എന്നതിൻ്റെ തെളിവാണ് പ്രതിക്കൊപ്പം സിപിഐഎം എം.എൽ.എയും,ജില്ല സെക്രട്ടറിയും വേദി പങ്കിട്ട ദൃശ്യങ്ങൾ. ഒരേ സമയം പ്രതികൾക്ക് സംരക്ഷണം നൽകുകയും,ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി പോലീസിനെ നോക്കുകുത്തികളാക്കിക്കൊണ്ട് നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്നത് അത്യധികം ഗൗരവത്തോടുകൂടി നോക്കിക്കാണേണ്ട വസ്തുതയാണ്. ഒന്നര മാസമായിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സിപിഐഎം നേതൃത്വത്തിന്റെ ഭീഷണി ഭയന്നാണോ എന്ന് സംശയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാവണമെന്നും എൻ.വി.അരുൺ ആവശ്യപ്പെട്ടു.

SFIക്കാരുടെ ഭീഷണിക്കു വഴങ്ങാത്ത പത്തിരിപ്പാല ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പാളിനെ സ്ഥലം മാറ്റിയ സംഭവം സർക്കാർ SFIക്കാരെ പ്രോ...
03/04/2023

SFIക്കാരുടെ ഭീഷണിക്കു വഴങ്ങാത്ത പത്തിരിപ്പാല ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പാളിനെ സ്ഥലം മാറ്റിയ സംഭവം സർക്കാർ SFIക്കാരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ തെളിവാണ് വ്യക്തമാക്കുന്നത്.കായിക വിദ്യാർത്ഥികൾക്കു നൽകുന്ന സർട്ടിഫിക്കറ്റിൻ്റെ കാര്യത്തിലുണ്ടായ തർക്കത്തെ തുടർന്ന് പ്രിൻസിപ്പാളിനെ കൈയ്യേറ്റം ചെയ്യാനെത്തിയ SFIക്കാർക്കെതിരെ പ്രിൻസിപ്പാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് SFI നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. ആ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുറത്തു നിന്നെത്തിയ SFI ജില്ലാ നേതാക്കൾ പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയിരുന്നു ആ സമയം കുഴഞ്ഞു വീണ പ്രിൻസിപ്പാളിനെ പോലീസ് എത്തിയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ശേഷം CPM എം.എൽ.എയുമായി നടത്തിയ ചർച്ചയിലും SFI അനുകൂല നിലപാടാണ് സ്വീകരിച്ചത്. SFI ഗുണ്ടകളുടെ ഏകാധിപത്യത്തെ ഭീഷണികൾക്കു മുന്നിൽ നട്ടെല്ലുവളക്കാതെ പ്രതികരിച്ച പ്രിൻസിപ്പാളിൻ്റെ വായയടിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഭരണസംവിധാനം ഉപയോഗിച്ച് SFIക്കാർ ചെയ്യുന്നത്.ഇതിനെതിരെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം .. പ്രതിഷേധിക്കണം

നാല് വർഷമായി മുടങ്ങിക്കിടക്കുന്ന എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പുകൾ സ്കൂൾ വിദ്യാർത്ഥികൾക്ക് സർക്കാർ വിതരണം ചെയ്യാത്തതിൽ പ്...
20/02/2023

നാല് വർഷമായി മുടങ്ങിക്കിടക്കുന്ന എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പുകൾ സ്കൂൾ വിദ്യാർത്ഥികൾക്ക് സർക്കാർ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ABVP പാലക്കാട് DDE ഓഫീസ് ഉപരോധിച്ചു.

എൽഎസ്എസ്,യുഎസ് എസ് സ്കോളർഷിപ്പ് വിഷയത്തിൽ ABVP നടത്തിയ DDE ഓഫീസ് ഉപരോധത്തിൽ സംസ്ഥാന ജോ.സെക്രട്ടറി എൻ.വി അരുൺ,ജില്ല പ്രസി...
20/02/2023

എൽഎസ്എസ്,യുഎസ് എസ് സ്കോളർഷിപ്പ് വിഷയത്തിൽ ABVP നടത്തിയ DDE ഓഫീസ് ഉപരോധത്തിൽ സംസ്ഥാന ജോ.സെക്രട്ടറി എൻ.വി അരുൺ,ജില്ല പ്രസിഡൻ്റ് എം.ദൃശ്യക്, ജില്ല സെക്രട്ടറി ആനന്ദ് ശങ്കർ സംസ്ഥാന സമിതി അംഗങ്ങൾ പി.വിഷ്ണു ആർ.സ്നേഹ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി...

ABVP പാലക്കാട് ജില്ല എക്സിക്യൂട്ടിവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ..
13/02/2023

ABVP പാലക്കാട് ജില്ല എക്സിക്യൂട്ടിവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ..

"സമഗ്ര വിദ്യാഭ്യാസംസ്വാശ്രയ ഭാരതം"ABVPജില്ലാ വിദ്യാർത്ഥി സമ്മേളനംപാലക്കാട്‌12 ഫെബ്രുവരി 2023, ഒറ്റപ്പാലം വിദ്യാർത്ഥി റാല...
06/02/2023

"സമഗ്ര വിദ്യാഭ്യാസം
സ്വാശ്രയ ഭാരതം"

ABVP
ജില്ലാ വിദ്യാർത്ഥി സമ്മേളനം
പാലക്കാട്‌
12 ഫെബ്രുവരി 2023, ഒറ്റപ്പാലം

വിദ്യാർത്ഥി റാലി , പൊതുസമ്മേളനം

"സമഗ്ര വിദ്യാഭ്യാസംസ്വാശ്രയ ഭാരതം"പാലക്കാട് ജില്ല സമ്മേളനം  12 ഫെബ്രുവരി 2023,ഞായർഒറ്റപ്പാലത്തിന്റെ മണ്ണിൽ  *ABVP PALAKK...
27/01/2023

"സമഗ്ര വിദ്യാഭ്യാസം
സ്വാശ്രയ ഭാരതം"

പാലക്കാട് ജില്ല സമ്മേളനം 12 ഫെബ്രുവരി 2023,ഞായർ
ഒറ്റപ്പാലത്തിന്റെ മണ്ണിൽ

*ABVP PALAKKAD*

Address

Samanya,ram Nagar ,vadakkanthara ,palakkad
Palakkad

Website

Alerts

Be the first to know and let us send you an email when ABVP PALAKKAD MAHA NAGAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share