10/06/2026
https://www.facebook.com/reel/1999147314025695
ദുബായ് മലപ്പുറം ജില്ലാ കെഎംസിസിയുടെ 'ടാലന്റ് ഈവ് 2026' ശ്രദ്ധേയമായി
ദുബായ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ദുബായിൽ താമസിക്കുന്ന മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ദുബായ് കെഎംസിസി ആസ്ഥാനത്ത്, മലപ്പുറം ജില്ലാ കെഎംസിസിയുടെ കീഴിലുള്ള സ്മാർട്ട് എഡ്യൂക്കേഷൻ ആൻഡ് എൻഡോവ്മെന്റ് വിങ് സംഘടിപ്പിച്ച 'ടാലന്റ് ഈവ് 2026' പരിപാടിയിലാണ് വിദ്യാർത്ഥികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. എ.പി. നൗഫൽ സ്വാഗതവും സി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.
പ്രശസ്ത മൈൻഡ് പവർ ട്രെയിനറും ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചുമായ മുഹമ്മദ് ഷാജിയും, കരിയർ കോച്ച് ജാഫർ പുൽപ്പറ്റയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രചോദനാത്മക ക്ലാസുകൾ നയിച്ചു. നിഷാദ് പുൽപ്പാടൻ ആമുഖ പ്രഭാഷണം നടത്തി.സമൂഹത്തിന് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് വ്യാപനത്തിനുമെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിൽ ഇസ ബിൻ അബ്ദുൽ ലത്തീഫ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റാഷിദ് അസ്ലം, സുബ്ഹാൻ ബിൻ ഷംസുദ്ദീൻ, ആർ. ഷുക്കൂർ, പി.വി. നാസർ, ഷംസുന്നീസ ഷംസുദ്ദീൻ, സഫിയ മൊയ്തീൻ, മിന്നത്ത് അൻവർ അമീൻ എന്നിവർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ സക്കീർ പാലത്തിങ്ങ ൽ , മുജീബ് കോട്ടയ്ക്കൽ, ഷിഹാബ് ഏറനാട് , ലത്തീഫ് തെക്കഞ്ചേരി, മൊയ്തീൻ പൊന്നാനി, നാസർ എടപ്പറ്റ ,സിനാൽ തുറക്കൽ, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി എന്നിവരും, വനിതാ കെഎംസിസി ഭാരവാഹികളായ ഹസ്ന സലാഹ്, മുബഷിറ മുസ്തഫ, സബീല നൗഷാദ്, റഈസ നൗഫൽ, റിംഷിദ താജുദ്ദീൻ, സലീന മുഹമ്മദ്, ബുഷ്റ എന്നിവരും ചടങ്ങിന് നേതൃത്വം നൽകി.
സ്റ്റുഡന്റ്സ് വിങ് ഭാരവാഹികളായ റിഫാൻ കമ്മിളി, സെഹ, ദീന, ദിയ, ദിൽഫ ഫിറോസ് എന്നിവരും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ അൽത്താഫ് ഏറനാട് , ബഷീർ കാരാട്,ശരീഫ് പിവി ,അഷ്‌റഫ് തോട്ടോളി ,ഫക്രുദീൻ മാറാക്കര എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.