24/09/2026
നാടിന്റെ തനിമയിൽ ഒരുമയുടെ പൊന്നോണം; ഇടപ്പാളയം 'ഓണനിലാവ് 2026' ശ്രദ്ധേയമായി! 🌸
📰 മാധ്യമ വാർത്ത:
🔗 https://www.mathrubhumi.com/pravasi/bahrain/onanilavu-2026-edappalayam-pravasi-bahrain-onam-v895h3vq
📸 ഫേസ്ബുക്ക് ലിങ്ക്:
🔗 https://www.facebook.com/share/p/1KTPP7YqKh/
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘ഓണനിലാവ് 2026’ ശ്രദ്ധേയമായി
മനാമ : ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ബഹ്‌റൈൻ ചാപ്റ്റർ 'ഓണനിലാവ് 2026' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയുമായി അരങ്ങേറിയ വിവിധ കലാപരിപാടികളും,ഇടപ്പാളയം റിഥം ടീം അവതരിപ്പിച്ച സംഗീതപരിപാടിയും പങ്കെടുത്തവർക്ക്
ഹൃദ്യമായ അനുഭവമായി മാറി.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധ നാടൻ കളികളും അരങ്ങേറി.ഇടപ്പാളയം കുടുംബാംഗങ്ങളുടെ പങ്കാളിത്തവും പരസ്പരമുള്ള സഹകരണവുമാണ് ഈ
ഓണാഘോഷത്തെ തിളക്കമാർന്ന ഒരു വിജയമാക്കി മാറ്റിയതെന്ന് പ്രസിഡന്റ് വിനീഷ് കേശവൻ അഭിപ്രായപ്പെട്ടു.
കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രതിഷ് പുത്തൻകോട് ,ഷിറിൻ, അശ്വതി,ഐശ്വര്യ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
ആഘോഷ പരിപാടികൾ വിജയകരമായി പൂർത്തിയാക്കുന്നതിനായി പ്രവർത്തിച്ച മുഴുവൻ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും, വിവിധ ചുമതലകൾ ഏറ്റെടുത്ത് സഹകരിച്ച എല്ലാവർക്കും കമ്മിറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.