05/09/2026
അധ്യാപക ദിനത്തിൽ ആദരവുമായി....
അറിവിനൊപ്പം ജീവിതമൂല്യങ്ങളും പകർന്നു നൽകി തലമുറകളെ വാർത്തെടുത്ത പ്രിയ അധ്യാപകർക്ക് അധ്യാപക ദിനത്തിൽ ആദരം.
അധ്യാപക ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി. സ്കൂളിലെ റിട്ട. അധ്യാപകരായ സി.ജെ. ഈശോ സാറിനെയും അമ്മിക്കുട്ടി ടീച്ചറെയും അവരുടെ വീടുകളിലെത്തി ആദരിച്ചു.
മികച്ച അധ്യാപകനുള്ള സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയതും 16-ഓളം പുസ്തകങ്ങളുടെ രചയിതാവുമായ സി.ജെ. ഈശോ സാറിന്റെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. റാന്നി എസ്.സി. സ്കൂളിന്റെ പ്രഥമാധ്യാപികയായിരുന്ന അമ്മിക്കുട്ടി ടീച്ചറും അനേകം തലമുറകൾക്ക് അറിവും ജീവിതപാഠങ്ങളും പകർന്നു നൽകിയ അധ്യാപികയാണ്.
അധ്യാപകർ പകർന്നു നൽകുന്നത് പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല; നല്ല മനുഷ്യരായി വളരാനുള്ള ജീവിതത്തിന്റെ പാഠങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെ അധ്യാപകരുടെ സേവനം സമൂഹത്തിന് എന്നും അമൂല്യമാണ്.
അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ നേരിൽ കണ്ട് ആദരിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായി.
അറിവിന്റെ വെളിച്ചം പകർന്നുനൽകിയ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.