Sreeganesh

Directions Contact the organization

Sreeganesh Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreeganesh, Political Party, Aiswarya Malamekka Adoor Pathanamthitta, Adoor.

State President-Nationalist Youth Congress (NYC)Kerala, National Council Member-NCP(SP),Ex Member -Kerala State Chalachithra Academy, Advocate -Supreme Court of India.

NCP (SP)സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ പ്രിയജേഷ്ഠസഹോദരർ മർഫി വേളോർവട്...
29/10/2026

NCP (SP)സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ പ്രിയജേഷ്ഠസഹോദരർ
മർഫി വേളോർവട്ടം അന്തരിച്ചു.പ്രിയസഹോദരന്റെ ഓർമ്മകൾക്കു പ്രണാമം 🙏🏻🙏🏻🙏🏻

27/10/2026
വെണ്ണിലാപ്പൂക്കളും പൊൻതാരകങ്ങളുംപുഞ്ചിരി തൂകുമെൻ ബാല്യകാലം,കാല്യത്തിൽ ഞാൻ കണ്ട മോഹനസ്വപ്നങ്ങൾകണ്ണീരുവാർക്കാത്ത മധുരകാലം....
23/10/2026

വെണ്ണിലാപ്പൂക്കളും പൊൻതാരകങ്ങളും
പുഞ്ചിരി തൂകുമെൻ ബാല്യകാലം,
കാല്യത്തിൽ ഞാൻ കണ്ട മോഹനസ്വപ്നങ്ങൾ
കണ്ണീരുവാർക്കാത്ത മധുരകാലം.

പുഴകളും പൂക്കളും പൂങ്കാവനങ്ങളും
കുളിരണിഞ്ഞിടുന്ന ഓർമ്മകളായ്,
മനതാരിലായിരം മധുരസ്വപ്നങ്ങളായ്
കൊതിയോടെ വിരിയുമാ വസന്തകാലം.

മാവിൻചുവട്ടിലെ മാമ്പഴമധുരവും
അമ്മതൻ മടിയിലെ താരാട്ടിനീണവും,
മണ്ണടിക്കാവിലെ ദേവിതൻ തുള്ളലും
ഉച്ചബലിക്കെത്തും കോലങ്ങളും,

കാമ്പിത്താൻകടവിലെ വിസ്മയക്കാഴ്ചയും
പുള്ളിപ്പാറയിലുണരും പ്രഭാതവും,
മുത്തശ്ശി തന്നുടെ പള്ളുപറച്ചിലും
മുറ്റത്തുപാഞ്ഞെത്തും കൂട്ടുകാരും.

ഓർമ്മകളെല്ലാം മുത്തിക്കുടിച്ചു ഞാൻ
ഉമ്മറക്കോലായിലിരുന്നിടവേ…
കാലം കവർന്നൊരു സ്വർഗ്ഗമായ് മാറിയ
ബാല്യമേ, നീയെന്റെ ഉറ്റതോഴൻ.

കവിത – ബാല്യം അതിമോഹനം
രചന: ശ്രീഗണേഷ്
(21/10/26)

15/10/2026

E S A പരിധിയിൽ നിന്നും പത്തനംതിട്ട ജില്ലയിലെ ഏഴ് പഞ്ചായത്തുകളെ ഒഴിവാക്കി
ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവ
ശ്യപ്പെട്ട് NCP(SP)പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ സംഘടിപ്പിച്ച നിരാഹാര സമരത്തിൽ നിരാഹാരമിരുന്നു....
നിരാഹാരസമരം പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ അഡ്വ.പി എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു....

E S A പരിധിയിൽ നിന്നും പത്തനംതിട്ട ജില്ലയിലെ ഏഴ് പഞ്ചായത്തുകളെ ഒഴിവാക്കിജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് NCP...
14/10/2026

E S A പരിധിയിൽ നിന്നും പത്തനംതിട്ട ജില്ലയിലെ ഏഴ് പഞ്ചായത്തുകളെ ഒഴിവാക്കി
ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവ
ശ്യപ്പെട്ട് NCP(SP)പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ സംഘടിപ്പിച്ച നിരാഹാര സമരത്തിൽ നിരാഹാരമിരുന്നു....
നിരാഹാരസമരം പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ അഡ്വ.പി എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു....

തേൻമാവു വീണ്ടും പൂക്കുമെന്നോർത്തു ഞാൻഓർമ്മകൾക്കൊപ്പംതപസ്സിരുന്നു...വെയിലേറ്റു വാടിക്കരിഞ്ഞ മോഹങ്ങൾമറവിയുടെമഞ്ഞിൽ മറഞ്ഞങ്...
09/10/2026

തേൻമാവു വീണ്ടും പൂക്കുമെന്നോർത്തു ഞാൻ
ഓർമ്മകൾക്കൊപ്പംതപസ്സിരുന്നു...
വെയിലേറ്റു വാടിക്കരിഞ്ഞ മോഹങ്ങൾ
മറവിയുടെമഞ്ഞിൽ മറഞ്ഞങ്ങുപോയ്
പൂവിട്ട കൊമ്പിലെ തേൻവസന്തം
കാറ്റിന്റെ കൈകളിൽ നൽകികാലം
നീയെനിക്കേകിയ മധുവസന്തം
നീലാകാശത്തിൽ മേഘങ്ങളായ്
പൂക്കാത്തമാവിനെനോക്കി നോക്കി
പൂമ്പാറ്റയെങ്ങോ പറന്നകന്നു
നീവന്നവഴിയിൽ നിലാവുപൂത്തു
നാംകണ്ടസ്വപ്‌നങ്ങൾ താരകങ്ങൾ
കണ്ണിമചിമ്മാതെ പുഞ്ചിരിച്ചു....
നിറമാർന്നപൂക്കൾ വിടർന്നതെല്ലാം
നിറമിഴിയോടെ വിടപറഞ്ഞു
നീവരും നാളുകൾ നോക്കി നോക്കി
പുലരിയുടെകിരണങ്ങൾ പുഞ്ചിരിച്ചു..
നീതൊട്ടകൊമ്പിലെ മൗനമെല്ലാം
പൂക്കളായ് മധുരമായ് പുനർജനിക്കും.

കവിത -"ഓർമ്മകൾ പൂക്കുന്ന തേൻമാവ് "(9/10/26)
രചന -ശ്രീഗണേഷ്

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നത് ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയ...
07/10/2026

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നത് ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയും കാര്യക്ഷമതയില്ലായ്മയുമാണ്.
ജീവൻരക്ഷാ മരുന്നുകൾ, പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ രോഗികൾക്ക് വേണ്ടിയുള്ള മരുന്നുകൾ, കുട്ടികൾക്കുള്ള ആന്റിബയോട്ടിക്കുകൾ എന്നിവ പോലും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ലഭ്യമല്ലാത്ത അവസ്ഥയാണ്. പാവപ്പെട്ട രോഗികൾ പുറത്ത് നിന്ന് വൻവില കൊടുത്ത് മരുന്ന് വാങ്ങാൻ നിർബന്ധിതരാകുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) വഴിയുള്ള മരുന്ന് സംഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇതിന് പ്രധാന കാരണം.

ആരോഗ്യരംഗത്ത് നമ്പർ വൺ എന്ന് അവകാശപ്പെടുന്ന സർക്കാർ, അടിസ്ഥാന മരുന്ന് പോലും നൽകാൻ കഴിയാത്തത് വലിയ പരാജയമാണ്. ഈ വിഷയത്തിൽ ആരോഗ്യമന്ത്രി ഉടൻ മറുപടി പറയണം. മരുന്ന് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നു.
എന്ന്

ശ്രീഗണേഷ്
സംസ്ഥാന പ്രസിഡന്റ്‌,
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ (ശരത് പവാർ ), കേരളം.

നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടി (SP)സംസ്ഥാന നിർവ്വാഹകസമതിയോഗത്തിൽ നിന്നും...
03/10/2026

നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടി (SP)സംസ്ഥാന നിർവ്വാഹകസമതിയോഗത്തിൽ നിന്നും...

Address

Aiswarya Malamekka Adoor Pathanamthitta
Adoor
691523

Website

Alerts

Be the first to know and let us send you an email when Sreeganesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sreeganesh:

Shortcuts

Share

Nearby government services