Venmony Police Station

Call Directions Website Contact the organization

Venmony Police Station The Official Page of Venmony Police Station of Alappuzha District, Kerala State.

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെടുകയും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവ...
29/10/2026

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെടുകയും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ അതിവിദഗ്ധമായി പിടികൂടിയതിന് ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ പ്രശംസാപത്രത്തിനർഹരായ വെണ്മണി പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർക്ക് ആശംസകൾ

വെണ്മണി സ്വദേശിയുടെ നഷ്ടപ്പെട്ട മൊബൈൽഫോണും മറ്റ് രേഖകളും മണിക്കൂറുകൾക്കകം കണ്ടെത്തി  ഉടമസ്ഥന് കൈമാറുന്നു.
29/10/2026

വെണ്മണി സ്വദേശിയുടെ നഷ്ടപ്പെട്ട മൊബൈൽഫോണും മറ്റ് രേഖകളും മണിക്കൂറുകൾക്കകം കണ്ടെത്തി ഉടമസ്ഥന് കൈമാറുന്നു.

ഓപ്പറേഷൻ തൂഫാൻ -  വിൽപ്പനയ്ക്കായി കയ്യിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവുമായി ചെറിയനാട് സ്വദേശി പിടിയിൽ.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി...
25/10/2026

ഓപ്പറേഷൻ തൂഫാൻ - വിൽപ്പനയ്ക്കായി കയ്യിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവുമായി ചെറിയനാട് സ്വദേശി പിടിയിൽ.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഴ്ചകളായി നിരീക്ഷണത്തിലിരുന്ന ചെറിയനാട് സ്വദേശിയായ ചെറുപ്പക്കാരനെ കൊല്ലകടവ് ഭാഗത്ത് നിന്നും ഗഞ്ചാവും ഗഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറും സാമഗ്രികളുമായി വെൺമണി പോലീസ് പിടികൂടുകയായിരുന്നു.

നിരോധിത മയക്കുമരുന്ന് ഉപയോഗമോ വില്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വെണ്മണി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ തികച്ചും രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കുന്നതാണ്. PH : 0479235220

10/10/2026

Beware! Stay Alert."

വെൺമണി സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട് മണിക്കൂറുകൾക്കകം കണ്ടെത്തി വെൺമണി പോലീസ്.
03/10/2026

വെൺമണി സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട് മണിക്കൂറുകൾക്കകം കണ്ടെത്തി വെൺമണി പോലീസ്.

കുറ്റാന്വേഷണ മികവിന് ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവിയിൽ നിന്നും അപ്രീസിയേഷൻ ലെറ്റർ  ലഭിച്ച സഹപ്രവർത്തകർക്ക് ആശംസകൾ
03/10/2026

കുറ്റാന്വേഷണ മികവിന് ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവിയിൽ നിന്നും അപ്രീസിയേഷൻ ലെറ്റർ ലഭിച്ച സഹപ്രവർത്തകർക്ക് ആശംസകൾ

മികച്ച പ്രവർത്തനം കാഴ്ച വെച്ച് വെൺമണി പോലീസ് സ്റ്റേഷന് അഭിമാനമായ പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
30/09/2026

മികച്ച പ്രവർത്തനം കാഴ്ച വെച്ച് വെൺമണി പോലീസ് സ്റ്റേഷന് അഭിമാനമായ പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

20 വർഷം കഠിനതടവ്, ജാമ്യത്തിലിറങ്ങി മുങ്ങി; ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി ഒടുവിൽ വെണ്മണി പോലീസിൻ്റെ പിടിയി...
26/09/2026

20 വർഷം കഠിനതടവ്, ജാമ്യത്തിലിറങ്ങി മുങ്ങി; ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി ഒടുവിൽ വെണ്മണി പോലീസിൻ്റെ പിടിയിൽ

ചെങ്ങന്നൂർ: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെടുകയും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ അതിവിദഗ്ധമായി പിടികൂടി വെണ്മണി പോലീസ്. കണ്ണൂർ പരിയാരം താന്നൂക്കര വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (42) വെൺമണി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്ന് സാഹസികമായി വലയിലാക്കിയത്.
വിവാഹവാഗ്ദാനം നൽകി ക്രൂരത
2017-ലാണ് കേസിനാസ്പദമായ സംഭവം. വെൺമണി സ്വദേശിനിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് മുഹമ്മദ് ഷാഫിക്കെതിരെ അന്ന് പോലീസ് കേസെടുത്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയെ 2025-ൽ ഹരിപ്പാട് ഫാസ്ട്രാക്ക് കോടതി 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു.
കനത്ത ശിക്ഷ ലഭിച്ചെങ്കിലും, വിധിക്കെതിരെ അപ്പീൽ നൽകി ഷാഫി ജാമ്യത്തിലിറങ്ങി. എന്നാൽ ജാമ്യവ്യവസ്ഥകൾ കാറ്റിൽപ്പറത്തി ഇയാൾ പെട്ടെന്ന് ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ കാണാനില്ലെന്ന് വ്യക്തമായതോടെ കോടതി വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാന്നാർ സർക്കിൾ ഇൻസ്പെക്ടർ അജീബ് എന്നിവരുടെ മേൽനോട്ടത്തിൽ വെൺമണി എസ്എച്ച്ഒ അനന്തുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒളിത്താവളം വളഞ്ഞാണ് പ്രതിയെ പോലീസ് സംഘം കീഴ്പ്പെടുത്തിയത്.
സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, അനസ്ഖാൻ, ഷിഹാബ് സലാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ  പ്രതി വീണ്ടും അറസ്റ്റിൽ പത്തനംതിട്ട തിരുവല്ല താലൂക്കിൽ  തൂവലശ്ശേരിൽ പൂമംഗലം  വീട്ടിൽ ശശി ...
10/05/2026

മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ല താലൂക്കിൽ തൂവലശ്ശേരിൽ പൂമംഗലം വീട്ടിൽ ശശി മകൻ ശരത് പി. എസ് (40) എന്നയാളാണ് വെൺമണി പോലീസിന്റെ പിടിയിലായത്..

എറണാണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയായ കല്ലുവിള കളീക്കൽ വീട്ടിൽ ജേക്കബ് ചാക്കോ എന്നയാളുടെ ഉടമസ്ഥതയിലുള്ള വെൺമണി ചെറുവല്ലൂരിലുള്ള അടച്ചിട്ട വീട്ടിൽ നിന്നും ഏകദേശം 100 വർഷം പഴക്കമുള്ള 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും ടി വീട്ടിലെ തന്നെ സ്റ്റീൽ , പിത്തള ടാപ്പുകളും ഉൾപ്പടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷണം ചെയ്തതിലേക്കാണ് ഇയാൾ പിടിയിലായത്.മോഷണത്തിന് ശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ചു കളയുന്നതാണ് പ്രതിയുടെ രീതി.ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ. ജെ യുടെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ S. H. O രാജേഷ്. പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മോഷണം നടന്ന സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും നൂറിൽ പരം CCTV ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നാൽപ്പതോളം
മോഷണ കേസിൽ ഉൾപ്പെട്ട ഇയാൾ ഒക്ടോബർ മാസം പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ മോഷണ കേസിൽ കൊട്ടാരക്കര സബ് ജയിലിൽ നിന്നും ജാമ്യത്തിൽ കഴിഞ്ഞു വരികെയായിരുന്നു.
പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവെച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.വെൺമണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രതീഷ് ബാബു .ഡി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ്‌.വി, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ എസ് , വിശാഖ് തമ്പി, ആകാശ് ജി കൃഷ്ണൻ, എന്നിവർ ചേർന്ന സംഘമാണ് പത്തനംതിട്ട കുരമ്പാലയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്‌തത്.മോഷണ സാധനങ്ങൾ വിൽപ്പന നടത്തിയ കുരമ്പാലയിലുള്ള ആക്രികടയിൽ നിന്നും മോഷണ മുതലുകൾ വീണ്ടെടുത്തതിന് ശേഷം ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പഴുതടച്ച  അന്വേഷണത്തിലൂടെ പ്രതിക്ക്  അർഹമായ ശിക്ഷ വാങ്ങിക്കൊടുത്ത ബഹുമാന്യരും പ്രിയപ്പെട്ടവരുമായ വെൺമണി  പോലീസ് സ്റ്റേഷൻ...
01/02/2026

പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുത്ത ബഹുമാന്യരും പ്രിയപ്പെട്ടവരുമായ വെൺമണി പോലീസ് സ്റ്റേഷൻ SHO.ശ്രീ. അഭിലാഷ്. എം. സി സാറിനും, കണ്ണൂർ ഇക്കണോമിക് ഒഫൻസ് വിങ്ങിൽ ഡീറ്റെക്ടീവ് ഇൻസ്പെക്ടറായ ഡോ. B. അനീഷ് സാറിനും അഭിനന്ദനങ്ങൾ👏👏👏❤️❤️❤️❤️

Address

Venmony
Alappuzha
689509

Alerts

Be the first to know and let us send you an email when Venmony Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Venmony Police Station:

Shortcuts

Share

Category

Nearby government services