26/08/2026
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണാഘോഷത്തോടനുബന്ധിച്ച് മയക്കു മരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ നിർദ്ദേശാനുസരണം കായംകുളം പോലീസ് ഉത്രാട ദിനത്തിൽ രാത്രിയിൽ നടത്തിയ വ്യാപക പരിശോധനയിൽ കായംകുളം KSRTC പരിസരത്തു നിന്നും 26-08-2026 തീയതി വെളുപ്പിന് മൂന്ന് മണിയോടുകൂടി സംശയാസ്പദമായ രീതിയിൽ KL-23-L-3665 നമ്പർ മോട്ടോർ സൈക്കിൾ കാണുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് 35.95 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിലായത്. ഓണക്കാലത്തെ വിൽപ്പന ലക്ഷ്യമിട്ടാണ് ആഭ്യന്തര വിപണിയിൽ ഉദ്ദേശം നാല് ലക്ഷത്തോളം രൂപ വില വരുന്ന മയക്കു മരുന്ന് കടത്തി കൊണ്ടു വന്നത്. കായംകുളം ഡിവൈഎസ്പി. രാജപ്പൻ റ്റി യുടെ മേൽനോട്ടത്തിൽ സിഐ. രജീഷ് കുമാർ , എസ്.ഐ മാരായ രതീഷ് ബാബു, സുരേഷ് എ.എസ്.ഐ മാരായ ഇസ്ലാഹ്, പ്രിയ, ഷിബു, പോലീസ് ഉദ്യോഗസ്ഥരായ മോനിഷ്, ആദർശ് , ശ്യാം , അഖിൽ മുരളി, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.