CPIM Vallathol AC

Call Directions Contact the organization

CPIM Vallathol AC വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി

13/11/2026

പോർവീറിൻ
കാലടിയൊച്ചകൾ!

13/11/2026

ആവേശസാന്നിധ്യം: കാലടിയിൽ വിദ്യാഭ്യാസ അവകാശത്തിനായി എസ്‌എഫ്‌ഐ നേതൃത്വത്തിൽ സമരംനടക്കുന്ന വേദിയിൽ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ എത്തിയപ്പോൾ

കാലടി സർവ്വകലാശാലയിൽ സിസാ തോമസും സംഘപരിവാറും നടത്തുന്ന പ്രതികാര നടപടി വിദ്യാർത്ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. അന...
13/11/2026

കാലടി സർവ്വകലാശാലയിൽ സിസാ തോമസും സംഘപരിവാറും നടത്തുന്ന പ്രതികാര നടപടി വിദ്യാർത്ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. അന്യായമായ സസ്പെൻഷനെതിരെ നിരാഹാരസമരം ചെയ്യുന്ന എസ് എഫ് ഐ സഖാക്കളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അഭിവാദ്യം ചെയ്തു

എന്തിനാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്..?ഒരേ കേസിൽ എന്തിനാണ്‌ രണ്ട് എഫ്.ഐ.ആർ ഇട്ടത്‌...?മൂന്ന് മാസം പുറത്തുനിർത്തിയി...
13/11/2026

എന്തിനാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്..?

ഒരേ കേസിൽ എന്തിനാണ്‌ രണ്ട് എഫ്.ഐ.ആർ ഇട്ടത്‌...?

മൂന്ന് മാസം പുറത്തുനിർത്തിയിട്ടും ഇനിയെന്തിനാണ് മാപ്പപേക്ഷ...?

വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് തടയുന്നതെന്തിന്...?

കാലടി സർവകലാശാലയോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉയർത്തിയ ചോദ്യങ്ങളാണിവ...

ഉത്തരം നൽകേണ്ടവർ,പഴയ പാരമ്പര്യം ഓർമ്മയിൽ വെച്ച്‌ വിദ്യാർത്ഥികളെക്കൊണ്ട് മാപ്പെഴുതിക്കാനുള്ള വാശിയിലാണ്‌ .

ന്യായമായ പഠനാവകാശങ്ങൾക്കായി സമരം ചെയ്തതിന് 107 ദിവസമായി വിദ്യാർത്ഥികൾ പോരാട്ടത്തിലാണ്. സസ്‌പെൻഷനിലായി 73 ദിവസം. നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്.

ന്യായമായ ആവശ്യം ഉന്നയിച്ച്‌ ഒരു നാടകം കളിച്ചതിന്റെ പേരിൽ ആണ്‌ ഈ സസ്‌പെൻഷൻ. കോടതിയിൽ പോയി പരീക്ഷയെഴുതാനുള്ള അനുമതി നേടിയിട്ടും വിദ്യാർത്ഥികളെ തടയാൻ പകയോടെയും വാശിയോടെയും സർവകലാശാല അതിനെതിരെ വീണ്ടും കോടതിയിൽ പോയി. അതിന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിരുപാധിക പിന്തുണയും നൽകി

ഇത് നീതിയല്ല പകപോക്കലാണ് എന്ന് ഇന്നാട്ടിലെ മുഴുവൻ മനുഷ്യരും ഒരുമിച്ച്‌ നിന്ന് പറയേണ്ട സമയം ആണ്‌ .

കാലടിയിലെ സമരം ഒരു സർവകലാശാലയുടെ മാത്രം പ്രശ്നമല്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജണ്ടയ്ക്കും അതിന് കുടപിടിക്കുന്ന യുഡിഎഫ് ഭരണത്തിനുമെതിരായ ജനാധിപത്യ പോരാട്ടമാണ്.

വിദ്യാർത്ഥികളുടെ പോരാട്ടം വിജയിക്കട്ടെ.

കാലടിയിലെ കുട്ടികൾ ഒറ്റയ്ക്കല്ല. ഞാനും സമരകാലടികൾക്കൊപ്പം

#സമരകാലടി

പോരാളികൾക്ക് അഭിവാദ്യവുമായി സഖാവ് പിണറായി
13/11/2026

പോരാളികൾക്ക് അഭിവാദ്യവുമായി സഖാവ് പിണറായി

കലാലയത്തിൽ നാടകം കളിച്ചതിന്റെ പേരിൽ, സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. പരീക്ഷ എഴുതാൻ ഹൈക്കോടതി ...
13/11/2026

കലാലയത്തിൽ നാടകം കളിച്ചതിന്റെ പേരിൽ, സമരം ചെയ്തതിന്റെ പേരിൽ
16 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു.

പരീക്ഷ എഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിട്ടും
ആർഎസ്എസ് നോമിനിയായ വി സിയും
ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണും അത് അനുവദിക്കാൻ തയ്യാറല്ല.
സിംഗിൾ ബഞ്ച് വിധിയെ
മറികടക്കാൻ അവർ ശ്രമം തുടരുകയാണ്..

നാടകത്തെ ഭയം എന്തിന്..?

അവരുടെ ജീവൻഅപകടത്തിലാണ്.
എന്തിനാണ് അവരോട് വിസി ക്കും സർവ്വകലാശാലക്കും അരിശം..?

വാക്കുകളെ തീകനലാക്കുന്ന നാടകത്തെയും
പ്രതിഷേധങ്ങളെയും അവർക്ക് ഭയമാണ്.

പഠിക്കാനുള്ള അവകാശത്തിനായി പോരാടുന്നത് വിദ്യാർത്ഥികളാണ്.
കാലടിയിലെ വിദ്യാർത്ഥികളുടെ
നിരാഹാരസമരം പന്ത്രണ്ടാം ദിനത്തിലേക്ക്..

ഈ അവകാശ പോരാട്ടത്തിൽ
നമുക്കും അവരോട്
ഐക്യദാർഢ്യം പ്രഖ്യാപിക്കാം.

അനുശോചനംസിപിഐ(എം) ന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അരൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.വി ദേവദാസ് മാഷിന്റെ വേ...
12/11/2026

അനുശോചനം

സിപിഐ(എം) ന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അരൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.വി ദേവദാസ് മാഷിന്റെ വേർപാടിൽ സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ ബേബി ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

കേരളത്തിലെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും എണ്ണമറ്റ പോരാട്ടങ്ങളുടെ സമര സഖാവായിരുന്നു അദ്ദേഹം. സർക്കാർ - എയ്ഡഡ് അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംസ്ഥാന - അഖിലേന്ത്യാ ഫെഡറേഷനുകളുടെ ഭാരവാഹി എന്ന നിലയിൽ മികച്ച പ്രവർത്തനമായിരുന്നു അദ്ദേഹം നിർവ്വഹിച്ചത്. 1973 ൽ 53 ദിവസം നീണ്ടുനിന്ന ജീവനക്കാരുടെ സമരത്തിന് നേതൃത്വം നൽകിയ സമര സമിതി കൺവീനറും ദേവദാസ് മാഷായിരുന്നു. 1989 ൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് സർക്കാർ ഹൈസ്കൂൾ പ്രഥമാദ്ധ്യാപക സ്ഥാനം സ്വയം രാജിവച്ചു. 2001 ൽ അരൂർ മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്കും മത്സരിച്ചു. പാർട്ടി ഏൽപ്പിച്ച വിവിധ ഉത്തരവാദിത്വങ്ങൾ അച്ചടക്കത്തോടെയും ചിട്ടയായും നിർവ്വഹിച്ച ഒരു മികച്ച പ്രവർത്തകനെയാണ് ദേവദാസ് മാഷിന്റെ വേർപാടിലൂടെ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ പങ്ക് ചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

എം.എ ബേബി
ജനറൽ സെക്രട്ടറി
സിപിഐ(എം)

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വളർമതിയെ പ്രചാരണത്തിന് ഉപയോഗിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ ചെയ്ത വീഡിയോ നിങ്ങളിൽ പലരും ക...
11/11/2026

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വളർമതിയെ പ്രചാരണത്തിന് ഉപയോഗിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ ചെയ്ത വീഡിയോ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും.

​ഇന്ന് അവർ സമരം ചെയ്ത പന്തൽ ഉൾപ്പെടെ പോലീസിനെ ഉപയോഗിച്ച് പൊളിച്ചുമാറ്റിയിരിക്കുകയാണ്.

​തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി മാത്രം സെറ്റിട്ട നാടകത്തിലെ നടിയായി മാത്രമാണ് തന്നെ അവർ കണ്ടതെന്ന് അന്ന് മനസ്സിലായിട്ടുണ്ടാകില്ല. എന്നാൽ ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ ശരിയായ രൂപം അവർക്ക് മനസ്സിലായിട്ടുണ്ട്.

​ജന്തർ മന്തറിൽ മോദി ചെയ്യുന്നതിനേക്കാൾ ഭീകരമായാണ് കേരളത്തിൽ വി. ഡി. സതീശൻ ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്നത്.

​ മുഖ്യമന്ത്രി ഇവർക്ക് കൊടുത്ത വാഗ്ദാനം പാലിക്കുകയാണ് ചെയ്യേണ്ടത്; അല്ലാതെ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുകയല്ല വേണ്ടത്.

വിമർശനങ്ങളെ ഭയപ്പെടുന്ന കിരാത ഭരണം കേരളം പ്രതിരോധിക്കും ...... സെക്രട്ടറിയേറ്റിനു മുന്നിൽ സമാധാനപരമായി സമരം ചെയ്ത എൽ.പി....
11/11/2026

വിമർശനങ്ങളെ ഭയപ്പെടുന്ന കിരാത ഭരണം കേരളം പ്രതിരോധിക്കും ......

സെക്രട്ടറിയേറ്റിനു മുന്നിൽ സമാധാനപരമായി സമരം ചെയ്ത എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊളിച്ച് ഉദ്യോഗാർത്ഥികളെ ബലമായി ആശുപത്രിയിലേക്ക് മാറ്റിയ പോലീസ് നടപടി അങ്ങേയറ്റം നീചവും ജനാധിപത്യവിരുദ്ധവുമാണ്.

തൊഴിൽ നൽകാമെന്ന് നേരിട്ട് ഉറപ്പുനൽകി വോട്ട് നേടി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്യോഗാർത്ഥികളോട് കാണിച്ച വിശ്വാസവഞ്ചനയും അവസരവാദവുമാണിത്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ സമരപ്പന്തലുകളിൽ പ്രസംഗിച്ച് നടന്നിരുന്ന സതീശന് ഇന്ന് അധികാരത്തിലെത്തിയപ്പോൾ സമരങ്ങളോടും പ്രതിഷേധങ്ങളോടും കടുത്ത അലർജിയാണ്.

Address

Cheruthuruthi
679531

Telephone

+919744337129

Website

Alerts

Be the first to know and let us send you an email when CPIM Vallathol AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Vallathol AC:

Shortcuts

Share