CPIM Feroke AC

Call Directions

CPIM Feroke AC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Feroke AC, Political organisation, Feroke, Kozhikode, Feroke.

അനുശോചനംസിപിഐ(എം) ന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അരൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.വി ദേവദാസ് മാഷിന്റെ വേ...
12/11/2026

അനുശോചനം

സിപിഐ(എം) ന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അരൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.വി ദേവദാസ് മാഷിന്റെ വേർപാടിൽ സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ ബേബി ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

കേരളത്തിലെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും എണ്ണമറ്റ പോരാട്ടങ്ങളുടെ സമര സഖാവായിരുന്നു അദ്ദേഹം. സർക്കാർ - എയ്ഡഡ് അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംസ്ഥാന - അഖിലേന്ത്യാ ഫെഡറേഷനുകളുടെ ഭാരവാഹി എന്ന നിലയിൽ മികച്ച പ്രവർത്തനമായിരുന്നു അദ്ദേഹം നിർവ്വഹിച്ചത്. 1973 ൽ 53 ദിവസം നീണ്ടുനിന്ന ജീവനക്കാരുടെ സമരത്തിന് നേതൃത്വം നൽകിയ സമര സമിതി കൺവീനറും ദേവദാസ് മാഷായിരുന്നു. 1989 ൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് സർക്കാർ ഹൈസ്കൂൾ പ്രഥമാദ്ധ്യാപക സ്ഥാനം സ്വയം രാജിവച്ചു. 2001 ൽ അരൂർ മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്കും മത്സരിച്ചു. പാർട്ടി ഏൽപ്പിച്ച വിവിധ ഉത്തരവാദിത്വങ്ങൾ അച്ചടക്കത്തോടെയും ചിട്ടയായും നിർവ്വഹിച്ച ഒരു മികച്ച പ്രവർത്തകനെയാണ് ദേവദാസ് മാഷിന്റെ വേർപാടിലൂടെ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ പങ്ക് ചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

എം.എ ബേബി
ജനറൽ സെക്രട്ടറി
സിപിഐ(എം)

കൃത്രിമ വൈദ്യുതി ക്ഷാമമുണ്ടാക്കി വലിയ അഴിമതിക്കുള്ള ശ്രമമാണ്‌ ജി.എന്‍.എ കരാറിന്‌ പിറകിലുള്ളത്‌.കെ.എസ്‌.ഇ.ബിയേയും, വകുപ്പ...
10/11/2026

കൃത്രിമ വൈദ്യുതി ക്ഷാമമുണ്ടാക്കി വലിയ അഴിമതിക്കുള്ള ശ്രമമാണ്‌ ജി.എന്‍.എ കരാറിന്‌ പിറകിലുള്ളത്‌.
കെ.എസ്‌.ഇ.ബിയേയും, വകുപ്പ്‌ മന്ത്രിയേയും മറികടന്ന്‌ മുഖ്യമന്ത്രി ഏകപക്ഷീയമായാണ് ജി.എന്‍.എയുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം തന്നെ വ്യക്തമാക്കി. ഇപ്പോഴത്തെ കരാറില്‍ മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ്‌ അറിഞ്ഞതെന്ന്‌ വൈദ്യുതി മന്ത്രി വ്യക്തമാക്കി. ഇതെല്ലാം കാണിക്കുന്നത്‌ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നുവെന്നതാണ്‌.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര സര്‍ക്കാരിന്റെ കാവി വല്‍ക്കരണ അജണ്ടകള്‍ അതേപോലെ നടപ്പിലാക്കുകയാണ്‌ കേരളസർക്കാർ.അതിന്‌ തടസം നില്‍ക്കുന്ന വിദ്യാര്...
10/11/2026

കേന്ദ്ര സര്‍ക്കാരിന്റെ കാവി വല്‍ക്കരണ അജണ്ടകള്‍
അതേപോലെ നടപ്പിലാക്കുകയാണ്‌ കേരളസർക്കാർ.
അതിന്‌ തടസം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാലകളില്‍ നിന്ന്‌ ഒഴിവാക്കുന്നു

എം വി ഗോവിന്ദൻ മാസ്റ്റർ

ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കാനും വർഗീയവൽക്കരിക്കാനും അഴിമതിവൽക്കരിക്കാനും യുഡിഎഫ് സർക്കാറിന്റെ നീക്കം ഉന്നത...
10/11/2026

ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കാനും വർഗീയവൽക്കരിക്കാനും അഴിമതിവൽക്കരിക്കാനും യുഡിഎഫ് സർക്കാറിന്റെ നീക്കം

ഉന്നത വിദ്യാഭ്യാസ മേഖലയെ അഴിമതിവൽക്കരിക്കാൻ യുഡിഎഫ് സർക്കാർ നടത്തുന്ന നീക്കത്തെ തടയുക യാണ് പ്രതിപക്ഷത്തിന്റെ അടുത്ത ഏറ്റവും പ്രധാനപ്പെട്ട കടമകളിൽ ഒന്ന്. വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനും അഴിമതിവൽക്കരിക്കാനും വേണ്ടിയുള്ള ഉത്തരവാണ് നവംബർ ആറിന് സർക്കാർ ഇറക്കിയത്. ബിജെപിയുടെ നയം വിദ്യാഭ്യാസ മേഖലയിൽ വർഗീയവൽക്കരണവും വാണിജ്യവൽക്കരണവും ആഗോളവൽക്കരണവും നടപ്പാക്കുകയുമാണ്. അതേ നയം തന്നെയാണ് യുഡിഎഫിന്റേതും എന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.

എയ്ഡഡ് സ്വകാര്യ കോളേജുകൾക്ക് സ്വയംഭരണ പദവി ഉള്ളത് 40 സ്ഥാപനങ്ങൾക്കാണ്. പുതിയ കോഴ്‌സുകൾ യഥേഷ്ടം ഇത്തരം സ്ഥാപനങ്ങൾക്ക് ആരംഭിക്കാം. നിലവിലുള്ള കോഴ്‌സുകൾ പുതുക്കാൻ സർക്കാറിനെ സമീപിക്കേണ്ടതില്ല. ചുരുക്കത്തിൽ സ്വാശ്രയമേഖലയിൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ യാതൊരു നിയന്ത്രണവും സർക്കാറിൽ നിന്നോ സർവകലാശാലകളിൽ നിന്നോ ഉണ്ടാവില്ല. ഫീസ് നിശ്ചയിക്കാനുള്ള അവകാശം പോലും സ്വാശ്രയ മാനേജ്‌മെന്റുകൾക്കായി മാറും.

ഗവർണറുമായി ഏറ്റുമുട്ടാനില്ലാത്ത ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഞെട്ടലുണ്ടാക്കുന്നു. വർഗീയവാദികൾ പറയുന്നതിനേക്കാൾ ബിജെപിയുടെ നയം നടപ്പാക്കുകയാണ് കേരളത്തിൽ. ക്രമേണ കൽപിത സർവകലാശാലകളും വിദേശ സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും വ്യാപകമായി അനുവദിക്കുമെന്നതിന്റെ സൂചന കൂടിയാണ് നവംബർ ആറിന്റെ ഉത്തരവ്.

പ്രതിഷേധിക്കുക. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ അണിനിരക്കുക.

എം.വി. ജയരാജൻ

അഴിമതി നടത്താൻ അവസരം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും യുഡിഎഫ് സർക്കാരിനില്ല. സംസ്ഥാനവും ജനങ്ങളും സാധാരണക്കാ...
07/11/2026

അഴിമതി നടത്താൻ അവസരം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും യുഡിഎഫ് സർക്കാരിനില്ല. സംസ്ഥാനവും ജനങ്ങളും സാധാരണക്കാരന്റെ പ്രയാസങ്ങളുമൊന്നും അവരുടെ വിഷയമേയല്ല. അഴിമതി നടത്താനുള്ള വെപ്രാളത്തിനിടയിൽ സത്യസന്ധമായി ജോലിചെയ്യുന്ന
ഐഎഎസ് ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. മികവാർന്ന പ്രവർത്തനം കാഴ്ചവച്ച പല ഉദ്യോഗസ്ഥരും സർക്കാറിന്റെ അഴിമതിക്ക് കൂട്ടുനിൽക്കാനാവാതെ കേരളം വിടാനും ഡെപ്യൂട്ടേഷനിൽ പോകാനും ശ്രമിക്കുകയാണ്.
സ്വകാര്യ പ്ലാറ്റ്ഫോം വഴി നിയമപരമല്ലാതെ വൈദ്യുതി വാങ്ങാൻ വി ഡി സതീശൻ ഏകപക്ഷീയമായി നീങ്ങിയത് ദുരൂഹമാണ്. വൈദ്യുതി ബോർഡിന്റെയും വൈദ്യുതി മന്ത്രിയുടെയും നിലപാടിന് വിരുദ്ധമായ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമ്പോൾ ഇടപാടിൽ അഴിമതിയുണ്ടെന്ന് ജനങ്ങൾ സ്വാഭാവികമായും സംശയിക്കും. ഇതിനുപുറമെ, ബാർ അഴിമതിക്കും സംസ്ഥാനത്ത് കളമൊരുങ്ങുകയാണ്. ബാർ ലൈസൻസ് അനുവദിച്ചതിലെ കള്ളം പൊളിഞ്ഞപ്പോൾ എക്സൈസ് കമ്മീഷണറെ മാറ്റി തടിതപ്പാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍
എക്സൈസ് മന്ത്രിയുമായി അടുപ്പമുള്ള ബാര്‍ ഉടമയില്‍ നിന്ന് കൈക്കൂലിവാങ്ങിയെന്ന മുന്‍ എക്സൈസ് കമ്മിഷണര്‍ എസ്.സാംബശിവ റാവുവിൻ്റെ റിപ്പോർട്ട് ഗൗരവതരമാണ്. വൈദ്യുതി അഴിമതിക്ക് ശേഷം ബാർ അഴിമതിക്ക് കൂടി സംസ്ഥാനം സാക്ഷ്യംവഹിക്കുകയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വിവിധ വകുപ്പുകളിലായി ഏതാണ്ട് 35 ഓളം ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി തന്നിഷ്ടപ്രകാരം സ്ഥലം മാറ്റിയത്.
സ്ഥലംമാറ്റത്തിന് ഉപദേശക ബോർഡിൻ്റെ അനുമതി വേണമെന്ന വ്യവസ്ഥയും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് വഴങ്ങുന്നവരെന്നും അല്ലാത്തവരെന്നും ഉദ്യോഗസ്ഥരെ തരംതിരിക്കുന്നത് അഴിമതിയുടെ മുന്നൊരുക്കമാണ്. കെഎസ്ഇബി സിഎംഡി സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റിയത് അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാലാണ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് വകുപ്പിലെ സംശയകരമായ നീക്കങ്ങളെ എതിർത്തിരുന്നു. ഗതാഗത സെക്രട്ടറി ടി വി അനുപമയെ മാറ്റിയതും അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ ഉള്ള പ്രതികാരം തന്നെ. അഞ്ചുമാസത്തിനിടയിൽ നാലാമത്തെ സെക്രട്ടറിയാണ് ഗതാഗതവകുപ്പിൽ. അഞ്ചുമാസത്തിനിടെ പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.
ലോകം അംഗീകരിച്ച കേരള ബദൽ വികസന മാതൃകകൾ സ്തംഭിക്കുകയും, അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാനം ആറുമാസം കൊണ്ട് മാറുകയും ചെയ്തിരിക്കുകയാണ്.

സ. എം വി ജയരാജൻ

06/11/2026

"മുഖ്യമന്ത്രിയുടേത് കെഎസ്ഇബിയുടെ ഔദ്യോഗിക കത്തിന് വിരുദ്ധമായ പ്രസ്താവന"

06/11/2026

"ജിഎൻഎ എന്നത് വൈദ്യുതി ഉൽപാദന കമ്പനി അല്ല, ഒടിസി പ്ലാറ്റ്ഫോം മാത്രം"

06/11/2026

"എയർ പോർട്ടിലെ FL-7
ലൈസൻസ് നൽകാൻ കമ്മീഷണർക്ക് അധികാരം നൽകിയത് ഉമ്മൻ ചാണ്ടി സർക്കാർ"

06/11/2026

"വൈദ്യുതി ബോർഡും മന്ത്രിയും എടുത്ത നിലപാടിന് വിരുദ്ധമായി മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിൽ ?"

മുഖ്യമന്ത്രിയുടേത് യൂടേൺ അല്ല, പെരുംനുണ!   കാലടി സർവകലാശാലയിൽ വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ഗൂഢാലോചന നടത്ത...
06/11/2026

മുഖ്യമന്ത്രിയുടേത് യൂടേൺ അല്ല, പെരുംനുണ!

കാലടി സർവകലാശാലയിൽ വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ഗൂഢാലോചന നടത്തിയതാണ് 16 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷന് കാരണമായി വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇതുവരെ പറഞ്ഞത് വിസിക്ക് ശവമഞ്ചം ഒരുക്കി എന്നായിരുന്നു. അതുകൊണ്ടാണ് അപരിഷ്‌കൃത സമരമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിച്ചത്. മുഖ്യമന്ത്രി ഇപ്പോൾ യൂടേണിൽ അല്ല. ഏതൊക്കെയോ ടേണുകളിൽ ആണ്. സസ്‌പെൻഡ് ചെയ്തത് നാടകം കളിച്ചതിനല്ലെന്നും വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചതിനാണ് എന്നും ആണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. നിർഭാഗ്യവശാൽ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നില്ല. ആടിനെ പട്ടിയാക്കുന്ന പട്ടിയെ പേപ്പട്ടിയാക്കുന്ന ഈ വിദഗ്ധൻ നാടിന് അപമാനമാണ്.

മുമ്പ് രണ്ട് ക്രിമിനലുകൾ അവിടെ പഠിച്ചിരുന്നു. 90 ദിവസവും 100 ദിവസവും അവരെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി. അവർ വിദ്യാർത്ഥികളാണെന്ന് പറയാൻ പോലും നാണക്കേടാണ്. ഉജ്ജ്വൽ ഉണ്ണി, അർജുൻ എന്നിവരാണ് അവർ. ഉജ്ജ്വൽ ഉണ്ണിയുടെ പേരിൽ ബാറിൽ അതിക്രമിച്ച് അക്രമം നടത്തിയത് അടക്കമുള്ള നിരവധി കേസുകൾ ഉണ്ടായിരുന്നു. അർജുനാണെങ്കിൽ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുമാണ്. രണ്ടുപേരെയും സർവകലാശാല സസ്‌പെൻഡ് ചെയ്തപ്പോൾ അക്കാദമിക് പണ്ഡിതന്മാരൊന്നും പ്രതിഷേധിച്ചില്ലല്ലോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം! ഉജ്ജ്വൽ ഉണ്ണി എബിവിപി യൂണിറ്റ് പ്രസിഡന്റ് ആയിരിക്കെ കെഎസ്യു യൂണിറ്റ് പ്രസിഡന്റിനെയാണ് മർദ്ദിച്ചത്. അതിൽ കേസും ഉണ്ട്. പക്ഷേ അന്ന് വി. ഡി. സതീശന്റെ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല എന്നത് നാം തിരിച്ചറിയേണ്ട കാര്യമാണ്.

ഇത്തരത്തിൽ കാലടി സർവകലാശാലയിലെ പ്രശ്‌നത്തെ വഴിതിരിച്ചുവിടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അധ്യാപകരെ നിയമിക്കണമെന്നും പഠനസൗകര്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരവും ക്രിമിനലുകളുടെ ആക്രമണവും ഒരുപോലെയാണോ മുഖ്യാ?

സ. എം.വി. ജയരാജൻ

Address

Feroke, Kozhikode
Feroke

Telephone

+919895588303

Website

Alerts

Be the first to know and let us send you an email when CPIM Feroke AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services