13/08/2026
പ്രിയ സജ്ജനങ്ങളെ!
സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ പത്തനംതിട്ട ജില്ലയിലെ മുതിർന്ന കാര്യ കർത്താവും ഇപ്പോൾ ശബരിമല അയ്യപ്പ സേവാസമാജം പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും , ബി.ജെ.പി യുടെ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും , വൈസ്. പ്രസിഡൻറും രണ്ടുതവണ കോന്നി അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയും കൂടിയായിരുന്ന ശ്രീ. പി. ഡി. പത്മകുമാറിന് മാരകമായ രോഗം പിടി പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കഴുത്തിനു അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോന്നി മെഡിക്കൽ കോളേജിൽ ഓർത്തോയെ കാണുകയും വേദന സംഹരിണി നൽകുകയും ചെയ്തു. വേദനക്കു ഒരു കുറവും ഇല്ലാതിരുന്നത് കൊണ്ടു ഫാമിലി ഡോക്ടറെ സമീപിച്ചു അവിടുന്ന് രണ്ടു ദിവസം ഇൻജെക്ഷൻ എടുത്തു എങ്കിലും വേദന കുറയാഞ്ഞതിനാൽ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ന്യൂറോ സർജനെ കാണുകയും MRI Scan ൽ Multiple Myloma ( അസ്ഥിമജ്ജയെ ബാധിക്കുന്ന അർബുദം ) ആണെന്ന് കണ്ടെത്തി.
തുടർന്ന് ഹോസ്പിറ്റലിൽ നിന്നും അടിയന്തരമായി കീമോ ചെയ്യണം എന്ന് നിർദേശിച്ചു.
ഒരു കീമോ 75000/- രൂപയാണ്. 2 കീമോ കഴിഞ്ഞു. 16. 8.26 ന് മൂന്നാമത്തെ കീമോ ആണ്. കൂടാതെ ഹോസ്പിറ്റലിൽ മറ്റ് ചിലവുകൾക്കും മറ്റുമായി പത്തുലക്ഷത്തോളം തുക ആവശ്യമായിട്ടുണ്ട് .
ശ്രീ . പത്മകുമാറിനെ അറിയാത്തവരായി കോന്നി പത്തനംതിട്ട പ്രദേശത്ത് ആരും ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. അത്രമാത്രം സമൂഹവുമായി ബന്ധമുള്ള ആളാണ് അദ്ദേഹം.സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകൾ വക വൈകാതെ സാമൂഹ്യ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യ സ്നേഹി.
അദ്ദേഹത്തോടൊപ്പം വീട്ടമ്മയായ ഭാര്യയും വിദ്യാർഥി ആയ ഒരേ ഒരു മകനും വാർധക്യത്തിൽ എത്തി നിൽക്കുന്ന അമ്മയും ഉണ്ട്.
അദ്ദേഹത്തിന് ചികിത്സയ്ക്ക് ആവശ്യമായ വലിയ തുക കണ്ടെത്തുന്നതിനുള്ള കൃത്യമായ വരുമാന സ്രോതസ് ഇല്ല എന്നറിയുന്നു. നമ്മുടെ സഹപ്രവർത്തകനും, നമ്മളിൽ ഒരാളുമായ ശ്രീ.പത്മകുമാറിനു വേണ്ടി നമുക്ക് ഒരുമിച്ച് കൈകോർക്കാം...
നമ്മുടെ ഒരു ചെറിയ സമർപ്പണം, കൂടാതെ പരിചയമുള്ള സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കുക...
സ്വമനസുകളായ നമ്മൾ ഓരോരുത്തരും അവരവരാൽ കഴിവതു സാമ്പത്തിക സഹായം നൽകി അദ്ദേഹത്തെ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മനസ്സ് തുറക്കണം എന്ന് അപേക്ഷിക്കുന്നു.
Kummanam Rajasekharan
ശ്രീ .പത്മകുമാറിന്റെ ബാങ്ക് വിവരങ്ങൾ
Gpay - +919447186122
Padmakumar P. D
State Bank of India
Vakayaar Branch,
Ac No. 67214744677
IFSC - SBIN0070