Govt.Taluk Hospital Kuttippuram, Malappuram Dist

Govt.Taluk Hospital Kuttippuram, Malappuram Dist Health Department

Happy Independence Day August 152026
15/08/2026

Happy Independence Day

August 15

2026

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.കുറ്റിപ്പുറം: ഗവ. താലൂക്ക് ആ...
10/08/2026

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.

കുറ്റിപ്പുറം: ഗവ. താലൂക്ക് ആശുപത്രി കുറ്റിപ്പുറത്ത് ജീവനക്കാർക്കായി സംഘടിപ്പിച്ച വേൾഡ് കപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ആശുപത്രിയിൽ വെച്ച് നടത്തി.
ആശുപത്രിയിലെ എല്ലാ ജീവനക്കാരും പങ്കെടുത്ത മത്സരത്തിൽ വേൾഡ് കപ്പ് ജേതാക്കളായി സ്പെയിൻ വിജയിക്കുമെന്ന് ശരിയായി പ്രവചിച്ച ഇരിമ്പിളിയം FHC-യിൽ നിന്ന് വർക്കിംഗ് അറേഞ്ച്മെന്റിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ലാബ് ടെക്നീഷ്യൻ രേഷ്മ, ആശുപത്രി അറ്റൻഡൻന്റ് ശാന്തകുമാരി എന്നിവർ ഒന്നാം സമ്മാനത്തിന് അർഹരായി.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഡോ. ഷമീൽ സ്പോൺസർ ചെയ്തത് ആശുപത്രിയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ ഡോ. സുഹൈൽ, ലേ സെക്രട്ടറി സോയ, ഹെഡ് ക്ലാർക്ക് ജലീൽ, സീനിയർ നഴ്സിംഗ് ഓഫീസർമാരായ റീന, ഷാഹിദ, JHI പാക്സൺ, PRO സുരേഷ്, നഴ്സിംഗ് ഓഫീസർ അജീഷ്, സീനിയർ ക്ലാർക്ക് അരുൺ, നഴ്സിംഗ് അസിസ്റ്റന്റ് മുഹമ്മദ്, ഫിസിയോതെറാപ്പിസ്റ്റ് സ്വാതി, ലാബ് ടെക്നീഷ്യൻ ഹിസാന, ആശുപത്രി അറ്റൻഡന്റ് ബിന്ദു എന്നിവർ പങ്കെടുത്തു.

*മാറാക്കര ബ്ലോക്ക് തല റെഡ് റിബ്ബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു* കുറ്റിപ്പുറം: ആരോഗ്യവകുപ്പിന്റെയും കേരള സ്റ്റേറ്റ് എയ്ഡ്സ...
10/08/2026

*മാറാക്കര ബ്ലോക്ക് തല റെഡ് റിബ്ബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു*

കുറ്റിപ്പുറം: ആരോഗ്യവകുപ്പിന്റെയും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റ് 2026–27ന്റെ ഭാഗമായി റെഡ് റിബ്ബൺ ക്വിസ് മത്സരം ജൂലൈ 30-ന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ചു.

യുവാക്കളിലും വിദ്യാർത്ഥികളിലും HIV/AIDS, മയക്കുമരുന്ന് ദുരുപയോഗം എന്നിവ സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്.
മാറാക്കര ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള
1. MES HSS ഇരിമ്പിളിയം,
2.GHSS കുറ്റിപ്പുറം,
3.VVM HSS മാറാക്കര,
4.NHSS വളാഞ്ചേരി,
5.GVHSS കൽപകഞ്ചേരി,
6. BHSS മാവണ്ടിയൂർ,
7.GVHSS ആതവനാട്,
8. GHSS ഇരിമ്പിളിയം
എന്നീ എട്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

മാറാക്കര ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സ്വപ്ന പരിപാടിക്ക് നേതൃത്വം നൽകി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ കെ.ഇ. ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം താലൂക്ക് ആശുപത്രി പി.ആർ.ഒ സുരേഷ് കെ.പി. ക്വിസ് മത്സരം നിയന്ത്രിച്ചു.

മത്സരത്തിൽ GVHSS ആതവനാട് ഒന്നാം സ്ഥാനവും MES HSS ഇരിമ്പിളിയം രണ്ടാം സ്ഥാനവും നേടി. വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെഡിക്കൽ ഓഫീസർ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും സീനിയർ നഴ്സിംഗ് ഓഫീസർ അംബിക നന്ദി രേഖപ്പെടുത്തി.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ GVHSS ആതവനാട്, MES HSS ഇരിമ്പിളിയം എന്നീ സ്കൂളുകൾ മാറാക്കര ഹെൽത്ത് ബ്ലോക്കിനെ പ്രതിനിധീകരിച്ച് 2026 ഓഗസ്റ്റ് 4-ന് കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ജില്ലാതല റെഡ് റിബ്ബൺ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

കുറ്റിപ്പുറം: ഗവ. താലൂക്ക് ആശുപത്രി കുറ്റിപ്പുറത്ത് നിന്ന് സ്ഥലംമാറ്റം ലഭിച്ച ഡോ. രഞ്ജിത്ത്,ലേ സെക്രട്ടറി & ട്രഷറർ ഹരികു...
10/08/2026

കുറ്റിപ്പുറം: ഗവ. താലൂക്ക് ആശുപത്രി കുറ്റിപ്പുറത്ത് നിന്ന് സ്ഥലംമാറ്റം ലഭിച്ച ഡോ. രഞ്ജിത്ത്,ലേ സെക്രട്ടറി & ട്രഷറർ ഹരികുമാർ എന്നിവർക്ക് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.
ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ജബ്ബാർ കെ. ഇ. ഉപഹാരങ്ങൾ കൈമാറി. ചടങ്ങിൽ സ്റ്റാഫ് കൗൺസിൽ പ്രതിനിധികളും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
സ്ഥലംമാറ്റം ലഭിച്ച ഇരുവർക്കും അവരുടെ പുതിയ സേവനമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെയെന്ന് ആശംസകൾ നേർന്ന് എല്ലാവിധ ഭാവുകങ്ങളും ചടങ്ങിൽ അറിയിച്ചു.

10/08/2026
താലൂക്ക് ആശുപത്രി കുറ്റിപ്പുറത്ത് നിന്ന് ട്രാൻസ്ഫർ ആയി പോകുന്ന ഡോ. ഉണ്ണികൃഷ്ണൻ, ഡോ. അനൂജ, ഡോ. ബിജു എന്നിവർക്ക് സ്റ്റാഫ് ...
10/08/2026

താലൂക്ക് ആശുപത്രി കുറ്റിപ്പുറത്ത് നിന്ന് ട്രാൻസ്ഫർ ആയി പോകുന്ന ഡോ. ഉണ്ണികൃഷ്ണൻ, ഡോ. അനൂജ, ഡോ. ബിജു എന്നിവർക്ക് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാര സമർപ്പണവും നടത്തി.

ആശുപത്രി RMO ഡോ. ഹരീഷ് ഉപഹാരം കൈമാറി. ചടങ്ങിൽ സ്റ്റാഫ് കൗൺസിൽ പ്രതിനിധികളും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

ട്രാൻസ്ഫർ ലഭിച്ച ഡോക്ടർമാർക്ക് എല്ലാവിധ ഭാവുകങ്ങളും ചടങ്ങിൽ ആശംസിച്ചു.

*ഒ.പി. ടിക്കറ്റ് വെയ്റ്റിങ് ഏരിയയിലേക്ക് ക്ലോക്ക് സ്പോൺസർ ചെയ്തു.* കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ ഒ.പി. ടിക്കറ്റ...
10/08/2026

*ഒ.പി. ടിക്കറ്റ് വെയ്റ്റിങ് ഏരിയയിലേക്ക് ക്ലോക്ക് സ്പോൺസർ ചെയ്തു.*

കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് വെയ്റ്റിങ് ഏരിയയിലേക്ക് അസീസ് തെക്കേ പീടിയേക്കൽ, പാണ്ടികലാശാല സ്പോൺസർ ചെയ്ത വാൾ ക്ലോക്ക് ആശുപത്രിക്ക് കൈമാറി.
ആശാ വർക്കർമാരായ സുനന്ദ, സരോജിനി എന്നിവർ ക്ലോക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ സീനിയർ നഴ്സിംഗ് ഓഫീസർ റീന ഏറ്റുവാങ്ങി.

ചടങ്ങിൽ സീനിയർ നഴ്സിംഗ് ഓഫീസർ ഷാഹിദ, ഹെൽത്ത് സൂപ്പർവൈസർ സ്വപ്ന, സീനിയർ ലാബ് ടെക്‌നീഷ്യൻ രഘു, പി.ആർ.ഒ. സുരേഷ്, സീനിയർ ക്ലാർക്ക് അരുൺ എന്നിവർ പങ്കെടുത്തു.

ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നൽകിയ ഈ സഹായത്തിന് ആശുപത്രി അധികൃതർ അസീസ് തെക്കേ പീടിയേക്കലിനും സഹകരിച്ച ആശാ വർക്കർമാർക്കും നന്ദി അറിയിച്ചു.

*AMUP സ്കൂൾ പാഴൂരിന്റെ നിക്ഷയ് മിത്ര പദ്ധതിയിൽ കൈത്താങ്ങ്; ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റുകൾ കൈമാറി*കുറ്റിപ്പുറം: ക്ഷയരോഗ...
10/08/2026

*AMUP സ്കൂൾ പാഴൂരിന്റെ നിക്ഷയ് മിത്ര പദ്ധതിയിൽ കൈത്താങ്ങ്; ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റുകൾ കൈമാറി*

കുറ്റിപ്പുറം: ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി AMUP സ്കൂൾ പാഴൂരിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പഞ്ചായത്തിലെ ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.

സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എയും ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് പോഷകാഹാര കിറ്റുകൾ വാങ്ങിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീയുടെ കൈയിൽ നിന്ന് രോഗികൾക്കായി ഡോ. നിഷ കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ നിക്ഷയ് മിത്ര പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും ക്ഷയരോഗികളുടെ ചികിത്സയ്ക്കൊപ്പം പോഷകാഹാരത്തിന്റെ അനിവാര്യതയെക്കുറിച്ചും ഡോ. നിഷ വിശദീകരിച്ചു.

താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഹെൽത്ത് സൂപ്പർവൈസർ സ്വപ്ന അധ്യക്ഷത വഹിച്ചു. സീനിയർ നഴ്സിംഗ് ഓഫീസർ അംബിക, സീനിയർ ലാബ് ടെക്നീഷ്യൻ രഘു, JHIമാരായ ഹർഷ, ബബിത, JPHNമാരായ സിന്ധു കുമാരി, സിന്ധു, ബിന്ദു, ഷൈനി, STLS ഹർഷ, STS വിജയൻ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ PRO സുരേഷ് സ്വാഗതവും JHI പാക്സൺ നന്ദിയും രേഖപ്പെടുത്തി.

*രോഗികൾക്കായി വീൽചെയർ സംഭാവന ചെയ്ത് ടീം വളാഞ്ചേരി*കുറ്റിപ്പുറം: ഗവ. താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ഉപയോഗിക്കുന്നതിനുള്ള...
23/07/2026

*രോഗികൾക്കായി വീൽചെയർ സംഭാവന ചെയ്ത് ടീം വളാഞ്ചേരി*

കുറ്റിപ്പുറം: ഗവ. താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ഉപയോഗിക്കുന്നതിനുള്ള വീൽചെയറുകളുടെ എണ്ണം പരിമിതമായതിനാൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ, സന്നദ്ധ സംഘടനയായ ടീം വളാഞ്ചേരി ആശുപത്രിയിലേക്ക് ഒരു വീൽചെയർ സംഭാവനയായി നൽകി.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ ടീം വളാഞ്ചേരിയുടെ ഭാരവാഹികളായ നന്മ കുഞ്ഞിപ്പ വളാഞ്ചേരി, കുഞ്ഞിമോൻ വളാഞ്ചേരി, ഇക്ബാൽ മാസ്റ്റർ കോട്ടപ്പുറം, ഇബ്രാഹിം കൊട്ടാരം എന്നിവരിൽ നിന്ന് ആശുപത്രിക്കുവേണ്ടി ഡോ. നിഷ വീൽചെയർ ഏറ്റുവാങ്ങി.

ചടങ്ങിൽ ഹെഡ് ക്ലാർക്ക് ജലീൽ, സീനിയർ നഴ്സിംഗ് ഓഫീസർ ഷാഹിദ, PRO സുരേഷ്, JHI പാക്സൺ, ഹോസ്പിറ്റൽ അറ്റൻഡന്റ് മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
രോഗികളുടെ സൗകര്യം മുൻനിർത്തി നടത്തിയ ഈ സഹായത്തിന് ആശുപത്രി അധികൃതർ ടീം വളാഞ്ചേരിക്ക് നന്ദി രേഖപ്പെടുത്തി.

*കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി  നൂൽപുഴ FHC സന്ദർശിച്ചു* കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ വിക...
23/07/2026

*കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നൂൽപുഴ FHC സന്ദർശിച്ചു*

കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ആശുപത്രി ജീവനക്കാരും ഉൾപ്പെട്ട സംഘം ബുധനാഴ്ച (22/07/2026) വയനാട് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രം (FHC) സന്ദർശിച്ചു.

നൂൽപുഴ FHC മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദ് ആശുപത്രിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും മികച്ച ഭരണ-പരിപാലന മാതൃകകളും സംഘത്തിന് വിശദീകരിച്ചു. വിവിധ സർക്കാർ പദ്ധതികളിലൂടെയും ഫണ്ടുകളിലൂടെയും ആശുപത്രി വികസനത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ എങ്ങനെ ലഭ്യമാക്കാമെന്നും അദ്ദേഹം വിശദമായി അവതരിപ്പിച്ചു. സന്ദർശനം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനകരമായ അനുഭവമായി.

സന്ദർശനത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയ് കുമാർ, വൈസ് പ്രസിഡന്റ് ഉമ്മുകുൽസു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ കരീം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ, ബ്ലോക്ക് മെമ്പർ അസീസ്, ബ്ലോക്ക് ഹെഡ് ക്ലാർക്ക് അനൂപ് സുന്ദർ , പ്രോജക്ട് ക്ലാർക്ക് സംഗീത, ഓവർസിയർ രാജീവ്, ഓഫീസ് അറ്റൻഡന്റ് രോഹിത് എന്നിവരും, കുറ്റിപ്പുറം താലൂക്ക് ആശുപത്രിയെ പ്രതിനിധീകരിച്ച് ഡോ. ദശരത്, PRO സുരേഷ്, പ്രോജക്ട് ക്ലാർക്ക് അരുൺ എന്നിവരും പങ്കെടുത്തു.

Address

Govt. Taluk Hospital Kuttippuram
Kuttippuram

Telephone

+19048604563

Website

Alerts

Be the first to know and let us send you an email when Govt.Taluk Hospital Kuttippuram, Malappuram Dist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Govt.Taluk Hospital Kuttippuram, Malappuram Dist:

Shortcuts

Share