20/08/2026
📢 മാറാടി പഞ്ചായത്ത് ജംഗ്ഷനിലെ ഹൈമാസ്സ് ലൈറ്റ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കണം
മാറാടി പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്സ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഏറെ നാളുകളായിരിക്കുകയാണ്.
വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും നിരവധി ആളുകൾ എത്തിച്ചേരുന്ന വലിയ വളവുള്ള പ്രധാന ജംഗ്ഷനായതിനാൽ, ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും കണക്കിലെടുത്ത് ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ അടിയന്തരമായി പരിഹരിച്ച് എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മാറാടി പഞ്ചായത്ത് സമിതി പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകി.
💡 പൊതുജനങ്ങളുടെ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ഉറപ്പാക്കുന്നതിനായി ബിജെപി മാറാടി പഞ്ചായത്ത് സമിതി ഇടപെടുന്നു.
BJP മാറാടി പഞ്ചായത്ത് സമിതി 🪷