BJP Pala Niyojaka Mandalam

Directions

BJP Pala Niyojaka Mandalam ബിജെപി പാലാ
നിയോജക മണ്ഡലം

20/10/2026

‼️വി എസ് അച്യുതാനന്ദനും, ഇ കെ നായനാരും നയിച്ച ഇടതുപക്ഷം ഇതുപോലെ കോൺഗ്രസിന്റെ മുന്നിൽ പോയി കാലുപിടിക്കുന്ന അവസ്ഥ കണ്ടിട്ടുണ്ടോ ?

🔹ഇന്ന് രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് അധികാരം മാത്രമാണ് ലക്ഷ്യം.

🔹അവർക്ക് സിഇസി ഒരു വിഷയമല്ല,

🔹എസ്ഐആർ ഒരു വിഷയമല്ല,

🔹ജനാധിപത്യം ഒരു വിഷയമല്ല,

🔹ഭരണഘടന ഒരു വിഷയമല്ല,

🔹എങ്ങനെയെങ്കിലും അധികാരം പിടിക്കണം.

🔹അധികാരത്തിന് വേണ്ടി ഏത് രാഷ്ട്രീയ മൂല്യവും ബലികൊടുക്കാൻ കോൺഗ്രസ് തയ്യാറാണ്.

‼️അതിൻറെ ഭാഗമായിട്ടാണ് ഒരു നാണവുമില്ലാതെ ഒരു അഴിമതിക്കാരനെ സംരക്ഷിക്കുന്ന സ്ഥിതിയിലേക്ക് ഇപ്പോൾ കോൺഗ്രസ് പാർട്ടി എത്തിയിരിക്കുന്നത്.

‼️അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരനെ സംരക്ഷിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങുമ്പോൾ, അവരുടെ രാഷ്ട്രീയ ധാർമ്മികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

🔹കെ സുധാകരനും, കെ കെ രമയും, കുഞ്ഞികൃഷ്ണനും, തുടങ്ങിയ യുഡിഎഫിലുള്ളവരും, എൽഡിഎഫ് അണികളും ചോദിക്കട്ടെ, എന്തിനാണ് ഇപ്പോൾ കോൺഗ്രസിന്റെ സംരക്ഷണം തേടുന്നതെന്ന്.

‼️ജനാധിപത്യത്തിന്റെയും, ഭരണഘടനയുടെയും പേരുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും, അധികാരത്തിനായി നിലപാടുകൾ മാറ്റുകയും ചെയ്യുന്നതാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം.

ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ



20/10/2026

ലോകമെമ്പാടും അശാന്തി, എന്നാൽ ഇന്ത്യയിലോ ആഘോഷം! 🇮🇳

അർജന്റീന, ഫ്രാൻസ്, ബെൽജിയം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ അശാന്തിയും പ്രക്ഷുബ്ധമായ സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ, ഇന്ത്യയിൽ ജനങ്ങൾ പൂർണ്ണ സുരക്ഷയോടെയും ആവേശത്തോടെയും 'ഗർബ' (നവരാത്രി) ആഘോഷിക്കുകയാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശക്തവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിന്റെ ഫലമാണിത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് സുരക്ഷിതമാണ്, നമ്മുടെ ആഘോഷങ്ങൾ വലിയ പ്രൗഢിയോടെ കൊണ്ടാടപ്പെടുന്നു...




Bharatiya Janata Party (BJP)

സ്വർണ്ണക്കൊള്ള, മാസപ്പടി, ലാവ്‌ലിൻ, സ്വർണ്ണക്കടത്ത്, എഐ ക്യാമറ.... തുടങ്ങി എണ്ണിയാൽ തീരാത്തയത്ര അഴിമതികളാണ് പിണറായി വിജയ...
20/10/2026

സ്വർണ്ണക്കൊള്ള, മാസപ്പടി, ലാവ്‌ലിൻ, സ്വർണ്ണക്കടത്ത്, എഐ ക്യാമറ.... തുടങ്ങി എണ്ണിയാൽ തീരാത്തയത്ര അഴിമതികളാണ് പിണറായി വിജയൻ നടത്തിയിട്ടുള്ളത്.

നടത്തിയ അഴിമതികളെല്ലാം സതീശനുമായി ചേർന്ന് ഡീലാക്കി രക്ഷപ്പെടാനാണ് ശ്രമം.

അഴിമതി വീരൻ പിണറായി വിജയൻ രാജിവെയ്ക്കുക…





വിളിപ്പുറത്തുണ്ടാവണം. അറിയാലോ..എപ്പോളാ വേണ്ടി വരിക എന്ന് പറയാൻ പറ്റില്ല. അതോണ്ട് നിങ്ങളൊക്കെ ഡൽഹിയിൽ തന്നെ ഉണ്ടാവണം 🤨Oka...
19/10/2026

വിളിപ്പുറത്തുണ്ടാവണം. അറിയാലോ..
എപ്പോളാ വേണ്ടി വരിക എന്ന് പറയാൻ പറ്റില്ല. അതോണ്ട് നിങ്ങളൊക്കെ ഡൽഹിയിൽ തന്നെ ഉണ്ടാവണം 🤨

Okay ജീ. ഞങ്ങൾ ഒരാഴ്ച ആയി ഇവിടെ തന്നെയുണ്ട്. എന്നാലും ഏതാണ്ട് എപ്പൊ വിളിക്കും? 🙄

നോക്കട്ടെ.. ഇവിടെ വിയറ്റ്‌നാമിൽ ഒന്നാമത് മൊബൈൽ നെറ്റ്‌വർക്ക് കുറച്ചു വീക്ക് ആണ്. ഹോട്ടൽ റൂമിലെത്തി വൈഫൈയും പിന്നൊരു മൂഡും ഒക്കെ കിട്ടിയാൽ വാട്സാപ്പ് കോളിൽ വിളിക്കാം. അത് വരെ അവിടെ അങ്ങനെ തന്നെ നിന്നോ 😎

ജീ 😐

🖊️ T Das 🙏

19/10/2026

‼️പിണറായിക്ക് സതീശനും, സതീശന് പിണറായിയും-കേരളത്തിൽ അന്തർധാര സജീവമാണ്.

❓കിഫ്ബിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് 70,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. പിണറായി വിജയനെതിരെ, വി ഡി സതീശൻ എന്ത് നിയമനടപടിയാണ് സ്വീകരിച്ചത്?

❓എക്സാലോജിക്കിന് സമാനമായ മറ്റ് ഇടപാടുകളുണ്ടോ? വീണയും റിയാസും ഇടനിലക്കാരായിരുന്നോ? പണം വിദേശത്തേക്ക് കടത്തിയോ?

‼️പിണറായി വിജയനും, വി ഡി സതീശനും മറുപടി പറയണം.

🔹കേരളത്തിന്റെ പൊതുഖജനാവിനെ ബാധിച്ച ഓരോ അഴിമതിയും അന്വേഷിക്കണം. കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

‼️പിണറായി വിജയന്റെ രാജിക്കും, സർക്കാരിന്റെ അഴിമതിക്കുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി ഉണ്ടാകും..



‼️അധികാരത്തിനായും, അഴിമതിനടത്താനും ഒരുമിച്ച് നിൽക്കും.‼️ഇവർക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുമ്പോഴും, അഴിമതിക്കാരെ...
19/10/2026

‼️അധികാരത്തിനായും, അഴിമതിനടത്താനും ഒരുമിച്ച് നിൽക്കും.

‼️ഇവർക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുമ്പോഴും, അഴിമതിക്കാരെ സംരക്ഷിക്കുമ്പോഴും ഇവർ ഒറ്റക്കെട്ടാണ്..

‼️അധികാരം നിലനിർത്താൻ ഇവർ ഒറ്റക്കെട്ടാണ്.

🔹ഇതാണ് LDF–UDF കൂട്ടുകെട്ടിന്റെ യഥാർത്ഥ മുഖം.





https://whatsapp.com/channel/0029VbC1IzwLNSZzdOfIjz32

പിണറായി വിജയൻ്റെ മകളും മുൻ മന്ത്രികൂടിയായ മരുമകനും എല്ലാം അഴിമതിയുടെ കേന്ദ്ര ബിന്ദുവാണ്. അഴിമതി വീരൻ പിണറായി വിജയൻ രാജിവ...
19/10/2026

പിണറായി വിജയൻ്റെ മകളും മുൻ മന്ത്രികൂടിയായ മരുമകനും എല്ലാം അഴിമതിയുടെ കേന്ദ്ര ബിന്ദുവാണ്.

അഴിമതി വീരൻ പിണറായി വിജയൻ രാജിവെയ്ക്കണം.

രാഹുൽ ഗാന്ധിയുടെ കാപട്യവും ഇരട്ടത്താപ്പും ഒരിക്കൽ കൂടി തുറന്നുകാട്ടപ്പെടുന്നു.ഡൽഹിയിലിരുന്ന് അദ്ദേഹം ജനാധിപത്യത്തെക്കുറി...
19/10/2026

രാഹുൽ ഗാന്ധിയുടെ കാപട്യവും ഇരട്ടത്താപ്പും ഒരിക്കൽ കൂടി തുറന്നുകാട്ടപ്പെടുന്നു.

ഡൽഹിയിലിരുന്ന് അദ്ദേഹം ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചും വാതോരാതെ സംസാരിക്കും. എന്നാൽ അദ്ദേഹവും പാർട്ടിയും ഡൽഹി പോലീസിനോട് എത്ര മോശമായാണ് പെരുമാറുന്നതെന്ന് ഈ ചിത്രങ്ങളിൽ വ്യക്തമാണ്. കൂടാതെ, പോലീസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അത് മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

കേരളത്തിലാകട്ടെ, അഴിമതി ആരോപണം നേരിടുന്ന പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത BJYM Keralam പ്രവർത്തകർക്കെതിരെ കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിക്കുകയാണ് കോൺഗ്രസ് സർക്കാർ.

ഇതിന് ജനാധിപത്യവുമായോ ഭരണഘടനയുമായോ ഒരു ബന്ധവുമില്ല. രാജ്യത്ത് അരാജകത്വവും സംഘർഷവും സൃഷ്ടിക്കാൻ രാഹുൽ ഗാന്ധിയും സി.പി.എം അടക്കമുള്ള അദ്ദേഹത്തിന്റെ സഖ്യകക്ഷികളും ചേർന്ന് നടത്തുന്ന ആസൂത്രിത നീക്കമാണിത്.

എന്തിനാണിത് ? നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വികസനനേട്ടങ്ങളിൽനിന്നും കോൺഗ്രസും INDI സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയിൽനിന്നും ഭരണപരാജയങ്ങളിൽനിന്നും ജനശ്രദ്ധ തിരിക്കാനാണ് ഈ നാടകങ്ങൾ.

അതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ ഒരു ഫ്രോ‍‍ഡ് എന്ന് വിളിക്കുന്നത്.

18/10/2026

അധികാരം കിട്ടിയില്ലെങ്കിൽ, തെരുവുകളിൽ അക്രമണങ്ങളിലൂടെ ആരാജകത്വം സൃഷ്ടിക്കുക... അത് മാത്രമാണ് ലക്ഷ്യം...

Address

Palai
686575

Website

Alerts

Be the first to know and let us send you an email when BJP Pala Niyojaka Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby government services


Other Social Services in Palai

Show All