Comrade KV Sadanandan Memorial Trust, Padam

Comrade KV Sadanandan Memorial Trust, Padam നാടിൻറെ വികസനത്തിനു വേണ്ടി മതേതരത്വ ജനസേവന കൂട്ടായ്മ. വരൂ, അണി ചേരൂ!

പ്രായോഗികമായ സോഷ്യലിസ്റ് ആശയങ്ങളാണ് ഞങ്ങൾ ഉയർത്തിക്കാട്ടുന്നത്. അത് ജനസേവനത്തിനു വേണ്ടിയും, നാടിൻറെ വികസനത്തിനു വേണ്ടിയും, കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയും നില കൊള്ളുന്നു. വർഗീയ ഫാസിസ ആശയങ്ങൾക്കെതിരെയും, സാമൂഹ്യ അനീതിക്കെതിരെയും പോരാടാൻ പ്രേരിതമാക്കുന്നു.

പാടത്തെ സഖാക്കളോടൊപ്പം അണി ചേരൂ!

03/09/2026

സംഘിവൽക്കരണത്തിന് കണ്ണടച്ച് UDF സർക്കാർ!

UDF സർക്കാർ ബിജെപിക്ക് മുന്നിൽ കീഴടങ്ങുമ്പോൾ, എവിടെയാണ് മുസ്ലിം ലീഗ്?
എവിടെയാണ് മതേതരവാദികളുടെ ശബ്ദം?

കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കുന്ന സംഘിവൽക്കരണ നീക്കങ്ങൾക്കെതിരെ പ്രതികരിക്കേണ്ടവർ മൗനം പാലിക്കുകയാണോ?

അധികാരത്തിന് മുന്നിൽ മതേതരത്വം പണയം വെക്കരുത്.

നമ്മുടെ പാടത്തെ കണ്ണന്റെ കാപ്പിക്കട കലഞ്ഞൂർ - പത്തനാപുരം റോഡിൽ പ്രവർത്തിക്കുന്ന വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. ഹോട്ടൽ...
02/09/2026

നമ്മുടെ പാടത്തെ കണ്ണന്റെ കാപ്പിക്കട കലഞ്ഞൂർ - പത്തനാപുരം റോഡിൽ പ്രവർത്തിക്കുന്ന വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച് പ്രവർത്തി പരിചയം നേടി സംരംഭകനായ കണ്ണന് എല്ലാ ആശംസകളും നേരുന്നു. പത്തനാപുരത്ത് ഒരു കട കൂടി തുടങ്ങി വിപുലീകരിക്കാനുള്ള ആശയങ്ങൾ പങ്കു വെച്ചു.

നമ്മുടെ വീടുകളിൽ പാചകം ചെയ്യുന്ന നിലവാരത്തിൽ മികച്ച രുചിയോടെയുള്ള ഭക്ഷണം ലഭ്യമാണ്. വൈകുന്നേരത്തെ തട്ടു ദോശയും സാമ്പാറും, ചിക്കൻ പൊരിച്ചതും, ബീഫും വളരെ സ്വാദിഷ്ടമാണ്.

സ്വാദിഷ്ടമായ ഭക്ഷണം ഗുണമേന്മയോടെയും വൃത്തിയോടെയും വിനയത്തോടെയും സ്ഥിരതയോടെ വിളമ്പിക്കൊടുക്കുന്ന കാപ്പികട ജനങ്ങൾക്കിഷ്ടപ്പെടും.

കാപ്പിക്കട ഫോൺ - 90612 87221‬

തല്ലി ചതച്ചാലും പിന്നോട്ടില്ല! ✊SFI യുവ വനിതാ നേതാവിനെതിരെ പോലീസ് നടത്തിയ അതിക്രൂരമായ മർദ്ദനത്തിൽ ശക്തമായ പ്രതിഷേധം രേഖപ...
01/09/2026

തല്ലി ചതച്ചാലും പിന്നോട്ടില്ല! ✊

SFI യുവ വനിതാ നേതാവിനെതിരെ പോലീസ് നടത്തിയ അതിക്രൂരമായ മർദ്ദനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ ഒരു യുവതിയെ ക്രൂരമായി മർദ്ദിച്ച് നിശ്ശബ്ദയാക്കാമെന്ന് ആരും കരുതേണ്ട.

മർദ്ദനവും ഭീഷണിയും കൊണ്ട് പോരാട്ടവീര്യം തകർക്കാനാവില്ല.
നീതിക്കായുള്ള പോരാട്ടം തുടരും.

തല്ലി ചതച്ചാലും പിന്നോട്ടില്ല!
SFIയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം! ✊🔥

31/08/2026

മെസ്സി… ❤️

ചില മനുഷ്യർ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു കാലഘട്ടമായി മാറാനാണ്…

പന്ത് കാലിൽ ഒട്ടിച്ചുവെച്ച് മൈതാനത്തിലൂടെ ഓടിയ ആ കുഞ്ഞു മാന്ത്രികൻ, ലോകത്തിന്റെ ഫുട്ബോൾ ഹൃദയത്തിൽ ഇത്രയും വലിയൊരു സ്ഥാനം നേടുമെന്ന് ആരറിഞ്ഞു…

ഡ്രിബിളിങ്ങിൽ അത്ഭുതം, പാസുകളിൽ കവിത, ഗോളുകളിൽ വിസ്മയം…
പക്ഷേ മെസ്സിയെ ഏറ്റവും മഹാനാക്കിയത് അതൊന്നുമാത്രമല്ല.

വീണപ്പോഴും വീണ്ടും എഴുന്നേറ്റ് സ്വപ്നത്തെ പിന്തുടർന്ന മനുഷ്യനായിരുന്നു അവൻ.

അർജന്റീനയുടെ തോൽവികളിൽ കണ്ണുനനഞ്ഞവരെയും, വിജയങ്ങളിൽ ആകാശം തൊട്ടവരെയും ഒരുപോലെ ചേർത്തുനിർത്തിയൊരു പേര് — ലിയോ മെസ്സി. 🇦🇷

ലോകകപ്പ് ഉയർത്തിയ ആ നിമിഷം ഒരു കിരീടത്തിന്റെ വിജയം മാത്രമായിരുന്നില്ല…
വർഷങ്ങളോളം കാത്തിരുന്ന ലക്ഷക്കണക്കിന് ഹൃദയങ്ങളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു.

മെസ്സിക്ക് ശേഷം ഫുട്ബോൾ ഉണ്ടാകും.
പുതിയ താരങ്ങൾ വരും.
പുതിയ റെക്കോർഡുകൾ പിറക്കും.

പക്ഷേ…

മെസ്സിയുടെ കാലം പോലെ മറ്റൊരു കാലം ഉണ്ടാകില്ല.

കാരണം ചിലർ ഫുട്ബോൾ കളിക്കും…
ചിലർ ഫുട്ബോളിനെ തന്നെ കവിതയാക്കും.

മെസ്സി, നീ രണ്ടാമത്തേതായിരുന്നു. ❤️

നന്ദി ലിയോ…
ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം നൽകിയതിന്.
തോൽവികളിലും പ്രതീക്ഷിക്കാൻ പഠിപ്പിച്ചതിന്.
ഫുട്ബോളിനെ ഇത്രയും മനോഹരമാക്കിയതിന്.

GOAT. 🐐🇦🇷

31/08/2026
പ്രിയപ്പെട്ട ഭരത്തിനും അമിതക്കും വിവാഹമംഗലശംസകൾ.
30/08/2026

പ്രിയപ്പെട്ട ഭരത്തിനും അമിതക്കും വിവാഹമംഗലശംസകൾ.

വിവാഹ മംഗളാശംസകൾ.
29/08/2026

വിവാഹ മംഗളാശംസകൾ.

ഇലക്ട്രിക് ഓട്ടോ - 97454 33960-------പാടത്തെ എല്ലാവർക്കും മികച്ച യാത്രാനുഭവത്തോടെ ഇലക്ട്രിക് ഓട്ടോയിൽ യാത്ര ചെയ്യാം. KVS...
29/08/2026

ഇലക്ട്രിക് ഓട്ടോ - 97454 33960
-------
പാടത്തെ എല്ലാവർക്കും മികച്ച യാത്രാനുഭവത്തോടെ ഇലക്ട്രിക് ഓട്ടോയിൽ യാത്ര ചെയ്യാം. KVST കടകളിൽ നിന്നും പച്ചക്കറി, ഭക്ഷണം ഓർഡർ ചെയ്താൽ വീടുകളിൽ എത്തിച്ചു നൽകും. ഫോൺ 97454 33960

“സംഘടനകൊണ്ട് ശക്തരാകുക,വിദ്യകൊണ്ട് പ്രബുദ്ധരാകുക,വ്യവസായംകൊണ്ട് അഭിവൃദ്ധിപ്പെടുക.”ഗുരുദേവന്റെ മഹത്തായ സന്ദേശങ്ങൾ ജീവിതത്...
28/08/2026

“സംഘടനകൊണ്ട് ശക്തരാകുക,
വിദ്യകൊണ്ട് പ്രബുദ്ധരാകുക,
വ്യവസായംകൊണ്ട് അഭിവൃദ്ധിപ്പെടുക.”

ഗുരുദേവന്റെ മഹത്തായ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തി ഒരുമയോടെയും അറിവോടെയും മുന്നേറാം.

🌼 ശ്രീനാരായണ ഗുരുജയന്തി ആശംസകൾ 🌼

Address

Kaaramvelil, Padam
Pathanapuram
689694

Telephone

7025456691

Website

Alerts

Be the first to know and let us send you an email when Comrade KV Sadanandan Memorial Trust, Padam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Comrade KV Sadanandan Memorial Trust, Padam:

Shortcuts

Share

Category