08/08/2026
പൊതുമരാമത്ത് വകുപ്പ് മന്ത്രി
ശ്രീ പി. കെ. ബഷീർ സാഹിബിന്
പാണ്ടിക്കാട് – മുള്ളിയാകുർശ്ശി റോഡിന്റെ വീതി കുറഞ്ഞത് 10മീറ്ററെങ്കിലും ആക്കി വികസിപ്പിക്കുന്നതിനും ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതിനും
മുസ്ലിം യൂത്ത് ലീഗ് കീഴാറ്റൂർ പഞ്ചായത്ത് കമ്മിറ്റി നിവേദനം സമർപ്പിച്ചു. MLA റഹ്മത്തുള്ള സാഹിബിന്റെ സാനിധ്യത്തിൽ.പഞ്ചായത്തിലൂടെ കടന്ന് പോവുന്ന ഊട്ടി, മൈസൂർ, ബാംഗ്ലൂർ പ്രധാന ഗതാഗത മാർഗമായ പാണ്ടിക്കാട് – മുള്ളിയാകുർശ്ശി റോഡ് നിലവിൽ വളരെ വീതി കുറഞ്ഞ അവസ്ഥയിലാണ്. ഇതുവഴി ദിവസേന ആയിരകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്നുണ്ട്. റോഡിന്റെ അപര്യാപ്തമായ വീതി കാരണം വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിന്റെ ഫലമായി ചെറുതും വലുതുമായ അപകടങ്ങൾ മിക്ക ദിവസങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
കൂടാതെ, ഈ റോഡിൽ ആവശ്യമായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാവുകയും റോഡിന്റെ തകർച്ച വേഗത്തിലാവുകയും യാത്രക്കാരുടെ ദുരിതം വർധിക്കുകയും ചെയ്യുന്നു.പൊതുജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും മുൻനിർത്തി നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും
പാണ്ടിക്കാട് – മുള്ളിയാകുർശ്ശി റോഡിന്റെ വീതി കുറഞ്ഞത് 10മീറ്ററെങ്കിലും ആക്കി വികസിപ്പിക്കണം എന്നും
റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം നിർമ്മിക്കുകയും
റോഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ മറ്റ് അനുബന്ധ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുകയും
പൊതുജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി അനുകൂല നടപടി സ്വീകരിക്കണമെന്നും.
അതോടൊപ്പം കമാനം- നെൻമിനി -അരികണ്ടംപാക് റോഡ് PWD ഏറ്റെടുത്ത് റബ്ബറൈസർ ചെയ്യുവാനും. ആക്കപ്പറമ്പ് മേലാറ്റൂർ PWD 6മീറ്റർ റോഡ് റബ്ബറൈസ്ഡ് ചെയ്തു തരുവാനും മന്ത്രിക്ക് കീഴാറ്റൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നിവേദനം നൽകുകയും റോഡിന്റെ ശോചനിയ അവസത വിശദീകരിച്ചു നൽകുകയും ചെയ്‌തു.
മന്ത്രി അടിയന്തിരമായി ഇടപെടൽ നടത്താം എന്നും ഈ വിഷയം മണ്ഡലത്തിലെ ആദ്യ പരിഗണന നൽകാം എന്നും ഉറപ്പ് നൽകി.