CPIM Valakkai LC

CPIM  Valakkai LC സി പി ഐ എം വളക്കൈ ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

CPIM രാഷ്ട്രീയ വിശദീകരണ യോഗം വളക്കൈയ്യിൽ കേന്ദ്ര കമ്മറ്റി അംഗം സ . ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു സെക്രട്ടറിയേറ്റ് അംഗം പി ...
28/08/2026

CPIM രാഷ്ട്രീയ വിശദീകരണ യോഗം വളക്കൈയ്യിൽ കേന്ദ്ര കമ്മറ്റി അംഗം സ . ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ, ജില്ലാ കമ്മറ്റിയംഗം കെ ജനാർദ്ദനൻ, ഏരിയാ സെക്രട്ടറി എം സി രാഘവൻ, വി പി മോഹനൻ എന്നിവർ പങ്കെടുത്തു ,കെ കെ രത്നകുമാരി അധ്യക്ഷയായി , ലോക്കൽ സെക്രട്ടി കെ സി കൃഷ്ണൻ സ്വാഗതം പറഞ്ഞു.

നാളെ ....
26/08/2026

നാളെ ....

25/08/2026
25/08/2026
25/08/2026

നെറികെട്ട ഭരണത്തിൽ
നാഥനില്ലാക്കളരിയായി കേരളം

തേർതലയിലെ കാവ്യേഷ്- ബിബിന ദമ്പതികളുടെ വിവാഹ ദിനത്തിൽ IRPC യ്ക്കുള്ള ധനസഹായം CPIM വളക്കൈ ലോക്കൽ കമ്മിറ്റിയംഗം സ: കെ.കെ രഘ...
24/08/2026

തേർതലയിലെ കാവ്യേഷ്- ബിബിന ദമ്പതികളുടെ വിവാഹ ദിനത്തിൽ IRPC യ്ക്കുള്ള ധനസഹായം CPIM വളക്കൈ ലോക്കൽ കമ്മിറ്റിയംഗം സ: കെ.കെ രഘുനാഥൻ മാസ്റ്റർ ഏറ്റുവാങ്ങി, കെ.വി ജിതിൻ, കെ അനിൽകുമാർ,കെ.സുനീഷ്,ഇ അഭിലാഷ്, കെ രാജേഷ്,പി.കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.

വളക്കൈയ്യിൽ  സി. ഉദയകുമാറിൻ്റെഗ്യഹപ്രവേശനത്തിന്ഐ ആർ പി സി ക്ക് നൽകിയ ധന സഹായം CPIM ജില്ലാസെകട്ടറിയേറ്റ് മെമ്പർ സ : പി.വി...
23/08/2026

വളക്കൈയ്യിൽ സി. ഉദയകുമാറിൻ്റെ
ഗ്യഹപ്രവേശനത്തിന്
ഐ ആർ പി സി ക്ക്
നൽകിയ ധന സഹായം CPIM ജില്ലാ
സെകട്ടറിയേറ്റ് മെമ്പർ സ : പി.വി ഗോപിനാഥ് ഏറ്റു വാങ്ങുന്നു,,

19/08/2026

2022 ഇൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനെതിരെ സമരം നടന്നപ്പോൾ അതിനു പൂർണ്ണ പിന്തുണ നൽകുകയും വിഴിഞ്ഞം തുറമുഖത്തിനെതിരെ ക്യാമ്പയിനിംഗും ചെയ്ത യുഡിഎഫ് ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടങ്ങൾ അവരുടെ നേട്ടങ്ങളായി അവകാശപ്പെടുന്നത് തെല്ലൊരു അത്ഭുതത്തോടു കൂടിയാണ് കാണുവാൻ സാധിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി വൈകിപ്പിച്ചതിന്റെ കുറ്റം എൽഡിഎഫ് സർക്കാരിന് മുകളിൽ ആരോപിക്കുന്നത് തികച്ചും വസ്തുതാ വിരുദ്ധമാണ്. നിലവിൽ നാം കാണുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ 100% പ്രവർത്തിയും നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് എന്നുള്ളത് നിസംശയം പറയാൻ സാധിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനെതിരെ സമരം നടക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ സമര സ്ഥലം സന്ദർശിച്ചു തുറമുഖ നിർമ്മാണം അനുവദിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. എത്ര പെട്ടെന്നാണ് യാതൊരുവിധ മടിയും സങ്കോചവും ഇല്ലാതെ ചെയ്ത കാര്യങ്ങളെ വളച്ചൊടിക്കുന്നത്. എന്നാൽ ഒരു കാര്യം വ്യക്തമാണ്. വിഴിഞ്ഞം തുറമുഖത്തിന് എതിരെ നടന്ന സമരം വികസന വിരുദ്ധമായിരുന്നു എന്നുള്ളത് ഇപ്പോൾ ഇവർ അംഗീകരിക്കുന്നുണ്ട്. ഒന്നോർപ്പിച്ചുകൊള്ളട്ടെ നിങ്ങളാണ് വിഴിഞ്ഞം പദ്ധതിക്കെതിരെ നീങ്ങിയത്. വിഴിഞ്ഞം തുറമുഖത്തെ ദേശീയപാത 66 ആയി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി പദ്ധതിക്കായി ആസൂത്രണം,ഭൂമി ഏറ്റെടുക്കൽ,നിയമപരമായ നടപടികൾ,സർക്കാർ അനുമതികൾ തുടങ്ങിയ എല്ലാത്തരം പ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാർ അതിവേഗത്തിൽ തന്നെയാണ് മുന്നോട്ടു കൊണ്ടുപോയത്. എന്നാൽ ഈ പ്രവർത്തിയുടെ മുൻപോട്ടുള്ള സുഗമമായ നടത്തിപ്പിൽ കാലതാമസം വരുത്തിയത് നാഷണൽ ഹൈവേ അതോറിറ്റി ആണ്. സ്ഥിരം ക്ലോവർ ലീഫ് ഇന്റർ ചെയ്ഞ്ചിന്റെയും അപ്രോച്ച് റോഡിന്റെയും അനുമതി കേന്ദ്രവും വൈകിപ്പിച്ചു. സ്വന്തമായി പദ്ധതികൾ രൂപീകരിക്കേണ്ടതും അവ നട്ടെല്ലോടു കൂടി നടപ്പിലാക്കേണ്ടതും ഒരു ഗവൺമെന്റിന് അത്യന്താപേക്ഷിതമായ കാര്യമാണ്. എന്നാൽ വി ഡി സതീശൻ സർക്കാരിന്റെ മുഖ്യാജണ്ട എന്നുള്ളത് എൽഡിഎഫ് സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കുകയും കാര്യങ്ങളെ വളച്ചൊടിച്ചു നുണപ്രചരണം നടത്തുകയും ആണ്. നുണപ്രചരണത്തിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെലവാക്കുന്ന സമയത്തിന്റെ പകുതി മതിയാകും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ക്ഷേമപ്രവർത്തനങ്ങൾ തയ്യാറാക്കുവാൻ.
ആ സമയത്തെ തുറമുഖ വകുപ്പ് മന്ത്രി ആയിരുന്നയാൾ എന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ചു പറയുവാൻ സാധിക്കും. പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പൂർണമായും രേഖപ്പെടുത്തിയിട്ടുണ്ട്, ജനങ്ങൾക്ക് പരിശോധിക്കുവാനും ബോധ്യപ്പെടുവാനുമുള്ള അവസരം ഉണ്ട്. യുഡിഎഫ് സർക്കാരിന്റെ നുണപ്രചരണങ്ങളും വസ്തുതാ വിരുദ്ധമായ പത്രസമ്മേളനങ്ങളും ശക്തമായി തള്ളിക്കളയേണ്ടതാണ്. ഈ സർക്കാരിന്റെ കാലയളവിൽ വസ്തുതാ വിരുദ്ധവും ജനദ്രോഹപരവും ആയ കാര്യങ്ങൾ ജനങ്ങൾ പ്രതിഷേധിച്ചതിനാൽ വി ഡി സതീശൻ സർക്കാരിന് പിൻ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇത് ജനാധിപത്യമാണ്. ജനദ്രോഹ സർക്കാർ വിമർശിക്കപ്പെടേണ്ടതാണ്.

Address

Valakkai
Taliparamba

Website

Alerts

Be the first to know and let us send you an email when CPIM Valakkai LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share