Jaihind Library Muthalakodam

Jaihind Library Muthalakodam JAIHIND LIBRARY MUTHALAKODAM
PRESIDENT- K C SURENDRAN

03/09/2026
മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു ലൈബ്രറി ഹാളിൽ കെ.സി.സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ അഡ്വ: ബാബ...
24/08/2026

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു ലൈബ്രറി ഹാളിൽ കെ.സി.സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ അഡ്വ: ബാബു പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു കെ. ആർ. സോമരാജൻ, റ്റി.ബി. അജീഷ് കുമാർ, അഡ്വ: നീറണാൽ ബാലകൃഷ്ണൻ, പി.വി. സജീവ്, പി.ആർ. വിശ്വൻ എന്നിവർ ആശംസ പ്രസംഗം നടത്തി പൂക്കളമിട്ട് ആരംഭിച്ച ഓണാഘോഷത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം ലൈബ്രറിയുടെ പാട്ടുപുര ടീമിൻ്റെ ഗാനമേളയ്ക്ക് ഷാജി മുതലക്കോടം, എസ്.വൈശാഖൻ, ബൈജു മാത്യം, റ്റി.പി. ജയിംസ് എന്നിവർ നേതൃത്വം നൽകി. ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു. സെക്രട്ടറി ജോസ് തോമസ് സ്വാഗതവും ജോ:സെക്രട്ടറി പി. ആർ. ബിനോയി നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമാപിച്ചു. മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആഗസ്റ് 12 ന് ആരംഭിച്ച് യുവജന സെമി...
16/08/2026

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമാപിച്ചു. മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആഗസ്റ് 12 ന് ആരംഭിച്ച് യുവജന സെമിനാർ,നേരറിയാൻ നേർക്ക് നേർ സംവാദം, ചെസ്സ് മത്സരം,അംബേദ്ക്കർ സൂര്യതേജസ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത് സമാപന സമ്മേളനം കെ. ആർ സോമരാജൻ ഉദ്ഘാടനം ചെയ്തു.

ജയ്ഹിന്ദിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആരംഭിച്ചു ...... --- .............................................................
13/08/2026

ജയ്ഹിന്ദിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആരംഭിച്ചു ...... --- .................................................................... മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 12 മുതൽ 15 വരെ നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. യുവജന ദിനമായ ആഗസ്റ്റ് 12 ന് യുവജന വേദിയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാറൊടെ ആലോഷ പരിപാടികൾ എഴുത്ത്കാരൻ അഡ്വ: നീറണാൽ ബാലകൃഷ്ണൻ സ്വാത്രന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. യുവജന വേദികൺവീനർ പി.സി.ആൻ്റണി അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് സ്വാതന്ത്ര്യസമരത്തിൽ യുവതയുടെ പങ്ക് എന്ന വിഷയത്തിൽ നടത്തിയ ചരിത്ര സെമിനാറിൽ വിഷയം അവതരിപ്പിച്ച് കൊണ്ട് ഇടുക്കി ഡയറ്റ് ലെക്ച്ചറർ റ്റി.ബി അജീഷ് കുമാർ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ.സി.സുരേന്ദ്രൻ ,ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു. എസ്. വൈശാഖൻ സ്വാഗതവും ജോർജ്ജ് സേവ്യർ നന്ദിയും പറഞ്ഞു. 13 ന് മൂന്നാമത് പ്രതിമാസ പരിപാടിയായ നേരറിയാൻ നേർക്ക്നേരിൽ ഭരണകൂടത്തെ പിടിച്ചുലച്ച മുപ്പത്തിയഞ്ച് ദിനരാത്രങ്ങൾ എന്ന വിഷയത്തിൽ സംവാദവം14 ന് ചെസ്സ് മത്സരവും 15 ന് രാവിലെ പതാക ഉയർത്തലും വൈകിട്ട് ലൈബ്രറി പ്രസിഡൻ്റ് കെ.സി.സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം എഴുത്ത്കാരൻ കെ.ആർ. സോമരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ടാമത് സൂര്യതേജസിൽ ബി.ആർ. അംബേദ്കറെ അനുസ്മരിച്ച് അഡ്വ: ബാബു പള്ളിപ്പാട്ട്, റ്റി.ബി. അജീഷ് കുമാർ എന്നിവർ നടത്തുന്ന പ്രഭാക്ഷണത്തോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമാപിക്കും.

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വനിതവേദി മുട്ടം ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്...
03/08/2026

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വനിതവേദി മുട്ടം ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ വനിതവേദി പ്രസിഡൻ്റ് രമ പി നായരുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ: ഐശ്വര്യദേവി കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു ഡോ: ഷഹനാസ് ക്ലാസ്സ് നയിച്ചു. പി.വി. കണ്ണൻ, ജോസ് തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി തുടർന്ന് രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. വനിതവേദി സെക്രട്ടറി ആര്യ കൃഷ്ണൻ സ്വാഗതവും അക്ഷയ സാബു നന്ദിയും പറഞ്ഞു.

28/07/2026

Address

Muthalakodam
685605

Opening Hours

Monday 2:30am - 9:30pm
Tuesday 2:30pm - 9:30pm
Wednesday 2:30pm - 9:30pm
Thursday 2:30pm - 9:30pm
Friday 2:30pm - 9:30pm
Saturday 2:30pm - 9:30pm
Sunday 6pm - 9:30pm

Telephone

8606022243

Website

Alerts

Be the first to know and let us send you an email when Jaihind Library Muthalakodam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jaihind Library Muthalakodam:

Shortcuts

Share

Category