SDPI Thodupuzha

SDPI Thodupuzha വിശപ്പിൽ നിന്നും മോചനം
ഭയത്തിൽ നിന്നും മോചനം
contacts
+91 80780 85650
+91 82813 52218

22/08/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെ

താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

2026 ഓഗസ്റ്റ് 21
വെള്ളി 10 AM

ധർണ്ണയിൽ എസ്ഡിപിഐ ഇടുക്കി ജില്ലാ ട്രഷറർ വിഎം ജലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

22/08/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെ

താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

2026 ഓഗസ്റ്റ് 21
വെള്ളി 10 AM

ധർണ്ണയിൽ എസ്ഡിപിഐ തൊടുപുഴ മണ്ഡലം മണ്ഡലം പ്രസിഡന്റ് അമീൻ അസീസ് സംസാരിക്കുന്നു

22/08/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെ

താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

2026 ഓഗസ്റ്റ് 21
വെള്ളി 10 AM

ധർണ്ണയിൽ എസ്ഡിപിഐ തൊടുപുഴ മണ്ഡലം സെക്രട്ടറി അൻവർ ഇസ്മായിൽ സംസാരിക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെതാലൂക്ക് ഓഫീസ് മാർച്ചും ധർണ്...
20/08/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെ

താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

2026 ഓഗസ്റ്റ് 21 വെള്ളി 10 AM
ഉദ്ഘാടനം വി എം ജലീൽ (ജില്ലാ ട്രഷറർ)

SDPI തൊടുപുഴ മണ്ഡലം കമ്മിറ്റി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെതാലൂക്ക് ഓഫീസ് മാർച്ചും ധർണ്...
18/08/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെ

താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

2026 ഓഗസ്റ്റ് 21 വെള്ളി 10 AM

SDPI തൊടുപുഴ മണ്ഡലം കമ്മിറ്റി

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക സ്വാതന്ത്ര്യം സംരക്ഷിക്കുകഎന്നാ പ്രമേയത്തിൽ  തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 80...
15/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക സ്വാതന്ത്ര്യം സംരക്ഷിക്കുക
എന്നാ പ്രമേയത്തിൽ
തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 80 മത് സ്വാതന്ത്ര്യ ദിനം
രാവിലെ 8 മണിക്ക് വിവിധ പഞ്ചായത്തുകളിൽ പതാക ഉയർത്തി
സ്വാതന്ത്രസമര
സേനാനികളുടെ പേര് ചൊല്ലി അവരുടെ സ്മരണകൾ ഉയർത്തി മധുര പലഹാരം വിതരണം
നടത്തി ആഘോഷിച്ചു

സാധാരണക്കാരായ യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ജനദ്രോഹ നിലപാട് അവസാനിപ്പിക്കണം; 'പ്രിയദർശിനി' സർവീസ്...
09/08/2026

സാധാരണക്കാരായ യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ജനദ്രോഹ നിലപാട് അവസാനിപ്പിക്കണം; 'പ്രിയദർശിനി' സർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ.
തൊടുപുഴയിൽ നിന്നും ചേലച്ചുവട് വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' ബസ് സർവീസ് സ്ഥിരമായി മുടക്കുന്ന അധികൃതരുടെ നടപടിയിൽ എസ്.ഡി.പി.ഐ തൊടുപുഴ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സാധാരണക്കാരായ യാത്രാക്കാരുടെ ആവശ്യങ്ങളെ പൂർണ്ണമായും അവഗണിച്ചുകൊണ്ട്, കെ.എസ്.ആർ.ടി.സി അധികൃതർ കാണിക്കുന്ന ഈ കടുത്ത വിവേചനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല.
വണ്ണപ്പുറം ഉൾപ്പെടെയുള്ള മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ യാത്രാസമയത്ത് സർവീസ് നടത്താൻ മടി കാണിക്കുന്ന കെ.എസ്.ആർ.ടി.സി, സർക്കാർ ജീവനക്കാരുടെ സമയത്തിനനുസരിച്ച് മാത്രം സർവീസുകൾ ക്രമീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഹൈറേഞ്ചിലേക്ക് വണ്ണപ്പുറത്ത് നിന്ന് പോകുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള കഠിനാധ്വാനികളായ സാധാരണ തൊഴിലാളികൾക്കും, തൊടുപുഴയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്കും ഏറെ പ്രയോജനകരമായിരുന്ന ഒരു സർവീസിനെയാണ് അധികൃതർ ഇപ്പോൾ ബോധപൂർവ്വം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ ഭീഷണിയും കാരണമാണ് സർവീസ് മുടങ്ങുന്നത് എന്ന കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം കേവലം ഒഴികഴിവ് മാത്രമാണ്. ഇതേ റൂട്ടിൽ മറ്റ് കളക്റ്ററേറ്റ് സർവീസുകൾ രാവിലെ 7.40-നും 8.15-നും യാതൊരു മുടക്കവുമില്ലാതെ കൃത്യമായി സർവീസ് നടത്തുമ്പോൾ, സാധാരണക്കാർക്ക് ഉപകാരപ്പെടേണ്ട പ്രിയദർശിനി സർവീസിന് മാത്രം ഈ പ്രതികൂല സാഹചര്യങ്ങൾ എങ്ങനെയാണ് തടസ്സമാകുന്നത് എന്ന് അധികൃതർ വ്യക്തമാക്കണം. ഇത് വണ്ണപ്പുറം ഭാഗത്തുള്ള സാധാരണ യാത്രക്കാരെ ബോധപൂർവ്വം വഞ്ചിക്കുന്ന നിലപാടാണ്.
പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ ജനങ്ങൾക്ക് പ്രാപ്യമാക്കേണ്ടതിന് പകരം, കോർപ്പറേഷന്റെ ലാഭനഷ്ടക്കണക്കുകളും ഉദ്യോഗസ്ഥ താത്പര്യങ്ങളും മാത്രം നോക്കി സർവീസുകൾ വെട്ടിച്ചുരുക്കുന്ന അധികൃതരുടെ ജനദ്രോഹപരമായ സമീപനം ഉടനടി അവസാനിപ്പിക്കണം. തൊടുപുഴ-ചേലച്ചുവട് റൂട്ടിലെ പ്രിയദർശിനി ബസ് സർവീസ് പഴയതുപോലെ കൃത്യസമയത്ത് പുനഃസ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകണം. അല്ലാത്തപക്ഷം ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളെ അണിനിരത്തിക്കൊണ്ട് കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫീസുകളിലേക്ക് ശക്തമായ ജനകീയ സമരങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

ഷാജഹാൻ വണ്ണപ്പുറം
(എസ്.ഡി.പി.ഐ തൊടുപുഴ മണ്ഡലം വൈ പ്രസിഡൻ്റ്)

ഇന്ത്യൻ ചരിത്രത്തിലാദ്യമായി മെന്റലിസം ഹിപ്നോട്ടിസം എന്നീ മേഖലയിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ തൊടുപുഴ സ്വദേശി അൻസാ VH ന്...
07/08/2026

ഇന്ത്യൻ ചരിത്രത്തിലാദ്യമായി മെന്റലിസം ഹിപ്നോട്ടിസം എന്നീ മേഖലയിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ തൊടുപുഴ സ്വദേശി
അൻസാ VH ന്
എസ്ഡിപിഐ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷമീർ മേച്ചേരി മൊമെന്റോ നൽകി ആദരിച്ചു.
ജില്ലാ ട്രഷറർ വിഎം ജലിൽ, ജില്ലാ സെക്രട്ടറി അഫ്സൽ എംബി,തൊടുപുഴ മണ്ഡലം പ്രസിഡന്റ്, അമീൻ അസീസ്, സെക്രട്ടറി അൻവർ ഇസ്മായിൽ, മുൻസിപ്പൽ സെക്രട്ടറി ഷെമീർ പെരുനിലം,എംഎ മുജീബ് എന്നിവർ സന്നിഹിതരായിരുന്നു..

ഇത് എസ്ഡിപിഐയുടെ സമര വിജയം...തൊടുപുഴ മുനിസിപ്പാലിറ്റി പത്തൊമ്പതാം വാർഡിലെ അപകടഭീഷണി ഉയർത്തിയഓടയുടെ സ്ലാബ്നിർമ്മാണംനിരന്ത...
03/07/2026

ഇത് എസ്ഡിപിഐയുടെ സമര വിജയം...

തൊടുപുഴ മുനിസിപ്പാലിറ്റി
പത്തൊമ്പതാം
വാർഡിലെ അപകട
ഭീഷണി ഉയർത്തിയ
ഓടയുടെ സ്ലാബ്
നിർമ്മാണം
നിരന്തരമായി
എസ്ഡിപിഐ
നടത്തിയ
പ്രക്ഷോഭത്തിലൂടെ
നേടിയെടുത്തു....

Address

SDPI Mandalam Committee Office , KKR Junction MangattuKavala
Thodupuzha
685584

Alerts

Be the first to know and let us send you an email when SDPI Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share