SFI Vatakara

SFI Vatakara അരാഷ്ട്രീയതയ്ക്കെതിരായ സമരമുദ്രാവാക്യങ്ങളാവുക
മതനിരപേക്ഷതയുടെ പതാകയേന്തുക

JOIN SFI

സമസ്ത കേരള പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണ്. ...
30/08/2026

സമസ്ത കേരള പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണ്. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നിരവധി പ്രഗത്ഭരായ മുസ്ലിം വനിതകൾ ലോകത്തെയും രാജ്യത്തെയും തന്നെ വിവിധ തുറകളിൽ നയിക്കുകയും, ചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കാലമാണിത്. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്.

ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും, ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നത്. ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയാനും, ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർത്ഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ്‌ എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ആദരാഞ്ജലികൾ...🌹
28/08/2026

ആദരാഞ്ജലികൾ...🌹

KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണംVIVA LA VICTORIA2026 ആഗസ്റ്റ് 18രാവിലെ 10 മണിക്ക...
17/08/2026

KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക്
സ്വീകരണം

VIVA LA VICTORIA

2026 ആഗസ്റ്റ് 18
രാവിലെ 10 മണിക്ക്,
NGO യൂണിയൻ ഹാൾ കോഴിക്കോട്

ഉദ്ഘാടനം - സ:ഐഷി ഘോഷ്
(SFI അഖിലേന്ത്യാ ജോ:സെക്രട്ടറി)

17/08/2026
KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം2026 ആഗസ്റ്റ് 18രാവിലെ 10 മണിക്ക്,കോഴിക്കോട്ഉദ്ഘ...
16/08/2026

KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക്
സ്വീകരണം

2026 ആഗസ്റ്റ് 18
രാവിലെ 10 മണിക്ക്,കോഴിക്കോട്

ഉദ്ഘാടനം - സ:ഐഷി ഘോഷ്
(SFI അഖിലേന്ത്യാ ജോ:സെക്രട്ടറി)

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുകSFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജം
06/08/2026

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുക

SFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജം

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികളെവിജയിപ്പിക്കുക
05/08/2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികളെ
വിജയിപ്പിക്കുക

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിമെനുവിലെ വിഭവങ്ങൾ വെട്ടിച്ചുരുക്കിയ സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ല. എസ് എഫ് ഐ കേരളത്തിലെ പൊതു...
01/08/2026

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി
മെനുവിലെ വിഭവങ്ങൾ വെട്ടിച്ചുരുക്കിയ സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ല. എസ് എഫ് ഐ

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ അഭിമാനമായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ തകർക്കാനും , സാധാരണക്കാരായ കുട്ടികളുടെ പോഷകാഹാരം നിഷേധിക്കാനുമുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിയെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മെനുവിലെ വിഭവങ്ങൾ വെട്ടിച്ചുരുക്കിയത് അംഗീകരിക്കാനാകില്ല . മുൻപ് നൽകിയിരുന്ന വിപുലമായ പോഷകാഹാര മെനുവിൽ നിന്നും, കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവങ്ങളായ വെജിറ്റബിൾ ഫ്രൈഡ് റൈസ്, മുട്ട ബിരിയാണി, മുട്ട റോസ്റ്റ് തുടങ്ങിയ പ്രത്യേക വിഭവങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഒഴിവാക്കിയത്. ഈ അധ്യയന വർഷം മുതൽ വീണ്ടും ചോറും രണ്ട് കറികളും അടങ്ങുന്ന പഴയ രീതിയിലുള്ള ഉച്ചഭക്ഷണം തുടരാനാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമായ ഈ സാഹചര്യത്തിൽ, തുച്ഛമായ ഫണ്ട് വിഹിതം മാത്രം നൽകി സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മുഴുവൻ ബാധ്യതയും പ്രധാന അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും തലയിൽ കെട്ടിവെക്കുന്നതും പ്രതിഷേധാർഹമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്കൂളുകൾക്ക് നൽകുന്ന പ്രതിദിന ഭക്ഷണ വിഹിതം കാലോചിതമായി വർദ്ധിപ്പിച്ചു നൽകുവാൻ തയ്യാറാകണം. മെനു വെട്ടിച്ചുരുക്കുന്ന നടപടി ഉടനടി പിൻവലിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങൾ യാതൊരു തടസ്സവുമില്ലാതെ കൃത്യമായി വിതരണം ചെയ്യുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളെയും വിദ്യാർത്ഥികളുടെ അവകാശങ്ങളെയും സംരക്ഷിക്കാനായി സമരമേറ്റെടുക്കുമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുകSFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജം
01/08/2026

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുക

SFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജം

ഡൽഹി പോലീസിന്റെ വേട്ടയാടലിന് മുന്നിൽ എസ് എഫ് ഐ മുട്ടുമടക്കില്ല✊🏼 ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭ പോരാട്ടങ്ങളുടെ മുൻനിര നേതാവായ...
29/07/2026

ഡൽഹി പോലീസിന്റെ വേട്ടയാടലിന് മുന്നിൽ എസ് എഫ് ഐ മുട്ടുമടക്കില്ല✊🏼

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭ പോരാട്ടങ്ങളുടെ മുൻനിര നേതാവായ എസ് എഫ് ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി സ:ഐഷി ഘോഷിനെ അന്യായമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് SFI വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.

Address

Keluettan-PP Sankaran Smaraka Mandhiram
Vadakara
673101

Telephone

+919745956743

Website

Alerts

Be the first to know and let us send you an email when SFI Vatakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Vatakara:

Shortcuts

Share