DYFI Panamaram Block

DYFI Panamaram Block Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Panamaram Block, Political organisation, Wayanad.

ഡി വൈ എഫ് ഐ പനമരം ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക പേജ്.

സെക്രട്ടറി - ഇസ്മയിൽ കെ.കെ -7909137313

പ്രസിഡന്റ്‌ - അക്ഷയ് എം.പി - 9526791266

ട്രഷറർ - ബെൽവിൻ ബെന്നി - 9895922819

തൃശൂർ കൈപ്പമംഗലത്ത് വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക്ആദരാഞ്ജലികൾ
05/09/2026

തൃശൂർ കൈപ്പമംഗലത്ത് വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക്
ആദരാഞ്ജലികൾ

സെപ്തംബർ 5അദ്ധ്യാപക ദിനം
05/09/2026

സെപ്തംബർ 5
അദ്ധ്യാപക ദിനം

*ഡി വൈ എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവന**പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം* കേന്ദ്ര നടപടി തിരുത്താൻ സംസ്ഥാന സർക്കാർ ശക...
04/09/2026

*ഡി വൈ എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവന*

*പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം*
കേന്ദ്ര നടപടി തിരുത്താൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം
ജില്ലയിലെ തിരുനെല്ലി, പേര്യ തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്,നൂൽപ്പുഴ, അച്ചുരാനം, ചുണ്ടേൽ, കോട്ടപ്പടി, പൊഴുതന, കുന്നത്തിടവക, തരിയോട്, വെള്ളാർ മല ഉൾപ്പെടെ13 വില്ലേജുകളെ പൂർണമായും പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം ജനജീവിതത്തെയും കൃഷിയെയും ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കും. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി വനമേഖലകൾ മാത്രം ഇഎസ്‌എ പരിധിയിൽ ഉൾപ്പെടുത്തണമെന്ന എൽഡിഎഫ് സർക്കാറിൻ്റെ നിലപാടിനെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.
കേന്ദ്ര നടപടിക്കെതിരെ ജില്ലയിലെ മന്ത്രിയായ ടി. സിദ്ധിക്കും യുഡിഎഫ് എംഎൽഎമാരും യുഡിഎഫ് സർക്കാറും മൗനം അവസാനിപ്പിച്ച് ഫലപ്രദമായ ഇടപെടൽ നടത്തണം. പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കേരള പോലീസ് വിദ്യാർഥി വേട്ട അവസാനിപ്പിക്കുക DYFIആർഎസ്എസിന് കീഴടങ്ങുന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ...
04/09/2026

കേരള പോലീസ് വിദ്യാർഥി വേട്ട അവസാനിപ്പിക്കുക DYFI

ആർഎസ്എസിന് കീഴടങ്ങുന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വേട്ടയാടുന്ന സമീപനമാണ് കേരള പോലീസ് തുടരുന്നത്.

കേരള യൂണിവേഴ്സിറ്റിയിലെ പോലീസ് നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച
വിദ്യാർഥികൾക്ക് നേരെ ക്രൂരമായ മർദ്ദനമുറകൾ അഴിച്ചുവിട്ട പോലീസ് വിദ്യാർത്ഥി പ്രവർത്തകരുടെ പേരിൽ കള്ളക്കേസ് ചുമത്തുകയാണ്.
പോലീസ് മർദ്ദനത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുകയും അവർക്ക് കൂട്ടിരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ ആശുപത്രിയിൽ കയറി അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് സാഹചര്യം മാറിയിരിക്കുകയാണ്.അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലുള്ള പോലീസ് വേട്ടയാണ് തിരുവനന്തപുരത്ത് വിദ്യാർത്ഥി പ്രവർത്തകർക്കു നേരെ നടക്കുന്നത്. ക്രൂരമായ
പോലീസ് മർദ്ദനത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി പ്രവർത്തകർക്ക് കൂട്ടിരുന്ന എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് കെ ആദര്‍ശ്, ടോണി കുര്യാക്കോസ് എന്നിവരെയാണ് പോലീസ് ആശുപത്രിയില്‍ കയറി അറസ്റ്റ് ചെയ്തത്.
മാത്രമല്ല അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ സമരവുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ കൊണ്ടുപോവാതെ നഗരത്തിന് പുറത്തുള്ള തുമ്പ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതും ദുരൂഹമാണ്.
വിദ്യാർത്ഥികളെ ക്രൂരമായ മർദ്ദനത്തിന് വിധേയമാക്കാനുള്ള ഗൂഢനീക്കം ഇതിനു പുറകിൽ ഉണ്ട്.
പല വിദ്യാർഥികളുടെയും വീടുകളിൽ പോലീസ് കയറിയിറങ്ങുന്ന സാഹചര്യമുണ്ട്.
ഈ രീതിയിൽ പോലീസ് രാജ് നടപ്പിലാക്കി വിദ്യാർത്ഥി സമരങ്ങളെയും പ്രതിഷേധങ്ങളെയും ഇല്ലായ്മ ചെയ്യാം എന്നത് വ്യാമോഹം മാത്രമാണ്. സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.
വിദ്യാർത്ഥി പ്രവർത്തകരെ തീവ്രവാദികളെ പോലെ വേട്ടയാടുന്ന പോലീസ് നയം തുടരുകയാണെങ്കിൽ കേരളത്തിലെ യുവജനങ്ങൾ അതിശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങും.
വിദ്യാർഥികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും കേരള പോലീസ് വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

AIയുടെ ലോകത്തേക്ക് കുട്ടികൾക്കായി ഒരു പുതിയ വാതിൽ തുറക്കാം.Hello 2 AI, സ്കൂൾ വിദ്യാർത്ഥികൾക്കായി DYFI ഒരുക്കുന്ന  AI Rea...
03/09/2026

AIയുടെ ലോകത്തേക്ക് കുട്ടികൾക്കായി ഒരു പുതിയ വാതിൽ തുറക്കാം.

Hello 2 AI, സ്കൂൾ വിദ്യാർത്ഥികൾക്കായി DYFI ഒരുക്കുന്ന AI Readiness Campaign.

കൂടുതൽ വിവരങ്ങൾക്ക്:

🌐 www.hello2ai.in
📞 +91 9739603058

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.
01/09/2026

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

സംസ്ഥാന സർക്കാർ ഓണം വാരാഘോഷത്തിന്‍റെ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച നടപടി പ്രതിഷേധാർഹമാണ്.സംഘപരിവാറിന്റെ ആശ...
30/08/2026

സംസ്ഥാന സർക്കാർ ഓണം വാരാഘോഷത്തിന്‍റെ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച നടപടി പ്രതിഷേധാർഹമാണ്.

സംഘപരിവാറിന്റെ ആശയങ്ങൾക്കും തിട്ടൂരങ്ങൾക്കും അടിമപ്പെട്ട് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും
വലിയ മാതൃകകകളെ ഇല്ലാതാക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
കേന്ദ്ര സർക്കാറിന് അടിമപ്പണി ചെയ്യുന്ന സതീശൻ സർക്കാർ നേതൃത്വം നൽകുന്ന വിവിധ പരിപാടികളിൽ ഇതേ സമീപനം ഉണ്ടായിട്ടുണ്ട്.ആറന്മുള ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചിട്ടുണ്ട്.
ഓണം മുന്നോട്ടു വയ്ക്കുന്ന വിശാലമായ മതേതരത്വത്തിന്റെ ഇടം പോലും ഇത്തരം സംഘപരിവാർ ആശയങ്ങൾക്ക് വേണ്ടി യുഡിഎഫ് സർക്കാർ ബലി കഴിക്കുകയാണ്.
ഇത് കേരള ജനതയുള്ള വെല്ലുവിളിയാണ്..

വന്ദേമാതരത്തിലൂടെ രാജ്യത്താകമാനം സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുന്നതിനെതിരെ മതേതര മനസ്സുകൾ വലിയ പ്രതിഷേധത്തിലാണ്.
എന്നാൽ കേരളത്തിലെ യുഡിഎഫ് സർക്കാർ സംഘപരിവാർ രാഷ്ട്രീയത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്.
വന്ദേമാതരം സംസ്ഥാന സർക്കാർ പരിപാടികളിൽ പൂർണമായി ആലപിച്ചതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.
30/08/2026

ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.

പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്ക...
29/08/2026

പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണ്.

വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഒരുപാട് ഏറെ മുന്നോട്ടുപോയ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലിടങ്ങളിലെ സാന്നിധ്യവും വളരെയേറെ ഉന്നതമാണ് ഇന്ന്.
അതിൽ തന്നെ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും വിവിധ മേഖലകളിലെ തൊഴിലുകളിലും വലിയ രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്.
അവരിൽ ഉന്നതമായ പദവികൾ വഹിക്കുന്നവരുണ്ട്.
പൊതുസമൂഹവുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരുണ്ട്.
അത്തരത്തിൽ കാലഘട്ടത്തിൻറെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകൾ നൽകുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സർക്കുലർ ഇറക്കിയത് നിർഭാഗ്യകരമാണ്.
സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന ഈ സർക്കുലറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഓഗസ്റ്റ് 30സ : കുട്ടിപ്പ രക്തസാക്ഷിദിനം
29/08/2026

ഓഗസ്റ്റ് 30
സ : കുട്ടിപ്പ രക്തസാക്ഷിദിനം

Address

Wayanad

Website

Alerts

Be the first to know and let us send you an email when DYFI Panamaram Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share