Congress Mankulam

Congress Mankulam കോൺഗ്രസ്‌ മാങ്കുളം മണ്ഡലം കമ്മിറ്റി.

23/07/2026
*ഭരണമാറ്റത്തിൻ്റെ മറ്റൊരു സദ്ഫലം*LDF സർക്കാർ കപട പരിസ്ഥിതിവാദികളുമായി ഒത്തു കളിച്ച് മലയോരജനതയെ വിഡ്ഢിവേഷം കെട്ടിക്കാൻ ശ്...
16/07/2026

*ഭരണമാറ്റത്തിൻ്റെ മറ്റൊരു സദ്ഫലം*
LDF സർക്കാർ കപട പരിസ്ഥിതിവാദികളുമായി ഒത്തു കളിച്ച് മലയോരജനതയെ വിഡ്ഢിവേഷം കെട്ടിക്കാൻ ശ്രമിച്ചിരുന്നു ആ സർക്കാരിനെ മാറ്റി
ജനത്തോടൊപ്പം നില്ക്കുന്ന UDF നെ അധികാരമേൽപ്പിക്കാൻ വോട്ടു ചെയ്ത ജനങ്ങൾക്ക് ആശ്വസിക്കാം തങ്ങളെ അറിയുന്ന സർക്കാർ വന്നിരിക്കുന്നു.
അവർക്ക് വിശ്വസിക്കാം
തങ്ങളോടൊപ്പം നില്ക്കുന്ന സർക്കാർ വന്നിരിക്കുന്നു
കേരളത്തിൽ നവയുഗ സൃഷ്ടിക്കായി തേരുതെളിക്കുന്ന
*ബഹു .മുഖ്യമന്ത്രി ശ്രീ. വി ഡി. സതീശനും UDF സർക്കാരിനും അഭിനന്ദനങ്ങൾ*

രാജപാത ഗതാഗതയോഗ്യമാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും സുകുമാരൻ കട- പാമ്പും കയം- താളും ണ്ടo- വേലിയാമ്പാറ-വിരിഞ്ഞ...
24/06/2026

രാജപാത ഗതാഗതയോഗ്യമാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും സുകുമാരൻ കട- പാമ്പും കയം- താളും ണ്ടo- വേലിയാമ്പാറ-വിരിഞ്ഞ പാറ റോഡ് PWD ഏറ്റെടുക്കണമെന്നും അഭ്യർത്ഥിച്ച് F രാജ MLA യുടെയും പഞ്ചായത്ത് പ്രസിഡൻ്റ് സാജു ജോസിൻ്റെയും നേതൃത്ത്വത്തിൽ UDF നേതാക്കൾ ബഹു മന്ത്രി ശ്രീ പി.കെ ബഷീറിന് നിവേദനങ്ങൾ നല്കി..!

മാങ്കുളത്തെ ആദിവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട ഒരു കോടി മുപ്പതു ലക്ഷം രൂപ LDF ഭരണകാലത്ത് മാങ്കുളം സർവീസ്...
23/06/2026

മാങ്കുളത്തെ ആദിവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട ഒരു കോടി മുപ്പതു ലക്ഷം രൂപ LDF ഭരണകാലത്ത് മാങ്കുളം സർവീസ് സഹകരണ ബാങ്കിൽ തുച്ഛമായ പലിശനിരക്കിൽ നിക്ഷേപിച്ച് ബാങ്കിന് ലാഭമുണ്ടാക്കിക്കൊടുത്തിരുന്നു.

ഈ തുക പിൻവലിച്ച് മാങ്കുളത്തെ ആദിവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കാൻ അനുമതി നല്കണമെന്ന് അഭ്യർത്ഥിക്കുന്ന നിവേദനം ബഹു. MLA ശ്രീ F രാജയുടെയും മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു ജോസിൻ്റെയും നേതൃത്വത്തിൽ ബഹു. മന്ത്രി കെ.എ. തുളസി ടീച്ചറിന് നല്കുന്നു..!

രാജപാത തുറന്നു ഗതാ ഗതയോഗ്യമാക്കണമെന്നും മാങ്കുളത്ത് 1999-ൽ വിതരണം ചെയ്ത ഭൂമിക്ക് പട്ടയം നല്കണമെന്നും മാങ്കുളം ഫോറസ്റ്റ് ...
23/06/2026

രാജപാത തുറന്നു ഗതാ ഗതയോഗ്യമാക്കണമെന്നും മാങ്കുളത്ത് 1999-ൽ വിതരണം ചെയ്ത ഭൂമിക്ക് പട്ടയം നല്കണമെന്നും മാങ്കുളം ഫോറസ്റ്റ് സെറ്റിൽമെൻ്റ് ഓഫീസറുടെ നടപടികൾ പൂർത്തീകരിക്കണമെന്നും മാങ്കുളം ജലവൈദ്യുതപദ്ധതിക്ക് സ്ഥലംവിട്ടുകൊടുക്കുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നല്കണമെന്നും അഭ്യർത്ഥിച്ച് മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു ജോസ് ബഹു. മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ നല്കുന്നു.

കോൺഗ്രസിന്റെ ഇന്ദിരാ ഗ്യാരണ്ടി❤️
14/06/2026

കോൺഗ്രസിന്റെ ഇന്ദിരാ ഗ്യാരണ്ടി❤️

*മാങ്കുളത്തിന്റെ പ്രതീക്ഷ UDF സർക്കാരിൽ!* 🙏മാങ്കുളം നിവാസികൾ തങ്ങളുടെ ചിരകാല ദുരിതങ്ങൾക്ക് അറുതി വരുത്താൻ UDF-ൽ പ്രതീക്ഷ...
08/06/2026

*മാങ്കുളത്തിന്റെ പ്രതീക്ഷ UDF സർക്കാരിൽ!* 🙏

മാങ്കുളം നിവാസികൾ തങ്ങളുടെ ചിരകാല ദുരിതങ്ങൾക്ക് അറുതി വരുത്താൻ UDF-ൽ പ്രതീക്ഷ അർപ്പിക്കുന്നു. ഗ്രാമപഞ്ചായത്ത് മുതൽ കേരള മന്ത്രിസഭ വരെയുള്ള UDF നേതൃത്വം തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന ഉറച്ച വിശ്വാസത്തിലാണ് ഒരു നാട്.
_പരിഹാരം കാത്തിരിക്കുന്ന മാങ്കുളത്തിന്റെ പ്രധാന ആവശ്യങ്ങൾ:_

*1. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം* 🐘
കൃഷിയും ജീവനും നശിപ്പിക്കുന്ന കാട്ടാന, കാട്ടുപന്നി ശല്യത്തിന് സലാക് വേലി, ട്രഞ്ച്, ഉരുക്കുവടം തുടങ്ങിയ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ വേണം.

*2. രാജപാത ഉടൻ തുറക്കണം* 🛣️
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന രാജപാതയുടെ തടസ്സങ്ങൾ നീക്കി ഗതാഗതയോഗ്യമാക്കണം. ഇത് മാങ്കുളത്തിന്റെ വികസനത്തിന് നാഡീഞരമ്പാണ്.

*3. കള്ളക്കൂട്ടി കുടി ഉന്നതി പാലം* 🌉
ഒറ്റപ്പെട്ടുപോകുന്ന ഉന്നതി നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഈ പാലം അനിവാര്യമാണ്. മഴക്കാലത്ത് ഇവരുടെ ദുരിതം പറഞ്ഞറിയിക്കാൻ പറ്റില്ല.

*4. പാമ്പുകയം കലുങ്കും പ്ലാമല റോഡും* 🚧
യാത്രാക്ലേശം രൂക്ഷമായ പാമ്പുകയം മേഖലയിൽ കലുങ്ക് നിർമ്മിച്ചും പ്ലാമല റോഡ് ഗതാഗതയോഗ്യമാക്കിയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം.

*5. തൊഴിലില്ലായ്മക്ക് പരിഹാരം* 👷‍♂️
യുവാക്കൾക്ക് നാട്ടിൽ തന്നെ തൊഴിൽ കണ്ടെത്താനുള്ള പദ്ധതികൾ വേണം. ടൂറിസം, കൃഷി അധിഷ്ഠിത സംരംഭങ്ങൾക്ക് സർക്കാർ പിന്തുണ നൽകണം.

കുറത്തിക്കുടിയിലേക്ക് ബസ് അനുവദിച്ചത് പോലെ, ഒരു നിവേദനം കൊണ്ട് തീരുന്നതല്ല മാങ്കുളത്തിന്റെ പ്രശ്നങ്ങൾ. പക്ഷേ _ജനകീയമായി ഇടപെടുന്ന ഒരു സർക്കാർ ഉണ്ട്_ എന്ന വിശ്വാസം ഇന്ന് ജനങ്ങൾക്ക് തിരികെ കിട്ടിയിരിക്കുന്നു.

_പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് മുതൽ മന്ത്രിസഭ വരെയുള്ള UDF നേതൃത്വം മാങ്കുളം ജനതയ്ക്ക് ഒപ്പമുണ്ടാകും..!

മലയാളികളെ ചിരിപ്പിച്ച, വിസ്മയിപ്പിച്ച സലിം കുമാറിന് വിട 🌹
06/06/2026

മലയാളികളെ ചിരിപ്പിച്ച, വിസ്മയിപ്പിച്ച സലിം കുമാറിന് വിട 🌹

താളുംകണ്ടം വേലിയാംപറ   വിരിഞ്ഞപാറ PMGSY റോഡ് ഉത്ഘാടനം MP നിർവഹിച്ചു.
03/06/2026

താളുംകണ്ടം വേലിയാംപറ വിരിഞ്ഞപാറ PMGSY റോഡ് ഉത്ഘാടനം MP നിർവഹിച്ചു.

Adresse

Democratic Republic Of The

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Congress Mankulam publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Raccourcis

Partager