District Information Office Alappuzha

District Information Office Alappuzha Alappuzha district infomation office is a district unit of Information Public Relations Department

ജില്ലാതല നേത്രദാന പക്ഷാചരണ ഉദ്ഘാടനവും ക്യാമ്പും ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര...
31/08/2026

ജില്ലാതല നേത്രദാന പക്ഷാചരണ ഉദ്ഘാടനവും ക്യാമ്പും

ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും സെപ്റ്റംബർ മൂന്നിന് ചെങ്ങന്നൂരിൽ നടക്കും. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ വൈ.എം.സി.എ ഹാളിലാണ് പരിപാടി. നേത്രദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, മരണാനന്തര നേത്രദാനത്തിന് കൂടുതൽ ആളുകളെ സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. നേത്രദാന സമ്മതപത്രം സമർപ്പിക്കാനുള്ള പ്രത്യേക സൗകര്യവും ഹാളിൽ ഒരുക്കും. ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യരംഗത്തെ പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9605535894 നമ്പറിൽ രജിസ്റ്റർ ചെയ്യണം.

.വിമുക്തഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്; അപേക്ഷ തീയതി നീട്ടി2025-26 അധ്യയന വർഷം സ്റ്റേറ്റ് സിലബസിൽ എസ്എസ്എൽസി, പ്ലസ് ...
31/08/2026

.

വിമുക്തഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്; അപേക്ഷ തീയതി നീട്ടി

2025-26 അധ്യയന വർഷം സ്റ്റേറ്റ് സിലബസിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ വൺ /എ പ്ലസ് ലഭിച്ചവരും സിബിഎസ്ഇ/ ഐസിഎസ്ഇ സ്ട്രീമുകളിൽ അഗ്രിഗേറ്റ് 90 ശതമാനവും അതിന് മുകളിൽ മാർക്ക് ലഭിച്ചവരുമായ വിമുക്തഭടന്മാരുടെ മക്കൾക്ക് ഒറ്റത്തവണ ടോപ് സ്കോറർ ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ സർവീസ് പ്ലസ് മുഖേന സമർപ്പിക്കാവുന്ന തീയതി സെപ്റ്റംബർ 15 വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0477 2245673.

റെയിൽവേ ഗേറ്റ് അടച്ചിടുംചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 36 (ആഞ്ഞിലിപാലം ഗേറ്റ്)...
31/08/2026

റെയിൽവേ ഗേറ്റ് അടച്ചിടും

ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 36 (ആഞ്ഞിലിപാലം ഗേറ്റ്) സെപ്റ്റംബർ ഒന്ന് രാത്രി എട്ട് മണി മുതൽ സെപ്റ്റംബർ രണ്ട് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 37 (പതിനൊന്നാം മൈൽ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 35 (വല്ലേ ഗേറ്റ്) വഴിയോ പോകണം.

ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 43 (കണിച്ചുകുളങ്ങര ഗേറ്റ്) സെപ്റ്റംബർ ഒന്ന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 44 (എസ്.എൽ.പുരം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) വഴിയോ പോകണം.

വാഹന പുനർലേലംജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ ആർ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ജില്ലയിലെ അൺ എക്കണോമിക്...
31/08/2026

വാഹന പുനർലേലം

ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ ആർ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ജില്ലയിലെ അൺ എക്കണോമിക്കൽ ആയതുമായ ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ രണ്ടെണ്ണം (കെഎൽ 01 ബിആർ 9372 ടാറ്റ സുമോ, കെഎൽ 01 ബിആർ 9471 ടാറ്റ സുമോ) സ്ട്രാപ്പായി കണ്ടംനേഷൻ നടത്തുന്നതിനുള്ള പുനർലേലം സെപ്റ്റംബർ ഏഴ് രാവിലെ 11 മുതൽ 4.30 വരെ ഓൺലൈനായി എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റായ www.mstcecommerce.com മുഖേന നടത്തും. വാഹനങ്ങൾ പരിശോധിക്കണം എന്നുള്ളവർക്ക് ലേല തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ അഞ്ച് വരെ ജില്ലാ സായുധസേനാ ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാം. ഫോൺ: 9497931554.

സ്പോട്ട് അഡ്‌മിഷൻമാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്‌സ് കോളേജിൽ 2026-27 അധ്യയന വർഷം ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (ബിഎഫ്എ) പ്രവേ...
31/08/2026

സ്പോട്ട് അഡ്‌മിഷൻ

മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്‌സ് കോളേജിൽ 2026-27 അധ്യയന വർഷം ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (ബിഎഫ്എ) പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള ഒന്നാം വർഷ ബി എഫ് എ ബാച്ചിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്കായി സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. വിദ്യാർഥികൾ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് മുൻപായി മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്‌സ് കോളേജിൽ റിപ്പോർട്ട് ചെയ്യണം. 11 മണിക്ക് ശേഷം വരുന്നവരെ സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫീസായി 9820 രൂപ, സംവരണ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ കൂടി കൊണ്ടുവരണം. ഫോൺ: 0479 2341199, 7511138088.

അങ്കണവാടികളിൽ പാൽ, മുട്ട വിതരണംതൈക്കാട്ടുശ്ശേരി ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിന്റെ പരിധിയിലുള്ള ചേന്നംപള്ളിപ്പുറം, തൈക്കാട്ട...
31/08/2026

അങ്കണവാടികളിൽ പാൽ, മുട്ട വിതരണം

തൈക്കാട്ടുശ്ശേരി ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിന്റെ പരിധിയിലുള്ള ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026 ഓഗസ്റ്റ് മുതൽ 2027 മാർച്ച് വരെ കാലയളവിൽ പാൽ, കോഴിമുട്ട വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ എട്ട് ഉച്ച ഒരു മണി. ഫോൺ: 8281999145.

മന്ത്രി എ പി അനിൽകുമാറിന്റെ അധ്യക്ഷതയിൽ  ആലപ്പുഴകലക്ടറേറ്റിൽ ചേർന്ന റവന്യൂ വകുപ്പ് അവലോകനയോഗത്തിൽ നിന്ന്
31/08/2026

മന്ത്രി എ പി അനിൽകുമാറിന്റെ അധ്യക്ഷതയിൽ ആലപ്പുഴകലക്ടറേറ്റിൽ ചേർന്ന റവന്യൂ വകുപ്പ് അവലോകനയോഗത്തിൽ നിന്ന്

-ദുരന്തപ്രതിരോധം-ആലപ്പുഴയ്ക്ക് പ്രത്യേക പാക്കേജ് പരിഗണനയിൽ: റവന്യൂ മന്ത്രി എ പി അനിൽകുമാർകാലവർഷകെടുതി  ഉൾപ്പടെയുള്ള ദുരന...
31/08/2026

-ദുരന്തപ്രതിരോധം-

ആലപ്പുഴയ്ക്ക് പ്രത്യേക പാക്കേജ് പരിഗണനയിൽ: റവന്യൂ മന്ത്രി എ പി അനിൽകുമാർ

കാലവർഷകെടുതി ഉൾപ്പടെയുള്ള ദുരന്തസാഹചര്യങ്ങൾ കാര്യക്ഷമമായി പ്രതിരോധിക്കാൻ ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയസാഹചര്യം ഒഴിവാക്കാൻ ജലാശയങ്ങളിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം സാധ്യമാക്കും.
100 ദിനകർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ തീരദേശ-മൽസ്യത്തൊഴിലാളി വിഭാഗങ്ങളിൽ അർഹരായ മുഴുവനാളുകൾക്കും പട്ടയം വിതരണം ചെയ്യും. ജില്ലയിൽ നിന്ന് ലഭിച്ച 419 പട്ടയ അപേക്ഷകളും പരിഗണിക്കും. റവന്യൂ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാകണമെന്നും മന്ത്രി നിർദേശിച്ചു.

ഡിജിറ്റൽ സർവ്വേ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് കൂടുതൽ സർവേയർമാരെ താൽകാലികമായി നിയമിക്കും. നിലവിൽ 16 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായി, 14 ഇടങ്ങളിൽ തുടരുന്നു. തരംമാറ്റാനുള്ള അപേക്ഷകൾ അതിവേഗം തീർപ്പാക്കും. 38 സ്മാർട്ട് വില്ലജ് ഓഫീസുകളുടെ നിർമാണം പൂർത്തിയായി; 14 ഇടങ്ങളിൽ നിർമാണം തുടരുന്നു. വീയപുരം, ചുനക്കര, മാന്നാർ എന്നിവിടങ്ങളിലെ സ്മാർട്ട് വില്ലജ് ഓഫീസുകളുടെ ഉദ്‌ഘാടനം, 6700 തരംമാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ, 26 പട്ടയ വിതരണം, അനധികൃത കൈയേറ്റവുമായി ബന്ധപ്പെട്ട 60 കേസുകൾ, ഭൂനികുതിയിലൂടെ നാലുകോടി രൂപയുടെ സമാഹരണം എന്നിവ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.

ജില്ലയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 99.9 ശതമാനം ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. അരൂർ-തുറവൂർ ഉയരപാത, തുറവൂർ-പറവൂർ-കൊറ്റുകുളങ്ങര-ഓച്ചിറ മേഖലകളിലെ നിർമാണം വേഗത്തിലാക്കൽ എന്നിവയ്ക്ക് നടപടി സ്വീകരിക്കും. തീരദേശ പാത, വികസനജംഗ്ഷൻ-സൗത്ത് ചെല്ലാനം, ചെങ്ങന്നൂർ ബൈപാസ് എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം 939 ഭവനനാശ കേസുകൾക്ക് ധനസഹായം നൽകി; ഈ വർഷം 406 അപേക്ഷകൾ ലഭിച്ചു.

ലാൻഡ് റവന്യൂ കമ്മീഷണർ എച്ച് ദിനേശൻ, സർവ്വേ-ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് ഡയറക്ടർ ഡോ. ജെ ഒ അരുൺ, ജില്ലാ കലക്ടർ ഷാജി വി നായർ, എ ഡി എം സി പ്രേംജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി റവന്യു മന്ത്രി ഓൺലൈൻ യോഗം നടത്തി.

അഭിമുഖംജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ മൂന്ന് രാവിലെ 10.30ന് ചേർത്തല ടൗൺ എംപ...
31/08/2026

അഭിമുഖം

ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ മൂന്ന് രാവിലെ 10.30ന് ചേർത്തല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. പ്ലസ് ടു, ബിരുദം, എം.കോം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18നും 45 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ : 0477 2230624, 8304057735, 0478 2813038

വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചുജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി വാഹനം (ജീപ്പ്/ കാർ) വാടകയ്ക്ക് ന...
31/08/2026

വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി വാഹനം (ജീപ്പ്/ കാർ) വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ ഏഴു വൈകീട്ട് 3 മണി. വിശദവിവരങ്ങൾക്ക് ആലപ്പുഴ കോൺവെന്റ് സ്ക്വയറിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ : 0477-2241644.

Address

Alappuzha
688001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

914772251349

Alerts

Be the first to know and let us send you an email when District Information Office Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Office Alappuzha:

Shortcuts

Share