01/09/2026
ആനപ്രമ്പാല്‍ പള്ളി
ശതോത്തര പ്ലാറ്റിനം ജൂബിലിയുടേ നിറവില
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ ആനപ്രമ്പാല്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി 175-ാം വയസിലേക്ക് 1852 ല്‍ നിരണം പള്ളിയുടെ കുരിശ് പള്ളിയായി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ തുടക്കം കുറിച്ച ഈ ദേവാലയം ഇന്ന് നാടിന് ശോഭയായി നാനാജാതി മതസ്ഥരുടെ പ്രാര്‍ത്ഥനാ കേന്ദ്രമായും നിലകൊള്ളുന്നു.
ശതോത്തര പ്ലാറ്റിനം ജൂബിലി വിപുവമായി ആഘോഷിക്കുന്നതിന് പ്രത്യേക സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സെപ്റ്റംബര്‍ 6 ന് ദേവാലയം സ്ഥാപിക്കുന്നതിന് പ്രവര്‍ത്തിച്ച പൂര്‍വ്വ പിതാക്കന്‍മാരേ അനുസ്മരിച്ച് കൊണ്ട് രാവിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയും,സെമിത്തേരിയില്‍ പ്രത്യേക ധൂപ പ്രാര്‍ത്ഥനയും നടക്കും സെപ്റ്റംബര്‍ 12 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നിരണം പള്ളിയില്‍ നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ച് നിരവധിവാഹനങ്ങളുടെ അകമ്പടിയില്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളോടെ പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ ഇടവക വികാരി . ഫാ. ലിജു പി ചെറിയാന്‍ ജൂബിലി പതാക ഉയര്‍ത്തുന്നു. സെപ്റ്റംബര്‍ 13 രാവിലെ നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ . ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കേരളത്തിന്‍റെ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീമതി. ഷാനിമോള്‍ ഉസ്മാന്‍ ഉത്ഘാടനം ചെയ്യുന്നതുമാണ്,മാവേലിക്കര എം.പി. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് , കുട്ടനാട്എം.എല്‍.എ. ശ്രീ.റെജിചെറിയാന്‍ മലങ്കര സഭാ സെക്രട്ടറി അഡ്വ. ബിജുഉമ്മന്‍ വിവിധ സഭകളുടെവികാരിമാര്‍,തൃതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
ശതോത്തര പ്ലാറ്റിനം ജൂബിലിആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി പ്രസിഡന്‍റ് ഫാ. ലിജു പി ചെറിയാന്‍ ,വൈസ്പ്രസിഡന്‍റ് മാരായി ഫാ.ഡോ.മാത്യൂസ് ജോണ്‍ മനയില്‍ ,ഫാ. കെ.എം.ജേക്കബ് കോതപ്പുഴശേരില്‍ , ജേക്കബ് മാമ്മന്‍ അമ്പ്രയില്‍ ,
(ജനറല്‍ കണ്‍വീനര്‍)
ഷാജിഅലക്സ് (ട്രസ്റ്റി ) , വര്‍ഗീസ്കോലത്തുപറമ്പില്‍ (സെക്രട്ടറി& പബ്ലിസിറ്റി ) ,റെജി കെ ജോസഫ് (പ്രോഗ്രാം കമ്മറ്റി) ,
റെജികോതപ്പുഴശേരില്‍ (ഫുഡ്കമ്മറ്റി),
സാറാമ്മ മോട്ടി (റിസപ്ഷന്‍ കമ്മറ്റി)
ഷാരോണ്‍ ജോസഫ് (മീഡിയ കമ്മറ്റി )
എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍,
സമുവേല്‍ ജോര്‍ജ്ജ് ,
ചെറിയാന്‍ തോമസ് , ബെന്നിജോസഫ്, സുധിന്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.