National Health Mission Alappuzha

Call Directions Website Contact the organization

National Health Mission Alappuzha Official page of National Health Mission - Arogyakeralam Alappuzha.

ജില്ലയ്ക്ക് കനിവ് 108 ആംബുലൻസുകൾ  ഗുരുതരാവസ്ഥയിലുള്ളവരെയും നവജാത ശിശുക്കളെയും  അടിയന്തര പരിചരണം ഉള്ള ഇടങ്ങളിലേക്ക് സുരക്...
16/11/2026

ജില്ലയ്ക്ക് കനിവ് 108 ആംബുലൻസുകൾ


ഗുരുതരാവസ്ഥയിലുള്ളവരെയും നവജാത ശിശുക്കളെയും അടിയന്തര പരിചരണം ഉള്ള ഇടങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ ഉള്ള ആംബുലൻസുകൾ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ജനറൽ ആശുപത്രിക്ക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസും കായംകുളം താലൂക്ക് ആശുപത്രിക്ക് നീയോ നെറ്റൽ ഐസിയു ആംബുലൻസുമാണ് ലഭിച്ചത്

ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ ശിശുദിനാഘോഷം 2026ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026-ലെ ശിശുദിനാ...
14/11/2026

ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ ശിശുദിനാഘോഷം 2026

ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026-ലെ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ശിശുദിന റാലിയോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ ജില്ലാ പ്രോഗ്രാം മാനേജർ Dr. Laiju. S ശിശുദിന സന്ദേശവും ആശംസകളും നേർന്നു.

തുടർന്ന് DEIC-യിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു.

മടങ്ങിവരാൻ  ഒരു വിളി......വൈകാരിക സംഘർഷങ്ങളിലും പങ്കുവെക്കാനാവാത്ത പ്രശ്നങ്ങളെ കുറിച്ചുള്ള  ആധി യിലും തളർന്ന് മരണത്തിലേക...
30/10/2026

മടങ്ങിവരാൻ ഒരു വിളി......

വൈകാരിക സംഘർഷങ്ങളിലും പങ്കുവെക്കാനാവാത്ത പ്രശ്നങ്ങളെ കുറിച്ചുള്ള ആധി യിലും തളർന്ന് മരണത്തിലേക്ക് നടന്നു പോകുന്നവരുണ്ട്. നികത്താനാവാത്ത വേർപിരിയലിൽ ഒറ്റപ്പെട്ട് പോകുന്നവരുണ്ട്. ലഹരിയുടെ ചതിക്കെണിയിൽ വീണ് തിരുത്തണമെന്ന ആഗ്രഹത്തോടെ നിസ്സഹായരായി നിൽക്കുന്നവരുണ്ട്. പറയാൻ ഒരിടം ഉണ്ടെങ്കിൽ.. കേൾക്കാൻ ഒരാൾ ഉണ്ടെങ്കിൽ.... ശരിയായ ദിശയിലേക്ക് ചിന്തകളിലേക്ക് നയിക്കാൻ ഒരാൾ ഉണ്ടെങ്കിൽ.... സന്തോഷമുള്ള ജീവിതത്തിലേക്ക് മടങ്ങിവരാനാവും. ആരോഗ്യവകുപ്പിന്റെ ടെലിമനസ്സ് നമ്പർ പങ്കിടുക.

അഭിമാന നേട്ടവുമായി ആറാട്ടുപുഴയിലെ ആരോഗ്യ സ്ഥാപനങ്ങൾആലപ്പുഴ ജില്ലയിൽ തന്നെ ആദ്യമായി ഒരു പഞ്ചായത്തിലെ 5 ആരോഗ്യ കേന്ദ്രങ്ങൾ...
30/10/2026

അഭിമാന നേട്ടവുമായി ആറാട്ടുപുഴയിലെ ആരോഗ്യ സ്ഥാപനങ്ങൾ

ആലപ്പുഴ ജില്ലയിൽ തന്നെ ആദ്യമായി ഒരു പഞ്ചായത്തിലെ 5 ആരോഗ്യ കേന്ദ്രങ്ങൾ ഒരാശുപത്രി, ഒരു മെയിൻ സെൻറർ, മൂന്നു ഉപ കേന്ദ്രങ്ങൾ എന്നിവ ഒരുമിച്ച് NQAS അംഗീകാരം കരസ്ഥമാക്കിയത്.

പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കിയ പദ്ധതിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് .....

മസ്തിഷ്കാഘാതംരക്തചംക്രമണവ്യവസ്ഥയിൽ ഉത്ഭവിക്കുന്നതും, 24 മണിക്കൂറിലധികം നീണ്ടുനിൽക്കുകയോ മരണത്തിൽ കലാശിക്കുകയോ ചെയ്യുന്നത...
28/10/2026

മസ്തിഷ്കാഘാതം

രക്തചംക്രമണവ്യവസ്ഥയിൽ ഉത്ഭവിക്കുന്നതും, 24 മണിക്കൂറിലധികം നീണ്ടുനിൽക്കുകയോ മരണത്തിൽ കലാശിക്കുകയോ ചെയ്യുന്നതുമായ മസ്തിഷ്കത്തിലെ കേന്ദ്രീകൃതമായ (ചിലപ്പോൾ വ്യാപകവും ആകാം) പ്രവർത്തനത്തകരാറിനെയാണു മസ്തിഷ്കാഘാതം (Cerebrovascular Accident; CVA) അഥവാ സ്ട്രോക്ക് (Stroke) എന്ന് ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്നത് . 24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള അവസ്ഥയേയും, അതല്ല ഇനി ലക്ഷണങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുകയും അതേസമയം തലച്ചോറിന്റെ സ്കാൻ ചിത്രത്തിൽ രോഗചികിത്സാപരമായി പ്രാധാന്യമുള്ള ഒരു ക്ഷതം (lesion) ദൃശ്യമാകുകയും ചെയ്യുന്നുവെങ്കിൽ അതിനെയും മസ്തിക്ഷാകാഘാതമായി നി‌‌ർവചിക്കാം എന്നാണു നിലവിലെ വൈദ്യശാസ്ത്ര സമവായം.

കാരണങ്ങൾ.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ അടവ് സംഭവിക്കുകയോ രക്തധമനി പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തന്മൂലം മസ്തിഷ്കകലകൾക്ക് ലഭിക്കുന്ന ജീവവായുവും പോഷകങ്ങളും തടയപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. ഇതിനെത്തുടർന്നുണ്ടാകുന്ന നാഡീവ്യവസ്ഥയിലെ തകരാറുകൾമൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളിൽ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളിൽ സ്പർശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂർണമായോ നഷ്ടമാകുക, കണ്ണുകൾ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, നടക്കുമ്പോൾ വശങ്ങളിലേക്ക് ചരിയുക, വിവിധപ്രവർത്തികൾ ചെയ്യാൻ പറ്റായ്‌‌ക, എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ ചിലത് രോഗിയിൽ ദൃശ്യമാകുന്നു. ബോധക്ഷയം, തലകറക്കം, സ്ഥലകാലബോധം നഷ്ടമാകൽ, അപസ്മാരം (ജന്നി),തലവേദന എന്നിവയും ലക്ഷണങ്ങളിലുൾപ്പെടാം.

ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക.

രക്തമർദ്ദം, കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം എന്നിവ നിയന്ത്രിച്ചു നിർത്തൽ, സ്ഥിരമായ വ്യായാമം, പുകവലിയൊഴിവാക്കൽ എന്നിവയിലൂടെ മസ്തിഷ്കാഘാത സാധ്യത കുറയ്ക്കാം. നേരത്തേ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗിക്ക് അടിയന്തര ചികിത്സ നൽകുകയാണെങ്കിൽ നാഡീക്ഷയത്തിന്റെയും പക്ഷാഘാതത്തിന്റെയും ആക്കം കുറയ്ക്കാനാവും.

28/10/2026

മിഴിവ്...

മിഴിവ്...
ADHD മാസാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ മിഴിവ് ശ്രദ്ധയുടെ ഉത്സവം സംഘടിപ്പിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ ഷാജി വി നായർ IAS നിർവഹിച്ചു. ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിലെ തുടർപരിചരണത്തിലുള്ള കുട്ടികളുടെ കലാപരിപാടികൾ, മത്സരങ്ങൾ, അമ്മമാരുടെ കലാപരിപാടികൾ, രക്ഷിതാക്കളുടെ പോസിറ്റീവ് സ്പീക്കിംഗ് സെഷൻ, മാതാപിതാക്കൾക്കായി അവബോധ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വിദ്യ പിവി ആരോഗ്യ സന്ദേശം നൽകി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ലൈജു എസ് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അനൂപ് K, ജില്ലാ RCH ഓഫീസർ ഡോ ലക്ഷ്മി കൃഷ്ണൻ , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ ചിത്ര ഐ, ജില്ലാ ലാബ് ഓഫീസർ ശ്രീമതി S ജയ പ്രാരംഭ ഇടപെടൽ കേന്ദ്രം മാനേജർ ശ്രീമതി PM മഞ്ജു ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള RBSK പദ്ധതിയുടെ ഭാഗമായിട്ടാണ് DEIC പ്രവർത്തിക്കുന്നത് .കുട്ടികളിൽ ജന്മനാ ഉണ്ടാകുന്നതോ അല്ലാത്തതോ ആയ മാനസിക ശാരീരിക വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സയിലൂടെയും തുടർച്ചയായ പരിചരണത്തിലൂടെയും തീവ്രത കുറയ്ക്കുന്നതിനും നിലവിലെ ശേഷികളെ മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ പരിചരണ സംവിധാനങ്ങൾ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ ഉണ്ട്. ജന്മനാ ഉള്ള ശാരീരിക വൈകല്യങ്ങൾ, പെരുമാറ്റത്തിലെ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, ചലന വൈകല്യങ്ങൾ, സംസാര ഉച്ചാരണ വൈകല്യങ്ങൾ, കാഴ്ച വൈകല്യങ്ങൾ, ദന്തക്ഷയം തുടങ്ങി കുട്ടികളിൽ കണ്ടുവരുന്ന 30 ഓളം അസുഖങ്ങൾക്ക് കേന്ദ്രത്തിൽ ചികിത്സാ സൗകര്യം ഉണ്ട് പീഡിയാട്രീഷൻ, ഡെന്റൽ സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് തുടങ്ങി വിവിധ തെറാപ്പിസ്റ്റുകളുടെ സേവനവും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നു.
സാമൂഹിക ആരോഗ്യ കേന്ദ്രം മുഹമ്മയിലെ മെഡിക്കൽ ഓഫീസർ ഡോ അശ്വതി ഇ എസ് (സൈക്യാട്രിസ്റ്റ്) രക്ഷകർത്താക്കൾക്ക് ബോധ വൽക്കരണ ക്ലാസ് എടുത്തു. വ്യക്തിപരമായി സംശയ ദൂരീകരണം നടത്തി

Send a message to learn more

27/10/2026
മിഴിവ്: ശ്രദ്ധയുടെ ആഘോഷം
26/10/2026

മിഴിവ്: ശ്രദ്ധയുടെ ആഘോഷം

24/10/2026

October 24 World Polio Day

റോട്ടറി ഇൻ്റർനാഷണൽ ആണ് ലോക പോളിയോ ദിനത്തിൻ്റെ പ്രയോക്താക്കൾ. ആദ്യമായി പോളിയോ വാക്സിൻ വികസിപ്പിച്ച *ഡോ. ജോനാസ് സാൽക്കിന്റെ* ജന്മദിനമായ ഒക്ടോബർ 24-നാണ് ഇത് ആചരിക്കുന്നത്. പോളിയോ നിർമാർജനത്തിനായുള്ള ആഗോള ശ്രമങ്ങളെക്കുറിച്ച് ഓർക്കാനും രോഗത്തെ പൂർണമായി തുടച്ചുനീക്കാൻ ആളുകളെ പ്രേരിപ്പിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു.

ജോനാസ് സാൽക്കും സംഘവും ചേർന്ന് 1952-ൽ നിർജ്ജീവ പോളിയോ വാക്സിൻ (IPV) വികസിപ്പിച്ചു. 1955-ൽ ഈ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി.

1961-ൽ ആൽബർട്ട് സേബിൻ ദുർബലപ്പെടുത്തിയ വൈറസുകൾ ഉപയോഗിച്ച് ഓറൽ പോളിയോ വാക്സിൻ (OPV) വികസിപ്പിച്ചു. ഇത് കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുകൊണ്ട് ലോകമെമ്പാടും പ്രതിരോധ കുത്തിവയ്പ്പ് എളുപ്പത്തിലായി.

ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടിക പ്രകാരം നമ്മുടെ കുഞ്ഞുങ്ങൾക്ക് ഓറൽ പോളിയോ വാക്സിനും (OPV) ഫ്രാക്ഷണൽ ഇനാക്ടിവേറ്റഡ് പോളിയോ വാക്സിനും(IPV) നൽകുന്നുണ്ട്.

ജനന സമയത്ത�

വെളിയനാട് സി.എച്ച്.സിയിൽ ‘കാതോർക്കാം’ ശ്രവണ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു; 88 പേർക്ക് സേവനം ലഭ്യമാക്കിആലപ്പുഴ: ദേശീയ ബ...
24/10/2026

വെളിയനാട് സി.എച്ച്.സിയിൽ ‘കാതോർക്കാം’ ശ്രവണ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു; 88 പേർക്ക് സേവനം ലഭ്യമാക്കി
ആലപ്പുഴ: ദേശീയ ബധിരതാ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ (NPPCD) ഭാഗമായി പൊതുജനങ്ങൾക്ക് ഇ.എൻ.ടി, ശ്രവണ പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ‘കാതോർക്കാം’ ശ്രവണ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ വെളിയനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) ഒക്ടോബർ 24-നായിരുന്നു ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത ആകെ 88 പേർക്ക് വിദഗ്ധ ഇ.എൻ.ടി പരിശോധനയും കൺസൾട്ടേഷനും ലഭ്യമാക്കി. ഇ.എൻ.ടി വിദഗ്ധരായ ഡോ. സെൻ പി. എ, ഡോ. അനുഷ, ഓഡിയോളജിസ്റ്റ് വിപിൻ കുമാർ, ഓഡിയോളജിക്കൽ അസിസ്റ്റന്റ് നീനു എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
ക്യാമ്പിൽ പങ്കെടുത്തവരിൽ 42 പേർക്ക് പ്രാഥമിക പ്യുവർ ടോൺ ഓഡിയോമെട്രി (PTA) പരിശോധന നടത്തുകയും 5 പേരുടെ ചെവിയിലെ മെഴുക് നീക്കം ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാവുന്ന ചെവിസംബന്ധമായ രോഗാവസ്ഥകളുള്ള 7 പേർക്ക് ശസ്ത്രക്രിയയെക്കുറിച്ച് കൗൺസലിങ് നൽകി. ഇവരെ വിശദമായ പരിശോധനകൾക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് നിർദേശിച്ചു.
തൊഴിൽ സാഹചര്യങ്ങൾ കാരണം കേൾവിക്കുറവിന് സാധ്യതയുള്ള ഒരു യുവാവിനെ കണ്ടെത്തി വിശദമായ പരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കൂടാതെ നേരത്തെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജ്യേഷ്ഠസഹോദരനുള്ള, നാലുമാസം പ്രായമുള്ള ഒരു കുഞ്ഞിന് ഡിസ്റ്റോർഷൻ പ്രൊഡക്റ്റ് ഒട്ടോഅക്കോസ്റ്റിക് എമിഷൻസ് (DPOAE) ശ്രവണ പരിശോധനയിൽ വ്യതിയാനം കണ്ടെത്തി. ഈ കുഞ്ഞിന് തുടർപരിശോധന ഉറപ്പാക്കുന്നതിനായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ബ്രെയിൻസ്റ്റെം ഇവോക്ക്ഡ് റെസ്പോൺസ് ഓഡിയോമെട്രി (BERA) പരിശോധനയ്ക്കുള്ള അപ്പോയിന്റ്മെന്റ് ക്രമീകരിച്ചു.
തൊഴിൽപരമായ ശബ്ദസമ്പർക്കം മൂലമുള്ള കേൾവിക്കുറവ് യഥാസമയം തിരിച്ചറിയാനും, നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്രവണ വൈകല്യ സാധ്യത നേരത്തെ കണ്ടെത്തി തുടർപരിശോധനയ്ക്ക് റഫർ ചെയ്യാനും സാധിച്ചത് സമൂഹതലത്തിലുള്ള ശ്രവണ പരിശോധനകളുടെയും സമയബന്ധിതമായ ഇടപെടലിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ജില്ലയിൽ ശ്രവണാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗനിർണയവും ചികിത്സയും സമയബന്ധിതമായി ഉറപ്പാക്കുന്നതിനുമായി പ്രത്യേകം നടപ്പിലാക്കുന്ന പദ്ധതിയാണ് "കാതോർക്കാം " .

Address

Kottaram Building, Genaral Hospital Compound
Alleppey
688011

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919946105778

Alerts

Be the first to know and let us send you an email when National Health Mission Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National Health Mission Alappuzha:

Shortcuts

Share

Nearby government services