Anchal Voice

Call Directions Contact the organization

Anchal Voice Anchal is a very fast developing town in the east central part of Kollam district of Kerala, India. It is the second fastest developing town in Kerala മീ.
(245)

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് അഞ്ചൽ. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌. അഞ്ചലിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങൾ പുനലൂർ, കൊട്ടാരക്കര, കുളത്തൂപ്പുഴ, ആയൂർ എന്നിവയാണ്.അഞ്ചലിന് അടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര സ്ഥലങ്ങൾ ആണ് ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസ പദ്ധതി തെന്മല, ചടയമംഗലം ജടായു പാറ, ആനക്കുളം കുടുക്കത്തു പാറ ,തടിക്കാട്‌ മലമേല്‍ പാറ , കോട്ടുക്കൽ ഗുഹാക്ഷേത്രം,പാലരുവി വെള്ളച്ചാട്ടം (45 കിലോമീറ്റർ അകലെ) എന്നിവ. തെന്മല പരിസ്ഥിതി-വിനോദസഞ്ചാര കേന്ദ്രം 28 കിലോമീറ്റർ അകലെയാണ്.ഇന്ത്യയിലെ പ്രധാന ഓയില്‍ പാം പ്ലാന്റെഷന്‍ ....Etc...

അഞ്ചലിന് ആ പേരുവരുവാന്‍ പല കാരണങ്ങള്‍ ഉണ്ട് അതിലൊന്ന് അഞ്ചല്‍ ആപ്പീസ് എന്നറിയപ്പെട്ടിരുന്ന തപാല്‍ അപ്പീസിന്റെ സാന്നിധ്യം ആയിരുന്നു

മറ്റൊന്ന് അഞ്ചലിലെ അഞ്ചു തര്‍ക്കങ്ങള്‍ ആണ് അവകള്‍ ഇതാണ്

1.ഏറം ചിറ കുളമോ ചിറയോ?
അഞ്ചലിൽ നിന്നും ഏകദേശം 4 കി.മീ. ഉള്ളിൽ ഏറം ജംഗ്ഷനു സമീപത്തയിട്ടാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഇതു കുളമാണോ ചിറയാണോ എന്നൊരു തർക്കം നിലനിൽക്കുന്നുണ്ട്. സാധാരണ കുളങ്ങളേക്കാൾ വലുതും ചിറയേക്കാൾ ചെറുതും, രൂപം കൊണ്ട് തിരിച്ചറിയാൻ പറ്റാത്തതുമാണ്. കുളം എന്നത് വൃത്താകൃതിയിലും ചിറ എന്നത് ചതുരാകൃതിയിലും ആണ്. ഈ കുളത്തിന്റെ ആകൃതി ഇതുരണ്ടും അല്ലാത്തതിനാലാണ് പ്രസ്തുത സംശയം നിലനിൽക്കുന്നത്.

2.അഗസ്ത്യകോട് മുനി ആണോ പെണ്ണോ ?
അഞ്ചലിൽ നിന്നും ഏകദേശം 1.5 കി.മീ. ഉള്ളിൽ , അഞ്ചലിൽ നിന്നും പുനലൂർ പോകുന്ന വഴിയിൽ മെയിൻ റോഡിൽ നിന്നും അല്പം അകത്തേക്ക് മാറി അഗസ്ത്യക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ ക്ഷേത്രത്തെ ക്കുറിച്ചാണ് രണ്ടാമത്തെ തർക്കം. ഈ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആണാണോ അതോ പെണ്ണാണോ എന്നത് ഇതുവരെയും കണ്ടെത്താൻ കഴിയാത്ത ഒരു സംഗതിയാണ്. എങ്കിലും ഇപ്പോഴും ഇവിടെ ശിവന്റെ ആരാധനയാണ് നടത്തപ്പെടുന്നത്. എല്ലാ വർഷവും ശിവരാത്രിക്ക് മറ്റെല്ലാ ശിവക്ഷേത്രങ്ങളിലെപ്പോലെ ഉത്സവം ആഘോഷിക്കുന്നു

3.ഏറം അമ്പലം കരയ്ക്കോ വയലിലോ ?
ഏറം ജംഗ്ഷനിൽ കാണപ്പെടുന്ന ക്ഷേത്രം വയലിനു നടുവിലായ് മൺതിട്ടയിൽ ചുറ്റുമതിലോട് കൂടി കാണപ്പെടുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തെ വയലിൽ തേവർ എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പാർത്ഥസാരഥിയാണ്.

4.വടമന്‍ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ ?? ഏറത്തുനിന്നും ഏകദേശം 1.5 കി. കിഴക്കുമാറി വടമൺ സ്ഥിതിചെയ്യുന്നു. ഈ കാഞ്ഞിരം സ്ഥിതിചെയ്യുന്നത് വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്താണ്. ഈ ക്ഷേത്രക്കുളത്തിന്റെ കരയിൽ നിൽക്കുന്ന കാഞ്ഞിരത്തിൽ ഒരു ശിഖരത്തിന്റെ ഇലകളും കായ്കളും മധുരമുള്ളതാണ്.ഈ ശിഖരം ഏതാണെന്ന് ഇതുവരെയും ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പലർക്കും മധുരമുള്ള ഇലകളും കായ്കളും ലഭിച്ചിട്ടുണ്ട്.

5.കുരുമക്കാട്ടു പിള്ള ഇല്ലതിലോ സ്വരുപത്തിലോ

ജന സമ്പർക്ക പരിപാടിയുമായി പുനലൂർ എം. എൽ. എ. പഞ്ചായത്തുകളിലേക്ക്പുനലൂർ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും ആ...
31/10/2026

ജന സമ്പർക്ക പരിപാടിയുമായി പുനലൂർ എം. എൽ. എ. പഞ്ചായത്തുകളിലേക്ക്

പുനലൂർ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും ആനുകൂല്യങ്ങൾ അർഹർക്ക് ലഭിക്കുന്നു എന്ന് ഉറപ്പിക്കുന്നതിനായി ജനസമ്പർക്ക പരിപാടിയുമായി പുനലൂർ MLA. നവംബർ 5 ന് ആര്യങ്കാവ് പഞ്ചായത്തിലാണ് ആദ്യ പരിപാടി. തുടർന്ന് പുനലൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും പരിപാടി നടക്കും.

ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ അധികാരികളുടേയും സാന്നിധ്യം പരിപാടിയിൽ ഉറപ്പാക്കുന്ന് MLA അറിയിച്ചു.

യോഗ തീയതികൾ

5/11 - ആര്യങ്കാവ്
10/11 - ഇടമുളയ്ക്കൽ
17/11 - തെന്മല
24/11 - അഞ്ചൽ
3/12 - കുളത്തൂപ്പുഴ
10/12 - കരവാളൂർ
17/12 - ഏരൂർ
22/12 - പുനലൂർ നഗരസഭ

സ്വന്തം മകളെ പഠിപ്പിച്ചുതുടങ്ങി, ഇന്ന് നാടിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റുന്ന ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി തന...
25/10/2026

സ്വന്തം മകളെ പഠിപ്പിച്ചുതുടങ്ങി, ഇന്ന് നാടിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റുന്ന ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി തന്റെ സംരംഭത്തെ മാറ്റിയ അഞ്ചൽ സ്വദേശിനി അർച്ചന ടീച്ചറുടെ യാത്ര...

ഒരു സാധാരണ കുടുംബത്തിൽ നിന്നും വലിയ സ്വപ്നങ്ങളുമായി ജീവിത വിജയം നേടിയെടുത്ത അർച്ചന മുരളി വിദ്യാഭ്യാസ രംഗത്ത് ഇന്ന് മാതൃകയാവുകയാണ്.

കേരള സംസ്ഥാന ഹൈ-ടെക് ഫാർമർ അവാർഡ് ജേതാവായ അനീഷ് അഞ്ചലിന്റെ ഭാര്യയായ അർച്ചന, പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയാണ് ഇന്ന് ഈ നിലയിലേക്ക് ഉയർന്നിരിക്കുന്നത്. എം.എസ്.സി., ബി.എഡ് (മാത്സ്) ബിരുദധാരിയായ അവർ, കുട്ടികളിലെ മൊബൈൽ അഡിക്ഷൻ പൂർണ്ണമായി മാറ്റിയെടുക്കണമെന്ന വലിയ ലക്ഷ്യത്തോടെ ചൈൽഡ് സൈക്കോളജിയും ഹിപ്നോതെറാപ്പിയും അഭ്യസിച്ചിട്ടുണ്ട്. സ്കൂളുകളിൽ അധ്യാപികയായി ജോലിക്ക് ശ്രമിച്ചെങ്കിലും ലക്ഷങ്ങളുടെ ഡൊണേഷൻ ആവശ്യമായി വന്നപ്പോൾ ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് പി.എസ്.സിക്ക് വേണ്ടി ഏറെനാൾ പരിശ്രമിച്ചെങ്കിലും ജോലി ലഭിക്കാതെ വന്ന ആ പ്രതിസന്ധിഘട്ടത്തിലാണ്, സ്വന്തം വീട്ടിലിരുന്ന് മകളായ മഹാലക്ഷ്മിയെ പഠിപ്പിച്ചുകൊണ്ട് അവർ പുതിയൊരു തുടക്കം കുറിച്ചത്.

8 വർഷത്തെ നീണ്ട ട്യൂഷൻ അനുഭവസമ്പത്തുള്ള അർച്ചന ടീച്ചറുടെ കീഴിൽ ആരംഭിച്ച ആ ചെറിയ സംരംഭം, ഇന്ന് 3 വർഷം പൂർത്തിയാക്കി നിൽക്കുന്ന ' *അർച്ചനാസ് എഡ്യു ക്രിയേഷൻസ്* ' എന്ന വലിയൊരു സ്ഥാപനമായി കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുള്ള കുട്ടികൾക്കുൾപ്പെടെ ആശ്രയമായി വളർന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 2026 നവംബർ ഒന്നു മുതൽ കരവാളൂരും പത്തനാപുരത്തും രണ്ട് പുതിയ ബ്രാഞ്ചുകൾ കൂടി ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുകയാണ്. ഇവിടെ നാൽപ്പതിലേറെ കുട്ടികളും നാലഞ്ചോളം അധ്യാപകരുമുണ്ട്. കേന്ദ്ര സർക്കാരിന്റെ MCA രജിസ്ട്രേഷനും ISO 9001:2015 സർട്ടിഫിക്കേഷനും, IAF & EIAC സർട്ടിഫിക്കറ്റോട് കൂടിയ *N.I.S.R* ന്റെ അബാക്കസ് കോഴ്സും ഇവിടെ നടത്തി പോരുന്നു. അബാക്കസ് പരിശീലനത്തിലൂടെ നിരവധി കുട്ടികളെ റാങ്ക് ഹോഴ്ഡേഴ്സാക്കാനും, ഒട്ടനവധി പേരെ ചാമ്പ്യന്മാരും ചാമ്പ്യൻ ഓഫ് ചാമ്പ്യന്മാരുമാക്കി മാറ്റാനും അർച്ചന ടീച്ചറിന് സാധിച്ചിട്ടുണ്ട്.

കൂടാതെ മാത്‍സ് സ്പെഷ്യലൈസേഷനിലൂടെയും റെമഡിയൽ ടീച്ചിംഗിലൂടെയും (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നിവയിൽ എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ) കുട്ടികളുടെ പഠനഭയം പൂർണ്ണമായി മാറ്റിയെടുക്കാനും കഴിഞ്ഞിരിക്കുന്നു.

ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും പഠനഭാരം കുറയ്ക്കുന്നതിനുമായി നൽകുന്ന സവിശേഷമായ പരിശീലനങ്ങളാണ്. സ്കൂളിലെ കടുത്ത ടെൻഷനുകളും പഠനഭാരങ്ങളും കഴിഞ്ഞ് ട്യൂഷനിലെത്തുന്ന കുട്ടികൾ വളരെ വലിയ താല്പര്യത്തോടും സന്തോഷത്തോടുമാണ് ഇവിടെയെത്തുന്നത്.

ട്യൂഷൻ സമയം കഴിയുമ്പോൾ കുട്ടികൾ തങ്ങളുടെ മുഴുവൻ പഠനഭാരങ്ങളും അവിടെ ഇറക്കിവെച്ച്, പൂർണ്ണമായും ഫ്രീയായിട്ടാണ് വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടിൽച്ചെന്ന് ടെൻഷനുകളൊന്നുമില്ലാതെ സുഖമായി ഉറങ്ങി, പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഫ്രഷായി സ്കൂളിലേക്ക് പോകാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. ഇതിനായി പ്രത്യേക മെഡിറ്റേഷൻ, യോഗ സംവിധാനങ്ങളും മിനി ടർഫും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനായി സ്ഥാപനത്തിൽ ഒരു മിനി ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ട്യൂഷൻ സമയം കഴിഞ്ഞാൽ കുട്ടികൾ ഈ ലൈബ്രറിയിലെ പുസ്തകങ്ങളും പത്രങ്ങളും വായിക്കാൻ സമയം കണ്ടെത്തുന്നു. അതുപോലെ കുട്ടികളുടെ പുരോഗതിയും പ്രകടനവും വിലയിരുത്തുന്നതിനായി SPE (Students Performance Evaluator) എന്ന പേരിൽ ഒരു സ്പെഷ്യൽ വിംഗ് പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ കുട്ടികളെക്കൊണ്ട് റിവ്യൂ എഴുതിക്കുകയും വായിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം കുട്ടി അന്ന് എന്തൊക്കെ പഠിച്ചു, എന്തൊക്കെ ചെയ്തു എന്നതിന്റെ വിവരങ്ങൾ അടങ്ങിയ ട്രാക്കിംഗ് ഷീറ്റ് (Tracking Sheet) കൃത്യമായി അപ്ഡേറ്റ് ചെയ്ത് മാതാപിതാക്കളുടെ ഒപ്പോടുകൂടി നൽകുകയും, അടുത്ത ദിവസം അത് തിരികെ പരിശോധിക്കുകയും ചെയ്യുന്ന മികച്ചൊരു സിസ്റ്റവുമുണ്ട്.

പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷി വളർത്താൻ *വയലിൻ, ചെണ്ട, ഡ്രോയിംഗ്, ശാസ്ത്രീയ സംഗീതം, ചെസ്സ്, ഡാൻസ്* തുടങ്ങിയ കലാ-കായിക പരിശീലനങ്ങളും ഇവിടെ നൽകിവരുന്നുണ്ട്. കൂടാതെ, വേനലവധി കാലയളവിൽ കുട്ടികൾക്കായി പ്രത്യേകമായി സംഘടിപ്പിക്കുന്ന ' *വേനൽകൂടാരം* ' ക്യാമ്പും ഇവിടെ ശ്രദ്ധേയമാണ്. തികച്ചും സുരക്ഷിതമായ അന്തരീക്ഷത്തിൽ, കുട്ടികളുടെ ആത്മവിശ്വാസവും നേതൃപാടവവും വളർത്തുക, മൊബൈൽ അഡിക്ഷനിൽ നിന്നും അവരെ മോചിപ്പിക്കുക, വേസ്റ്റ് ടൂ വെൽത്ത് (Waste to Wealth) പോലുള്ള ക്രാഫ്റ്റുകൾ, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ, ഫസ്റ്റ് എയ്ഡ്, ഗ്രാഫിക് ഡിസൈനിങ്, ആരോഗ്യപരമായ കൃഷിരീതികൾ എന്നിവയിലുള്ള പരിശീലനം, ഒപ്പം Vedic Maths, ലോജിക്കൽ ഗെയിമുകൾ, റോബോട്ടിക്സ്, ആക്ടിവിറ്റികൾ എന്നിവയും ഈ ക്യാമ്പിലൂടെ നൽകിവരുന്നു.

അഭിമാനകരമായ മറ്റൊരു നേട്ടം കൂടി:
ബംഗളൂരുവിൽ വെച്ച് വിപുലമായി നടന്ന N.I.S.R കോൺവോക്കേഷൻ സെറിമണി 2026-ൽ, അർച്ചനാസ് എഡ്യു ക്രിയേഷൻസിന്റെ ഡയറക്ടർ അർച്ചന ടീച്ചർ തന്റെ പ്രശസ്തമായ ബിരുദവും സർട്ടിഫിക്കേഷനും ഔദ്യോഗികമായി ഏറ്റുവാങ്ങുകയുണ്ടായി. സ്ഥാപനത്തിനും എല്ലാ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ അഭിമാനകരമായ ഈ വേള, ടീച്ചറുടെ അർപ്പണബോധത്തിന്റെ അടയാളം കൂടിയാണ്.

സ്ഥാപനത്തിന്റെ ഈ സവിശേഷമായ രീതികളും മികച്ച വിജയവും കാരണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇപ്പോൾ അർച്ചനാസ് എഡ്യു ക്രിയേഷൻസിന്റെ ഫ്രാഞ്ചൈസി ആവശ്യപ്പെട്ട് മുന്നോട്ടുവരുന്നത്. സ്വന്തം മകളെ പഠിപ്പിച്ചുതുടങ്ങി, ഇന്ന് നാടിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റുന്ന ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി തന്റെ സംരംഭത്തെ മാറ്റിയ അർച്ചന ടീച്ചറുടെ ഈ യാത്ര,

പ്രതിസന്ധികളിൽ പതറാതെ മുന്നേറാൻ ആഗ്രഹിക്കുന്ന എല്ലാ അമ്മമാർക്കും സമൂഹത്തിനും വലിയൊരു പ്രചോദനമാണ്.

കൂടുതൽ വിവരങ്ങൾക്ക് :
8921116871, 7907776036

ഇന്ന്
17/10/2026

ഇന്ന്

ആദരാഞ്ജലികൾ….
14/10/2026

ആദരാഞ്ജലികൾ….

അഞ്ചലിൽ രണ്ടാമത് നാടകോത്സവം. 12/10/2026 മുതൽ 15/10/2026 വരെ.എല്ലാ നാടക പ്രേമികൾക്കും സ്വാഗതം.
12/10/2026

അഞ്ചലിൽ രണ്ടാമത് നാടകോത്സവം. 12/10/2026 മുതൽ 15/10/2026 വരെ.
എല്ലാ നാടക പ്രേമികൾക്കും സ്വാഗതം.

എല്ലാ പ്രീയപ്പെട്ടവർക്കും Anchal Voice ന്റെ ഓണാശംസകൾ 💐✨✨
25/08/2026

എല്ലാ പ്രീയപ്പെട്ടവർക്കും Anchal Voice ന്റെ ഓണാശംസകൾ 💐✨✨

പുനലൂർ ഓണം ഫെസ്റ്റ് 2026✨✨ഇന്ന് രാത്രി
19/08/2026

പുനലൂർ ഓണം ഫെസ്റ്റ് 2026✨✨
ഇന്ന് രാത്രി

ഓണം നാളുകളില്‍ അഞ്ചല്‍ പട്ടണത്തില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക.
19/08/2026

ഓണം നാളുകളില്‍ അഞ്ചല്‍ പട്ടണത്തില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക.

പുനലൂർ ഓണം ഫെസ്റ്റിൽ ഇന്നത്തെ സ്റ്റേജ് പ്രോഗ്രാം
18/08/2026

പുനലൂർ ഓണം ഫെസ്റ്റിൽ ഇന്നത്തെ സ്റ്റേജ് പ്രോഗ്രാം

പുനലൂർ ഓണം ഫെസ്റ്റിന് ഇന്ന് തുടക്കം.
17/08/2026

പുനലൂർ ഓണം ഫെസ്റ്റിന് ഇന്ന് തുടക്കം.

Address

City
Anchal
691306

Telephone

+919895171113

Website

Alerts

Be the first to know and let us send you an email when Anchal Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anchal Voice:

Shortcuts

Share

Nearby government services