27/04/2026
പ്രതിപക്ഷത്തിന് താക്കീത് നല്കി വനിതാ മുന്നേറ്റ റാലി
വനിതാ ബിൽ: ഇൻഡി സഖ്യം തോൽപ്പിച്ചത് രാജ്യത്തെ സ്ത്രീ സമൂഹത്തെ :
ശങ്കു ടി ദാസ്
ബാലുശ്ശേരി : സ്ത്രീകൾക്ക് ചരിത്ര പരമായ അവകാശങ്ങൾ ലഭിക്കുന്ന വനിതാ ബിൽ
പാർലമെൻ്റിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇൻഡി സഖ്യം പരാജയപ്പെടുത്തിയതോടെ നരേന്ദ്ര മോദി സർക്കാറിനെയല്ല മറിച്ച് രാജ്യത്തെ മുഴുവൻ വനിതകളേയുമാണ് പ്രതിപക്ഷം തോൽപ്പിച്ചതെന്ന് ബിജെപി സംസ്ഥാന വക്താവ് ശങ്കു ടി ദാസ് പറഞ്ഞു.
പാർലമെൻ്റിൽ വനിത സംവരണ ബിൽ അട്ടിമറിച്ച കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച്
ബിജെപി കോഴിക്കോട് റൂറൽ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ നടന്ന വനിതാ മുന്നേറ്റ റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.
രാജ്യത്തിൻ്റെ അഭിമാന നിമിഷങ്ങൾ തടയാൻ ശ്രമിക്കുന്ന പ്രതിപക്ഷം നാടിൻ്റെ ശാപമാണ്. കുടുംബാധിപത്യത്തിലൂടെ അധികാരം കയ്യാളാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം. രാജ്യത്തിൻ്റെ വളർച്ചയ്ക്ക് കരുത്തേകുന്ന എല്ലാ നന്മകളെയും കോൺഗ്രസ് എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
ചടങ്ങിൽ മഹിളാ മോർച്ച റൂറൽ ജില്ലാ പ്രസിഡൻ്റ് ബിന്ദു പ്രഭാകരൻ അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ സി നായർ, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ വി.വി രാജൻ, പി. സത്യപ്രകാശൻ, റൂറൽ ജില്ല പ്രസിഡൻ്റ് ടി ദേവദാസ് , ജില്ലാ വൈസ് പ്രസിഡൻ്റ് ബിന്ദു ചാലിൽ,
മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുനിത വാസു, ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡൻ്റ് ഷൈനി ജോഷി, താമരശ്ശേരി മണ്ഡലം പ്രസിഡൻ്റ് ശ്രീവല്ലി ഗണേഷ്
എന്നിവർ സംസാരിച്ചു.
അറപ്പീടികയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ കെ രജിനേഷ് ബാബു, എൻ പി രാമദാസ് , ഗിരീഷ് തേവള്ളി,
നേതാക്കളായ ടി. എ നാരായണൻ, ഷൈമ വിനോദ്, ജനപ്രതിനിധികളായ
ഗിരിജ വലിയ പറമ്പിൽ, സത്യഭാമ ഇ .പി ,സുമ വെള്ളച്ചാലം കണ്ടി, ബീന കാട്ടുപറമ്പത്ത്, സിനൂജ നിധിൻ, റീന ടി.കെ , ബബിത മനോജ് തുടങ്ങിയവർ നേതൃത്വം നല്കി.