National Health Mission Idukki

National Health Mission Idukki The Goal of the Mission is to improve the availability of and access to quality health care by people, especially for those residing in rural areas.

The National Health Mission (NHM) encompasses its two Sub-Missions, the National Rural Health Mission (NRHM) and the newly launched National Urban Health Mission (NUHM). The main programmatic components include Health System Strengthening in rural and urban areas- Reproductive-Maternal- Neonatal-Child and Adolescent Health (RMNCH+A), and Communicable and Non-Communicable Diseases. The NHM envisage

s achievement of universal access to equitable, affordable & quality health care services that are accountable and responsive to people's needs.

ചരിത്രത്തിലാദ്യമായി ഓണത്തിനു മുന്നേ ആശമാർക്ക്  ഹോണറേറിയവും ഉത്സവബത്തയും ലഭിച്ചു. ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓ...
24/08/2026

ചരിത്രത്തിലാദ്യമായി ഓണത്തിനു മുന്നേ ആശമാർക്ക് ഹോണറേറിയവും ഉത്സവബത്തയും ലഭിച്ചു.
ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ തന്നെ നൽകി, നാടിന്റെ ആരോഗ്യം കാക്കുന്നവരുടെ മുഖങ്ങളിൽ ആശ്വാസത്തിന്റെ പുഞ്ചിരി തെളിയിച്ചു. ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമുൾപ്പടെ ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹോണറേറിയവും 3 കോടി 61 ലക്ഷത്തോളം രൂപയുടെ ഉത്സവബത്തയുമാണ് സംസ്ഥാനത്തെ ആശമാരുടെ അക്കൗണ്ടിലെത്തിച്ചത്.��മുൻ കാലങ്ങളിൽ നാടും നഗരവും ഓണോത്സവത്തിനൊരുങ്ങുമ്പോഴും ആശമാർക്ക് ആധി മാത്രമായിരുന്നു മനസ്സിൽ. തങ്ങളുടെ വരുമാനമൊന്ന് കൊണ്ട് കുടുംബം നയിച്ച് പോന്നിരുന്ന ഇവരുടെ ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയപ്പോൾ നിറം കെട്ടത് അവരുടെ കുടുംബത്തിന്റെ ആകെ സന്തോഷമായിരുന്നു. എന്നാൽ ആശമാരടക്കമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച്, ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് അർഹിക്കുന്ന പ്രാധാന്യം നൽകി പ്രവർത്തിച്ച സർക്കാർ, ചരിത്രം തിരുത്തികുറിക്കുക തന്നെ ചെയ്തിരിക്കുന്നു. മുൻപ് ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നെ ഓണം എത്തിയെങ്കിലും ഉപാധികളിലേതുമില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. അതുകൊണ്ട് തന്നെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഒരോണക്കാലം ഉറപ്പാക്കാനായി. ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത സേവനം അനുഷ്ഠിക്കുന്ന ആശമാർക്ക് ഒരു പാട് നാളുകൾക്ക് ശേഷം കുടുംബസമേതം സന്തോഷപൂർവ്വം ഒരോണക്കാലം ആഘോഷിക്കാനാവട്ടെ.

ആരോഗ്യമേഖലയിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ് . ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി ,മലപ്പുറം ജില്ലകളിൽ. പുതിയ തുടക്കത്തിനാ...
23/08/2026

ആരോഗ്യമേഖലയിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ് .
ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി ,മലപ്പുറം ജില്ലകളിൽ.
പുതിയ തുടക്കത്തിനായി മലയോര മണ്ണും കാത്തിരിക്കുന്നു...

ലോക കൊതുക് ദിനംബോധവത്കരണ പരിപാടി സംഘടിപ്പിച്ചുജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം ,ആരോഗ്യ കേരളം ഇടുക്കി ,കാമാക്ഷി ഗ്രാമപഞ്ചായത...
20/08/2026

ലോക കൊതുക് ദിനം
ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം ,ആരോഗ്യ കേരളം ഇടുക്കി ,കാമാക്ഷി ഗ്രാമപഞ്ചായത്ത്,കുടുംബാരോഗ്യ കേന്ദ്രം കാമാക്ഷി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക കൊതുക് ദിനം ആചരിച്ചു. തങ്കമണി ടൗണിൽ വെച്ച് സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി എൻ ബിജു നിർവഹിച്ചു .കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഷൈനി മാവേലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ ജോബിൻ ജി. ജോസഫ് ,കൊതുക് ജന്യരോഗങ്ങൾ, ഉറവിട നശീകരണത്തിൻ്റെ പ്രാധാന്യം, എന്നിവയെ അധികരിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ.സിബി ജോർജ് ദിനാചരണ സന്ദേശം നൽകി .ടെക്നിക്കൽ അസിസ്റ്റൻറ് കൊതുക് ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു.കാമാക്ഷി മെഡിക്കൽ ഓഫീസർ, ഡോക്ടർ ജിൻസി ജോസഫ് ,വാർഡ് മെമ്പർമാരായ ശ്രീമതി ഷീബ തോമസ്,ശ്രീമതി ഓമന ശിവൻകുട്ടി, ഡെപ്യൂട്ടി ജില്ലാ എ ഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ശ്രീമതി. ഷൈലാഭായി വി. ആർ, ഉപ്പുതറ ഹെൽത്ത് സൂപ്പർവൈസർ ശ്രീമതി. ആൻസി വർക്കി, കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രം പി എച്ച് എൻ ശ്രീമതി. ജെസ്സി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ പ്രദീപ്,ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ജീവനക്കാർ ,കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ,ആരോഗ്യ കേരളം ജീവനക്കാർ ആശാപ്രവർത്തകർ,ഹരിത കർമ്മ സേനാംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ,സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള അധ്യാപകർ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കാമാക്ഷി കുടുംബാരോ കേന്ദ്രം ജീവനക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി, സ്കിറ്റ് ,ഫ്ലാഷ് മോബ്,പൊതുജനങ്ങൾക്കായുള്ള ക്വിസ് മത്സരങ്ങൾ എന്നിവ ചടങ്ങിൽ ശ്രദ്ധേയമായി,അതിഥി തൊഴിലാളികൾ ജീവനക്കാർ ആയിട്ടുള്ള ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാമാക്ഷി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഊർജ്ജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവ ലോക കൊതുക് ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

കരളിനെ സംരക്ഷിക്കാം
18/08/2026

കരളിനെ സംരക്ഷിക്കാം

എന്നെ ഫാറ്റക്കല്ലേ
18/08/2026

എന്നെ ഫാറ്റക്കല്ലേ

പങ്കിടുന്നത് മരുന്നല്ല രോഗമാണ്
17/08/2026

പങ്കിടുന്നത് മരുന്നല്ല രോഗമാണ്

പങ്കിടുന്നത് സന്തോഷമല്ല - രോഗമാണ്
17/08/2026

പങ്കിടുന്നത് സന്തോഷമല്ല - രോഗമാണ്

കുടിക്കുമ്പോൾ കരളിനെ ഓർക്കണം
17/08/2026

കുടിക്കുമ്പോൾ കരളിനെ ഓർക്കണം

തനിച്ചല്ല - നേരിടാം ഒറ്റകെട്ടായി
07/08/2026

തനിച്ചല്ല - നേരിടാം ഒറ്റകെട്ടായി

05/08/2026

രക്ഷപ്രവർത്തരും ജാഗ്രത പാലിക്കേണ്ടതാണ്

Address

DMO (H) Building, Civil Station, Kuyilimala, Painavu
Idukki
685603

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 9am - 5pm

Telephone

+914862232221

Alerts

Be the first to know and let us send you an email when National Health Mission Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National Health Mission Idukki:

Shortcuts

Share