18/08/2026
വരവായ് വൃത്തിയുടെ ചക്രവർത്തി
ഈ ഓണം ഹരിത ഓണം
ഹരിത ഓണം ലോഗോ പ്രകാശനം
ഹരിത ഓണം ജില്ലാ തല ലോഗോ പ്രകാശനം ജില്ലാകളക്ടറുടെ ചേമ്പറിൽ സംഘടിപ്പിച്ചു. ഇടുക്കി നിയോജകമണ്ഡലം എം. എൽ. എ ശ്രീ. റോയ്. കെ. പൗലോസ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ. എ. എസ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവ്വഹിച്ചു . ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ ഭാഗ്യരാജ് കെ. ആർ, ഡി. റ്റി. പി. സി. സെക്രട്ടറി ശ്രീ ജിതീഷ് ജോസ് എന്നിവർ സന്നിഹിതരായിരുന്നു .
സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം വിളിച്ചോതി വന്നെത്തുന്ന ഓണക്കാലത്തെ പരിസ്ഥിതി സൗഹൃദമായി വരവേൽക്കാം . മഴ മാറി, മനവും മാനവും ഒരുപോലെ തെളിഞ്ഞിരിക്കുന്നു. പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും നെയ്തുകൊണ്ട് വന്നെത്തുന്ന ഓണനാളുകളെ നമുക്ക് വൃത്തിയോടെയും ശുചിത്വബോധത്തോടെയും വരവേൽക്കാം.മാവേലി തമ്പുരാനെ വരവേൽക്കാൻ നമ്മുടെ വീടും പരിസരവും മാത്രമല്ല, നാടും നഗരവും തെരുവുകളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും എല്ലാം വൃത്തിയാക്കാം . ഈ ഓണം ആക്കാം.. ആഘോഷങ്ങളും അലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദമാക്കാം. നിരോധിത പ്ലാസ്റ്റിക്കുകൾ, ഡിസ്പോസബിൾ ഗ്ലാസുകൾ, പാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ പ്ലേറ്റുകൾ പേപ്പർ വാഴയില എന്നിവ പൂർണ്ണമായും ഒഴിവാക്കി, പകരം വാഴയില, സ്റ്റീൽ പാത്രങ്ങൾ, തുണിസഞ്ചികൾ, പൂക്കൾ , കുരുത്തോല എന്നിങ്ങനെ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം ശീലമാക്കാം . സദ്യയും ഓണക്കളികളും മത്സരങ്ങളും എല്ലാം മാലിന്യ രഹിതമാക്കാം . മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ തരം തിരിക്കാം ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കാം. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണത്തിന് കൈമാറാം . Suchitwa Mission- ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാം.കേരളക്കരയുടെ ദേശീയോത്സവമായ ഓണത്തെ മാലിന്യരഹിതമായി, പ്രകൃതിക്ക് ദോഷം വരുത്താതെ ആഘോഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്ലബുകളും സാംസ്കാരിക സാമുദായിക സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷ പരിപാടികളിൽ പൂർണ്ണമായും ഹരിത ചട്ടം കർശനമായി പാലിച്ച് ഹരിത ഓണം ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നു അഭ്യർത്ഥിക്കുന്നതിനൊപ്പം ഏവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണവും ആശംസിക്കുന്നു
# വരവായ് വൃത്തിയുടെ ചക്രവർത്തി ഈ ഓണം ഹരിത ഓണം
#ഹരിത ഓണം 2026
# എം. എൽ. എ ഇടുക്കി
#ജില്ലാ കളക്ടർ ഇടുക്കി
#ജില്ലാ ശുചിത്വ മിഷൻ ഇടുക്കി