Idukki Police

Idukki Police Official page of District Police Idukki
(2)

ഇടുക്കി ജില്ലയുടെ ക്രമസമാധാന പരിപാലന-നിയമ നിർവഹണ ഏജൻസി- കേരള പോലീസ് ഡിപ്പാർട്ട്മെന്റിൻ്റെ ഭാഗമായി, ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പോലീസ് സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൗരൻ്റെ അവകാശങ്ങൾ മാനിച്ചും അന്തസ്സ് ഉയർത്തുന്നതിനുമുള്ള ക്രമസമാധാന പാലനത്തിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഞങ്ങൾ നിരന്തരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും

പെരുവന്താനം കൊലക്കേസ് : പ്രതി അറസ്റ്റിൽ.=====================================കോട്ടയം, കൂട്ടിക്കൽ, ഇളംകാട്, പനമൂട്ടിൽ വീട...
06/09/2026

പെരുവന്താനം കൊലക്കേസ് : പ്രതി അറസ്റ്റിൽ.
=====================================
കോട്ടയം, കൂട്ടിക്കൽ, ഇളംകാട്, പനമൂട്ടിൽ വീട്ടിൽ ബിനു പി വി(50) എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പെരുവന്താനം, പുല്ലുപാറ ഭാഗം, മുറിഞ്ഞപുഴ
തോലമ്മാക്കൽ വീട്ടിൽ തങ്കച്ചൻ റ്റി ഡി (60) ആണ് അറസ്റ്റിൽ ആയത്. 05.09.2026 തിയതി വൈകിട്ട് ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് പ്രതി, തന്റെ വീടിനുള്ളിലെ കട്ടിലിനടിയിൽ കിടന്ന കമ്പി വടി എടുത്ത് ബിനുവിന്റെ തലയുടെ പിന്നിൽ അടിച്ചും കുത്തിയും ഗുരുതര പരിക്കേൽപ്പിച്ച് ബിനുവിനെ കൊലപ്പെടുത്തുകയായിരുന്നു .
ബിനു മരണപ്പെട്ടതായി അറിയാതെ ഫയര്‍ഫോഴ്സിനെയും പോലീസിനെയും ആംബുലൻസിനായി പ്രതി തന്നെ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് ബിനു മരണപ്പെട്ടുകിടക്കുകയാണെന്നുള്ള വിവരം പോലീസിനെ വിളിച്ചറിയിച്ചത്.

തൊടുപുഴ കോലാനി അമരംകാവ് ദേവീക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയവര്‍ പോലീസിന്റെ പിടിയില്‍.======================...
06/09/2026

തൊടുപുഴ കോലാനി അമരംകാവ് ദേവീക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയവര്‍ പോലീസിന്റെ പിടിയില്‍.
=======================================================
കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ് താലൂക്ക്, കൂട്ടുമുഖം, കാവുമ്പായി ഭാഗം, വലിയവളപ്പിൽ വീട് ഉബൈദ് (38), അസം സംസ്ഥാനത്തിലെ ലാഹോരിഘട്ട്, മുരിഗവ, രാഘത് സ്വദേശിയായ അമീർ ഹംസ (26), എന്നിവരാണ് പിടിയിലായത്.
03/09/2026 തീയതി ഉച്ചക്ക് 12.30 മണിക്കും 04/09/2026 തീയതി വെളുപ്പിന് 05.30 മണിക്കും ഇടയിലുള്ള സമയത്തായി ക്ഷേത്രത്തിൽ മോഷണം നടന്നു എന്ന വിവരം ലഭിച്ച ഉടന്‍തന്നെ തൊടുപുഴ പോലീസ് ഇത്രയും ദിവസവും മോഷ്ടാക്കിളിലേക്ക് എത്താനുള്ള അന്വേഷണത്തിലായിരുന്നു. ഓടിന്റെ 60 നിലവിളക്കുകളും, 2 വീതം ഉരുളികളും, തൂക്ക് വിളക്കുകളും ഉൾപ്പടെ 70000/- രൂപ വിലവരുന്ന മുതലുകളായിരുന്നു മോഷ്ടിക്കപ്പെട്ടിരുന്നത്.
31.05.2026 തീയതി വൈകിട്ട് 06.30 മണിക്കും 01.06.2026 തീയതി വെളുപ്പിന് 05.45 മണിക്കും ഇടക്കുള്ള സമയത്തും ഈ ക്ഷേത്രത്തിലെ മൂന്ന് ഭണ്ടാരകുറ്റികളുടെ താഴ് തല്ലി പൊട്ടിച്ച് 15000 രൂപയോളം മോഷണം നടത്തിയുന്നു. ഈ കേസ്സിന്റെ അന്വേഷണവും നടക്കുന്നതിനിടയിലായിരുന്നു അടുത്ത മോഷണം വീണ്ടും നടന്നത്.
ജില്ലാ പോലീസ് മേധാവി ഡോ. എ.നസീം ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം, തൊടുപുഴ ഡെപ്യൂ‍‍‍ട്ടി പോലീസ് സൂപ്രണ്ട് സജി മാർക്കോസിന്റെ നേതൃത്വത്തില്‍, തൊടുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ മനേഷ് കെ.പി., സബ് ഇന്‍സ്പെക്ടര്‍മാരായ ജിബിൻ തോമസ്, അരുൺ ചന്ദ്രൻ, അനന്തു ശേഖർ, ഷംസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോയ് തോമസ്, അജീഷ് തങ്കപ്പൻ, ബാബുക്കുട്ടന്‍, അജിമോന്‍ എന്നിവരായിരുന്നു അന്വേഷണം.

06/09/2026

ഓപ്പറേഷൻ തൂഫാനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 47-ാമത് കേരള പോലീസ് മീറ്റിന്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സംസ്ഥാനതല മാരത്തണിന് ഗവ. ചീഫ് വിപ്പ് ശ്രീ. അപ്പു ജോൺ ജോസഫ് ആശംസകൾ നേർന്നു.

ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്ക് വിലക്ക്.========================================   ഇടുക്ക...
05/09/2026

ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്ക് വിലക്ക്.
========================================
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, കട്ടപ്പന എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിൽ പ്രതിയായ ഉടുമ്പൻചോല താലൂക്കില്‍ കൽകൂന്തൽ വില്ലേജില്‍ പച്ചടി കരയിൽ ചാറൽമേട് കട്ടക്കാല ഭാഗത്ത് പുന്നക്കാട്ടിൽ വീട്ടിൽ മഞ്ഞപ്പെട്ടി ജോസ് എന്നറിയപ്പെടുന്ന ജോസ് (48) എന്നയാൾക്കെതിരെ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ.നസീം ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ബഹു. എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കേരളാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (KAA(P)A) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ച് 04.09.2026 തിയതി മുതൽ 6 മാസക്കാലത്തേക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽപെടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുളളതാണ്.

05/09/2026

47-ാമത് കേരള പോലീസ് മീറ്റിന്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സംസ്ഥാനതല മാരത്തണിന് ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ആശംസകൾ നേർന്നു. ഓപ്പറേഷൻ തൂഫാനുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മാരത്തൺ നടത്തുന്നത്.

കൊലപാതക ശ്രമക്കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.==============================കരുണാപുരം വില്ലേജ്,...
05/09/2026

കൊലപാതക ശ്രമക്കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
==============================
കരുണാപുരം വില്ലേജ്, അന്യാർതൊളു കരയിൽ എടത്വാമെട്ടു ഭാഗത്തു ആനിവേലിൽ വീട്ടിൽ പ്രസാദ് (53) എന്നയാളെ 05/09/26 തിയതി കുറ്റക്കാരൻ എന്ന് കണ്ടെത്തി ബഹുമാനപ്പെട്ട ഇടുക്കി തേർഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ശ്രീമതി. എസ് എസ് സീന 10 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴ ശിക്ഷക്കും വിധിച്ചു. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിക്ക് തന്റെ മകൻ അമലിനോടുണ്ടായ വിരോധം നിമിത്തം 02.07.2023 തിയതി രാത്രി വീട്ടിൽ വച്ച് പിച്ചാത്തികൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. കമ്പംമേട്ട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വി എസ് അനിൽകുമാർ ആണ് അന്വേഷണം നടത്തി പ്രതിക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

05/09/2026

ഗഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഒരാൾ ദേവികുളം പോലീസിന്റെ പിടിയിൽ.
====================================
കെ ഡി എച് വില്ലേജ് വെസ്റ്റ് ഡിവിഷൻ ഭാഗത്ത് 5 മുറി ലൈൻസിൽ 4-ാം വീട്ടിൽ താമസക്കാരനായ രാജാംഗം (61) ആണ് 14 ചുവട് ഗഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ ദേവികുളം പോലീസിന്റെ പിടിയിലായത്. പ്രതി വീടിന്റെ കിച്ചൻ ഗാർഡൻ ഭാഗത്ത് ഗഞ്ചാവ് ചെടികൾ നട്ട് പിടിപ്പിച്ചിരിക്കുകയായിരുന്നു. 01.09.2026 തീയതി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേവികുളം പോലീസ് ഇൻസ്പെകടർ കവിരാജൻ. പി . കെ യുടെ നിർദ്ദേശപ്രകാരം ദേവികുളം പോലീസ് സബ്ബ് ഇൻസ്പെക്ടർ ഹാഷിം. പി . എച്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിവിൽ പോലീസ് ഓഫീസർ മനു കെ പ്രസാദ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

02.06.2026 തീയതി മുതൽ 01-09-2026 വരെ ഇടുക്കി ജില്ലയിൽ 464 കേസ്സുകളിൽ നിന്നായി 505 പേർ അറസ്റ്റിലാവുകയും 113.21 ഗ്രാം ഹാഷിഷ് ഓയിൽ, 30.93 ഗ്രാം എം ഡി എം എ, 0.102 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ്‌, 22.103 കിലോ ഗ്രാം ഗഞ്ചാവ്, 247 ഗഞ്ചാവ് ബീഡികൾ, 30 ഗഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തിട്ടുള്ളതുമാണ്.

“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.



05/09/2026

47-ാമത് കേരള പോലീസ് മീറ്റിന്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സംസ്ഥാനതല മാരത്തണിന് ഇടുക്കി എംഎൽഎ ശ്രീ. റോയ് കെ. പൗലോസ് ആശംസകൾ നേർന്നു. ഓപ്പറേഷൻ തൂഫാനുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മാരത്തൺ നടത്തുന്നത്.

---- സെ യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് -----47-ാമത് കേരളാ പോലീസ് മീറ്റിന്റെ ഭാഗമായി 2026 സെപ്റ്റംബർ 7 ന് ഓപ്പറേഷന്‍ തൂ...
05/09/2026

---- സെ യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് -----
47-ാമത് കേരളാ പോലീസ് മീറ്റിന്റെ ഭാഗമായി 2026 സെപ്റ്റംബർ 7 ന് ഓപ്പറേഷന്‍ തൂഫാൻ മാരത്തോണ്‍ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും മങ്ങാട്ടുകവല ബസ്സ് സ്റ്റാന്‍ഡിലേക്ക് നടത്തപ്പെടുന്നു.

---- സെ യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് -----     47-ാമത് കേരളാ പോലീസ് മീറ്റിന്റെ ഭാഗമായി 2026 സെപ്റ്റംബർ 7 ന് തൊടുപുഴയ...
05/09/2026

---- സെ യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് -----
47-ാമത് കേരളാ പോലീസ് മീറ്റിന്റെ ഭാഗമായി 2026 സെപ്റ്റംബർ 7 ന് തൊടുപുഴയില്‍ ഓപ്പറേഷന്‍ തൂഫാൻ പദ്ധതിയോടനുബന്ധിച്ച് ഫുട്ബോള്‍ സൌഹൃദ മത്സരം നടത്തപ്പെടുന്നു.

Address

Painavu
Painavu
685603

Alerts

Be the first to know and let us send you an email when Idukki Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Idukki Police:

Shortcuts

Share