01/09/2026
ചന്തേര M**A കേസിൽ നിർണ്ണായക നീക്കം , രണ്ടു മുഖ്യപ്രതികൾ കൂടി പിടിയിലായി;
പിടിയിലായത് ആഫ്രിക്കൻ സ്വദേശിയും, മയക്കുമരുന്നിന്റെ ഉത്തരേന്ത്യൻ കണ്ണിയായ സ്ത്രിയും ഉൾപ്പെടുന്ന രണ്ടുപേർ.
അറസ്റ്റിലായവരുടെ ആകെ എണ്ണം 7 ആയി.
--------------------------------
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 139.29 ഗ്രാം M**A പിടികൂടിയ സംഭവത്തിൽ (FIR No. 442/2026, U/s 22(c) NDPS Act) ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐപിഎസ്സിന്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ എം വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിവരുന്ന അന്വേഷണത്തിൽ രണ്ടു മുഖ്യപ്രതികൾ കൂടി പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി .ഈ അറസ്റ്റോടെ കേസിന്റെ അന്താരാഷ്ട്ര, അന്തർസംസ്ഥാന ബന്ധത്തിന്റെ ചുരുളഴിയുന്നു.
കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോൾ വെസ്റ്റ് ബംഗാൾ, ഹൗറ ജില്ലാ നരേന്ദ്രപുട്) റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്, മധ്യപ്രദേശ് ഗ്വാളിയോറിൽ നിന്നുമാണ് ഒളിവിൽ കഴിയുന്നതിനിടെ സാഹസിക്കായി സബ് ഇൻസ്‌പെക്ടർ (ഹൊസ്ദുർഗ്) നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം പിടികൂടിയത് . ഇവരിൽ നിന്നും നിർണായക വിവരങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുക യാണ് .
ഇതിനുപുറമേ, കേരളത്തിലെ M**A ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തു വെച്ചും അന്വേഷണ സംഘം പിടിക്കൂടി, ഇയാൾ കോഴിക്കോട് നടക്കാവ് , കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനുകളിലായി ക്രൈം നമ്പർ 993 /2022 NDPS ആക്ട്, 109 /2026 PDPP ആക്ട് എന്നി കേസുകളിൽ പ്രതിയാണ് . കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ് ടിയാനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് .
ഇ അറസ്റ്റോടു കൂടി ലഹരി കടത്തിന്റെ സോഴ്സ് ലെക് കടക്കാൻ പൊലീസിന് സാധിച്ചു . ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസുമായി ബന്ധമുള്ള കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള തുടർനടപടികൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നിലവിൽ ആസൂത്രണം ചെയ്തു വരികയാണ്.
പ്രതികളെ പിടികൂടിയ സംഘം
-------------------------------------------
ഇൻസ്‌പെക്ടർ ഓഫ് പോലീസ്(നീലേശ്വരം): പ്രശാന്ത് കെ
സബ് ഇൻസ്‌പെക്ടർ (ഹൊസ്ദുർഗ്) : നീതു തച്ചഞ്ചേരി
GASI : രമേശൻ എൻ എം
GSCPO : സനീഷ് കുമാർ എ ,അനിൽ കെ ടി, ജ്യോതിഷ്
CPO : നിഖിൽ കുമാർ എം, രാഹുൽ ,കുഞ്ഞികൃഷ്‌ണൻ, ജയേഷ്