NHM Kasaragod

Call Directions Website Contact the organization

NHM Kasaragod Official page of National Health Mission - Arogyakeralam Kasaragod

National health Mission-Arogyakeralam Kasaragod-നൂതന പദ്ധതികളുമായി എന്നും ജനങ്ങളോടൊപ്പം

ലോക പക്ഷാഘാത ദിനം: ജില്ലാതല ഉദ്‌ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.കാഞ്ഞങ്ങാട്:  ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില...
01/11/2026

ലോക പക്ഷാഘാത ദിനം: ജില്ലാതല ഉദ്‌ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരിയിൽ വിഷ്ണുമൂർത്തി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മിനിമോൾ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശശിധരൻ പെരിങ്ങേത്ത്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം രാമചന്ദ്രൻ, വാര്‍ഡ് മെമ്പർ എ കെ ഷീന, ടെക്‌നിക്കൽ അസിസ്റ്റന്റ് എം ചന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി പി ഹസീബ്, തുരുത്തി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഇ സിയാദ്, പബ്ലിക് ഹെൽത്ത് നഴ്സ് ആർ പൂമണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ സി കെ അരുൺകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ നീലേശ്വരം താലൂക്ക് ആശുപത്രി ഫിസിഷ്യൻ ഡോ അഞ്ജന ജെ, കാഞ്ഞങ്ങാട് ജില്ലാശുപത്രി ഡയറ്റീഷ്യൻ ശ്രുതി കെ എന്നിവർ ക്ലാസ്സെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന ജീവിതശൈലീ രോഗ നിർണയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

എല്ലാ വർഷവും ഒക്ടോബർ 29 ന് ലോക പക്ഷാഘാത ദിനമായി ആചരിച്ചു വരുന്നു. പക്ഷാഘാതത്തെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിച്ചു വരുന്നത്. തലച്ചോറിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സമോ പൊട്ടലോ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന സ്ട്രോക്ക് അഥവാ പക്ഷാഘാതം ലോകമെമ്പാടുമുള്ള മരണത്തിനും വൈകല്യങ്ങൾക്കും പ്രധാന കാരണങ്ങളിലൊന്നാണ്. "ഓരോ മിനുട്ടും വിലപ്പെട്ടതാണ്" (Every Minute Counts) എന്നതാണ് ഈ വർഷത്തെ സന്ദേശം.

പക്ഷാഘാത ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ BE FAST നിയമം വളരെ സഹായകരമാണ്. പെട്ടെന്നുള്ള ബാലൻസ് നഷ്ടപ്പെടുകയോ തലകറക്കം ഉണ്ടാവുകയോ ചെയ്യുക (Balance), കാഴ്ചയിൽ പെട്ടെന്നുണ്ടാകുന്ന മങ്ങലോ നഷ്ടമോ സംഭവിക്കുക (Eyes), മുഖം ഒരു വശത്തേക്ക് കോടിപ്പോവുക (Face), കൈകാലുകൾക്ക് പെട്ടെന്ന് ബലക്ഷയം അനുഭവപ്പെടുക (Arms), സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുകയോ സംസാരം കുഴഞ്ഞുപോവുകയോ ചെയ്യുക (Speech) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം കളയാതെ (Time) ഏറ്റവും അടുത്തുള്ള സ്ട്രോക്ക് യൂണിറ്റിൽ എത്തിക്കുക വഴി രോഗിയുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ സാധിക്കും. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും കൃത്യമായ പരിശോധനകളിലൂടെയും ഒരു പരിധി വരെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാവുന്നതാണ്.

ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്

കാഞ്ഞങ്ങാട്
29-10-2026

29/10/2026
29/10/2026
ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ്       (23-10-2026) കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കല...
23/10/2026

ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് (23-10-2026)

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു

_ഹെൽത്ത് ഇൻസ്പെക്ടർമാർ വീടുകളിലെത്തും, പഴയ ഉത്തരവ് തിരുത്തുമെന്നും മന്ത്രി_

തിരുവനന്തപുരം : പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീഷണി മറികടക്കാൻ പകർച്ചവ്യാധി പ്രതിരോധ കലണ്ടറുമായി ആരോഗ്യവകുപ്പ്. രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായി തയ്യാറാക്കിയ പകർച്ചവ്യാധി കലണ്ടർ സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയിലെ വിദഗ്ദ്ധരാണ് കലണ്ടർ തയ്യാറാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ തങ്ങളുടെ പ്രദേശത്തെ വീടുകളിലെത്തി ബോധവത്കരണം നടത്തും. മുൻസർക്കാരിന്റെ കാലത്ത് ഇത് രോഗവ്യാപനമുണ്ടാകുന്ന സ്ഥലങ്ങളിൽ മാത്രം മതിയെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗപ്രതിരോധവും ചികിത്സയും ഫലപ്രദമാകാൻ ആരോഗ്യവകുപ്പിനൊപ്പം ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ഈ ഏകോപനത്തിന് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കും. ആരോഗ്യവകുപ്പ് വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. വ്യത്യസ്ത രോഗങ്ങളുടെ വ്യാപനത്തിന്റെ പ്രവണതകളെക്കുറിച്ച് ശാസ്ത്രലോകത്തിന് വ്യക്തമായ അറിവുള്ളതിനാൽ രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാനാകും. എന്നാൽ ഈ അറിവ് പൊതുജനങ്ങൾക്കിടയിൽ സാർവത്രികമല്ല. അതിനാൽ രോഗങ്ങൾക്കെതിരെ സമൂഹത്തിന്റെ തയ്യാറെടുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും പരാജയപ്പെടാൻ സാധ്യതയുണ്ട്. രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിൽ ആരോഗ്യവകുപ്പിന് പ്രധാന ഉത്തരവാദിത്വമുണ്ട്. ഓരോ മാസവും കേരളത്തിൽ പ്രസക്തമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട കാര്യങ്ങൾ എന്നിവ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങളിൽ അവബോധം വർധിപ്പിച്ച് രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടുന്ന രീതി പ്രോത്സാഹിപ്പിക്കുകയുമാണ് കലണ്ടറിലൂടെ ലക്ഷ്യമിടുന്ന തെന്ന് ഹൈപവർ കമ്മിറ്റി ചെയർമാൻ എസ്.എസ്.ലാൽ പറഞ്ഞു. നിലവിൽ ലഭ്യമായ വിവരങ്ങളാണ് കലണ്ടറിന്റെ അടിസ്ഥാനം. പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ആരോഗ്യവകുപ്പ് കലണ്ടർ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, എസ്.എ.ടി ആശുപത്രിലെ മെഡിക്കൽ ജനറ്റിക്സ് വിഭാഗം മേധാവി ഡോ.ശങ്കർ.വി.എച്ച് എന്നിവർ പങ്കെടുത്തു.

പഠനം ഒരിക്കലും ഒരു ഭാരമാകരുത്; അറിവിലേക്കുള്ള സന്തോഷകരമായ യാത്രയാകണം! 🌈 ഓരോ പുതിയ അറിവും നമ്മുടെ ജീവിതത്തിൽ പുതിയ പ്രതീക...
14/10/2026

പഠനം ഒരിക്കലും ഒരു ഭാരമാകരുത്; അറിവിലേക്കുള്ള സന്തോഷകരമായ യാത്രയാകണം! 🌈 ഓരോ പുതിയ അറിവും നമ്മുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുതരുന്നു. കളികളിലൂടെയും അനുഭവങ്ങളിലൂടെയും സൗഹൃദങ്ങളിലൂടെയും പഠിക്കുമ്പോൾ അറിവ് കൂടുതൽ ആസ്വാദ്യകരമാകും. ഭയമില്ലാതെ, സമ്മർദ്ദമില്ലാതെ, കൗതുകത്തോടെയും ആത്മവിശ്വാസത്തോടെയും പഠിക്കാം. 💫 സന്തോഷത്തോടെ പഠിക്കാം, അറിവിലൂടെ വളരാം, നല്ലൊരു നാളെയെ ഒരുമിച്ച് സൃഷ്ടിക്കാം! 🌱❤️

"സന്തോഷത്തോടെ പഠിക്കാം" വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനായി കേരള സർക്കാരും ആരോഗ്യവകുപ്പും ചേർന്ന് ഒക്ടോബർ 12 മ...
14/10/2026

"സന്തോഷത്തോടെ പഠിക്കാം"

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനായി കേരള സർക്കാരും ആരോഗ്യവകുപ്പും ചേർന്ന് ഒക്ടോബർ 12 മുതൽ 17 വരെ സ്കൂൾതലത്തിൽ മാസികാരോഗ്യം ഉറപ്പാക്കുന്ന തരത്തിൽ കൗൺസിലിംഗും വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു...

കുഞ്ഞുമനസ്സുകൾ പതറാതെ നോക്കാം സന്തോഷവും സൗഹൃദവും ആത്മവിശ്വാസവും പഠനത്തിനൊപ്പം വളർത്താം.....

ലോക മാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട്: ലോക  മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘട...
09/10/2026

ലോക മാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രേഖ കെ ടി ഉദ്ഘാടനം ചെയ്തു. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസർ ഡോ ശ്രീജിത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കൺസൾട്ടന്റ് കമൽ കെ ജോസ്, ജില്ലാ മാനസികാരോഗ്യ പരിപാടി കൗൺസിലർമാരായ എ അശ്വതി, വി വി സജിന, സ്കൂൾ മെന്റല്‍ ഹെല്‍ത്ത് പ്രോജക്റ്റ് ഓഫീസർ ടി കെ ഹര്‍ഷ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി പി ഹസീബ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസർ ഡോ ശ്രീജിത് കൃഷ്ണൻ, കാഞ്ഞങ്ങാട് ജില്ലാശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ആല്‍ബിന്‍ എൽഡോസ് എന്നിവർ ക്ലാസ്സെടുത്തു. തുടർന്ന് നടന്ന പാനല്‍ ചർച്ച ജില്ലാ മാനസികാരോഗ്യ പരിപാടി ടീം നയിച്ചു. പരിപാടിയില്‍ ജില്ലയിലെ വിവിധ സ്കൂളുകളിലെ പി എസ് എസ് കൗണ്‍സിലര്‍മാര്‍, അഡോളസെന്റ് ഹെൽത്ത് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി കാസര്‍ഗോഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വർഷവും ഒക്‌ടോബർ 10ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത്‌ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിച്ചു വരുന്നത്. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മാനസിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സഹായം തേടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. "ജീവിതാനുഭവങ്ങള്‍ കേള്‍ക്കാം, യഥാര്‍ത്ഥ ശബ്ദങ്ങള്‍, യഥാര്‍ത്ഥ മാറ്റം" എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനാചരണ സന്ദേശം.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)
കാസറഗോഡ്

10/10/2026
കാഞ്ഞങ്ങാട്

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൊത്തങ്കരയില്‍ നിര്‍മ്മിക്കുന്ന...
08/10/2026

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൊത്തങ്കരയില്‍ നിര്‍മ്മിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബഹു. തൃക്കരിപ്പൂർ എം എൽ എ ശ്രീ.സന്ദീപ് വാര്യര്‍ നിര്‍വ്വഹിച്ചു.

ടി ബി മുക്ത ഭാരത് അഭിയാൻ – ജോഷ്' ടീം രൂപീകരണവും ജില്ലാതല ഉദ്ഘാടനവും  കാഞ്ഞങ്ങാട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ച...
08/10/2026

ടി ബി മുക്ത ഭാരത് അഭിയാൻ – ജോഷ്' ടീം രൂപീകരണവും ജില്ലാതല ഉദ്ഘാടനവും കാഞ്ഞങ്ങാട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

കാഞ്ഞങ്ങാട്: കേന്ദ്ര–സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി 'ടി ബി മുക്ത ഭാരത് അഭിയാൻ - JOSH (ജോയിന്റ് സ്ക്വാഡ് ഫോർ ഹെൽത്ത്)' ടീമിന്റെ ജില്ലാതല രൂപീകരണവും ഉദ്ഘാടനവും നടത്തി. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പരിപാടിയുടെ ഉദ്ഘാടനവും ടി ബി മുക്ത പഞ്ചായത്തുകളെ ആദരിക്കലും നിർവ്വഹിച്ചു.

പരിപാടിയിൽ ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ദേശീയതല സമാരംഭത്തിന്റെ തത്സമയ സംപ്രേക്ഷണം, ടി ബി ചാമ്പ്യൻമാരുടെ അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയും നടന്നു.

കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വി. വി. രമേശൻ, എ.ഡി.എം. പി. ഉദയകുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ ടി ബി ഓഫീസർ ഡോ. കെ.സന്തോഷ് പദ്ധതി വിശദീകരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ് ടി ബി മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനാവി, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. എ കെ രേഷ്മ, പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി സി എം ഓ ഡോ കെ ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ഡെപ്യൂട്ടി ഡി എം ഒ ഡോ എം രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി ബി ചാമ്പ്യൻ പി കെ താഹിർ ഇസ്മായിൽ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രേഖ കെ. ടി. സ്വാഗതവും ജില്ലാ എഡ്യുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.

ചടങ്ങിൽ ടി ബി മുക്ത് പഞ്ചായത്ത് ഗോൾഡ് മെഡൽ നേടിയ വലിയപറമ്പ, കയ്യൂർ-ചീമേനി, ചെറുവത്തൂർ, ബെള്ളൂർ പഞ്ചായത്തുകൾ, സിൽവർ മെഡൽ നേടിയ കുറ്റിക്കോൽ, ബേഡഡുക്ക, പനത്തടി, കള്ളാർ, ബളാൽ, മടിക്കൈ പഞ്ചായത്തുകൾ, ബ്രോൺസ് മെഡൽ നേടിയ വെസ്റ്റ് എളേരി, നീലേശ്വരം മുനിസിപ്പാലിറ്റി, കാസറഗോഡ് മുനിസിപ്പാലിറ്റി, കോടോം ബേളൂർ, ഈസ്റ്റ് എളേരി, പിലിക്കോട്, പുല്ലൂർ പെരിയ പഞ്ചായത്തുകളെ ആദരിച്ചു.

യുവജന പങ്കാളിത്തത്തിലൂടെ ക്ഷയരോഗ നിർമ്മാർജ്ജനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കായിക യുവജന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ജോഷ്' (JOSH - Joint Squad for Health) പദ്ധതി നടപ്പിലാക്കുന്നത്. ക്ലാസ്-1 നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ മൈ ഭാരത് വോളന്റിയർമാരും എൻ.സി.സി. കേഡറ്റുകളും ഉൾപ്പെടുന്ന 10 അംഗ ടീമുകളാണ് ബ്ലോക്ക്/വാർഡ് തലങ്ങളിൽ പ്രവർത്തിക്കുക. ക്ഷയരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം, വീടുവീടാന്തരമുള്ള പരിശോധനകൾ, ഫീൽഡ് തല പ്രവർത്തനങ്ങൾ എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെയുള്ള ഈ കൂട്ടായ പ്രവർത്തനം 'ടി ബി മുക്ത ഭാരതം' എന്ന ലക്ഷ്യം വേഗത്തിൽ കൈവരിക്കാൻ സഹായിക്കും.

08.10.2026
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്

Address

Kasaragod
671315

Alerts

Be the first to know and let us send you an email when NHM Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NHM Kasaragod:

Shortcuts

Share