YOUNG democrats choori

Website

YOUNG democrats choori Social Democratic Party of indias youth organisation

പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്കൂളിന്റെ വംശീയ വിദ്വേഷ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം നയിച്ചതിന്റെ പേരിൽ...
12/11/2026

പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്കൂളിന്റെ വംശീയ വിദ്വേഷ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം നയിച്ചതിന്റെ പേരിൽ കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കപ്പെട്ട സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ…✊🏻

യങ് ഡെമോക്രാറ്റ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി ഭരണകൂട ഭീകരത : എം എം താഹിർ പിഞ്ചുകുഞ്ഞുങ്ങളെ വിദ്വേഷ പ്ര...
12/11/2026

യങ് ഡെമോക്രാറ്റ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി ഭരണകൂട ഭീകരത : എം എം താഹിർ

പിഞ്ചുകുഞ്ഞുങ്ങളെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചവർക്കെതിരെ കേസെടുക്കാതെ പ്രതിഷേധിച്ച യങ് ഡെമോക്രാറ്റ്സ് പ്രവർത്തകരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി ഭരണകൂട ഭീകരതയും വിവേചനവുമാണെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന കൺവീനർ എംഎം താഹിർ. ചേരാനല്ലൂർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനെതിരെ ഉൾപ്പെടെ ജനപക്ഷ പോരാട്ടം നടത്തിയതിന്റെ പകപോക്കലാണിത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും തീരുമാനത്തിന് കനത്ത വില കൊടുക്കേണ്ടി വരും. സർക്കാരിന്റെ വിവേചനപരമായ നടപടി തിരുത്തി
വിദ്വേഷ പ്രചാരണം നടത്തിയ സ്കൂൾ അധികൃതർക്കും ഗാനം തയ്യാറാക്കിയ അധ്യാപകർക്കുമെ തിരെ ശക്തമായ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കും വരെയും സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്താ സമ്മേളനം2026 നവംബർ 12എറണാകുളം പ്രസ് ക്ലബ്‌ യങ് ഡെമോക്രാറ്റ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി ഭരണകൂ...
12/11/2026

വാർത്താ സമ്മേളനം

2026 നവംബർ 12
എറണാകുളം പ്രസ് ക്ലബ്‌

യങ് ഡെമോക്രാറ്റ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി
ഭരണകൂട ഭീകരത.

വിദ്വേഷ ഗാനം തയ്യാറാക്കിയ സ്കൂൾ അധികൃതർക്കും അധ്യാപകർക്കുമെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കുക.

എറണാകുളം: പിഞ്ചുകുഞ്ഞുങ്ങളെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചവർക്കെതിരെ കേസെടുക്കാതെ പ്രതിഷേധിച്ച യങ് ഡെമോക്രാറ്റ്സ് പ്രവർത്തകരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി ഭരണകൂട ഭീകരതയും വിവേചനവുമാണെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് എറണാകുളം ജില്ലയിലെ അല്ലപ്ര തുരുത്തിപ്പള്ളി സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർത്ഥികൾ നടത്തിയ ആക്ഷൻ സോങ്ങിലെ വരികൾ വിവാദമാകുന്നത്. "കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തിൽ" എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് പോലും വംശീയവും വർഗീയവുമായ വിഷം വിതക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ കേരളീയ സമൂഹം ഗൗരവത്തോടെ കാണണം. വിഷയത്തിൽ ശക്തമായ വിമർശനമാണ് നാനാതുറകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ളത്. വിദ്വേഷ ഗാനം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്ത സ്കൂൾ അധികൃതർക്കെതിരെ ഗൗരവമായ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യങ് ഡെമോക്രാറ്റ്സ് എറണാകുളം ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. വളരെ സമാധാനപരമായി അവസാനിച്ച പ്രതിഷേധത്തിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ മാർച്ചുകൾ തടയുന്നതും അറസ്റ്റ് ചെയ്യുന്നതും ഒക്കെ സ്വാഭാവികമാണ്. എന്നാൽ, പോലീസിനെ ആക്രമിച്ചു എന്നു തുടങ്ങി ഗൗരവമായ വകുപ്പുകൾ ചുമത്തി പ്രവർത്തകരെ റിമാൻഡ് ചെയ്യുകയായിരുന്നുഇത് തികച്ചും വിവേചനപരമായ നടപടിയാണ്. പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിച്ചുകൊണ്ട് വിദ്വേഷ പ്രചാരണം നടത്തിയ ആളുകൾക്കെതിരെ പൊതു താൽപര്യം മുൻനിർത്തി ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കുമ്പോൾ കുറ്റകൃത്യം ചെയ്തവർക്കെതിരെ നടപടിയെടുക്കാതിരിക്കുകയും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു തുറങ്കിലടയ്ക്കുകയും ചെയ്യുന്നത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ മനസ്സിലാക്കുന്നത്, ഇതൊരു പകപോക്കൽ നടപടി കൂടി ആണ് എന്നാണ്. ചേരാനല്ലൂർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനെതിരെ ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത് അടക്കം ശക്തമായ പ്രക്ഷോഭങ്ങൾ യങ് ഡെമോക്രാറ്റ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഇത്തരമൊരു പ്രതികാര നടപടിക്ക് ഇതും ഒരു കാരണമായേക്കാം എന്നാണ് ഞങ്ങൾ കരുതുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും തീരുമാനത്തിന് കനത്ത വില കൊടുക്കേണ്ടി വരും. സർക്കാരിന്റെ വിവേചനപരമായ നടപടി തിരുത്തി വിദ്വേഷ പ്രചാരണം നടത്തിയ സ്കൂൾ അധികൃതർക്കും ഗാനം തയ്യാറാക്കിയ അധ്യാപകർക്കുമെ തിരെ ശക്തമായ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കും വരെയും സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ സിറാജ് കോയ,അൻസാരി പായിപ്പാട്,അമീൻ അസീസ് സംബന്ധിച്ചു.

11/11/2026

Young Democrats Keralam YOUNG Democrats Kasaragod Young Democrats

YOUNG DEMOCRATS ERNAKULAM DISTRICT ORGANISING COMMITTEE.അല്ലപ്ര സെന്റ് മേരീസ് യുകെജി വിദ്യാർത്ഥികളുടെ ആക്ഷൻ സോങ് വിവാദം,...
11/11/2026

YOUNG DEMOCRATS ERNAKULAM DISTRICT ORGANISING COMMITTEE.

അല്ലപ്ര സെന്റ് മേരീസ് യുകെജി വിദ്യാർത്ഥികളുടെ ആക്ഷൻ സോങ് വിവാദം,പ്രതിഷേധിച്ച യങ് ഡമോക്രാറ്റ്സിന്റെ നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അങ്ങേയറ്റം അപലപനീയം:-

അല്ലപ്ര സെന്റ് മേരീസ് യുകെജി വിദ്യാർത്ഥികളെ കൊണ്ട് സമൂഹത്തിൽ വിദ്വേഷം പകർത്തുന്ന തരത്തിലുള്ള സന്ദേശം അടങ്ങിയ ആക്ഷൻ സോങ് പാടിച്ച അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിച്ച യങ് ഡെമോക്രാറ്റ്സിന്റെ ജില്ലാ കൺവീനർ സനൂപ് പട്ടിമറ്റം ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അങ്ങേയറ്റം അപലപനീയമെന്ന് ജില്ലാ ജോയിന്റ് കൺവീനർ സാജിദ് മുഹമ്മദ്‌ പ്രസ്ഥാവിച്ചു .

കുരുന്നു മനസ്സുകളിൽ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവയ്ക്കാൻ ശ്രമിച്ച അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ മാനേജ്മെന്റുമായി സംസാരിക്കാൻ ശ്രമിച്ച ജില്ലാ നേതാക്കളുമായി സംസാരിക്കാൻ പോലും സ്കൂൾ മാനേജ്മെന്റ് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് സ്കൂളിലേക്ക് ഡെമോക്രാറ്റ്സ് പ്രതിഷേധം സംഘടിപ്പിച്ചത്.

കുറ്റക്കാരായ അധ്യാപകർക്കെതിരെ ഒരു നടപടിയും എടുക്കാതെ പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്തത്കൊണ്ട് യങ് ഡെമോക്രാറ്റ്സ് ഈ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ട് പോകില്ല എന്നും ഉത്തരവാദികളായ അധ്യാപകർക്കെതിരെ നടപടിയെടുക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരുമ്പാവൂർ അല്ലപ്ര സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സ്കൂളുകളുടെ വിദ്യാരംഗ കലാമേളയിൽ അല്ലപ്ര സെന്റ് മേരീസ് യു.കെ.ജി വിദ്യാർഥികള...
11/11/2026

പെരുമ്പാവൂർ അല്ലപ്ര സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സ്കൂളുകളുടെ വിദ്യാരംഗ കലാമേളയിൽ അല്ലപ്ര സെന്റ് മേരീസ് യു.കെ.ജി വിദ്യാർഥികളുടെ ആക്ഷൻ സോങ് മത്സരത്തിനിടെ ഉയർന്നുവന്ന വർഗീയ വിദ്വേഷവും, മതസ്പർദ്ധയ്ക്കും കാരണക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് യങ് ഡെമോക്രാറ്റ്സ് എറണാകുളം ജില്ലാ ഓർഗനൈസിങ് കമ്മിറ്റി നടത്തിയ പ്രതിഷേധത്തിന് നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക.

“ചരിത്രം നമ്മൾ പഠിച്ചുകൊണ്ടേയിരിക്കണം, പറഞ്ഞുകൊണ്ടേയിരിക്കണം.ഇല്ലെങ്കിൽ ചരിത്രം തെറ്റായി പ്രചരിപ്പിക്കപ്പെടും-മൗലാനാ അബു...
11/11/2026

“ചരിത്രം നമ്മൾ പഠിച്ചുകൊണ്ടേയിരിക്കണം, പറഞ്ഞുകൊണ്ടേയിരിക്കണം.
ഇല്ലെങ്കിൽ ചരിത്രം തെറ്റായി പ്രചരിപ്പിക്കപ്പെടും-
മൗലാനാ അബുൽ കലാം ആസാദ്

2026 നവംബർ 11
ദേശീയ വിദ്യാഭ്യാസ ദിനം

Break the silence Loud democracy മെമ്പർഷിപ് കാംപയിൻ  2026 നവംബർ 01 - ഡിസംബർ 31
09/11/2026

Break the silence
Loud democracy
മെമ്പർഷിപ് കാംപയിൻ
2026 നവംബർ 01 - ഡിസംബർ 31

Break the silence Loud democracy Join Young Democrats Membership Campaign 2026 Nov 1 - Dec 31
06/11/2026

Break the silence
Loud democracy

Join
Young Democrats

Membership Campaign

2026 Nov 1 - Dec 31

Address

Kasaragod

Alerts

Be the first to know and let us send you an email when YOUNG democrats choori posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share