19/08/2026
കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ സ്ഥലം മാറി പോയ കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ.സാം പോളിന് ആദരം നൽകി. കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചേർന്ന യോഗത്തിൽ നഗര സഭ ചെയർ പേഴ്സൺ ശ്രീമതി.ഭാനുമതി ടീച്ചർ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. ആശുപത്രി വികസന സമിതിയ്ക്ക് വേണ്ടി അംഗം അനിൽ ഞാളുമഠം മെമെന്റോ നൽകി ആദരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സിന്ധു ജിജോ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആബിദ ടീച്ചർ, ജോർജ്ജ് അമ്പാട്ട്, കൗൺസിലർ മിനി മാത്യു ആശുപത്രി വികസന സമിതി അംഗംങ്ങളായ സണ്ണി വർഗീസ്, അനിൽ ഞാളുമഠം എന്നിവർ ആശംസകൾ അറിയിച്ചു. കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ,ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.