11/08/2026
കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കി
കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ പരിധിയിൽ അകലക്കുന്നം വില്ലേജിൽ കരിമ്പാനി പി.ഒ., മറ്റക്കര കരയിൽ ആലേകുന്നേൽ വീട്ടിൽ ഗോപി എം.ആർ. മകൻ ശ്രീജിത്ത് എം.ജി. @ ഉണ്ണിക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) വകുപ്പ് 3(1) പ്രകാരം കോട്ടയം ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രസ്തുത ഉത്തരവ് 28.07.2026 തീയതി നടപ്പാക്കി ശ്രീജിത്ത് എം.ജി. @ ഉണ്ണിയെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചു.